TRENDING

  • ലോകത്തിലെ ആദ്യ ടെലിഫോൺ സംഭാഷണത്തിന് ഇന്ന് 148 വർഷം 

    ലോകത്തിലെ ആദ്യ ടെലിഫോൺ സംഭാഷണത്തിന് ഇന്ന് 148 വർഷം.  അലക്സാണ്ടർ ഗ്രഹാംബെൽ ആദ്യമായി ഫോൺ വഴി സന്ദേശം കൈമാറിയത് 147 വർഷം മുൻപ് ഇതേ ദിവസമായിരുന്നു.( 1876 മാർച്ച് 10 ) അലക്സാണ്ടർ ഗ്രഹാം ബെൽ 1876 മാർച്ച് പത്താം തീയതി ബോസ്റ്റണിൽ വെച്ച് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന തന്റെ സഹപ്രവർത്തകനായ വാട്സണെ ഫോണിലൂടെ  വിളിച്ചു കൊണ്ടായിരുന്നു ആ ചരിത്ര മുഹൂർത്തത്തിന്റെ തുടക്കം… “മിസ്റ്റർ വാട്ട്സൺ ഇവിടെ വരൂ.. നിങ്ങളെ എനിക്ക് കാണണം..” ഇതായിരുന്നു ആദ്യ സംഭാഷണം…

    Read More »
  • ”മഞ്ഞുമ്മല്‍ ബോയ്‌സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം; മയക്കുമരുന്നിന് അടിമകളായ കൊച്ചിയിലെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു”

    മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ നേടിയ വന്‍വിജയത്തിന് പിന്നാലെ മലയാള സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനും സിനിമാ തിരക്കഥാകൃത്തുമായ ജയമോഹന്‍. ‘മഞ്ഞുമ്മല്‍ ബോയ്‌സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്‌സ്- കുടിച്ചുകൂത്താടുന്ന തെണ്ടികള്‍) എന്ന തലക്കെട്ടില്‍ മാര്‍ച്ച് 9ന് പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹന്‍ സിനിമയെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെ വിമര്‍ശിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതെങ്കിലും പിന്നീടങ്ങോട്ട് മലയാളികളയെും മലയാള സിനിമയെയും അടച്ച് ആക്ഷേപിക്കുന്ന വിധത്തിലാണ് ജയമോഹന്റെ പരാമര്‍ശങ്ങള്‍. മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണിതെന്നും ജയമോഹന്‍ തന്റെ ബ്ലോഗില്‍ പറഞ്ഞു. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ആവശ്യപ്പെടുന്നു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ജനിച്ച ജയമോഹന്‍ മലയാളത്തില്‍ നിരവധി പുസ്തകങ്ങള്‍ രചിക്കുകയും മൂന്ന് മലയാള സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. കേരളത്തിലെ വായനക്കാര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദമുള്ള ജയമോഹന്‍…

    Read More »
  • ഈഎസ്ഐയിൽ നഴ്‌സിങ് ഓഫീസര്‍ ; ഇപ്പോൾ അപേക്ഷിക്കാം

    എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ.എസ്.ഐ) കോര്‍പ്പറേഷനില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് യു.പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത – ബി.എസ്.സി നഴ്‌സിങ്/ തത്തുല്യം. സ്‌റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് മിഡ് വൈഫറിയില്‍ അംഗീകൃത ഡിപ്ലോമയും 50 കിടക്കകളില്‍ കുറയാത്ത ആശുപത്രികളില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – മാർച്ച് 27

    Read More »
  • ലെസ്കോവിച് ഈ സീസണോടെ കേരള ബ്ലാസ്റ്റേഴ്സ് വിടും

    കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളില്‍ ഒന്നായ ലെസ്കോവിച് ക്ലബില്‍ തുടരില്ല. ഈ സീസണ്‍ അവസാനത്തോടെ കരാർ അവസാനിക്കാൻ പോകുന്ന ലെസ്കോവിചിന്റെ കരാർ പുതുക്കേണ്ട എന്നാണ് ബ്ലാസ്റ്റേഴ്സ് തീരുമാനം എന്നാണ് റിപ്പോർട്ടുകള്‍. ലെസ്കോവിച് വുകമാനോവിച് വന്നത് മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സെന്റർ ബാക്കായിരുന്നു. പരിക്ക് ആണ് ലെസ്കോവിച് ഇപ്പോള്‍ സ്ഥിരമായി ടീമില്‍ ഇല്ലാതിരിക്കാനുള്ള പ്രധാന കാരണം. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി 43 മത്സരങ്ങള്‍ ലെസ്കോവിച് കളിച്ചിട്ടുണ്ട്. ഒരു ഗോളും നേടിയിട്ടുണ്ട്. ക്രൊയേഷൻ സെന്റർ ബാക്കായ മാർകോ ലെസ്കോവിച് മുമ്ബ് ക്രൊയേഷ്യൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്രൊയേഷ്യയിലെ വലിയ ക്ലബായ ഡിനാമൊ സഗ്രബിന്റെ ഭാഗമായിരുന്നു. അടുത്തിടെ ലോണില്‍ ലൊകമൊടീവിലും താരം കളിച്ചിരുന്നു.   ക്രൊയേഷ്യയെ അണ്ടർ 18 മുതല്‍ സീനിയർ തലം വരെ പ്രതിനിധീകരിച്ചു. 2014ല്‍ ആയിരുന്നു ദേശീയ സീനിയർ ടീമിനായുള്ള അരങ്ങേറ്റം. പക്ഷെ വളരെ കുറച്ചു മത്സരങ്ങളെ ദേശീയ ടീമിന്റെ ജേഴ്സിയില്‍ കളിക്കാൻ ആയിരുന്നുള്ളൂ.സഗ്രബിനായി കളിക്കുന്ന കാലത്ത് അഞ്ചോളം…

    Read More »
  • ഗോവയുടെ മൊറോക്കൻ സ്‌ട്രൈക്കർ നോഹ സദൂയിയെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്

    കൊച്ചി: ഗോവയുടെ മൊറോക്കൻ സ്‌ട്രൈക്കർ നോഹ സദൂയിയെ ടീമിലെത്തിക്കാൻ ശ്രമമാരംഭിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്. ബഹുവർഷ കരാറാണ് താരത്തിന് മുമ്ബില്‍ കേരള ടീം വച്ചതെന്നാണ് റിപ്പോർട്ട്. ഐഎസ്‌എല്ലിലെ ഏറ്റവും മൂർച്ചയുള്ള സ്‌ട്രൈക്കർമാരില്‍ ഒരാളായ നോഹയുടെ ഗോവയുമായുള്ള കരാർ ഈ വർഷം അവസാനിക്കും.   2022ലാണ് നോഹ എഫ്‌സി ഗോവയിലെത്തിയത്. ഈ വർഷം മെയ് 31 വരെയാണ് കരാർ കാലാവധി. താരത്തിലെ നിലനിർത്താൻ എഫ്‌സി ഗോവയ്ക്ക് പദ്ധതിയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിവേഗ വിങ്ങർ, സ്‌ട്രൈക്കർ റോളുകളില്‍ മികച്ച ട്രാക്ക് റെക്കോർഡുള്ള താരത്തെ ടീമിലെത്തിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് അതു നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

    Read More »
  • പല്ല് വേദനയ്ക്ക് മുതൽ മലബന്ധത്തിന് വരെ;വെറ്റില വെറുമൊരു ഇലയല്ല, അറിയാം ഗുണങ്ങള്‍

    വെറ്റില വെറുമൊരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ് ഇത്. വെറ്റിലയില്‍ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, കാല്‍സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. നല്ലൊരു വേദനസംഹാരി കൂടിയാണ് വെറ്റില. വെറ്റില അരച്ച്‌ വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ച്‌ നീരിറക്കിയാല്‍ തൊണ്ട വേദനയ്ക്കുള്‍പ്പടെ ആശ്വാസം ലഭിക്കും വെറ്റിലയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച്‌ ലെവല്‍ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങള്‍ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റില്‍ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച്‌ വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വച്ചതിനു ശേഷം പിറ്റേന്നു രാവിലെ വെറും വയറ്റില്‍ കുടിക്കുക. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്.വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു.ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കള്‍, ബാക്ടീരിയ മുതലായവയെ ഇത്…

    Read More »
  • ഊട്ടിയിലേയ്ക്ക് ഒരു ട്രെയിന്‍ യാത്ര; ടിക്കറ്റുകൾ ലഭിക്കാൻ ഇത്രമാത്രം !

    ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ എന്നത്തേയും സ്വപ്‌നമാണ് ഉദഗമണ്ഡലം അഥവാ ഊട്ടി. നീലഗിരിക്കുന്നുകളുടെ  അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം.  കുളിര്‍മയുടെ പശ്ചാത്തലത്തില്‍ കാഴ്ചകളും അനുഭവേദ്യങ്ങളായ വസ്തുതകളും ഒരുപാടുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിനെ എന്നും മോഹിപ്പിക്കുന്ന ഇടമാണ് ഊട്ടി.അതുപോലെ മറ്റു മലയോര വിനോദ മേഖലകളില്‍ നിന്നും വ്യത്യസ്തമായി ഇവിടേക്കുള്ള യാത്രയില്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കണമെന്ന് ഏതൊരാളും കൊതിക്കുന്ന ഒന്നാണ് ‘ഊട്ടി മൗണ്ടന്‍ റെയില്‍വേ’. സമുദ്ര നിരപ്പില്‍ നിന്നും വെറും 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിയാത്ര. ഇത്രയും ദൂരം നാലര മണിക്കൂര്‍ കൊണ്ട് ഇഴഞ്ഞും കിതച്ചും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും മലകയറുന്ന ഈ കരിവണ്ടി നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങളാണ്. 206 വളവുകള്‍, 16 തുരങ്കങ്ങള്‍, ചെറുതും വലുതുമായ 250 പാലങ്ങള്‍. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള്‍ നാം ഇവയെല്ലാം താണ്ടിയിരിക്കും. ലോക പൈതൃക പട്ടികയില്‍…

    Read More »
  • ആലുവയെ വെല്ലുന്ന ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം

     കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ അമ്പലങ്ങളിൽ ഒന്നാണ് പത്തനംതിട്ടയിലെ ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രം. ഇത് സ്ഥിതി ചെയ്യുന്നത് സീതത്തോട് ഗുരുനാഥൻ മണ്ണിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ കാടിനുള്ളിലായാണ്. പരശുരാമൻ പണിത ക്ഷേത്രമാണിതെണെന്ന്  കരുതപ്പെടുന്നത്.ഏറ്റവും ഭംഗിയുള്ള  കാനന യാത്ര ആസ്വദിക്കണമെങ്കിൽ ഇവിടെ വരിക തന്നെ ചെയ്യണം. 7 കിലോമീറ്ററോളം കാട്ടിൽ കൂടിയുള്ള യാത്ര പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും.കാടിനുള്ളിൽ ആയിട്ടും ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ശിവരാത്രി ഉത്സവത്തിന് എത്തുന്ന ഒരു അമ്പലമാണ് ഇത്. കാടിനു നടുവിൽ അമ്പലത്തിനു സമീപമുള്ള വലിയ കുളമാണ് മറ്റൊരു പ്രത്യേകത.ഒരിക്കലും വെള്ളം പറ്റാത്ത ഇവിടെ ബലിതർപ്പണത്തിനും സൗകര്യമുണ്ട്.ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് എടുത്തുപറയേണ്ടത്. ഗവിയേക്കളും  ആസ്വദിക്കാൻ പറ്റുന്ന കാനന യാത്രയാകും ഇതെന്ന് നിസംശയം പറയാം. വളരെക്കാലം ഉപേക്ഷിക്കപ്പെട്ട ഈ ക്ഷേത്രം പിന്നീട് 1940-കളിൽ ഒരു വേട്ടക്കാരനാണ് കണ്ടെത്തിയത്. ഗുരുനാഥൻമണ്ണ്, തേക്കുതോട് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരാണ് ആദ്യം ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയത്. ഇപ്പോൾ എല്ലാ മലയാള മാസവും…

    Read More »
  • ഹോട്ടലിന് പേര് നിർദ്ദേശിക്കൂ; ആയിരം രൂപ സമ്മാനമായി നേടൂ

    കോട്ടയം ടൗണിൽ ആരംഭിക്കുന്ന റെസ്റ്റോറൻറിന് അനുയോജ്യമായ പേര് നിർദ്ദേശിക്കുക. തെരഞ്ഞെടുക്കുന്ന പേരിന് 1000 രൂപ സമ്മാനം ലിങ്ക്: https://www.facebook.com/share/p/EXHgp6SNiZZvPyy6/?mibextid=oFDknk (https://www.facebook.com/share/p/n2KgiZxXExzMqBVY/?mibextid=oFDknk)

    Read More »
  • മണ്ണിന്റെ പിഎച്ച്(pH) ഉയർത്താൻ പച്ച കക്കപ്പൊടി

    മണ്ണിന്റെ പിഎച്ച്(pH) ഏഴായിരുന്നാൽ മാത്രമേ മണ്ണിൽ സസ്യങ്ങൾ ആരോഗ്യത്തോടെ വളരൂ.ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് കുമ്മായമാണ്. കുമ്മായം മണ്ണിലിട്ടാൽ മണ്ണിലുള്ള സൂക്ഷ്മജീവികൾ ചത്തുപോകും.മാത്രമല്ല, സോയിൽ ഇക്കോളജി തന്നെ തകർന്ന് പോകും. അതിനു പകരം  കുമ്മായമുണ്ടാക്കാനുപയോഗിക്കുന്ന കക്ക   മെഷീനിൽ പൗഡർ പോലെ പൊടിച്ച് (പച്ച കക്കപൊടി) ചേർക്കാം.ഇത് സൂക്ഷ്മജീവികൾക്ക് ഹാനികരമല്ല. ഇത് മണ്ണിന്റെ പി എച്ച് അനുപാതവും കൃത്യമാക്കുന്നു.  കുമ്മായത്തിന്റെ പ്രവർത്തനം പരമാവധി 3 മാസത്തിൽ തീരുന്നതിനാൽ വർഷത്തിൽ പല തവണ ഉപയോഗിക്കേണ്ടതായി വരുന്നു . എന്നാൽ പച്ചകക്ക പൊടി മണ്ണിലെ അമ്‌ളതയ്ക്കനുസൃതമായി ആവശ്യാനുസരണം അലിഞ്ഞ് ചേർന്ന് മണ്ണിന്റെ പി എച്ചിനെ സമീകരിക്കുന്നതിനാൽ അത്‌ ഒരു തവണ മണ്ണിലിട്ടാൽ മതി.

    Read More »
Back to top button
error: