NEWSSocial Media

ദൈവം എനിക്ക് തന്ന നിധി: ഒരു അമ്മയുടെ കുറിപ്പ്

ദൈവം എനിക്ക് തന്ന നിധി !   ആദ്യ വിവാഹത്തിൽ കുഞ്ഞുങ്ങൾ ഇല്ലാതെ ഇരുന്നപ്പോൾ ഭർത്താവിന്റെയും വീട്ടുകാരുടേയുമെല്ലാം കുറ്റങ്ങൾ  കേട്ട് കരയാനെ എനിക്ക് കഴിഞ്ഞുള്ളു.
എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന്  എല്ലാരും പറഞ്ഞപ്പോൾ ഞാനും അത് വിശ്വസിച്ചു. എല്ലാ കഷ്ടപ്പടുകളും സഹിച്ചു ഒരു കുഞ്ഞുണ്ടായാൽ സന്തോഷിക്കാല്ലോ എന്ന് കരുതി. പക്ഷെ ഒന്നും ഉണ്ടായില്ല.
ആ ജീവിതത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ അറിഞ്ഞിരുന്നില്ല എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നുവെന്ന്. അതുകൊണ്ടു തന്നെ രണ്ടാമത്തെ കല്യാണത്തിന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന്. പക്ഷെ എന്റെ ഭർത്താവ് എന്നെ ചേർത്ത് നിർത്തി.സാരമില്ലെന്ന് പറഞ്ഞു.പക്ഷെ പ്രതീക്ഷിക്കാതെ  ഞാൻ  അമ്മയായി. ജീവന്റെ തുടിപ്പുകൾ എന്നിൽ പിറന്നപ്പോൾ സന്തോഷമല്ല  കരച്ചിൽ ആയിരുന്നു എനിക്ക് വന്നത്. ഞാൻ അത്രയും നാളും അനുഭവിച്ച സങ്കടങ്ങൾ ആരുമറിയാതെ ഞാൻ കരഞ്ഞു തീർത്തു.
ഓരോ കുഞ്ഞു മക്കളെയും കാണുമ്പോൾ ഞാൻ ഉള്ളിൽ ഒരുപാട്  കരഞ്ഞിരുന്നു. ഒടുവിൽ ആദ്യമായി എന്റെ പോന്നോമനയെ കണ്ടപ്പോ ഉണ്ടായ സന്തോഷം ഇപ്പോഴും എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.
ജീവിതാവസാനം വരെ എന്നോടൊപ്പം എന്റെ മോൾ- കുഞ്ഞാറ്റ ഉണ്ടാവാൻ ദൈവമേ കാക്കണേ എന്ന പ്രാർത്ഥന മാത്രമാണ് എനിക്കിന്നുള്ളത്.
എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാവില്ലേ..
(സോഷ്യൽ മീഡിയ)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: