NEWSSocial Media

തുടര്‍ക്കഥയായി മെട്രോ തല്ലുമാല; ഡല്‍ഹിയില്‍ വീണ്ടും അടിപൊട്ടി

ന്യൂഡല്‍ഹി: അടി ഒഴിഞ്ഞിട്ട് നേരമില്ലാതെ ഡല്‍ഹി മെട്രോയില്‍ വീണ്ടും തമ്മില്‍ തല്ല്. സമൂഹമാധ്യമങ്ങളിലാണ് ഡല്‍ഹി മെട്രോയിലെ അടിപിടിയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. കനത്ത ജനത്തിരക്കിനിടയില്‍ പ്രായമേറിയ ആള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ‘ഡല്‍ഹി മെട്രോയിലേക്ക് സ്വാഗതം’ എന്ന അടിക്കുറിപ്പില്‍ ദിശ ഷെരാവത് എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാമില്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പങ്കിട്ടത്.

മുതിര്‍ന്ന ആളെ യുവാവ് മര്‍ദ്ദിക്കുന്നതും ഇവര്‍ തമ്മിലുള്ള പ്രശ്‌നവും, പിന്നീട് സമീപത്തുണ്ടായിരുന്നവര്‍ ഒത്തൊരുമിച്ചെത്തി യുവാവിനെ എതിര്‍ദിശയിലേക്ക് പിടിച്ചു മാറ്റുന്നതുമെല്ലാമാണ് ദൃശ്യത്തിലുള്ളത്. മുതിര്‍ന്ന ആളെ സംരക്ഷിക്കുന്നതിനാണ് യാത്രക്കാര്‍ സംഘടിച്ചെത്തിയത്. എന്താണ് മര്‍ദ്ദനത്തിന്റെ കാരണമെന്ന് വ്യക്തമല്ല. മര്‍ദ്ദന ദൃശ്യങ്ങള്‍ ഇതിനോടനകം തന്നെ 50 ലക്ഷത്തോളമാളുകള്‍ കണ്ടുകഴിഞ്ഞു. മറ്റു സമൂഹമാധ്യമങ്ങളിലും ഇതേ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Signature-ad

യുവാവിനെ എതിര്‍ത്തും മര്‍ദ്ദനത്തെ അനുകൂലിച്ചും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇതിനും മുന്‍പും നിരവധി തവണ ഡല്‍ഹി മെട്രോയില്‍ ആളുകള്‍ തമ്മില്‍ മര്‍ദ്ദനങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രണ്ടുയുവാക്കള്‍ തമ്മിലും മെട്രോയില്‍ എറ്റുമുട്ടല്‍ നടന്നിരുന്നു.

 

View this post on Instagram

 

A post shared by Disha Sehrawat (@sehrawatdisha19)

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: