TRENDING

  • അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച്‌ സിബിഎസ്‌ഇ

    അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച്‌ സിബിഎസ്‌ഇ. അഖിലേന്ത്യ തലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. മറ്റ് മാര്‍ഗങ്ങള്‍ മുഖേനെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഇന്ത്യയിലെവിടെയും നിയമനം ഉണ്ടാവുന്നതാണ്. മാര്‍ച്ച്‌ 12 മുതല്‍ ഏപ്രില്‍ 11 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. https://www.cbse.gov.in/newsite/recruitment.html

    Read More »
  • ഈഎസ്ഐയിൽ 1,930 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ (ഇ.എസ്.ഐ.സി.) 1,930 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പ്രായം 30 വയസ്സ് കവിയരുത്. ജനറല്‍-892, ഇ.ഡബ്ല്യു.എസ്.-193, ഒ.ബി.സി.-446, എസ്.സി.-235, എസ്.ടി.-164 എന്നിങ്ങനെയാണ് സംവരണം. ആകെയുള്ളതില്‍ 168 ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്. ശമ്ബള സ്‌കെയില്‍: ലെവല്‍-7 ആണ്. അപേക്ഷ ഓണ്‍ലൈനായി www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കണം. മാര്‍ച്ച്‌ ഏഴുമുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 27 നു വൈകീട്ട് ആറുവരെയാണ് . ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് മാര്‍ച്ച്‌ 28 മുതല്‍ ഏഴുദിവസം  സമയം ലഭിക്കും. വിശദവിവരങ്ങള്‍ www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

    Read More »
  • ഒരു മൾട്ടി ലെയിൻ പാതയിൽ  ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ; കർശന നടപടിയെന്ന് എംവിഡി

    45 വർഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി-മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുകയാണല്ലോ. അതുപോലെ തൃശൂർ -വടക്കഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസറഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി ആവുകയാണ്. ഒരു മൾട്ടി ലെയിൻ പാതയിൽ  ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ ഒന്നുകൂടി പരിശോധിക്കാം.  1.വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട. 2. വാഹനങ്ങൾ കുറവായാലും, അല്ലെങ്കിലും അമിതവേഗത വേണ്ട. 3. മൂന്നു ലെയിനുകളിൽ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങൾക്ക് (ഉദാ: ടു വീലർ, 3 വീലർ (അനുവാദമുണ്ടെങ്കിൽ), ചരക്കു വാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ) ഉള്ളതാണ്. 4. രണ്ടാമത്തെ ലെയിൻ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്. 5. മൂന്നാമത്തെ ലെയിൻ  വാഹനങ്ങൾക്ക് മറികടക്കേണ്ടി വരുമ്പോൾ മറികടക്കാൻ മാത്രമുള്ളതാണ്. കൂടാതെ എമർജൻസി വാഹനങ്ങൾക്ക് ഈ ലൈൻ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും. 6. ഏതു ലെയിനിലുള്ള വാഹനവും മറികടക്കേണ്ടി വരുമ്പോൾ കണ്ണാടി കൾ നോക്കി…

    Read More »
  • 5 മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് 5 പോയിന്റ്; കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത തുലാസിൽ 

    കൊച്ചി: ഇനി അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെ കുറഞ്ഞത് 5 പോയിന്റെങ്കിലും ഇല്ലാതെ കേരള ബ്ലാസ്‌റ്റേഴ്‌സിന് അവസാന ആറിൽ കടക്കുക ബുദ്ധിമുട്ടാകും. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മോഹൻ ബഗാനുമായാണ്.മാർച്ച് 13 ന് കൊച്ചിയിൽ വച്ചാണ് മത്സരം.കൊച്ചിയിലാണ് കളിയെങ്കിലും നിലവിൽ മോഹൻ ബഗാൻ ഫോമിലായതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ടുള്ള മത്സരമായിരുക്കും ഇത്. ജംഷഡ്പൂർ എഫ്‌സി, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി എന്നിവയ്‌ക്കെതിരെയാണ് കേരളത്തിന്റെ ബാക്കിയുള്ള മത്സരങ്ങൾ.മോഹൻബഗാനോട് ജയിക്കാൻ സാധിച്ചില്ലെങ്കിലും ഈ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റ് ബ്ലാസ്റ്റേഴ്സിന് നേടണം.പത്താം സീസണിലും പതിവുപോലെതന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ എവേ റെക്കോർഡുകൾ വളരെ മോശമാണ്. കൊച്ചിയിൽ നടന്ന ഒൻപതു മത്സരങ്ങളിൽ ആറു മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങി, ഒപ്പം ഒരു മത്സരത്തിൽ തോൽവിയും. എന്നാൽ ഒൻപത് എവേ മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചെണ്ണത്തിൽ തോൽവി വഴങ്ങി.തോൽവി വഴങ്ങിയ ആറു മത്സരങ്ങളിൽ നാലെണ്ണവും 2024-ൽ ആയിരുന്നു. ഐഎസ്എൽ…

    Read More »
  • ദാഹശമനിയല്ല ബിയർ; ദോഷങ്ങൾ ഇവയാണ്

    യുവാക്കൾക്കിടയിൽ എറെ പ്രിയപ്പെട്ട ഒന്നാണ് ബിയർ.യുവതികളും ഇക്കാര്യത്തിൽ മോശമൊന്നുമല്ല.ബിയർപാർലറുകളിൽ മാത്രമല്ല, ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തണുപ്പിച്ച ബിയറിന് പിടിച്ചുപറിയാണ്. ഫ്രീക്കൻമാരുടെ ആക്രാന്തം കണ്ടാൽ ഇതേതോ ദാഹശമനിയാണെന്നു തോന്നും.ഓർക്കുക… ബിയർ അത്ര നല്ലതൊന്നുമല്ല.ഇതിൽ അടങ്ങിയിരിക്കുന്ന ക്രിസ്റ്റലുകളാണ് കിഡ്നികളിൽ കല്ലുണ്ടാക്കുന്നതിൽ മുൻപൻമാർ. വീര്യം കുറവാണ്, ആൽക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്ന നിലയിൽ ബിയറിന് സ്വീകാര്യത –കൂടുതലാണ്.അതിലുപരി ബിയർ ആരോഗ്യത്തിനു നല്ലതാണെന്ന തെറ്റിധാരണയുമുണ്ട്.  മദ്യമെന്നതുപോലെ ധാരാളം ദൂഷ്യഫലങ്ങൾ ചെയ്യുന്ന ഒന്നാണ് ബിയറും. അമിതമായ ബിയർ ഉപയോഗം പ്രമേഹസാധ്യത കൂട്ടുമെന്നതാണ്  ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വരും വർഷങ്ങളിൽ കുതിച്ചുയരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.ചെറുപ്പക്കാരിൽ പ്രമേഹം ഇത്രകണ്ട് വർധിക്കാനുള്ള കാരണവും മറ്റൊന്നല്ല. ടൈപ്2 പ്രമേഹത്തിന്റെ പ്രധാന കാരണമാണ് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കുറയുന്നത്. അമിതമായ ബിയർ ഉപയോഗം ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി(സെൻസിറ്റിവിറ്റി) കുറയ്ക്കുന്നത് പ്രമേഹം നേരത്തേവരുത്താൻ കാരണമാകും. ബിയറിലൂെടെ ഉള്ളിലെത്തുന്ന ഊർജത്തിന്റെ അളവ് വളരെ കൂടുതലാണ്. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് കാലറി…

    Read More »
  • മീൻ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഫ്രീസറിലാകുന്നത് നിങ്ങളായിരിക്കും !

    പൊടിമീന്‍, മത്തി, അയല, കരിമീന്‍ തുടങ്ങി കൊഞ്ചും ഞണ്ടും കണവയുമെല്ലാമുള്‍പ്പെടുന്ന വളരെ വിശാലമായ ലോകമാണ് മീനിന്റേത്. അതേസമയം മീനുകള്‍ എന്നു നമ്മള്‍ പൊതുവായി പറയുമ്പോള്‍ ഉള്‍പ്പെടുത്തുന്നതു പലതും ശരിയായ മീനുകളല്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന് കക്കയും ഞണ്ടും കൊഞ്ചും ചെമ്മീനുമൊന്നും മീനല്ല.ചെമ്മീൻ ക്രസ്റ്റേഷ്യന്‍സ് വിഭാഗത്തില്‍ പെടുന്നതാണ്. ചെമ്മീനിന്റെ വലിയ രൂപമാണ് കൊഞ്ച്. മൊളസ്ക വിഭാഗത്തില്‍ പെടുന്നവയാണ് കക്കയും കല്ലുമ്മക്കായയുമൊക്കെ. എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. രാസപ്രവര്‍ത്തനം നടന്ന് ഡൈ/ട്രൈമീതെയില്‍ അമോണിയ മത്സ്യത്തില്‍ തനിയെ ഉണ്ടാകുന്നതിനാല്‍ മീനില്‍ എളുപ്പം ബാക്ടീരിയ വളരും. ഇതു മൂലമാണ് മീന്‍ പെട്ടെന്നു കേടാകുന്നത്. അതിനാല്‍ മീന്‍ വാങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം.  കടലില്‍ നിന്നു പിടിക്കുന്ന മത്സ്യങ്ങള്‍ പലപ്പോഴും  ദിവസങ്ങൾ കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാര്‍ക്കറ്റുകളില്‍ എത്തുന്നതിനു മുമ്പേ അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതിനാൽ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു വേണം മീൻ വാങ്ങാൻ. മീന്‍ ഫ്രഷ് ആണോയെന്നറിയാന്‍ സഹായിക്കുന്ന ഘടകമാണ് ഗന്ധം. ഫ്രഷ്…

    Read More »
  • നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം ഇതാണ്

    ഇന്ത്യയുടെ ദേശീയ ഗാനമായ “ജന ഗണ മന…” യുനെസ്കോ ലോകത്തിലെ ഏറ്റവും മികച്ച ഗാനമായി  പ്രഖ്യാപിച്ചു നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം ഇതാണ്.  ജന = ആളുകൾ  ഗണ = ഗ്രൂപ്പ്  മന = മനസ്സ്  അധിനായക്= നേതാവ്  ജയ ഹെ = ജയിക്കട്ടെ  ഭാരത് = ഇന്ത്യ  ഭാഗ്യ = വിധി  വിധാത = സൃഷ്ടികർത്താവ്  പഞ്ചാബ് = പഞ്ചാബ്  സിന്ധു = സിന്ധു  ഗുജറാത്ത് = ഗുജറാത്ത്   മറാത്ത =   മഹാരാഷ്ട്ര  ദ്രാവിഡ = തെക്ക്  ഉത്കല = ഒറീസ്സ  വംഗ = ബംഗാൾ  വിന്ധ്യ =വിന്ധ്യകൾ  ഹിമാചല് =ഹിമാലയ  യമുനാ = യമുന  ഗംഗാ = ഗംഗ  ഉച്ഛല് = നീങ്ങുന്നു  ജലധി = സമുദ്രം  തരംഗാ = തിരകൾ  താവ് = നിങ്ങളുടെ  ശുഭ് = ശുഭം  നാമേ = പേര്  ജാഗെ = ഉണർത്തുക  താവ് = നിങ്ങളുടെ  ശുഭ് = ശുഭം  ആശിഷ്…

    Read More »
  • സോഷ്യൽ മീഡിയയിൽ മനോരമയ്ക്ക് ട്രോൾ

    സർക്കാർ ജീവനക്കാരോടുള്ള മനോരമയുടെ ‘സ്നേഹത്തിന്’ സോഷ്യൽ മീഡിയയിൽ ട്രോൾമഴ!! ‘മാർച്ച് 1ന് നൽകേണ്ട ശമ്പളം  മാർച്ച് 15നും, ഏപ്രിൽ 1ന് നൽകേണ്ടത് ഏപ്രിൽ 15ന് നൽകിയാൽ മതിയെന്നും; അതിന് പുറമെ പുതിയതായി സർവീസിൽ വരുന്നവർക്ക് രണ്ട് വർഷക്കാലത്തേക്ക് അടിസ്ഥാന ശമ്പളം മാത്രം നൽകിയാൽ മതിയെന്നും, ലീവ് സറണ്ടർ അവസാനിപ്പിക്കുന്നു എന്നും, പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും, സ്കൂളുകൾ അടച്ചു പൂട്ടുമെന്നും, നിയമന നിരോധനം പ്രഖ്യാപിച്ചും 2002ൽ എ.കെ.ആൻ്റണി സർക്കാർ ഉത്തരവിറക്കിയപ്പോൾ    മനോരമ മുഖപ്രസംഗം എഴുതി……. “അനിവാര്യമെങ്കിലും  വേദനാജനകം” ഇതേ മനോരമ 2024 മാർച്ച് 1ന് ലഭിക്കേണ്ട ശമ്പളം രണ്ട് ദിവസം വൈകിയപ്പോൾ  എഴുതിയ മുഖപ്രസംഗം…….. “ശമ്പളവും പെൻഷനും വൈകുന്നത്  ക്രൂരത “ സർക്കാർ ജീവനക്കാരോട് മനോരമയ്ക്കുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു’ പ്രകാശ് എ കെ എന്നൊരാളാണ് ഇത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്.ഏതായാലും പോസ്റ്റ് വൈറലാണ്.

    Read More »
  • ‘കൃഷ്ണ സിസ്‌റ്റേഴ്‌സില്‍’ സുന്ദരി ദിയ തന്നെ! സഹോദരിമാരെ തമ്മിലടിപ്പിക്കാനുള്ള കമന്റ്; പ്രതികരണവുമായി ദിയ

    സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. കൃഷ്ണ കുമാറിന്റെ നാല് മക്കളും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. അഭിനേത്രിയായും സോഷ്യല്‍ മീഡിയ താരവുമായുമെല്ലാം മൂത്ത മകള്‍ അഹാന കൃഷ്ണ നിറഞ്ഞു നില്‍ക്കുന്നു. ഇളയ മക്കളായ ഇഷാനിയും ഹന്‍സികയുമെല്ലാം ഇതിനോടകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരും സോഷ്യല്‍ മീഡിയ താരങ്ങളുമാണ്. എന്നാല്‍, കൃഷ്ണ സിസ്റ്റേഴ്സില്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. ദിയ പങ്കുവെക്കാറുള്ള റീലുകളും വ്ളോഗുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ദിയയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. അശ്വിന്‍ ഗണേഷുമായുള്ള ദിയയുടെ പ്രണയം ഈയ്യടുത്താണ് താരം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങളും വൈറലായിരുന്നു. ഇതിനിടെ ഇപ്പോഴിതാ ദിയയുടെ ഒരു പ്രതികരണം ശ്രദ്ധ നേടുകയാണ്. സഹോദരി അഹാനയെക്കുറിച്ചും തന്നെക്കുറിച്ചും പറഞ്ഞൊരു കമന്റിനോടുള്ള ദിയയുടെ പ്രതികരണമാണ് വൈറലായി മാറുന്നത്. കൃഷ്ണ സിസ്റ്റേഴ്സിനെ സോഷ്യല്‍ മീഡിയയിലെ ചിലര്‍ പലപ്പോഴും താരതമ്യം…

    Read More »
  • സര്‍വീസസിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം; പട്ടാളപ്പടയ്ക്ക് കിരീടം നേടി കൊടുത്തത് കോഴിക്കോട്ടുകാരൻ

    ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോർ കിരീടം സർവീസസിന്. ഫൈനലില്‍, ഏകപക്ഷീയമായ ഒരു ഗോളിന് സർവീസസ് ഗോവയെ കീഴടക്കി. മലയാളി  താരം പിപി ഷഫീലിന്റെ  67 ാ ം മിനിറ്റിലെ ലോങ് റേഞ്ചർ ഗോളിലിയിരുന്നു  സർവീസസ് വിജയം.കോഴിക്കോട് കപ്പക്കല്‍ സ്വദേശിയായ ഷഫീലിന്റെ ടൂർണമെന്റിലെ മൂന്നാം ഗോളാണിത്. ടൂർണമെന്റ് ചരിത്രത്തില്‍ ഇത് ഏഴാം വട്ടമാണ് സർവീസസ് ട്രോഫി നേടുന്നത്.

    Read More »
Back to top button
error: