TRENDING

  • ഇതിഹാസങ്ങള്‍ പിറന്ന ദിവസം! ഇന്നും തകര്‍ക്കാതെ ജാക്ക് ഹോബ്‌സിന്റെ റെക്കോഡുകള്‍; ജോയല്‍ ഗാര്‍ണര്‍ മുതല്‍ ബെലിന്‍ഡ ക്ലാര്‍ക്കിന്റെ തകര്‍പ്പന്‍ പ്രകടനം വരെ; ഡിസംബര്‍ 16 ക്രിക്കറ്റിലെ മധുരിക്കും ദിവസം

    ലണ്ടന്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും ലെജന്‍ഡറി ബാറ്റ്‌സ്മാന്‍ ജാക്ക് ഹോബ്‌സിന്റെ പിറന്നാള്‍ ഇന്ന്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജാക്ക് കുറിച്ചിട്ട റെക്കോഡുകള്‍ ഇന്നും ആര്‍ക്കും ഭേദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതടക്കം ഒരുപറ്റം പ്രതിഭകളുടെ നേട്ടങ്ങളുടെ ദിനമെന്ന പ്രത്യേകത ഡിസംബര്‍ 16നുണ്ട്. അവയിതാ….   1882 ക്രിക്കറ്റിലെ കരുത്തന്റെ ജനനം. ജാക്ക് ഹോബ്‌സിന്റെ 61,760 ഫസ്റ്റ് ക്ലാസ് റണ്‍സിനേക്കാളധികം ആരും നേടിയിട്ടില്ല. എണ്ണം പറഞ്ഞ 199 സെഞ്ചുറികളും ഇന്നും ഭേദിക്കപ്പെടാതെ നില്‍ക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ചു ക്രിക്കറ്റര്‍മാരില്‍ ഒരാളെന്ന് ക്രിക്കറ്റ് റഫറന്‍സ് പുസ്തകമായ വിസ്ഡന്‍ വിലയിരുത്തിയയാള്‍. കൗണ്ടി ക്രിക്കറ്റില്‍ സറേയ്ക്കുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ സ്‌കോറുകള്‍ നേടിയത്. ഇംഗ്ലണ്ടിനുവേണ്ടിയും അദ്ദേഹം റണ്‍സ് ഒഴുക്കി. ഹെര്‍ബര്‍ട്ട് സട്ട്ക്ലിഫുമായി ചേര്‍ന്ന് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടു രൂപീകരിച്ചു. ഹോബ്‌സ് ഓസ്‌ട്രേലിയയ്‌ക്കെതിരെ റെക്കോര്‍ഡായ 12 ടെസ്റ്റ് സെഞ്ച്വറികള്‍ നേടി. 1911-12ല്‍ മാത്രം നാല് ഇന്നിങ്‌സുകളിനിന്നു മൂന്നു സെഞ്ചുറികള്‍. 1963ല്‍ ഹോവില്‍വച്ച് അന്തരിച്ചു.  …

    Read More »
  • അവസാന ഓവര്‍ എറിയേണ്ടിയിരുന്നത് ഹാര്‍ദിക്; ഗംഭീറിന്റെ തന്ത്രം എല്ലാം മാറ്റി; ഗ്രൗണ്ടിലെത്തി നിര്‍ദേശം കൈമാറി സഞ്ജു; കളി കൈയില്‍!

    ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യില്‍ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ബോളര്‍മാര്‍ നല്‍കിയ തുടക്കം ബാറ്റര്‍മാര്‍ ഏറ്റുപിടിച്ചതോടെയാണ് രണ്ടാം മത്സരത്തിലേറ്റ തോല്‍വിയില്‍നിന്ന് ടീം ഉജ്വല തിരിച്ചുവരവ് നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 117 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ, 15.5 ഓവറില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 117ന് പുറത്ത്. ഇന്ത്യ 15.5 ഓവറില്‍ 3ന് 120. ജയത്തോടെ 5 മത്സര പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലെത്തി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ധരംശാല പിച്ചിലെ വേഗവും സ്വിങ്ങും മുതലെടുത്ത ഇന്ത്യന്‍ പേസര്‍മാര്‍ തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കി. ആദ്യ ഓവറില്‍ തന്നെ റീസ ഹെന്‍ഡ്രിക്‌സിനെ (0) പുറത്താക്കിയ അര്‍ഷ്ദീപ് സിങ്ങാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ക്വിന്റന്‍ ഡികോക്കിനെയും (1) ഡിയേവാള്‍ഡ് ബ്രെവിസിനെയും (2) വീഴ്ത്തിയ ഹര്‍ഷിത് റാണ സന്ദര്‍ശകരെ വിറപ്പിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3ന്…

    Read More »
  • അപകടകരമായ ബൗളിംഗ്; അരങ്ങേറ്റത്തില്‍ അടിതെറ്റി ഷഹീന്‍ അഫ്രീദി; അമ്പയറുടെ വിലക്ക്; ഒരോവറില്‍ മൂന്നു നോ-ബോളുകള്‍

    മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റത്തില്‍ അടിതെറ്റി പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിന് അഫ്രീദിയെ അംപയര്‍ വിലക്കി. 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെയാണ് താരം കളംവിട്ടത്. മെല്‍ബണ്‍ റെനഗേഡ്‌സിനെതിരായ മല്‍സരത്തിലെ 18-ാം ഓവറിലാണ് നാടകീയ രംഗങ്ങള്‍. ടിം സീഫര്‍ട്ടിനും ഓലി പീക്കിനുമെതിരെ അരയ്ക്കു മുകളില്‍ വരുന്ന രണ്ട് ഫുള്‍ടോസുകള്‍ എറിഞ്ഞതോടെയാണ് അംപയര്‍മാര്‍ ഇടപെട്ടത്. പന്തുകള്‍ അപകടകരമാണെന്ന് വിലയിരുത്തി അഫ്രീദിയെ തുടര്‍ന്ന് പന്തെറിയുന്നതില്‍നിന്ന് വിലക്കുകയായിരുന്നു. ഓവറിലെ അവസാന രണ്ടു പന്തുകള്‍ ബ്രിസ്‌ബേന്‍ ഹീറ്റ് ക്യാപ്റ്റന്‍ നഥാന്‍ മക്സ്വീനിക്ക് പൂര്‍ത്തിയാക്കേണ്ടി വന്നു. മൂന്ന് നോ ബോളുകള്‍ ഉള്‍പ്പെടെ 15 റണ്‍സാണ് ആ ഓവറില്‍ മാത്രം അഫ്രീദി വഴങ്ങിയത്. അരങ്ങേറ്റത്തിലെ ബോളിങ് സ്‌പെല്‍ 2.4 ഓവറില്‍ 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെ അവസാനിച്ചു. ഹീറ്റ്്സിന്റെ ബോളിങ് നിരയിലെ പിഴവുകള്‍ മുതലെടുത്ത മെല്‍ബണ്‍ റെനഗേഡ്സ്, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.…

    Read More »
  • മെസിയും മോദിയും രാഹുലും പിന്നെ നമ്മുടെ സന്ദീപ് വാര്യരും; മെസി-മോദി കൂടിക്കാഴ്ച മുടങ്ങിയതിന്റെ കാരണം കണ്ടുപിടിച്ച് വാര്യര്‍; മെസി ആദ്യം രാഹുലിനെ കണ്ടതുകൊണ്ടത്രെ മോദി പിണങ്ങി രാജ്യം വിട്ടത്

      പാലക്കാട്; ചില നേരത്ത് സന്ദീപ് വാര്യര്‍ക്ക് നല്ല കോമഡി മൂഡാണ്. എന്താണ് എങ്ങിനെയാണ് പറയുന്നത് എന്നൊന്നും നോക്കില്ല. വെച്ചങ്കട് കാച്ചും. മെസിയും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച മുടങ്ങിയതിന്റെ കാര്യകാരണങ്ങളും നൂറു തിരക്കിനിടയില്‍ സന്ദീപ് വാര്യര്‍ കണ്ടെത്തിയിരിക്കുന്നു. മുന്‍കൂര്‍ ജാമ്യത്തിന്റെ തീരുമാനമൊക്കെ ഇന്ന് വരാനിരിക്കെയാണ് അന്താരാഷ്ട്ര വിഷയങ്ങളില്‍ വാര്യര്‍ ഇത്രമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മെസി ആദ്യം രാഹുല്‍ഗാന്ധിയെ കണ്ടതു കൊണ്ടാണത്രെ മെസിയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടാക്കാതെ നാടുവിട്ടതെന്നാണ് സന്ദീപ് വാര്യര്‍ കണ്ടുപിടിച്ചിരിക്കുന്നത്. മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്നും സന്ദീപ് വാര്യര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഈ നാട്ടിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന, മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പറഞ്ഞു. തന്നെ കാണുന്നതിനു മുന്നേ രാഹുല്‍ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.…

    Read More »
  • മറ്റു കാറുകള്‍ കടത്തിവിടാത്ത സാഹചര്യത്തില്‍ 90 വയസുള്ള മനുഷ്യനെ എന്തു ചെയ്യണമായിരുന്നു? വെള്ളാപ്പള്ളിക്ക് എതിരേ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആരൊക്കെ? സത്യം പറയുന്ന നേതാവെന്ന് വിശേഷിപ്പിച്ചത് ചെന്നിത്തല; പിണറായി വിജയനെയും നടേശനെയും ചേര്‍ത്തുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കുറിപ്പ് ചര്‍ച്ചയാകുന്നു

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചടിക്കു പിന്നിലെ കാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉന്നമിടുന്നത് വെള്ളാപ്പള്ളി നടേശനെയും അദ്ദേഹത്തിന്റെ മുസ്ലിംകളോടുള്ള വിമര്‍ശനവുമാണ്. ഇതിനെതിരേ ഒറ്റവാക്കുപോലും പിണറായി വിജയന്‍ സംസാരിച്ചിട്ടില്ലെന്നും ഇതാണ് മുസ്ലിംകളുടെ വോട്ടു മറിയാന്‍ കാരണമെന്നും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അടക്കം വിലയിരുത്തുന്നു. വെള്ളാപ്പള്ളിയെ പിണറായി വിജയന്‍ കാറില്‍ കയറ്റിക്കൊണ്ടുപോയതടക്കം വിമര്‍ശന വിധേയമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തടക്കം പാതിയോളം സീറ്റുകളാണ് എല്‍ഡിഎഫിന് സംസ്ഥാനത്താകെ നഷ്ടമായത്. എന്നാല്‍, പൊളിറ്റിക്കല്‍ വോട്ടിംഗ് ജില്ലാ പഞ്ചായത്തുകളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. ന്യൂനപക്ഷങ്ങള്‍ വ്യാപകമായി യുഡിഎഫിലേക്ക് ഇടവേളയ്ക്കുശേഷം എത്തിയതാണ് ഇതിന്റെ മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുമായി ബന്ധിപ്പിച്ച് ജയപ്രകാശ് ഭാസ്‌കരന്‍ എഴുതിയ കുറിപ്പും ചര്‍ച്ചയാകുന്നത്. വെള്ളാപ്പള്ളിക്കെതിരേ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആരൊക്കെയെന്ന് അദ്ദേഹം എടുത്തു ചോദിക്കുന്നു. ‘സത്യം പറയുന്ന നേതാവാണ് വെള്ളാപ്പള്ളി’ എന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിക്കുന്ന വി.ഡി. സതീശനും പേരിനുമാത്രമാണ് വെള്ളാപ്പള്ളിയുടെ…

    Read More »
  • ലിയോണേല്‍ മെസ്സി ന്യൂഡല്‍ഹിയിലും എത്തി ആരാധകരെ കണ്ടു ; പക്ഷേ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല ; മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കുന്ന പ്രശ്‌നത്തെ തുടര്‍ന്ന് വിമാനം വൈകി ; മോദി വിദേശത്തേക്ക് പോയി ; കൂടിക്കാഴ്ച റദ്ദാക്കി

    ന്യൂഡല്‍ഹി: ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫുട്‌ബോള്‍ ഇതിഹാസം ലിയോണേല്‍ മെസ്സിയുടെ കൂടിക്കാഴ്ച റദ്ദാക്കി. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വിദേശത്തേക്ക് യാത്ര തിരിച്ചതിനാലാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. മെസ്സിയുടെ വിമാനം മൂടല്‍മഞ്ഞ് കാരണം സമയത്ത് എത്താത്തതും പ്രശ്‌നമായി. അര്‍ജന്റീന സൂപ്പര്‍ താരം ഇന്നലെ അവസാന ദിവസത്തില്‍ ഡല്‍ഹിയില്‍ എത്തിയിരുനനു. മുംബൈയില്‍ നിന്നും പുറപ്പെടേണ്ട വിമാനം വൈകിയതിനാല്‍ നിശ്ചയിച്ച സമയത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമാനം ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂന്നുനഗരങ്ങളില്‍ താരം സന്ദര്‍ശനം നടത്തിയ ശേഷമാണ് മെസ്സി ന്യൂഡല്‍ഹിയില്‍ എത്തിയത്. ആദ്യദിവസം കോല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും രണ്ടാം ദിനം മുംബൈയിലും മെസി എത്തി. മെസിക്കൊപ്പം സുവാരസും, റോഡ്രിഗോ ഡി പോളുമുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ മെസിക്ക് സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ അദ്ദേഹത്തിന്റെ പത്താം നമ്പര്‍ ജേഴ്‌സി സമ്മാനിച്ചിരുന്നു. ഡല്‍ഹിയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മെസി നാട്ടിലേക്ക് തിരിക്കും. അതേസമയം, കോല്‍ക്കത്തയിലെ മെസിയുടെ സന്ദര്‍ശനം വലിയ പ്രതിഷേധത്തിനും…

    Read More »
  • ശ്രീലങ്കയ്ക്ക് ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകന്‍ 23 കോടിയുടെ അഴിമതിക്കേസില്‍ കുടുങ്ങി ; പെട്രോളിയം മന്ത്രിയയിരിക്കെ കാട്ടിയ സാമ്പത്തീക വെട്ടിപ്പിന് അറസ്റ്റ്് ചെയ്യാന്‍ നീക്കം

    കൊളംബോ: ശ്രീലങ്കയ്ക്ക് ആദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനെ പിടിച്ച് ജയിലിലിടാന്‍ ഭരണകൂടം. ശ്രീലങ്കയുടെ മുന്‍ നായകനും പെട്രോളിയം അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്ന മുന്‍ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയാണ് അറസ്റ്റിനെ മുഖാമുഖം കാണുന്നത്. 23.5 കോടിയുടെ അഴിമതിക്കേസിലാണ് താരം കുടുങ്ങിയിരിക്കുന്നത്. പെട്രോളിയം മന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസില്‍ ദീര്‍ഘകാല എണ്ണ സംഭരണ കരാറുകള്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ മാറ്റുകയും ഉയര്‍ന്ന വിലയ്ക്ക് സ്‌പോട്ട് പര്‍ച്ചേസുകള്‍ നടത്തുകയും ചെയ്തതായി രണതുംഗയ്ക്കും സഹോദരനുമെതിരെ അഴിമതി വിരുദ്ധ നിരീക്ഷണ കമ്മീഷന്‍ ആരോപിച്ചു. നിലവില്‍ വിദേശത്തായ രണതുംഗ തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷന്‍ കൊളംബോ മജിസ്ട്രേറ്റ് അസംഗ ബോദരഗാമയെ അറിയിച്ചു. അര്‍ജുന രണതുംഗയുടെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്ക 1996-ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയിരുന്നു. ഇടംകൈയ്യന്‍ ബാറ്ററായ 62-കാരനായ അര്‍ജുന, ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയായിരുന്നു കപ്പ് ഉയര്‍ത്തിയത്. ‘2017-ല്‍ ഇടപാടുകള്‍ നടത്തിയ സമയത്ത് 27 വാങ്ങലുകളിലായി സംസ്ഥാനത്തിന് മൊത്തം 800 ദശലക്ഷം ശ്രീലങ്കന്‍ രൂപയുടെ (ഏകദേശം 23.5 കോടി രൂപ) നഷ്ടമുണ്ടായി,’…

    Read More »
  • ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി ദിലീപ്; പിന്മാറയത് എറണാകുളത്തപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തില്‍ നിന്ന്; കാരണം വ്യക്തമല്ലെങ്കിലും സ്ത്രീകള്‍ എതിര്‍ത്തതിനെ തുടര്‍ന്നെന്ന് സൂചന

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ ക്ഷേത്രോത്സവ പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് വിവാദമായി. എറണാകുളത്തപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനമാണ് വിവാദമായത്. ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസില്‍ ദിലീപിന്റെ ചിത്രവും പേരും വെച്ചിരുന്നു. എന്നാല്‍ സംഗതി വിവാദമായതോടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് ദിലീപ് അറിയിച്ചു. എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ദിലീപിനെ പരിപാടിയുടെ ഉദ്ഘാടകനാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു, പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്ന്. ഇതാണ് പിന്‍മാറ്റത്തിനു കാരണമെന്നാണ് സൂചന. ദിലീപ് പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. നാളെയായിരുന്നു പരിപാടി നടക്കാനിരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകള്‍ ദിലീപിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ ആക്രമിക്കപ്പെട്ട നടിയും മുന്‍ ഭാര്യ മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും ഇന്നലെ സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഇരുവര്‍ക്കും വലിയ പിന്തുണയാണ് ഈ പോസ്റ്റുകള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ഉദഘാടകനായി ദിലീപിനെ തീരുമാനിച്ചതിലും…

    Read More »
  • മെസിയുടെ സന്ദര്‍ശത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍; നിരുപാധികം മാപ്പു പറഞ്ഞ് മമത ബാനര്‍ജി; അന്വേഷണം പ്രഖ്യാപിച്ചു; അടുത്ത പരിപാടി ശനിയാഴ്ച ഹൈദരാബാദില്‍; നടത്തണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം

      കൊല്‍ക്കൊത്ത: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയോടും കൂട്ടരോടും സാള്‍ട്ട് ലേയ്ക്ക് സ്‌റ്റേഡിയത്തില്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത് മെസിയെ കാണാനെത്തിയ ആരാധകരോടും നിരുപാധികം മാപ്പു പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചാണ് മമത മാപ്പ് പറഞ്ഞത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയോടും ആരാധകരോടും മാപ്പു ചോദിക്കുന്നതായും മമത പറഞ്ഞു. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ കണ്ട മാനേജ്മെന്റ് വീഴ്ചയില്‍ അങ്ങേയറ്റത്തെ വേദനയും ദുഃഖവുമുണ്ട്. ലയണല്‍ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു – മമത പ്രതികരിച്ചു. മുന്‍ ജഡ്ജി അസിം കുമാര്‍ റേയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആന്‍ഡ് ഹില്‍ അഫയേഴ്സ് വിഭാഗത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേ സമയം…

    Read More »
  • മെസിയുടെ ഇന്ത്യാ സന്ദര്‍ശനം വിവാദത്തില്‍ ; കൊല്‍ക്കത്ത സ്‌റ്റേഡിയത്തില്‍ താരം ചെലവഴിച്ചത് 20 മിനിറ്റ് ; മര്യാദയ്ക്ക് താരത്തെ കാണാന്‍ പോലും കിട്ടിയില്ലെന്ന് ആരോപിച്ച് ജനക്കുട്ടം അക്രമാസക്തമായി ; കസേരകള്‍ എറിഞ്ഞു തകര്‍ത്തു

    കൊല്‍ക്കത്ത: ലിയോണേല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം വന്‍ വിവാദത്തില്‍. വെള്ളിയാഴ്ച രാത്രി ഇന്ത്യയില്‍ വിമാനമിറങ്ങിയ മെസ്സിയെ ശനിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ അവതരിപ്പിച്ച് പരിപാടിയില്‍ വന്‍തുക ടിക്കറ്റ് എടുത്തവര്‍ മെസ്സിയെ കാണാന്‍ പറ്റിയില്ലെന്ന് ആരോപിച്ച് സ്‌റ്റേഡിയത്തിലെ കസേരകള്‍ അടിച്ചു തകര്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തു. സൗഹൃദ മത്സരത്തിന്റെ ഇടവേള സമയത്താണ് മെസി ഗ്രൗണ്ടില്‍ എത്തിയത്. ആരാധകരെ അഭിവാദ്യം ചെയ്ത മെസി എന്നാല്‍ പെട്ടെന്ന് മടങ്ങി. മെസിക്ക് ചുറ്റും രാഷ്ട്രീയക്കാരും സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും തിങ്ങി നിറഞ്ഞതിനാല്‍ ഒന്ന് കാണാന്‍ പോലും പലര്‍ക്കും ആയില്ല. വന്‍ തുക മുടക്കി ടിക്കറ്റ് എടുത്തവര്‍ ഇതോടെ വന്‍ കലിപ്പിലായി. മെസ്സി ഗ്രൗണ്ടില്‍ 20 മിനിറ്റ് മാത്രമാണ് നിന്നതെന്നും മര്യാദയ്ക്ക് കാണാന്‍ പോലും കഴിഞ്ഞില്ലെന്നുമാണ് കാണികളുടെ ആരോപണം. മെസി സ്‌റ്റേഡിയത്തിലേക്ക് വന്നപ്പോള്‍ വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും കാരണം താരത്തെ കാണാനായില്ലെന്ന് ആക്ഷേപിച്ചാണ് കാണികള്‍ ഗ്രൗണ്ടില്‍ പ്രശ്‌നമുണ്ടാക്കിയത്. അര്‍ജന്റീനാ താരത്തെ കാണാന്‍ വന്‍തുക ടിക്കറ്റിന് മുടക്കി കൊല്‍ക്കത്ത സോള്‍ട്ട്…

    Read More »
Back to top button
error: