MovieTRENDING

“ആദം -ഹവ്വ ഇൻ ഏദൻ” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി…..

വ്വ ഇൻ ഏദൻ “. നിത്യഹരിത നായകൻ പ്രേം നസീറിനേയും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയേയും നായകന്മാരാക്കി സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത പ്രസിദ്ധനായ പരസ്യ കലാകാരനും കൂടിയാണ് കുര്യൻ വർണ്ണശാല.
ബൈബിൾ പഴയ നിയമത്തിലെ ആദത്തിന്റെയും ഹവ്വയുടെയും മക്കളായ (കായേൻ,ആബേൽ ) ഇവരുടെ പച്ചയായ ജീവിതം പൂർണ്ണമായും അവതരിപ്പിക്കുകയാണ് “ആദം ഹവ്വ ഇൻ ഏദൻ” എന്ന ചിത്രത്തിൽ. പഴയ നിയമത്തിലെ “ഉല്പത്തി” അധ്യായത്തിലെ ചരിത്ര സത്യങ്ങളോട് നൂറുശതമാനം നീതിപുലർത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തികഞ്ഞ സാങ്കേതിക മികവോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ആൽവിൻ ജോൺ “ആദ”ത്തെ അവതരിപ്പിക്കുമ്പോൾ ഹിന്ദി മോഡലും നടിയുമായ പൂജ ജിഗന്റെ “ഹവ്വ”യായെത്തുന്നു. പഞ്ചാബ്,കേരളം,തമിഴ്നാട് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായ ” ആദം -ഹവ്വ ഇൻ ഏദൻ ” എന്ന ചിത്രം ഡിസംബർ അവസാനവാരം തീയേറ്ററുകളിൽ എത്തും. സിനിമറ്റോഗ്രാഫി- അഭിഷേക് ചെന്നൈ, സമീർ ചണ്ഡീഗഡ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഡെയ്സി കുര്യൻ, ബിയങ്ക കുര്യൻ. ആർട്ട്- രാധാകൃഷ്ണൻ (R. K).മേക്കപ്പ്- ബിനോയ് കൊല്ലം. കോസ്റ്റും ഡിസൈനർ- ബബിഷ. പ്രൊഡക്ഷൻ കൺട്രോളർ – സുധൻ പേരൂർക്കട. വി.എഫ്.എക്സ് – റെഡ് ഷിഫ്റ്റ് സ്റ്റുഡിയോ, ഇ- വോയിസ് സ്റ്റുഡിയോസ്.ഫിനാൻസ് കൺട്രോളർ – ഷാജി കണ്ണമല. പി.ആർ.ഓ – എ. എസ്. ദിനേശ്, മനു ശിവൻ. പബ്ലിസിറ്റി ഡിസൈൻസ് – ഗായത്രി. പേട്രൻ- മാറ്റിനി നൗ.

Back to top button
error: