TRENDING

  • പീരീഡ് ഡ്രാമകളിൽ പ്രകടനം കൊണ്ട് ഞെട്ടിക്കുന്ന ദുൽഖർ സൽമാൻ; “കാന്ത”ക്കൊപ്പം ചർച്ചയായി ദുൽഖറിന്റെ റെട്രോ നായക വേഷങ്ങൾ

    ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” പ്രേക്ഷകരുടെ ഇടയിലും നിരൂപകരുടെ ഇടയിലും വലിയ ചർച്ചയായി വിജയ കുതിപ്പ് തുടരുമ്പോൾ, ദുൽഖർ സൽമാന്റെ പ്രകടനവും ഒട്ടേറെ വായനകൾക്ക് വിധേയമാവുകയാണ്. ടി കെ മഹാദേവൻ എന്ന കഥാപാത്രമായി ദുൽഖർ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുമ്പോൾ പഠനവിധേയമാകുന്നത് ദുൽഖർ തന്റെ കരിയറിൽ അഭിനയിച്ച പീരീഡ് ഡ്രാമകളിലെ നായക കഥാപാത്രങ്ങളാണ്. കഴിഞ്ഞു പോയ കാലത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകരുമ്പോൾ ഈ നടൻ അതിന് നൽകുന്ന വിശ്വസനീയതയും കയ്യടക്കവും എടുത്തു പറയേണ്ടതാണ്. 2014 ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തു വന്ന “ഞാൻ” എന്ന ചിത്രത്തിലാണ് ദുൽഖറിനെ ആദ്യമായി ഒരു പീരീഡ് ഡ്രാമയിൽ നായകനായി കണ്ടത്. അതിലെ കെ ടി എൻ കോട്ടൂർ, രവി ചന്ദ്രശേഖർ എന്നീ വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളെ അതിമനോഹരമായി തന്നെ ദുൽഖർ പകർന്നാടി. സ്വാതന്ത്ര്യ സമര സേനാനിയും കവിയും എഴുത്തുകാരവും വിപ്ലവകാരിയുമായിരുന്ന കെ ടി എൻ കോട്ടൂരിന് ദുൽഖർ നൽകിയ ശരീര ഭാഷ…

    Read More »
  • എ ഐ ഓഫർ നവീകരിച്ച് ജിയോ; ജെമിനി 3 ഇനി ലഭ്യം, ആനുകൂല്യം എല്ലാ 5ജി ഉപയോക്താക്കൾക്കും

    ജിയോ 5ജി ഉപയോക്താക്കൾക്ക് സൗജന്യമായി ജെമിനി 3 എ ഐ മോഡൽ ലഭ്യമാകും പ്രായഭേദമന്യേ എല്ലാ ജിയോ 5ജി യൂസേഴ്‌സിനും ഇനി ഗൂഗിൾ പ്രോ എ ഐ ഓഫർ ലഭ്യമാകും കൊച്ചി: ജിയോ ജെമിനി ഓഫറുമായി ബന്ധപ്പെട്ടു പുതിയ പ്രഖ്യാപനവുമായി റിലയൻസ് ജിയോ തങ്ങളുടെ ജിയോ. ജെമിനി ഓഫർ ഇപ്പോൾ ഗൂഗിളിന്റെ പുതിയ ജെമിനി 3 AI മോഡലിലേക്ക് കൂടി ലഭ്യമാക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്. ജിയോ തങ്ങളുടെ യുവ 5G പ്ലാൻ ഉപയോക്താക്കൾക്ക് ഗൂഗിൾ എഐ പ്രോയിലേക്ക് 18 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്തിരുന്നു. എല്ലാ ജിയോ 5ജി ഉപയോക്താക്കൾ ക്കും അധിക തുക ഒന്നും നൽകാതെ തന്നെ ജെമിനി 3 മോഡിലേക്ക് ഇനി മാറാം. നേരത്തെ തങ്ങളുടെ ഗൂഗിൾ പ്രോ ആനുകൂല്യം ജിയോ 18നും 25നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്. ഗൂഗിളും ജിയോയും പങ്കാളിത്തത്തിൽ ഏർപ്പെട്ട…

    Read More »
  • തിയേറ്ററുകൾ തോറും കൊളുത്തിടാൻ ഡബിൾ മോഹനൻ എത്തുന്നു! ‘വിലായത്ത് ബുദ്ധ’ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി, ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ

    പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും കുടുംബങ്ങൾ ഏറ്റെടുക്കുന്ന അഭിനയ മുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ…

    Read More »
  • അഡാറ് വരവിനൊരുങ്ങി ഡബിൾ മോഹനൻ! ‘വിലായത്ത് ബുദ്ധ’യ്ക്ക് യുഎ സർട്ടിഫിക്കറ്റ്, ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ

    പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’യ്ക്ക് യുഎ സർട്ടിഫിക്കറ്റ്. യുഎ സെൻസർ സർട്ടിഫിക്കറ്റോടെയുള്ള പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കാടും നാടും വിറപ്പിച്ച ഡബിൾ മോഹനന്‍റെ കഥ ഒരു ഗംഭീര ദൃശ്യ വിസ്മയം തന്നെയാകുമെന്ന് ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും അഭിനയമുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ…

    Read More »
  • ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ ഇത് കാണുന്നുണ്ടോ? വെറും ഒന്നരലക്ഷം പേര്‍ മാത്രമുള്ള കുറാക്കാവോ ചരിത്രമെഴുതി ; 2026 ഫിഫ ലോകകപ്പില്‍ സ്ഥാനം നേടി കരീബിയന്‍ ടീം ; കരുത്തരായ ജമൈക്കയെ ഗോളടിക്കാന്‍ വിട്ടില്ല

    കിംഗ്സ്റ്റണ്‍: കരുത്തരായ ജമൈക്കയെ ഗോളടിക്കാന വിടാതെ പിടിച്ചുനിര്‍ത്തി കരീബിയന്‍ രാജ്യം കുറാക്കാവോ എഴുതിയത് പുതിയ ചരിത്രം. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്ക് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി കുറാക്കാവോ ലോകറെക്കോഡ് ഇട്ടു. വെറും ഒന്നരലക്ഷം പേര്‍ മാത്രമുള്ള ദ്വീപ് രാജ്യം അമേരിക്ക, മെക്‌സിക്കോ, കാനഡ ലോകകപ്പിന്റെ ഭാഗമാകും. ലോകകപ്പിനെത്തുന്ന ഏറ്റവും കുഞ്ഞന്‍ രാജ്യമെന്ന റെക്കോഡ് ഇതോടെ ഐസ്ലാന്റില്‍ നിന്നും കുറാക്കാവോ ഏറ്റെടുത്തു. 2018 ല്‍ ആയിരുന്നു ജനസംഖ്യയില്‍ മൂന്നരലക്ഷം പേര്‍ മാത്രമുള്ള ഐസ് ലാന്റ് ലോകകപ്പില്‍ കളിച്ചത്. കുറാക്കോവയ്ക്ക് പുറമേ ഈ മേഖലയില്‍ നിന്നും പാനമയും ഹെയ്തിയും ലോകകപ്പില്‍ പ്രവേശിച്ചു. കോണ്‍കാകാഫ് യോഗ്യതാ കാമ്പെയ്നിന്റെ ആവേശകരമായ ഫൈനലില്‍ 156,000 ജനസംഖ്യയുള്ള കുറാക്കാവോ, കിംഗ്സ്റ്റണില്‍ ജമൈക്കയ്ക്കെതിരെ 0-0 സമനിലയില്‍ പിരിയുകയായിരുന്നു. നെതര്‍ലണ്ടിന്റെ വിഖ്യാതപരിശീലകന്‍ ഡിക്ക് അഡ്വാക്കേറ്റിന്റെ കീഴിലായിരുന്നു കുറാക്കാവോ നേട്ടമുണ്ടാക്കിയത്. പക്ഷേ നിര്‍ണ്ണായക മത്സരം ടീം കളിക്കുമ്പോള്‍ ആശാന്‍ നാട്ടിലായിരുന്നു. കുടുംബപരമായ ആവശ്യത്തിനായി നാട്ടിലേക്ക് കോച്ച് മടങ്ങിയിരുന്നു. ഗ്രൂപ്പ് ബിയില്‍…

    Read More »
  • ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് ; റെയ്ഡ് നടന്നത് രണ്ട് സ്ഥാപനങ്ങളില്‍ ; റെയ്ഡ് നടത്തിയത് ഗെയിമര്‍മാരുടെ പരാതികളെ തുടര്‍ന്ന് ; കമ്പനികള്‍ അല്‍ഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി പരാതി

    ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളില്‍ എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ന്യൂഡല്‍ഹിയിലും ബംഗളുരുവും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങളായ വിന്‍സോയിലും ഗെയിംസ്‌ക്രാഫ്റ്റിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. ഗെയിമര്‍മാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കമ്പനികള്‍ അല്‍ഗോരിതം കൃത്രിമമായി കൈകാര്യം ചെയ്യുന്നതായി ഗെയിമര്‍മാരുടെ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇഡി പരിശോധന നടത്തിയത്. കളിക്കാര്‍ക്ക് കൂടുതല്‍ നഷ്ടം വരുത്തുന്നതിനായി ഈ ഗെയിമിംഗ് ആപ്പുകളുടെ അല്‍ഗോരിതങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇഡിക്ക് ലഭിച്ച പരാതികളില്‍ പറയുന്നു. ഉപയോക്താക്കളെ നിരന്തരം പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ഗെയിംപ്ലേ സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഈ രണ്ടു കമ്പനികളുമായി ബന്ധപ്പെട്ട് ഡല്‍ഹി, ബംഗളുരു, ഗുരുഗ്രാം എന്നിവിടങ്ങളിലായി ആകെ 11 സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി. വിന്‍സോയുടെയും ഗെയിംസ്‌ക്രാഫ്റ്റിന്റെയും കോര്‍പ്പറേറ്റ് ഓഫീസുകളിലും അവയുടെ സിഇഒമാര്‍, സിഎഫ്ഒമാര്‍ എന്നിവരുടെ വസതികളിലും ഇഡി സംഘങ്ങള്‍ പരിശോധന നടത്തി എന്നും സൂചനകളുണ്ട്. ഇഡി ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു സോണല്‍ ഓഫീസിന്റെ നേതൃത്വത്തിലാണ്…

    Read More »
  • ‘അന്നു മനോജ് കെ. ജയന്റെ കൈവിട്ടു പോയിരുന്നെങ്കില്‍ രാധയായി മാറിയ ഞാന്‍ ട്രെയിനിനു മുന്നില്‍ ചാടുമായിരുന്നു; ഭയന്നുപോയ അദ്ദേഹം കരണത്തടിച്ചതു പോലും ഞാന്‍ അറിഞ്ഞില്ല’; സല്ലാപം സിനിമയില്‍ ജീവിതത്തിനും അഭിനയത്തിനും ഇടയിലെ നൂല്‍പാലത്തിലൂടെയുള്ള നിമിഷങ്ങളെക്കുറിച്ച് തുറന്നെഴുതി മഞ്ജു വാര്യര്‍

    കൊച്ചി: സല്ലാപം സിനിമയുടെ സെറ്റില്‍ രാധയെന്ന കഥാപാത്രമായി മാറിയതിനെക്കുറിച്ചുള്ള നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് നടി മഞ്ജു വാര്യര്‍. ലോഹിതദാസിന്റെ സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ മനോജ് കെ. ജയനുമൊത്തുള്ള ആത്മഹത്യാ രംഗത്തിന്റെ ഷൂട്ടിംഗിനിടെയാണ് മനസ് കൈവിട്ടുപോയതിനെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയില്‍ വിവരിക്കുന്നത്. കഥാപാത്രമെന്ന നിലയില്‍ പൂര്‍ണമായും ലയിച്ചുകഴിഞ്ഞ തന്നെ യാഥാര്‍ഥ്യത്തിലേക്കു തിരിച്ചെത്തിക്കാന്‍ മനോജ് കെ. ജയന്‍ കരണത്തടിച്ചിട്ടു പോലും താന്‍ അറിഞ്ഞില്ലെന്ന് മഞ്ജു പറയുന്നു. ട്രെയിനിനു മുന്നില്‍ ചാടി ആത്മഹ്യ ചെയ്യാന്‍ ഓടുന്ന കഥാപാത്രത്തെ നിയന്ത്രിക്കാന്‍ മനോജ് പാടുപെട്ടെന്നും അദ്ദേഹത്തിന്റെ കൈവിട്ടുപോയിരുന്നെങ്കില്‍ താനിന്നുണ്ടാകില്ലെന്നും മഞ്ജു ഓര്‍ക്കുന്നു. മഞ്ജുവിന്റെ വാക്കുകള്‍ ‘ലോഹി സാര്‍ പറഞ്ഞുതരുന്നതിനെ മനസ്സിലിട്ട് ആലോചിച്ചു പെരുക്കിയെടുക്കുന്നതായിരുന്നു ‘സല്ലാപ’ത്തില്‍ എന്റെ രീതി. ആദ്യ ദിവസങ്ങളില്‍ തന്നെ ഇങ്ങനെ രാധയായി മെല്ലെ മാറിത്തുടങ്ങിയിരുന്നു. അഭിനയിച്ചുതുടങ്ങി ഇത്രവര്‍ഷമായിട്ടും എനിക്ക് നേരത്തെ പറഞ്ഞ പരിമിതികളുണ്ട്. അപ്പോള്‍ പിന്നെ ഒന്നുമറിയാത്ത ഒരു പ്രായത്തില്‍ എന്താകും ചിന്തകളും അഭിനയരീതിയുമെന്ന് പറയേണ്ടതില്ലല്ലോ. ഷൂട്ട് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ക്ലൈമാക്‌സ് എടുക്കുന്ന…

    Read More »
  • നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചരിത്ര ഇതിഹാസ ചിത്രം ‘എൻബികെ111’ ൽ നായികയായി നയൻതാര

    തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രത്തിൽ നായികയായി നയൻതാര. നയൻതാരയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ‘എൻബികെ111’ എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. ‘വീര സിംഹ റെഡ്ഡി’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. “പെദ്ധി” എന്ന പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘എൻബികെ111’. സിംഹ, ജയ് സിംഹ, ശ്രീ രാമ രാജ്യം എന്നിവക്ക് ശേഷം ബാലകൃഷ്ണ – നയൻതാര ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ചിത്രത്തിൻ്റെ കഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു നായികാ കഥാപാത്രമാണ് നയൻതാര ഇതിൽ അവതരിപ്പിക്കുക. ബാലകൃഷ്ണ, നയൻതാര ടീമിനെ ഇതുവരെ കാണാത്ത തരത്തിൽ അവതരിപ്പിക്കുയാണ് അണിയറ പ്രവർത്തകരുടെ…

    Read More »
  • സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം” ടീസർ പുറത്ത്; ആഗോള റിലീസ് ഡിസംബർ 12 ന്

    സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം ടീസർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവരാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത. ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചരിത്രത്തിൽ…

    Read More »
  • ‘എന്റെ കഥാപാത്രം മനോഹരമായത് മഞ്ജു വാര്യര്‍ എന്ന അഭിനേത്രി എതിരേ നിന്നതുകൊണ്ടുമാത്രം’; ഭാര്യയുടെ മരണത്തിനുശേഷം ഞാന്‍ അനുഭവിക്കുന്ന ഏകാന്തതകൂടിയാണ് ആ കഥാപാത്രം: മമ്മൂട്ടി സംശയിച്ചിട്ടും രഞ്ജിത്ത് ആണ് എന്നിലേക്ക് എത്തിച്ചത്: ‘ആരോ’ എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് ശ്യാമപ്രസാദ്

    കൊച്ചി: ഭാര്യയുടെ മരണത്തിനുശേഷം തന്റെ ജീവിതത്തിലുണ്ടായ തീവ്രമായ ഏകാന്തതയാണു ‘ആരോ’ എന്ന സിനിമയെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളാന്‍ സഹായിച്ചതെന്നു സംവിധായകന്‍ ശ്യാമപ്രസാദ്. മമ്മൂട്ടി കമ്പനി നിര്‍മിച്ചു രഞ്ജിത്ത് സംവിധാനം ചെയ്തു ശ്യാമപ്രസാദും മഞ്ജു വാര്യരും മുഖ്യ വേഷത്തില്‍ അഭിനയിച്ച ‘ആരോ’ എന്ന ഹ്രസ്വചിത്രം വ്യാപകമായി സ്വീകരിക്കപ്പെട്ടതിനുശേഷം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അടുത്ത കാലത്തായി ഏറ്റവും തീവ്രമായിട്ടുള്ള ഏകാന്തത അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. രണ്ടുവര്‍ഷം മുന്‍പാണ് എന്റെ പത്‌നി വിട പറഞ്ഞത്. ‘ബീയിംഗ് എലോണ്‍’ എന്നൊരു അവസ്ഥയെ എനിക്ക് ഏറ്റവും നന്നായി മനസിലാക്കാനാകും . ആ അനുഭവങ്ങളെക്കൂടിയാണ് ആരോയിലെ അഭിനയവേളയില്‍ ഞാന്‍ ഊര്‍ജ്ജമാക്കിയത്. ഒരു പക്ഷെ അങ്ങിനെ സ്വന്ത അനുഭവങ്ങളില്‍ നിന്നല്ലെങ്കില്‍ പോലും ഒരു കലാകാരന് പരകീയമായ അനുഭാവങ്ങളെ സഹഭാവത്തോടെ ഉള്‍ക്കൊള്ളാന്‍ സാധിക്കും, സാധിക്കണം എന്നാണ് എന്റെ വിശ്വാസം. അതാണ് അഭിനേതാവിന്റെ കല’യെന്നു ശ്യാമപ്രസാദ് മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘മഞ്ജുവാര്യര്‍ തനിക്കെതിരേ നിന്നതുകൊണ്ടാണു തന്റെ കഥാപാത്രവും മനോഹരമായത്. ‘മഞ്ജു വാര്യര്‍…

    Read More »
Back to top button
error: