TRENDING

  • ജിയോ ഫിനാൻഷ്യൽ ആപ്പ് ഇനി മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കും

    ജിയോ ഫിനാൻഷ്യൽ ആപ്പ് തേർഡ് പാർട്ടി ഉത്പ്പന്നങ്ങൾ വിൽക്കുന്ന മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. എ.ഐ., മെഷീൻ ലേണിംഗ്, ന്യൂറൽ നെറ്റ്‌വർക്കുകൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ ജിയോഫിനാൻസ് ആപ്പ്, ഉപയോക്താക്കൾക്കായി ഭാവിയിൽ ഒരു ‘ഫിനാൻഷ്യൽ സ്കോർ’ സൃഷ്ടിക്കുകയും, സാമ്പത്തിക കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി വിവിധ വിഷയങ്ങളിൽ ഉപദേശം നൽകുകയും ചെയ്യും .

    Read More »
  • ‘ഒന്നുകില്‍ 60 റണ്‍സിന് ജയിക്കണം, അല്ലെങ്കില്‍ 8 ഓവര്‍ ബാക്കി നില്‍ക്കേ അടിച്ചെടുക്കണം’; രണ്ടും സംഭവിക്കാന്‍ പോകുന്നില്ല; പാകിസ്ഥാന്‍ സെമി ഫൈനലില്‍ എത്തില്ലെന്ന പ്രവചനവുമായി വീരേന്ദര്‍ സെവാഗ്

    ബംഗളുരു: പാകിസ്ഥാന്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടില്ലെന്ന് പ്രവചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗ്. ക്രിക്ബസില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് സെവാഗ് വെടിപൊട്ടിച്ചത്. സല്‍മാന്‍ അലി ആഗയുടെ ടീം ആദ്യം ബാറ്റ് ചെയ്ത് 160 റണ്‍സ് നേടിയാല്‍, അവര്‍ 60-ലധികം റണ്‍സിന് വിജയിക്കേണ്ടതുണ്ട്. ‘അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല’ എന്നായിരുന്നു സേവാഗിന്റെ പ്രതികരണം. ശ്രീലങ്ക ഉയര്‍ത്തിയ 160 റണ്‍സ് പിന്തുടരുകയാണെങ്കില്‍, 40-ലധികം പന്തുകള്‍ ബാക്കിനില്‍ക്കെ പാകിസ്ഥാന്‍ ജയിക്കണം. ‘അതും സംഭവിക്കാന്‍ പോകുന്നില്ല’ സെവാഗ് കൂട്ടിച്ചേര്‍ത്തു. കാര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെവാഗ് പറഞ്ഞത് ഇങ്ങനെയാണ്: ‘പാകിസ്ഥാന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇംഗ്ലണ്ട് ജയിക്കണമെന്ന അവരുടെ പ്രാര്‍ത്ഥനകള്‍ ഫലിച്ചു. എന്നാല്‍ അവരുടെ ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ പാകിസ്ഥാനെ സഹായിക്കാന്‍ പോകുന്നില്ല. അവര്‍ കുറെ കാലമായി പ്രാര്‍ത്ഥിക്കുന്നു, പക്ഷേ അത് ഫലിക്കുന്നില്ല. അതിനാല്‍ ഇത് സാധ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ എങ്ങനെയെങ്കിലും യോഗ്യത നേടിയാല്‍ അത് വളരെ നല്ലത്.’ ‘അവര്‍ 160 റണ്‍സ് എടുക്കുകയും 60 റണ്‍സിന് വിജയിക്കുകയും…

    Read More »
  • ‘അപ്പോ പുരിയിലെ, ഇപ്പോ പുരിയിത്’; വിവാഹമോചന ഹര്‍ജിക്കു പിന്നാലെ തൃഷയ്ക്ക് സൈബര്‍ ആക്രമണം; ‘ഒരു കുടുംബം ഇല്ലാതാക്കിയതിന് അഭിനന്ദനങ്ങള്‍’

    ചെന്നൈ: നടന്‍ വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ നടി തൃഷയ്‌ക്കെതിരെ കടുത്ത സൈബറാക്രമണം. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും തൃഷയെ കുറ്റപ്പെടുത്തിയുള്ള കമന്റുകള്‍ നിറയുകയാണ്. നേരത്തെ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെയെല്ലാം സൈബറാക്രമണം തുടരുകയാണ്. ഇരുവരും ഒപ്പമുള്ള ചിത്രങ്ങള്‍ക്ക് താഴെ, അപ്പോ ഇത് ലവ് താനേ, എന്നും അപ്പോ പുരിയിലെ ഇപ്പോ പുരിയിത് എന്ന രീതിയിലും നിരവധി കമന്റുകളുണ്ട്. ഒരു കുടുംബം ഇല്ലാതാക്കിയതിന് അഭിനന്ദനങ്ങള്‍ എന്നുള്‍പ്പെടെ കടുത്ത രീതിയിലുള്ള പ്രതികരണങ്ങളും സോഷ്യല്‍ പേജുകളില്‍ കാണാം. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയത്. 2021 മുതല്‍ ഒരു നടിയുമായി വിജയിക്കു വിവാഹേതര ബന്ധമുണ്ടെന്നും വിലക്കിയിട്ടും അതു തുടര്‍ന്നെന്നുമാണു ഹര്‍ജിയില്‍ പറയുന്നത്. വിജയ്‌യുടെ കടുത്ത ആരാധികയായിരുന്ന സംഗീത 1999ലാണു വിജയ്‌യെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ മനോഹരമായ ദാമ്പത്യമായിരുന്നു തങ്ങളുടേതെന്ന് സംഗീത ഹര്‍ജിയില്‍ പറയുന്നു. വിജയ് ജീവിതം മനോഹരമാക്കുന്നതിനുള്ളതെല്ലാം ചെയ്തിരുന്നുവെന്നും മക്കളുടെയും…

    Read More »
  • വാർത്തയാണ്, സത്യമല്ല… ഒരു പൊതുസമ്മേളനത്തിലെ പ്രസംഗത്തിനിടയിൽ പാതി കേട്ട ഏതോ വാചകം വെച്ചാണ് ഇങ്ങനെ ഒരു വാർത്ത… കർശനമായി അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് കൂടി വ്യക്തമായി പറഞ്ഞിട്ടുണ്ട്… കനകോലുവിന് കൊടുക്കുന്ന കോടികളിൽ ഒരു ഭാഗം മാധ്യമങ്ങളെ മാനേജ് ചെയ്യാൻ കൂടിയെന്ന് കേൾക്കുന്നു- എം സ്വരാജ്

    താൻ പറഞ്ഞ വാർത്തയുടെ പാതി ഭാ​ഗങ്ങൾ മാത്രം കൊടുത്ത് ചികിത്സാ പിഴവിനെ ന്യായീകരിച്ചുവെന്ന രീതിയിൽ പാതി വാർത്ത മാത്രമാണ് മാധ്യമങ്ങൾ നല്കിയതെന്ന് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താൻ ആ കൂടെ കർശനമായി അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് കൂടി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സ്വരാജിന്റെ പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയായ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ പ്രതിഷേധിക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വിവാദ പ്രസ്താവനയെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തവന്നത്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ സമരം 76-ാം അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കെയായിരുന്നു സംഭവം. പിന്നാലെ സ്വരാജ് ഡോക്ടർക്കു സംഭവിച്ച അബദ്ധത്തെ ന്യായീകരിച്ചുവെന്നതരത്തിൽ മാധ്യമങ്ങളിൽ വാർത്തവന്നിരുന്നു. ഇതിനെതിരെയാണ് സ്വരാജ് രം​ഗത്തെത്തിയത്. എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- വാർത്തയാണ്, സത്യമല്ല.. ‘ചികിത്സാ പിഴവിനെ ന്യായീകരിച്ച് എം സ്വരാജ് ‘ എന്ന് മിക്ക ചാനലുകളിലും വാർത്ത…

    Read More »
  • രാജാറാണി! വിറോഷ് വിവാഹത്തിന് ആഭരണങ്ങള്‍ ഒരുക്കിയതിലും ഒരു കഥയുണ്ട്; രാജാവിന്റെയും ദേവതയുടെയും കഥ; കൈകൊണ്ടു നിര്‍മിക്കാന്‍ എടുത്തത് 10 മാസം

    വിറോഷ് (ViRosh- വിജയ് ദേവരക്കൊണ്ട-രശ്മിക) വിവാഹം കേവലം രണ്ട് താരങ്ങളുടെ ഒന്നിക്കല്‍ മാത്രമായിരുന്നില്ല; അത് കലയുടെയും സംസ്‌കാരത്തിന്റെയും പ്രധാന്യത്തിന്റെയും വലിയൊരു ആഘോഷമായിരുന്നു. രാജ്യം മുഴുവന്‍ ഈ ആഘോഷങ്ങള്‍ ഉറ്റുനോക്കുകയായിരുന്നു, എന്നാല്‍ രശ്മിക മന്ദാനയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും വേണ്ടി നിര്‍മ്മിച്ച കൈകൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍ അവരുടെ രാജകീയ വിവാഹത്തെ കൂടുതല്‍ മനോഹരമാക്കി. വിജയിയെ ഒരു ശക്തനായ രാജാവായും രശ്മികയെ ജീവിക്കുന്ന ദേവതയായും അവതരിപ്പിക്കുന്ന ശക്തമായ ഒരു പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ‘ശ്രീ ജ്വല്ലേഴ്‌സ്’ (Shree Jewellers) വിവാഹ ആഭരണങ്ങള്‍ നിര്‍മ്മിച്ചത്. രൂപകല്‍പ്പനകള്‍ പ്രധാനമായും ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളിലെ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവയായിരുന്നു. ചരിത്രത്തെ ബഹുമാനിക്കുന്നതോടൊപ്പം തന്നെ വിവാഹം ആധുനികമാണെന്ന് അവ കാണിച്ചുതന്നു.   View this post on Instagram   A post shared by Vijay Deverakonda (@thedeverakonda)   വിറോഷ് വിവാഹ ആഭരണ സങ്കല്പം വിജയ്ക്കും രശ്മികയ്ക്കുമൊപ്പം അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു എന്നാണ് ശ്രീ ജ്വല്ലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായ അഭിഷേക്…

    Read More »
  • വലതു വശത്തേക്ക് വായുവിൽ പറന്നുയർന്നൊരു വൺ ഹാൻഡ് ക്യാച്ച്, ഫുട്ബോളിൽ ഗോൾ കീപ്പറുടെ അസാധ്യ സേവ് പോലെ… കമൻറേറ്റർമാർ, സഞ്ജുവിനായി ആർത്തുവിളിച്ച് ചെപ്പോക്ക്…

    ചെന്നൈ: സൂപ്പർ എട്ടിലെ രണ്ടാം മൽസരത്തിൽ സിംബാബ്​വെയെ 72 റൺസിന് തോൽപ്പിച്ച് സെമി സാധ്യതകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മൽസരത്തിൽ ബാറ്റിങ്ങിനൊപ്പം കിടിലനൊരു വൺ ഹാൻഡ് ക്യാച്ചും കൊണ്ട് ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് സഞ്ജു. അഭിഷേകിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടക്കം രണ്ടാം പന്ത് തന്നെ സിക്സർ പറത്തിയാണ് ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകിയത്. 15 പന്തിൽ നിന്ന് 24 റൺസെടുത്ത് താരം മടങ്ങിയെങ്കിലും അപ്പോഴേക്കും അഭിഷേകിന് അടിച്ചു കളിക്കാം എന്ന ധൈര്യം വന്നിരുന്നു. അതുപോലെ വിക്കറ്റിന് പിന്നിലും മാസ്മരിക പ്രകടനമാണ് സഞ്ജു ഇന്നലെ പുറത്തെടുത്തത്. രണ്ടാം ഇന്നിങ്സിൻറെ അവസാന ഓവറിലാണ് ആരാധകരെ ഞെട്ടിച്ച ആ പ്രകടനം. അവസാന ഓവറിലെ മൂന്നാമത്തെ പന്ത് ശിവം ദുബെ എറിയുന്നു. 101.5 കി.മീ വേഗതയിലുള്ള പന്ത് തഷിങ്ക മുസ്കിവ അടിച്ചു പറത്താൻ ശ്രമിച്ചു. പന്തിൻറെ അറ്റത്ത് തട്ടി വിട്ടതും വിക്കറ്റ് കീപ്പർ സഞ്ജുവിൻറെ വലത് ഭാഗത്തേക്ക് പറന്നു. ഞൊടിയിടയിൽ വലത്തേക്ക് ഉയർന്നു ചാടിയ സഞ്ജു…

    Read More »
  • എങ്കിലും എന്റെ ക്യാപ്റ്റാ… ധ്യൈര്യം ഭയങ്കരം തന്നെ…. ഒരോവറിൽ നോ ബോളും വൈഡുമടക്കം ദുബെ വിട്ടുനൽകിയത് 21 റൺസ്, അവസാന ഓവറിൽ തനിയാവർത്തനം… രണ്ട് ഓവറിൽ 46 റൺസും ഒരു വിക്കറ്റും… നെ​ഗറ്റീവ് ഒഴിവായില്ല, മഴ കളിച്ചില്ലെങ്കിൽ പ്രതീക്ഷയ്ക്ക് വക

    ചെന്നെെ: വൻ മാർജിനിൽ ജയിക്കേണ്ട മത്സരം… അതിൽ ഭാ​ഗ്യപരീക്ഷണം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ശിവം ദുബെ പന്തേൽപ്പിച്ച ആദ്യ ഓവറിൽ വൈഡും നോബോളും ഫ്രീ ഹിറ്റുമടക്കം സിംബാബ്‌വെ അടിച്ചുകൂട്ടിയത് 21 റൺസ്. പിന്നാലെ അവസാന ഓവർ വീണ്ടും ദുബെയെ പന്തേൽപിച്ച ക്യാപ്റ്റന് പിഴച്ചു. ദുബെ അവസാന ഓവർ എറിയാനെത്തുമ്പോൾ സിംബാബ്‌വെയുടെ സ്കോർ 160 ആയിരുന്നെങ്കിൽ 20 ഓവർ അവസാനിച്ചപ്പോഴേക്കും 184 ൽ എത്തി. അഞ്ച് നോ ബോളാണ് താരം രണ്ടോവറിൽ എറിഞ്ഞത്. നാലോവർ വീതം എറിഞ്ഞ വരുണും അക്സറും 35 വീതം റൺസുകൾ വിട്ടുനൽകി, മൂന്നോവർ വീതമെറിഞ്ഞ ബുമ്രയും പാണ്ഡ്യയും 21 റൺസ് വീതം വിട്ടുനൽകിയപ്പോൾ നാലോവറിൽ 3 വിക്കറ്റെടുത്ത അർഷ്ദീപ് 24 റൺസ് വിട്ടുനൽകി. അതേസമയം വെസ്റ്റിൻഡീസിനെ ദക്ഷിണാഫ്രിക്കയും സിംബാബ്‌വേയെ ഇന്ത്യയും കീഴടക്കിയതോടെ ഞായറാഴ്ച നടക്കുന്ന ഇന്ത്യ- വിൻഡീസ് പോരാട്ടം നിർണായകമായി. സിംബാബ്‌വേ ലോകകപ്പിൽ നിന്ന് പുറത്തായി. ദക്ഷിണാഫ്രിക്ക സെമിയിലുമെത്തി. ഇന്ത്യ-വിൻഡീസ് മത്സരത്തിൽ ജയിക്കുന്നവർക്ക് സെമിയിലെത്താം. എന്നാൽ…

    Read More »
  • തുടക്കം അടിയോടെ…, വെടിക്കെട്ടിന്റെ പൂരപ്പറമ്പാക്കി അഭിഷേകും പാണ്ഡ്യയും… ആറാമനായപ്പോൾ തകർത്തുവാരി തിലക്!! സൂര്യയും ഇഷാനും ചേർന്നതോടെ സിംബാബ്‌വെയ്ക്ക് 257 റൺസ് വിജയലക്ഷ്യം

    ചെന്നൈ: സഞ്ജു ഇറങ്ങിയതോടെ അർധ സെഞ്ചുറിയും സെഞ്ചുറിയും കുറിച്ചില്ലെന്ന് ആവലാതി പറയാൻ വരട്ടെ… ആ 24 കൊടുത്ത ഇംപാക്ട് എന്തെന്നറിയാൻ തൊട്ടടുത്ത സ്കോറുകൾ ഒന്നു നോക്കിയാൽ മതി… അഭിഷേക് 30 ബോളിൽ 55, ഇഷാൻ 24 ബോളിൽ 38, സൂര്യ 13 ബോളിൽ 33, പാണ്ഡ്യ 23 ബോളിൽ 50*, തിലക് 16 ബോളിൽ 44*… ആദ്യ മത്സരങ്ങളിൽ ടോപ് ഓർഡർ ബാറ്റർമാർ പരാജയപ്പെട്ടപ്പോഴാണ് ഇത്തവണ മികച്ച തുടക്കം സഞ്ജുവും അഭിഷേകും നൽകിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് 256 നഷ്ടത്തിൽ റൺസെടുത്തു. ഇതോടെ സിംബാബ്‌വെയ്ക്ക് 257 റൺസ് വിജയലക്ഷ്യം. ബാറ്റിങ്ങിന് ഇറങ്ങിയ എല്ലാവരും മികച്ച സംഭാവന നൽകിയ മത്സരമായിരുന്നു ഇത്. ശരിക്കും പറഞ്ഞാൽ ഡക്കില്ലാതെ ബാറ്റ്സ്മാൻമാർ കളം നിറഞ്ഞ മത്സരം. മുൻ മത്സരങ്ങൾ നോക്കിയാൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ ടോട്ടൽ 200 കടന്നത്. നമീബിയയ്ക്കെതിരെ 209. സൂപ്പർ എട്ടിൽ സിംബാബ്‍വെയ്‌ക്കെതിരായ…

    Read More »
  • നെഗറ്റീവ് അന്തരീക്ഷം കളിയെ നശിപ്പിക്കും, താരങ്ങളെ സോഷ്യല്‍ മീഡിയയില്‍നിന്ന് സംരക്ഷിക്കണം! ടി20 ലോകകപ്പില്‍നിന്ന് പുറത്തായതിനു പിന്നാലെ സര്‍ക്കാരിനോട് അപൂര്‍വമായ അഭ്യര്‍ഥനയുമായി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക

    കൊളംബോ: ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ 61 റണ്‍സിന്റെ കനത്ത തോല്‍വിയോടെ പുറത്തായ ശ്രീലങ്കന്‍ ക്യാപ്റ്റന്റെ സര്‍ക്കാരിനോടുള്ള അഭ്യര്‍ഥന വൈറല്‍. ദേശീയ ക്രിക്കറ്റ് താരങ്ങളെ പൊതുജനങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും വിമര്‍ശനങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനക സര്‍ക്കാരിനോട് അഭ്യര്‍ഥന നടത്തിയതാണ് ചര്‍ച്ചയാകുന്നത്. ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡിനോടും തുടര്‍ച്ചയായി പരാജയപ്പെട്ട ആതിഥേയര്‍ക്ക് സൂപ്പര്‍ എയ്റ്റ് ഘട്ടത്തില്‍ തന്നെ പുറത്താകേണ്ടി വന്നു. വിമര്‍ശനങ്ങള്‍ ടീമിന്റെ ‘മാനസികാരോഗ്യത്തെ’ ദോഷകരമായി ബാധിക്കുന്നുവെന്ന് ഷനക പറഞ്ഞു. സര്‍ക്കാര്‍ ഇടപെടലിനായുള്ള അഭ്യര്‍ത്ഥന പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ സൃഷ്ടിക്കുന്ന ‘നെഗറ്റീവ് അന്തരീക്ഷം’ ദ്വീപ് രാഷ്ട്രത്തിലെ കായിക മേഖലയ്ക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ടെന്ന് ഷനക വാദിച്ചു. ‘അത്തരം വിമര്‍ശനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുമെങ്കില്‍, അത് മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് വലിയ സഹായമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് ഈ കളി മാത്രമേയുള്ളൂ, ഇത്തരത്തില്‍ നെഗറ്റീവിറ്റി പ്രചരിക്കുകയാണെങ്കില്‍ ഇതിനെ രക്ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല’ ഷനക പറഞ്ഞു. നിലവിലെ കളിക്കാര്‍ക്ക് ‘കളിച്ച് പോകാന്‍’ കഴിയുമെങ്കിലും, നിരന്തരമായ…

    Read More »
  • ഒടുവിൽ അഭിഷേകിന്റെ ആ കാത്തിരിപ്പിന് വിരാമം, 26 ബോളിൽ ഫിഫ്റ്റി തൊട്ട് അഭിഷേക്… പിന്നാലെ പുറത്ത്!! സഞ്ജു, 24, ഇഷാൻ 38… ഇന്ത്യ: 161-3

    ചെന്നൈ: ട്വന്റി20 ലോകകപ്പ് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ, റിങ്കു സിങ്ങിനു പകരം ഇടം പിടിച്ചു. വാഷിങ്ടൻ സുന്ദറിനു പകരം അക്ഷർ പട്ടേലും ഇലവനിലെത്തി. ഓപ്പണറായി ഇറങ്ങി ആദ്യ ബോൾ വെറുതെ വിട്ട സഞ്ജു രണ്ടാം ബോളിൽ തർപ്പനൊരു സിക്സോടെ അക്കൗണ്ട് തുറന്നു. രണ്ടാം ഓവറിലും സിക്സർ പറത്തി. 15 ബോളിൽ രണ്ടു സിക്സും ഒരു ഫോറുമടക്കം 24 റൺസെടുത്ത് താരം പുറത്തായി. അതേസമയം രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കു കൂടുമാറിയ ശേഷം സഞ്ജു ആദ്യമായാണ് ഹോംഗ്രൗണ്ടിൽ മത്സരത്തിനു ഇറങ്ങുന്നത്. അതേസമയം ഇന്നത്തെ മത്സരത്തിൽ സഞ്ജു തന്നെ വിക്കറ്റ് കീപ്പറാകുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. സിംബാബ്‌വെ ടീമിൽ ഒരു മാറ്റമുണ്ട്. ഗ്രേം ക്രീമർക്കു പകരം…

    Read More »
Back to top button
error: