Social MediaTRENDING

പോയത് മൂന്നു പേർ; അയ്യപ്പനും കോശിയുമല്ല, മരണവും ജീവിതവും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടുന്നത് 

യ്യപ്പനും കോശിയും എന്ന സിനിമയുമായി ബന്ധപ്പെട്ട  മൂന്നുപേരാണ് ഇല്ലാതായിരിക്കുന്നത്.വല്ലാത്തൊരു സിനിമ ! ആരാണ് നായകന്‍ ആരാണ് വില്ലന്‍ എന്നു തിരിച്ചറിയാന്‍ കഴിയാതെ ആരാധകര്‍ അന്തിച്ചു പോയ സിനിമ..!!

  അയ്യപ്പനും കോശിയും കണ്ടവര്‍ ആര്‍ക്കൊപ്പമാണ് നിൽക്കേണ്ടതെന്ന് ശരിക്കും സംശയിച്ചു. ബിജുമേനോനും പൃഥ്വിരാജും അഭിനയമികവുകൊണ്ട്  തകര്‍ത്താടിയപ്പോള്‍ അതിലഭിനയിക്കാന്‍ അവസരം കിട്ടിയ ഓരോരുത്തരും ഹിറ്റായി..

2020 ഫെബ്രുവരി 7-ന് പുറത്തിറങ്ങിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും.എന്നാൽ നാലു മാസത്തിനുള്ളിൽ സംവിധായകൻ സച്ചി (2020 ജൂണ്‍ 18 ന്)  സ്വര്‍ഗ്ഗം പൂകി.മലയാളികള്‍ക്ക് അയ്യപ്പനും കോശിയും സമ്മാനിച്ച സംവിധായകന്‍ സച്ചി ചികിത്സാപിഴവുമൂലം മരിച്ചപ്പോള്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും അഭിനയിക്കുന്നവര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അതൊരു വലിയ സങ്കടക്കടലായി.

Signature-ad

ആ മരണം ഒരു തുടക്കം മാത്രമായിരുന്നോ എന്നു സംശയിക്കുകയാണ് ഇന്ന് ആരാധകര്‍.. 2020 ജൂണ്‍ 18 ന് സച്ചി വിടപറഞ്ഞ് ആറ് മാസം പൂര്‍ത്തിയാകുന്ന വേളയില്‍ മറ്റൊരു മരണവാര്‍ത്തയെത്തി.അയ്യപ്പനും കോശിയിലും സി ഐ സതീഷ് എന്ന പോലീസ് ഓഫീസറായി വിലസിയ നടന്‍ അനില്‍ നെടുമങ്ങാടിന്റെ മുങ്ങിമരണമായിരുന്നു അത്.2020 ഡിസംബറിലായിരുന്നു സംഭവം.

മൂന്ന് വര്‍ഷത്തെ ഇടവേളക്കു ശേഷം ഇപ്പോഴിതാ ആ ചിത്രത്തിലഭിനയിച്ച ഒരു താരം കൂടി മരണത്തിന് കീഴടങ്ങിയിരിക്കുന്നു- നടന്‍ വിനോദ് തോമസ്.. പാറ പൊട്ടിക്കുന്ന കരിമരുന്നുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയ വിനോദിനെ ഒരു മലയാളിയും എളുപ്പത്തില്‍ മറക്കില്ല ഇന്നിതാ അദ്ദേഹവും ഈ മണ്ണിനോട് വിടപറഞ്ഞിരിക്കുന്നു..

അതേസമയം നടന്‍ വിനോദ് തോമസിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. വിനോദിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കാറില്‍ ഫൊറന്‍സിക് വിഭാഗവും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ പരിശോധനയില്‍ തകരാറൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്ളില്‍ച്ചെന്നാണ് മരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനയില്‍ കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.

വിദഗ്ധരായ മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെ എത്തിച്ച്‌ കാര്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് കോട്ടയം പാമ്ബാടിയിലെ ബാറിനു സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് മീനടം കുറിയന്നൂര്‍ സ്വദേശിയായ നടന്‍ വിനോദ് തോമസിനെ (47) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

 2020 ഫെബ്രുവരി 7-ന് പുറത്തിറങ്ങിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. 2020-ലെ ഏറ്റവും കൂടുതൽ കളക്ഷൻ(₹52 കോടി)  നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത് . 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ സച്ചിക്ക് മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ്, ബിജു മേനോന് മികച്ച സഹനടൻ , നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായിക, മാഫിയ ശശി , സുപ്രീം സുന്ദർ, രാജശേഖർ എന്നിവർക്ക് മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി ഉൾപ്പെടെയുള്ള അവാർഡുകൾ.. എന്നിങ്ങനെ അരഡസനോളം അവാർഡുകൾ ചിത്രം നേടി.

 

പവൻ കല്യാണും റാണ ദഗ്ഗുബതിയും അഭിനയിച്ച ഭീംല നായക് എന്ന തെലുങ്ക് റീമേക്ക് 2022 ഫെബ്രുവരി 25 -ന് പുറത്തിറങ്ങി.

Back to top button
error: