TRENDING

  • മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ യിലെ ആദ്യ വീഡിയോ ഗാനം “അപ്പ” പുറത്ത്; ആഗോള റിലീസ് ഡിസംബർ 25 ന്

    മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയിലെ ആദ്യ ഗാനം പുറത്ത്. “അപ്പ” എന്ന ടൈറ്റിലോടെ ആണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് ഈണം നൽകിയ ഗാനത്തിൻ്റെ മലയാളം വരികൾ രചിച്ചത് വിനായക് ശശികുമാർ. മധു ബാലകൃഷ്ണൻ ആണ് ഗാനത്തിൻ്റെ മലയാളം പതിപ്പ് ആലപിച്ചത്. ഈ വർഷം ഡിസംബർ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. വിമൽ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അച്ഛൻ – മകൻ…

    Read More »
  • സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം ദശാവതാരത്തിലെ “ജയ് ഹനുമാൻ” ഗാനം പുറത്ത്; ചിത്രത്തിൻ്റെ കേരള റിലീസ് ഇന്ന്

    സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ മൂന്നാം ഗാനം പുറത്ത്. “ജയ് ഹനുമാൻ” എന്ന ടൈറ്റിലോടെ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചത് ഗിരീഷ് ആണ്. എ വി.പ്രഫുൽചന്ദ്ര ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ദീപക് റാം. പൂജ കാലേ ആണ് ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത്. അനുപം ഹിംഗെ, പുഷ്പ ജാദവ് എന്നിവരാണ് ഈ ഗാനത്തിൻ്റെ നൃത്ത സംവിധാന ടീം. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഇന്ന് കേരളത്തിൽ റിലീസ് ചെയ്തു. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ…

    Read More »
  • ലിയോണേല്‍ മെസ്സിയുടെ ഇന്ത്യാ പര്യടനം, ബോണസായി ഇന്റര്‍മയാമി താരങ്ങള്‍ ലൂയി സുവാരസും ഡീപോളും ;ടിക്കറ്റിന്റെ ചാര്‍ജ്ജ് 4000 രൂപ, 10 ലക്ഷം രൂപ കൊടുത്താല്‍ ഒപ്പം നിന്ന് ഫോട്ടോയുമെടുക്കാം

    ന്യൂഡല്‍ഹി: കൊച്ചിയില്‍ എത്തുമെന്നുള്ള മലയാളികളുടെ സ്വപ്‌നം ചാരമായെങ്കിലും ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യാ പര്യടനത്തിന് ഇന്ന് തുടക്കം. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ രാവിലെ 10.30 ന് മെസ്സി വന്നിറങ്ങും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലാണ് മെസ്സിയെത്തുക. മെസ്സി തനിച്ചല്ല എത്തുന്നതെന്നും അദ്ദേഹത്തോടൊപ്പം ലൂയിസ് സുവാരസും ലോകകപ്പ് ജേതാവായ റോഡ്രിഗോ ഡി പോളും ചേരുന്നുണ്ട്. ഇരുവരും ഇന്റര്‍ മിയാമിയില്‍ മെസ്സിക്കൊപ്പം കളിക്കുന്ന താരങ്ങളാണ്, ഇത് ടൂറിന്റെ താരത്തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കടുത്ത ആരാധകര്‍ക്ക് മെസിക്കൊപ്പം ഫോട്ടോ എടുക്കാനും സംഘാടകര്‍ അവസരമൊരുക്കുന്നുണ്ട്. മെസിക്കൊപ്പം ഒരൊറ്റ ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം 9,95,000 രൂപയും ജിഎസ്ടിയുമാണ് സംഘാടകര്‍ ആരാധകരില്‍ നിന്ന് ഈടാക്കുന്നത്. അതു പോലും 100 പേര്‍ക്കു മാത്രമേ ലഭ്യമാകൂ. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഫുട്‌ബോള്‍ തീമിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 4500 രൂപയാണ് മെസി…

    Read More »
  • ആരാധകരുടെ പോര്‍വിളി മുഴങ്ങുന്നു; ഇനി ‘ദിലീപേട്ട’ന്റെ കാലമെന്ന് ഫാന്‍സുകാര്‍; നടിക്കു പിന്തുണയുമായി വന്ന പൃഥ്വിരാജിനെതിരെ കമന്റുകള്‍; തിരിച്ചടിച്ച് രാജു ഫാന്‍സ്

    കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ദിലീപ് ഫാന്‍സും മറ്റു ഫാന്‍സുകാരും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ ദിലീപ് ഫ്രാന്‍സുകാര്‍ ആവേശത്തിലാണ്. 18ന് ദിലീപിന്റെ പുതിയ സിനിമയായ ഭഭബ റിലീസ് ചെയ്യുന്നതോടെ ദിലീപ് തന്റെ സൂപ്പര്‍താര പദവി തിരിച്ചുപിടിക്കും എന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയും മറ്റു താരങ്ങള്‍ക്കെല്ലാം വീട്ടിലിരിക്കാം എന്ന രീതിയിലാണ് ആരാധകര്‍ തങ്ങളുടെ ജനപ്രിയ നായകനെ അവതരിപ്പിക്കുന്നത്. ഇനി ദിലീപേട്ടന്റെ കാലമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പൃഥ്വിരാജിന്റെ ആരാധകരും ദിലീപിനെ അനുകൂല അനുകൂലിക്കാത്തവരും കടുത്ത വിമര്‍ശനമാണ് ദിലീപ് ഫാന്‍സുകാര്‍ക്കെതിരെ ഉയര്‍ത്തുന്നത്. ദിലീപിനെ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടി ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്ന പ്രചരണവും ശക്തമാണ്. ആടുജീവിതത്തിന് അവാര്‍ഡ് കിട്ടാത്തത് പോലും അതുകൊണ്ടാണെന്നും ആക്ഷേപമുണ്ട്. ദിലീപ് തിരിച്ചു വരുന്നതോടെ പൃഥ്വിരാജിന് സൂപ്പര്‍സ്റ്റാര്‍ പദവി നഷ്ടമാകുമെന്ന ദിലീപ് ഫാന്‍സുകാരുടെ പരാമര്‍ശത്തെ പൃഥ്വിരാജിന്റെ ആരാധകര്‍ തള്ളിക്കളയുന്നു. ദിലീപിന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലും ഉള്ളതിനാല്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ പിന്തുണയും പുതിയ സിനിമയ്ക്ക് ഉണ്ട്. നടി…

    Read More »
  • ഇതെന്ത് യുക്തി? രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു; ‘സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ച വിഷയത്തിലും കോടതിക്കു സംശയം; കാലിന് അനുസരിച്ചു ചെരിപ്പ് തുന്നിയതുപോലെ’

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാം ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി വിധിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് വന്‍ ചര്‍ച്ചയാകുന്നു. തിരുവനന്തപുരം സെഷന്‍സ് ജഡ്ജി എസ്. നസീറയുടെ വിധിയിലെ വിവരങ്ങളാണ് ചര്‍ച്ചയ്ക്കു വയ്ക്കുന്നത്. പരാതി സമര്‍പ്പിക്കാനുണ്ടായ കാലതാമസവും മൊഴിയിലെ വൈരുദ്ധ്യവും ആകെ ഒരുവട്ടം നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാണെന്നു തെളിയിക്കാനുള്ള തെളിവു പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ലെന്നുമാണ് വിധിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇതെല്ലാം ഹൈക്കോടതിയുടെയും മറ്റു കോടതികളുടെയും ജഡ്ജ്‌മെന്റിനു നേരത്തേയും വഴിവച്ചിട്ടുണ്ടെന്നും ഇതു മനസിലാക്കാതെയാണു വിധിയെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. അതിജീവിത ഒരുവട്ടം മാത്രമാണ് മൊഴി നല്‍കിയെന്നതിരിക്കേ, എങ്ങനെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നു കോടതി കണ്ടെത്തിയെന്ന നിര്‍ണായക ചോദ്യവും ഇതിലുണ്ട്. ആദ്യം കൊടുത്ത പരാതിയെ മൊഴിയാക്കി വിലയിരുത്തുകയാണുണ്ടായതെന്നും പരാതിക്കാരിക്കു ധൈര്യം നല്‍കുന്നതിനു പകരം അവിശ്വസിക്കുകയാണുണ്ടായതെന്നും കുറിപ്പില്‍ പറയുന്നു. കോടതി വിധിയുടെ പകര്‍പ്പടക്കം പങ്കുവച്ചാണു കുറിപ്പ് എഴുതിയിട്ടുള്ളത്.   പോസ്റ്റിന്റെ പൂര്‍ണരൂപം രണ്ടാം ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍…

    Read More »
  • ‘തൊലിക്കട്ടി അപാരം’; ഒളിവില്‍നിന്ന് വോട്ടു ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ട്രോളി കാണ്ടാമൃഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍; തെറിവിളികളുമായി രാഹുല്‍ അണികള്‍

    12 ലൈംഗിക പീഡനക്കേസില്‍ 15 ദിവസത്തെ ഒളിവു ജീവിതത്തിനുശേഷം പാലക്കാട് വോട്ട് ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. തൊലിക്കട്ടി അപാരമെന്ന തലക്കെട്ടുമായി കാണ്ടാമൃഗത്തിന്റെ ചിത്രമാണു പോസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വൈകീട്ടാണ് രാഹുല്‍ വോട്ടു ചെയ്യാനെത്തിയത്. വോട്ടു ചെയ്തു തൊട്ടു പിന്നാലെ ചായയും കുടിച്ചു മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് പല ഹാന്‍ഡിലുകളും ഉയര്‍ത്തിയത്. ഇതോടെയാണ് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും രംഗത്തുവന്നത്. പോസ്റ്റിന്റെ താഴെ കോണ്‍ഗ്രസ് അണികള്‍ വെല്ലുവിളികളും തെറിവിളികളുമായും രംഗത്തുവന്നു. ചിലതിനു ചുട്ട മറുപടിയും അജയ് തറയില്‍ നല്‍കിയിട്ടുണ്ട്. ‘നിന്റെ പേരില്‍തന്നെയുണ്ട് നീ ആരാണെന്ന്’ ആണ് ഒരു കമന്റ്. അജയ് തറയിലെ ‘തറയില്‍’ എന്ന ഭാഗം ഉയര്‍ത്തിക്കാട്ടിയാണ് കമന്റ് വന്നതെന്നു വ്യക്തം. ‘സാറിന്റെ തൊലിക്കട്ടി ഞങ്ങള്‍ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയല്ലേ, ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും ജയിക്ക്’ എന്നാണു മറ്റൊന്ന്. എന്നാല്‍, പഴയതുപോലെ സൈബര്‍…

    Read More »
  • ഡീകോക്കിന്റെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക ശക്തമായി തിരിച്ചടിച്ചു; തിലക് വര്‍മ്മ അവസാനം വരെ പൊരുതി നോക്കിയിട്ടും വീണുപോയി ; സഞ്ജുവിന് പകരം ടീമില്‍ കളിപ്പിച്ച ഗില്‍ നേരിട്ട ആദ്യ പന്തില്‍ മടങ്ങി

    ചണ്ഡീഗഡ്: ഇന്ത്യയ്ക്ക് എതിരേയുള്ള രണ്ടാം ടി20 മത്സരത്തില്‍ ശക്തമായി തന്നെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചപ്പോള്‍ ഇന്ത്യയ്ക്ക് കനത്ത പ്രഹരം. മത്സരം 51 റണ്‍സിന് തോറ്റു. ക്വിന്റണ്‍ ഡീക്കോക്കിന്റെ വെടിക്കെട്ട് അര്‍ദ്ധശതകമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. തിലക് വര്‍മ്മയുടെ അര്‍ദ്ധശതകം പാഴാകുകയും ചെയ്തു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നതാണ് തോല്‍വിക്ക് കാരണം. രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചതോടെ ടി20 പരമ്പര 1-1 എന്ന നിലയിലായി. ടോസ് നേടിയ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്കിന്റെ വെടിക്കെട്ടായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും പഞ്ഞിക്കിട്ട ഡീകോക്ക് 46 പന്തില്‍ 90 റണ്‍സാണ് നേടിയത്. റീസാ ഹെന്‍ട്രിക് എട്ട് റണ്‍സിന് പുറത്തായെങ്കിലും 29 റണ്‍സ് എടുത്ത മാര്‍ക്രവും 30 റണ്‍സ് എടുത്ത ഡോണോ വാന്‍ ഫെരേരയും 20 റണ്‍സ് എടുത്ത ഡേവിഡ് മില്ലറുമായി ചേര്‍ന്ന്…

    Read More »
  • ഇന്ത്യക്ക് 214 റണ്‍സ് വിജയലക്ഷ്യം; ഡി കോക്കിന്റെ വെടിക്കെട്ടു പ്രകടനം; മറുപടി ബാറ്റിംഗില്‍ തകര്‍ച്ച

    ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 214 റൺസ് വിജയലക്ഷ്യം. തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വൻ തകർച്ച നേരിട്ടു. നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക 213 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ (90 റൺസ്) വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സിന് കരുത്തായത്. ഡൊനൊവൻ ഫെരേര 16 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്ന് മികച്ച ഫിനിഷിങ് നൽകി. ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവുമധികം പന്തുകളെറിഞ്ഞ ഓവർ അർഷ്ദീപിന്റെ പേരിലായി. അദ്ദേഹം എറിഞ്ഞ 11-ാം ഓവറിൽ 7 വൈഡുകൾ ഉൾപ്പെടെ ആകെ 13 പന്തുകളാണ് എറിഞ്ഞത്. ആ ഓവറിൽ അദ്ദേഹം 18 റൺസ് വഴങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 19 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി. ശുഭ്മാൻ ഗിൽ റൺസ് ഒന്നും എടുക്കാതെ പുറത്തായി. അഭിഷേക് ശർമ്മ 17 റൺസാണ് എടുത്തത്. ക്യാപ്റ്റൻ സൂര്യകുമാർ…

    Read More »
  • കുറച്ച് കൂടി കാത്തിരിക്കൂ, ഹണി റോസിന്‍റെ ‘റേച്ചൽ’ റിലീസ് മാറ്റിവെച്ചു, വേൾഡ് വൈഡ് റിലീസായി ചിത്രം ഉടൻ തിയേറ്ററുകളിലെത്തും

    റേച്ചലിനെ കാണാൻ പ്രേക്ഷകർ കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഹണി റോസ് ചിത്രം ‘റേച്ചൽ’ റിലീസ് മാറ്റിവെച്ചു. ”റേച്ചൽ നിങ്ങളെ കാണാൻ തയ്യാറാണ്, പക്ഷെ ഇപ്പോഴല്ല. നിലവിലെ സമയവും വേൾഡ് വൈഡ് റിലീസിനുള്ള സാഹചര്യങ്ങളും പരിഗണിച്ച്, പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിനായി ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കുകയാണ്” എന്നാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പുതിയ റിലീസ് തീയതി ഉടൻ പുറത്തുവിടുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതുമുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയ ‘റേച്ചൽ’, ഹണി റോസിന്‍റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം നവാഗതയായ ആനന്ദിനി ബാലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായ കഥാപാത്രമായാണ് ഹണി റോസ് എത്തുന്നത്. സിനിമയുടെ ട്രെയിലറിൽ കണ്ട തീവ്രമായ ആക്ഷൻ രംഗങ്ങളും, ഹണി റോസിന്‍റെ ഇതുവരെ കാണാത്ത ബോൾഡ് മേക്കോവറും ഏറെ ശ്രദ്ധ നേടിയിരുന്നു. കുടുംബ ബന്ധങ്ങളെയും പ്രതികാരത്തെയും…

    Read More »
  • ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളിലെ പുതിയ ഗാനം “മലരേ മലരേ” റിലീസായി

    ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങൾ ചിത്രത്തിന്റെ പുതിയ ഗാനം “മലരേ മലരേ” റിലീസായി. അരുൾ ദേവ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനും നിഖിൽ മാത്യുവും ആണ്. ഡിസംബർ 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ ഗോകുല്‍ സുരേഷ്, ലാൽ,ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്നു. മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ഹരികൃഷ്ണൻ, മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്പലമുക്കിലെ റിലീസായ ടീസറിനും പ്രൊമോ…

    Read More »
Back to top button
error: