TRENDING

  • മുടക്കിയത് 1.90 കോടി, വരുമാനം 7 കോടി; സഞ്ചാരികളുമായി ‘വേഗ’ അതിവേഗത്തിൽ കുതിക്കുന്നു

    കൊച്ചി: ജലഗതാഗതവകുപ്പിന്റെ വിനോദസഞ്ചാരമേഖലയിലെ ചുവടുവെപ്പായ വേഗ ബോട്ടിന് വൻകുതിപ്പ്.ഒന്നരവർഷംകൊണ്ട് മുടക്കുമുതലായ 1.90 കോടി രൂപ തിരിച്ചുപിടിച്ചുവെങ്കിൽ നാലുവർഷംകൊണ്ടു നേടിയത്  ഏഴുകോടി രൂപ.  ചെറിയ മുതല്‍മുടക്കില്‍ വേമ്ബനാട്ടുകായലില്‍ ഒരു ഉല്ലാസയാത്ര. അതിനാണ് ജലഗതാഗതവകുപ്പ് വേഗ-2 നീറ്റിലിറക്കിയത്. 2020 മാർച്ച്‌ പത്തിനായിരുന്നു ആദ്യ ഓട്ടം. എ.സി.യില്‍ 600 രൂപയും എ.സി. വേണ്ടെങ്കില്‍ 400 രൂപയും നല്കിയാല്‍ അഞ്ചുമണിക്കൂർ യാത്ര. ഓരോ സ്ഥലത്തെക്കുറിച്ചുള്ള വിവരണം ജീവനക്കാർ നല്കും. മുഹമ്മ, പാതിരാമണല്‍, കുമരകം, ആർ.ബ്ലോക്ക്, മാർത്താണ്ഡം, ചിത്തിര, സി.ബ്ലോക്ക്, കുപ്പപ്പുറം എന്നിവിടങ്ങള്‍ ചുറ്റിയാണ് തിരികെയെത്തുന്നത്. ഇതിനിടയില്‍ അരമണിക്കൂറോളം പാതിരാമണലില്‍ വിശ്രമിക്കാനിറക്കും. കുട്ടനാടൻ വയലേലകളും തെങ്ങിൻതോപ്പും കാർഷികമനോഹാരിതയും കണ്ടുമടങ്ങാം. ഉച്ചയ്ക്ക് കുടുംബശ്രീവക ഊണും കഴിക്കാം. കരിമീനുള്‍പ്പെടെയുള്ള സ്പെഷ്യലുകളുണ്ടാകും. 50 കിലോമീറ്ററോളം ബോട്ട് സഞ്ചരിക്കുന്നു. ബോട്ടില്‍ 40 എ.സി.സീറ്റും 80.എ.സി.യല്ലാത്ത സീറ്റുമാണുള്ളത്. മുൻകൂട്ടി 9400050325, 9400050326 നമ്ബരുകളില്‍ ബുക്കുചെയ്താണ് സീറ്റുറപ്പിക്കേണ്ടത്. രാവിലെ 11-ന് സഞ്ചാരം ആലപ്പുഴ ബോട്ടുജെട്ടിയില്‍നിന്നാരംഭിക്കും. അഞ്ചുമണിയോടെ മടങ്ങിയെത്തും.

    Read More »
  • ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം നാളെ വരെ മാത്രം

    ആധാര്‍ വിവരങ്ങള്‍ ഓണലൈൻ വഴി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന ദിവസം  വ്യാഴാഴ്ച.മാര്‍ച്ച്‌ 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിനൽകിയത്. ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക ‘MyAadhaar’ മെനുവില്‍ നിന്ന് ‘അപ്ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈന്‍’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും. ‘പ്രൊസീഡ് ടു അപ്ഡേറ്റ് ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബര്‍ നല്‍കുക രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് എത്തുന്ന ഒടിപി നല്‍കുക വീണ്ടും ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. വിലാസം മാറ്റുന്നതിന് ‘അഡ്രസ്സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. പുതിയ…

    Read More »
  • മുംബൈ വീണ്ടും മുൻപിൽ; ഇന്നറിയാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി

    മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. സ്ട്രൈക്കർ വിക്രം പ്രതാപ് സിംഗ് സീസണിലെ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. വമ്ബൻ ജയത്തോടെ പോയിന്റ് ടേബിളില്‍ മോഹൻ ബഗാനെ മറികടന്ന് ഒന്നാമതെത്താനും മുംബൈ സിറ്റിക്ക് കഴിഞ്ഞു. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് നിർണായക പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ക്ലബ്ബിനെ നേരിടും.സീസണില്‍ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാൻ വിജയം അനിവാര്യമായ മത്സരത്തില്‍ കടു‌ത്ത പോരാട്ടം തന്നെയാണ് ആരാധകർ കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്.  ബുധൻ വൈകിട്ട് 7.30നാണ് കിക്കോഫ്. 5 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്. ജയിച്ചാല്‍ ഏറെക്കുറേ പ്ലേഓഫ് ഉറപ്പിക്കാം.ഡിസംബറില്‍ കൊല്‍ക്കത്തയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 1-0ന് ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. ലീഗ് ഘട്ടത്തില്‍ പോയിന്‍റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നേരിട്ട് സെമിയില്‍ എത്തുക. മറ്റു നാലു…

    Read More »
  • വെറും 29 രൂപ; പോകാം കോട്ടയത്തു നിന്നും ബോട്ടിൽ ആലപ്പുഴയിലേക്ക്

    ഈ‌ ചൂടത്ത് നമുക്കേറ്റവും കൂടുതൽ ആശ്വാസമേകുന്നത് ജലയാത്രകളാണ്.എന്നാൽ  പോക്കറ്റ് കാലിയാകുമെന്ന ഭയത്താൽ പലരും ആഗ്രഹമുണ്ടെങ്കിലും ഇത്തരം യാത്രകൾ ഒഴിവാക്കുകയും ചെയ്യും. എന്നാൽ ഒരു ദിവസം മുഴുവൻ ബോട്ടില്‍ കാഴ്ചകള്‍ കണ്ടു യാത്ര ചെയ്താലും പോക്കറ്റ് കാലിയാകുമെന്ന പേടി വേണ്ട. വെറും 29 രൂപ മാത്രമേയുള്ളൂ ടിക്കറ്റ് ചാർജ്.പറഞ്ഞുവരുന്നത് കോട്ടയം – ആലപ്പുഴ ബോട്ട് യാത്രയേപ്പറ്റിയാണ്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ജലഗതാഗത പാതകളിലൊന്നാണ് കോട്ടയം- ആലപ്പുഴ പാത. വിനോദസഞ്ചാരത്തിനു മാത്രമല്ല, സ്ഥിരം യാത്രകള്‍ക്കായും ആളുകള്‍ പണ്ടുമുതലേ ഉപയോഗിക്കുന്നതാണ് ഈ കായല്‍ പാത. ചൂട് കൂടിയതോടെ ഇപ്പോൾ സഞ്ചാരികളുടെ ഇടയില്‍ സൂപ്പർ ഹിറ്റാണ് കോട്ടയം കോടിമത ബോട്ട് ജെട്ടിയില്‍ നിന്നും ആലപ്പുഴയിലേക്ക് പോകുന്ന ഈ ബോട്ട് യാത്ര. വ്യത്യസ്തമായ കാഴ്ചകളിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്ന ഈ‌ ബോട്ട് യാത്രയ്ക്ക് ഒരു സൈഡിലേക്ക് വെറും 29 രൂപ മാത്രമാണുള്ളത്.  കായല്‍ യാത്രയുടെ സുഖത്തിനൊപ്പം തീരത്തിന്റെ ഭംഗിയും നിരവധി ദേശാടനപ്പക്ഷികളെയുമൊക്കെ കണ്ടാസ്വദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ്…

    Read More »
  • ബിഗ്‌ബോസില്‍ ആദ്യം ദിനം അടി പൊട്ടി! അടുക്കളയില്‍ സിഗരറ്റ് കത്തിച്ച് ജാന്‍മണി, കത്തിക്കയറി രതീഷ്; ആട്ടലും തുപ്പലും കരച്ചിലും

    ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുകയാണ്. 19 പേരുമായാണ് ഇത്തവണ ഷോ ആരംഭിച്ചിരിക്കുന്നത്. ഇന്നലത്തെ ലോഞ്ച് എപ്പിസോഡില്‍ ഓരോരുത്തരായി ബിഗ് ബോസ് വീട്ടിലേക്ക് കടന്നു. സീരിയില്‍-സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളും കോമണേഴ്സുമാണ് ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നിരിക്കുന്നത്. അതേസമയം ആദ്യ ദിവസം തന്നെ ബിഗ് ബോസ് വീട് അടികള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ആദ്യം ദിവസം തന്നെ ശ്രദ്ധ നേടിയ രതീഷ് ആണ് അടിയുടെ ഒരു വശത്തുള്ളത്. മറുവശത്തുള്ളത് ജാന്‍മണിയാണ്. രതീഷില്‍ നിന്നും ജാന്‍മണിയില്‍ നിന്നും ആരംഭിച്ച വഴക്ക് പിന്നീട് ബിഗ് ബോസ് വീട്ടിലെ മറ്റുളളവരിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു. ഇന്നലെ മുതല്‍ തന്നെ ജാന്‍മണിയും രതീഷും തമ്മില്‍ ഉരസലുണ്ടായിരുന്നു. ജാന്‍മണിയുടെ സിഗരറ്റ് വലിക്കെതിരെയായിരുന്നു രതീഷ് പ്രശ്നമുണ്ടാക്കിയത്. താന്‍ ചൊറിഞ്ഞ് കണ്ടന്റുണ്ടാക്കും എന്ന് നേരത്തെ പ്രഖ്യാപിച്ചു തന്നെ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്ന താരമാണ് രതീഷ്. ഇതിന്റെ തുര്‍ച്ചയെന്ന നിലയില്‍ ഇന്നും കിച്ചണില്‍ വച്ച് രതീഷും ജാന്‍മണിയും തമ്മില്‍…

    Read More »
  • ക്രിസോസ്റ്റം ഫലിതങ്ങൾ 

    ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി വിവാഹം ആശീർവദിക്കുന്നു. അനന്തരം അദ്ദേഹം വരനോട് പറഞ്ഞു. “ഡാ കൊച്ചനെ, ഇന്നു നിന്റെ ഭാര്യയായ ഈ മോളെ അവളുടെ കുഞ്ഞുനാളു തൊട്ട് ഞാൻ കാണുന്നതാണ്. നല്ല ഭംഗിയും ഐശ്വര്യവും ഉള്ള കൊച്ചാണ്. ഇന്നിപ്പോ ഏതോ ബ്യൂട്ടീഷൻ കാണിച്ച വൃത്തികേടു കാരണമാണ് ഇങ്ങനെയിരിക്കുന്നത്. നീ പേടിക്കേണ്ട. വീട്ടിച്ചെന്ന് മുഖമൊക്കെ നന്നായി കഴുകിക്കഴിഞ്ഞാൽ പഴയതുപോലെ ഭംഗിയാകും” പള്ളിയിലിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു. അന്നത്തെ ബ്യൂട്ടീഷനായിരുന്ന വധുവിന്റെ ആന്റിയടക്കം. അതാണ്‌ മാർ ക്രിസോസ്റ്റം എന്ന അപ്പച്ചൻ തിരുമേനി. ക്രിസോസ്റ്റം തിരുമേനിയുടെ ഡ്രൈവറാണ് എബി. വണ്ടിയോടിക്കുക മാത്രമല്ല,തിരുമേനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതും നാൽപതു വയസ്സിനടുത്തുള്ള എബിയാണ്. കഴിഞ്ഞ ദിവസം കാർ വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ തിരുമേനി എബിയെ വിളിച്ചു ചോദിച്ചു: എബി, എടാ നിന്റെ കാലശേഷം എന്റെ വണ്ടി ആര് ഓടിക്കും? തിരുമേനിയോട് ആരോ ചോദിച്ചു : ദൈവം ഉണ്ടോ എന്ന് ? തിരുമേനി പറഞ്ഞത് : ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല; നാൻ…

    Read More »
  • നാളെ കേരള ബ്ലാസ്റ്റേഴ്സ് × മോഹൻ ബഗാൻ

    കൊച്ചി: നാളെ മോഹൻ ബഗാനുമായി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വച്ച് ഏറ്റുമുട്ടും.ഈ സീസണിൽ കൊൽക്കത്തയിൽ വച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-0 ന് ജയിച്ചിരുന്നു. എന്നാൽ കൊച്ചിയിലാണ് കളിയെങ്കിലും നിലവില്‍ മോഹൻ ബഗാൻ ഫോമിലായതിനാല്‍ കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ടുള്ള മത്സരമായിരുക്കും ഇത്. ഐഎസ്‌എല്‍ 2023-24 സീസണിൻ്റെ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ സീസണിൻ്റെ രണ്ടാം പകുതി മുതല്‍ ഈ‌ വിജയം  തുടരാൻ അവർക്ക് സാധിച്ചിട്ടില്ല. ഫെബ്രുവരി ആദ്യം മുതല്‍  ഇതുവരെ അഞ്ച് മത്സരങ്ങള്‍ കളിച്ച അവർക്ക് നാലിലും തോല്‍വിയായിരുന്നു ഫലം. ഇപ്പോള്‍ ഇന്ത്യൻ സൂപ്പർ ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന ഒൻപതു മത്സരങ്ങളില്‍ ആറു മത്സരങ്ങള്‍ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടു മത്സരങ്ങളില്‍ സമനില വഴങ്ങി, ഒപ്പം ഒരു മത്സരത്തില്‍ തോല്‍വിയും. എന്നാല്‍ ഒൻപത് എവേ മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചെണ്ണത്തില്‍ തോല്‍വി വഴങ്ങി.തോല്‍വി വഴങ്ങിയ ആറു മത്സരങ്ങളില്‍…

    Read More »
  • ഒടുവിൽ വുകമനോവിച്ച്‌ ജയിച്ചു; ഐഎസ്‌എല്ലില്‍ അടുത്ത സീസണ്‍ മുതല്‍ ‘വാര്‍’ നിയമം

    കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) നിയമം പ്രാഫല്യത്തിലാക്കാന്‍ പറ്റുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഐ എസ് എല്ലില്‍ ഇപ്പോഴുള്ള ഫീല്‍ഡ് റഫറിമാരുടെ തീരുമാനങ്ങള്‍ മിക്കതും വിവാദമാകുന്നതോടെയാണ് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ തീരുമാനം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വാര്‍ നിയമം വേണമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെയും അഭിപ്രായം. വാര്‍ നിയമത്തിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്കായി അഞ്ച് ഏജന്‍സികളെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സമീപിച്ചിട്ടുണ്ട്. ഐഎസ്‌എല്ലിൽ വാർ നിയമം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച്‌ ആയിരുന്നു.കഴിഞ്ഞ സീസണിൽ ബംഗളൂരുമായുള്ള മത്സരത്തെ തുടർന്ന് പ്രതിഷേധിച്ച വുകമനോവിച്ചിന് 8 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.

    Read More »
  • നിർജ്ജലീകരണം മരണത്തിലേക്ക് നയിക്കും;ഇതാ ചില പ്രതിരോധ മാർഗ്ഗങ്ങൾ

    വേനൽക്കാലത്തെ കഠിനമായ ചൂട് ഒരാളെ പെട്ടെന്ന് തന്നെ നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. പലപ്പോഴും അത് ഗുരുതരമായ അവസ്ഥയിലേക്കും എന്തിനേറെ മരണത്തിനു പോലും കാരണമാകാം.  ശരീരത്തിൽ നിർജലീകരണം സംഭവിക്കാതിരിക്കാനായി ഇടയ്ക്കിടെ  വെള്ളം കുടിക്കുക മാത്രമാണ് ഇതിനൊരു പരിഹാരമാർഗ്ഗം. ജലമാണ് പ്രധാനമായും ഈ സമയങ്ങളിൽ ആവശ്യമെങ്കിലും ജലത്തിന്റെ അളവ് ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള ചില ഭക്ഷണ വിഭവങ്ങളും ഇക്കാര്യത്തിൽ നമ്മളെ സഹായിക്കും. നമ്മുടെ ശരീരത്തിന് കൂടുതൽ ജലാംശം നൽകാനും ശരീരതാപനില ഉയരുന്നത് നിയന്ത്രണത്തിലാക്കാനും കഴിവുള്ള ചില ഭക്ഷണ പദാർത്ഥങ്ങളെ പരിചയപ്പെടാം. തണ്ണിമത്തൻ തണ്ണിമത്തൻ എല്ലാവരുടെയും പ്രിയപ്പെട്ട വേനൽക്കാല പഴങ്ങളിൽ ഒന്നായിരിക്കും.തണ്ണിമത്തനിൽ  92 ശതമാനം വെള്ളവും 6 ശതമാനം പഞ്ചസാരയുമാണ് അടങ്ങിയിട്ടുള്ളത്. ഇതിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് പ്രകൃതിദത്തമായ ഒന്നായതിനാൽ തന്നെ നിങ്ങളുടെ ഷുഗർ ലെവൽ കൂടുമോ എന്നോർത്ത് ഭയപ്പെടേണ്ടതില്ല. വേനൽകാലങ്ങളിലെ നിർജലീകരണം മൂലം ശരീരത്തിനുണ്ടാകുന്ന മിക്കവാറും പ്രശ്നങ്ങളെ ലഘൂകരിച്ചുകൊണ്ട് ആവശ്യമായ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ സഹായിക്കും. തക്കാളി ഒരു തക്കാളിയിൽ 93-95 ശതമാനം വരെ ജലാംശമാണ് അടങ്ങിയിട്ടുണ്ട്. ഇതു…

    Read More »
  • ബീഡി സിഗരറ്റിനെക്കാള്‍ എട്ടു മടങ്ങു ദോഷം ചെയ്യും: വിദഗ്ധര്‍

    ഒരു ‘ബീഡി’ ഒരു സിഗരറ്റിനേക്കാള്‍ എട്ട് മടങ്ങ് ദോഷകരമാണെന്ന് വിദഗ്ധർ.കത്തൂമ്പോൾ ഇലകള്‍ പൊതിഞ്ഞ് ഉണ്ടാക്കുന്ന ബീഡികളിൽ കൂടുതല്‍ പുകയുണ്ടാക്കുന്നു.ഈ ഇലകളിലെ പുക കൂടുതൽ വിഷാംശമുള്ളതാണ്. തന്നെയുമല്ല,പുകവലിക്കാർ  ബീഡികള്‍ കെട്ടുപോകാതിരിക്കാൻ ആഴത്തില്‍ വലീക്കുന്നതു മൂലം ശ്വാസകോശത്തിനെ കൂടുതല്‍ ഗുരുതരമായ നാശത്തിലേക്ക് നയിക്കുന്നു. സിഗരറ്റ് പൊതിഞ്ഞിരിക്കുന്നത് നേർമയായ പേപ്പറില്‍ ആണെങ്കില്‍ പുകയിലയില്‍ പൊതിഞ്ഞിരിക്കുന്ന ബീഡികളില്‍ അതേ അളവില്‍ പുകയില ഉപയോഗിക്കുകയാണെങ്കില്‍, അത് എട്ടിരട്ടി അപകടകരമായിരിക്കുമെന്നും വീദഗ്ദർ പറയുന്നു. അതേപോലെ ബീഡി പെട്ടെന്ന് കെട്ടുപോകും.ഇത് വീണ്ടും വീണ്ടും കത്തിച്ചു വലിക്കുമ്പോൾ ഉള്ളിലെത്തുന്ന വിഷാംശം ഇരട്ടിയാകുന്നു. സിഗരറ്റിൽ കാണുന്ന ഫിൽറ്റർ എന്ന സംവിധാനം ബീഡിയിൽ ഇല്ലാത്തതുകൊണ്ട് നേരിട്ട് പുകയിലയുടെ അംശങ്ങൾ വായിലേക്കും മറ്റും എത്തുകയും ചെയ്യും. മാത്രമല്ല, ബീഡി കെട്ട് പോകാതിരിക്കാൻ ഇടയ്ക്കിടെ അമർത്തി വലിക്കേണ്ടി വരും. അതിനാൽ കൂടുതൽ തവണ പുക ഉള്ളിലെത്തുകയും വിഷാംശങ്ങൾ കൂടുതൽ ശരീരത്തിൽ കടക്കുകയും ചെയ്യുന്നു. ടാർ പോലെയുള്ളവയുടെ ശതമാനവും ബീഡിയിൽ കൂടുതലാണ്. പുകവലിയുടെയും പുകയില ഉൽപന്നങ്ങളുടെയും ദോഷവശങ്ങളെക്കുറിച്ചു നമ്മുടെ നാട്ടിൽ ഒരുവിധം…

    Read More »
Back to top button
error: