ക്ഷേത്രത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യയ്ക്ക് ചൂടാന്‍ മുത്തുക്കുട; തമിഴ്‌നാട്ടില്‍ വിവാദം
ചെന്നൈ: ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഭാര്യയ്ക്ക് മഴയില്‍നിന്നു രക്ഷപ്പെടാന്‍ അമ്പലത്തിലെ മുത്തുക്കുട ചൂടിയതിനെച്ചൊല്ലി വിവാദം. സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ ചെന്നൈയ്ക്കടുത്ത് തിരുവട്ടിയൂര്‍ ത്യാഗരാജ സ്വാമിക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം.
ദുര്‍ഗ സ്റ്റാലിന്‍ ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങാനൊരുങ്ങിയപ്പോള്‍ മഴ പെയ്തു. എഴുന്നള്ളിപ്പ് വേളയില്‍ പ്രതിഷ്ഠയെ ചൂടിക്കാനുള്ള മുത്തുക്കുടയെടുത്ത് ക്ഷേത്രത്തിലെ ചിലര്‍ ദുര്‍ഗയെ ചൂടിച്ചു. പ്രതിഷ്ഠ നനയാതിരിക്കാന്‍ സാധാരണ കറുത്തകുട ചൂടുകയും ചെയ്തു.
Disgusting. Made in China cheap umbrella used for the deity, the deity umbrella used for TN CM Stalin’s wife! HRNCE is not only corrupt, it is morally and ethically bankrupt! https://t.co/OYgjXIMOQO
— Shefali Vaidya. 🇮🇳 (@ShefVaidya) December 12, 2022
എഴുത്തുകാരി ഷെഫാലി വൈദ്യ ഇതിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. പല ബി.ജെ.പി. പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പങ്കുവെച്ചു. പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് ക്ഷേത്രങ്ങളില്‍ ദൈവത്തേക്കാള്‍ വലിയ പരിഗണനയാണ് കിട്ടുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തി.
എന്നാല്‍, മുത്തുക്കുട ചൂടിച്ചത് ദുര്‍ഗ സ്റ്റാലിന്റെ താത്പര്യപ്രകാരമായിരുന്നില്ലെന്ന് അവരോടൊപ്പമുള്ളവര്‍ അറിയിച്ചു. ക്ഷേത്രത്തിലുണ്ടായിരുന്ന ചിലരാണ് അതു ചെയ്തത്. ദുര്‍ഗ അത് തടഞ്ഞില്ലെന്നേയുള്ളൂവെന്ന് അവര്‍ വിശദീകരിക്കുന്നു.