ബെഡ്ഷീറ്റ് അഴിഞ്ഞ് കനകയുടെ മുന്നില്‍ പിറന്നപടി നിന്ന കാര്യം വെളിപ്പെടുത്തി മുകേഷ് !
മലയാളത്തില്‍ സിനിമയുടെ ചരിത്രത്തില്‍ ഇടംനേടിയ ചിത്രമാണ് ‘ഗോഡ്ഫാദര്‍’. സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തിലൂടെ നാടകാചാര്യന്‍ എ.എ.ന്‍ പിള്ള ആദ്യമായി വെള്ളിത്തിരയ്ക്കു മുന്നിലെത്തി. ഇതിനു പുറമേ മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, തിലകന്‍, ഫിലോമിന, കനക, സിദ്ധിഖ്, കെപിഎസി ലളിത തുടങ്ങി വലിയ താരനിര തന്നെയുണ്ടായിരുന്നു ഈ ചിത്രത്തില്‍. ചിത്രത്തിലെ അഞ്ഞൂറാനും ആനപ്പാറയില്‍ അച്ഛമ്മയും സ്വാമിയേട്ടനും എല്ലാം ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
1991 നവംബര്‍ 15 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ മാലു എന്ന കഥാപാത്രത്തെ ആയിരുന്നു കനക അവതരിപ്പിച്ചത്. ഇപ്പോഴിതാ ഗോഡ്ഫാദര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു രസകരമായ സംഭവം പങ്കു വെക്കുകയാണ് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ. മുകേഷ് സ്പീക്കിങ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ ആണ് താരം തന്റെ പഴയ സിനിമയിലെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കു വെക്കാറുള്ളത്.
അടുത്തിടെ നടി ഉര്‍വശിയെ സിനിമയുടെ സെറ്റില്‍ വെച്ച് പറ്റിച്ച സംഭവം താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നടി കനകയുടെ മുന്നില്‍ ന ഗ്നനായി നിന്ന സംഭവം വെളിപ്പെടുത്തുകയാണ് മുകേഷ്. ഗോഡ്ഫാദര്‍ എന്ന സിനിമയ്ക്ക് വേണ്ടി എല്ലാവരും തലങ്ങും വിലങ്ങും നായികയെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ആയിരുന്നു കനക അഭിനയിച്ച ‘കരകാട്ടക്കാരന്‍’ എന്ന ചിത്രം മുകേഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
അങ്ങനെ ആണ് ഗോഡ്ഫാദര്‍ എന്ന സിനിമയിലേക്ക് കനക എത്തുന്നത്. എന്നാല്‍, അപ്പോഴൊന്നും മുകേഷ് കനകയെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. അങ്ങനെ എല്ലാം ഉറപ്പിച്ച് ഷൂട്ടിങ്ങിനായി കനക കേരളത്തില്‍ എത്തി. മഹാറാണി ഹോട്ടലില്‍ കനകയേ ആദ്യം കണ്ടപ്പോള്‍ എല്ലാവരും ഒന്ന് ഞെട്ടി. യാത്ര ചെയ്തതിന്റെ ക്ഷീണം ആയിരിക്കാം ഒരു നായികയായി സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പോലെ ഉള്ള അവസ്ഥയില്‍ ആയിരുന്നു നടി.
എന്നാല്‍, കനക ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ വീണ്ടും ഞെട്ടിച്ചു അതീവ സുന്ദരി ആയിട്ടാണ് എത്തിയത്. ചിത്രത്തില്‍ മികച്ച സ്വീകാര്യത നേടിയ ഒരു രംഗം ആയിരുന്നു രാമഭദ്രന്നെ മുകേഷ് കഥാപാത്രത്തെ കാണാന്‍ ആണുങ്ങളുടെ ഹോസ്റ്റലില്‍ മാലു എത്തിയ രംഗം. ജഗദീഷ് അവതരിപ്പിക്കുന്ന മായിന്‍കുട്ടി എന്ന കഥാപാത്രം എണ്ണ തേച്ച് നില്‍ക്കുകയും രാമഭദ്രന്‍ കട്ടിലില്‍ കിടന്ന് ഉറങ്ങുന്ന രംഗം. പെട്ടെന്ന് മാലു വരുന്നു എന്നറിഞ്ബെഡ്ഷീറ്റ് അഴിഞ്ഞ് കനകയുടെ മുന്നില്‍ പിറന്നപടി നിന്ന കാര്യം വെളിപ്പെടുത്തി മുകേഷ് !ഞ് ചാടിയെണീറ്റ് രാമഭദ്രന്‍ ഉടുക്കാന്‍ മുണ്ട് തിരയുമ്പോള്‍ കാണില്ല.
അങ്ങനെ കിട്ടിയ ബെഡ്ഷീറ്റ് എടുത്ത് ഉടുക്കുന്നു. മാലു വന്നപ്പോള്‍ ആ ബെഡ്ഷീറ്റ് ഉടുത്താണ് കാണാന്‍ പോകുന്നതും. പെട്ടെന്ന് അഭിനയത്തിന്റെ ഭാഗമായി മുകേഷ് കൈ ഉയര്‍ത്തിയപ്പോള്‍ ആ ബെഡ്ഷീറ്റ് ഊരിപ്പോയി. ഒരു നിമിഷത്തേക്ക് സെറ്റില്‍ ഉള്ള ആളുകള്‍ എല്ലാം നിശബ്ദരായി പോയി. കനകയും അത് കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ച് നീക്കുകയായിരുന്നു. ആ സംഭവം കഴിഞ്ഞ് പിന്നീട് ഒരു ദിവസം ആയിരുന്നു അതിന്റെ ബാക്കി ഭാഗം ചിത്രീകരിച്ചത്.
ഗോഡ്ഫാദര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേയ്ക്ക് കടന്ന് വരുന്നതാണ് കനകയ്ക്ക് മുന്നില്‍ നഗ്‌നയായി നില്‍ക്കേണ്ടി വന്ന രംഗം എന്ന് ചെറു ചിരിയോടെ മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കു വെക്കുന്നു. മുകേഷിന്റെ വീഡിയോ ഇതിനോടകം വൈറല്‍ ആയിക്കഴിഞ്ഞു.