MovieTRENDING

‘ലോക’ ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടുമെത്തുന്നു; പുതിയ സിനിമയ്ക്ക് ചെന്നൈയില്‍ തിരിതെളിഞ്ഞു

ചെന്നൈ: കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചെന്നൈയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ്സിന്റെ ഏഴാമത് സംരംഭമാണ്.

നിരൂപക പ്രശംസ പിടിച്ചുപറ്റിയതും മികച്ച കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിച്ച ചിത്രങ്ങളുമായ മായ, മാനഗരം, മോണ്‍സ്റ്റര്‍, താനക്കാരന്‍, ഇരുഗപത്രു, ബ്ലാക്ക് എന്നീചിത്രങ്ങള്‍ക്ക് ശേഷം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവരുടെ ഏറ്റവും പുതിയ നിര്‍മ്മാണം ഔദ്യോഗികമായി ആരംഭിച്ചു.

Signature-ad

മുന്നൂറുകോടി കളക്ഷന്‍ നേടി ഇന്റസ്ട്രിഹിറ്റടിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്ര യ്ക്ക് ശേഷം പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തുന്നുഎന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കല്യാണിയെ കൂടാതെ നാന്‍ മഹാന്‍ അല്ല ഫെയിം ദേവദര്‍ശിനി, വിനോദ് കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

നവാഗത സംവിധായകന്‍ തിറവിയം എസ്.എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രവീണ്‍ ഭാസ്‌കറും ശ്രീ കുമാറും ചേര്‍ന്നാണ്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം ,

ഛായാഗ്രഹണം:ഗോകുല്‍ ബെനോയ്്. എഡിറ്റര്‍:ആരല്‍ ആര്‍. തങ്കം , പ്രൊഡക്ഷന്‍ ഡിസൈനര്‍:മായപാണ്ടി: വസ്ത്രാലങ്കാരം:ഇനാസ് ഫര്‍ഹാനും ഷേര്‍ അലി,പിആര്‍ഒ പ്രതീഷ് ശേഖര്‍

പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് ബാനറില്‍ എസ്.ആര്‍. പ്രകാശ് ബാബു, എസ്.ആര്‍. പ്രഭു, പി. ഗോപിനാഥ്, തങ്കപ്രഭാകരന്‍ ആര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ചെന്നൈയില്‍ പരമ്പരാഗത പൂജ ചടങ്ങുകളോടെ ആരംഭിച്ചു.

വ്യത്യസ്തമായ ആഖ്യാനശൈലിയിലൂടെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ സമ്മാനിക്കുന്ന മുന്നില്‍ നില്‍ക്കുന്ന പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസിന്റെ കല്യാണി പ്രിയദര്‍ശനുമായുള്ള കൂട്ടുകെട്ട് ഇതിനകം തന്നെ വലിയ പ്രതീക്ഷകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.പി ആർ ഓ : പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: