TRENDING
-
‘നാളെയും കളി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 60,000 ക്രിക്കറ്റ് പ്രേമികളോട് ക്ഷമ ചോദിക്കുന്നു’; രണ്ടുദിവസം കൊണ്ട് ആഷസിലെ ആദ്യമത്സരം തീര്‍ത്ത ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ ക്ഷമാപണം
പെര്‍ത്ത്: ഓസ്‌ട്രേലിയയും ഇംഗ്‌ളണ്ടും തമ്മിലുള്ള വിഖ്യാതമായ ആഷസിലെ ആദ്യ മത്സരം രണ്ടാം ദിവസം കൊണ്ടു തീര്‍ത്ത ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ 60,000 ത്തോളം വരുന്ന കാണികളോട് ക്ഷമ ചോദിച്ചു. പെര്‍ത്തില്‍ നടന്ന ആഷസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരത്തില്‍ രണ്ടാം ദിവസം ഹെഡ് ടി20 സ്‌റ്റൈലില്‍ ബാറ്റ് ചെയ്ത് എളുപ്പം തീര്‍ക്കുകയായിരുന്നു. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നു. 69 പന്തില്‍ സെഞ്ചുറി തികച്ച ട്രാവിസ് ഹെഡ് ഓസീസ് ജയം അനായാസമാക്കി. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയായിരുന്നു ട്രാവിസ് ഹെഡ് നേടിയത്. ഇംഗ്‌ളണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 172 ന് പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 132 റണ്‍സിന് പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 164 റണ്‍സിന് ഇംഗ്‌ളണ്ടിനെ പുറത്താക്കിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ മറികടന്നു. മൂന്നാം ദിനം ടിക്കറ്റ് ബുക്ക് ചെയ്ത ക്രിക്കറ്റ്…
Read More » -
വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു.
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന്ന “വീരമണികണ്ഠൻ ” എന്ന 3D ചലച്ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം, ഇക്കഴിഞ്ഞ ദിവസം എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും, ദേവസ്വം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. കേരള സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, സംസ്ഥാന അവാർഡ് ജേതാവും, ഗാന രചയിതാവുമായ ശ്രീ കെ ജയകുമാർ ഐ. ഏ.എസ്. ആണ് ഈ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കു ന്നത്. വീരമണികണ്ഠൻ ശബരിമല ശ്രീ അയ്യപ്പന്റെ ചരിത്രകഥയാണ് പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുടങ്ങിയ ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ , വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ . നിർമ്മാണ നിർവ്വഹണം – അനീഷ് പെരുമ്പിലാവ്. മണ്ഡലകാലത്ത് ഈ ചിത്രത്തിൻ്റെ…
Read More » -
‘ശിലയൊരു ദേവിയായ് … ‘ അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന’ഖജുരാവോ ഡ്രീംസ്’ ഗാനം പുറത്ത്, ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിൽ
അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാവോ ഡ്രീംസ്’ സിനിമയിലെ ഗാനം പുറത്ത്. ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിലെത്തും. ഗോപി സുന്ദർ ഈണമിട്ടിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനും ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും അഫ്ല ശുഭാനയുമാണ്. യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായി എത്തുന്നതാണ് ചിത്രമെന്നാണ് സൂചന. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാവോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്നുള്ള ആകസ്മികമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ ലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശീനാഥ് ഭാസി എന്നിവർക്കൊപ്പം ധ്രുവൻ, അതിഥി രവി, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജോണി…
Read More » -
നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2 താണ്ഡവം” ട്രെയ്‌ലർ പുറത്ത്
തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” ട്രെയ്‌ലർ പുറത്ത്. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. കർണാടകയിൽ വെച്ച് നടന്ന ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ, കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ ആണ് മുഖ്യാതിഥി ആയി പങ്കെടുത്തത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ, വ്യത്യസ്ത കഥാപാത്രങ്ങളായി ഉള്ള ബാലകൃഷ്ണയുടെ ഗംഭീര ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ആക്ഷൻ, ഇമോഷൻ, സനാതന ഹിന്ദു ധർമ്മവുമായി ബന്ധപ്പെട്ട കഥാ സന്ദർഭങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.…
Read More » -
വൈഭവ് പവര്‍പ്ലേ ബാറ്റര്‍; ഇറക്കേണ്ടെന്നു തീരുമാനിച്ചത് താന്‍: വിവാദങ്ങള്‍ക്കിടെ മറുപടിയുമായി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ; ഇറക്കിയ അശുതോഷ് ‘പൂജ്യ’നായി മടങ്ങി; അവസാന ഓവറിലെ നാലു റണ്‍സ് എടുക്കാനാന്‍ കഴിയാത്തതിനു വിശദീകരണമില്ല
ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ ഇന്ത്യ ബംഗ്ലദേശ് സെമി ഫൈനലില്‍ സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടപ്പോള്‍ വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നു തീരുമാനിച്ചത് താനായിരുന്നെന്ന് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ. സൂപ്പര്‍ ഓവറില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതിനു പിന്നാലെ വൈഭവിനെ കളിപ്പിക്കാത്തതിന്റെ കാരണങ്ങളും ജിതേഷ് വിശദീകരിച്ചു. സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ആദ്യ പന്തില്‍ ജിതേഷ് ശര്‍മ പുറത്തായപ്പോള്‍ അശുതോഷ് ശര്‍മ പിന്നാലെയിറങ്ങി. രണ്ടാം പന്തില്‍ അശുതോഷും ഔട്ടായതോടെ ഇന്ത്യ ‘പൂജ്യത്തിന്’ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു. സെമി ഫൈനലില്‍ 15 പന്തില്‍ 38 റണ്‍സെടുത്ത വൈഭവ്, പവര്‍പ്ലേയിലാണ് കൂടുതല്‍ തിളങ്ങുന്നതെന്നാണ് ജിതേഷിന്റെ ന്യായീകരണം. ഡെത്ത് ഓവറില്‍ മികച്ചുനില്‍ക്കുന്ന അശുതോഷിനെയും രമണ്‍ദീപിനെയും വിശ്വസിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ജിതേഷ് ശര്‍മ പ്രതികരിച്ചു. ”ഇന്ത്യന്‍ ടീമില്‍ വൈഭവും പ്രിയന്‍ഷുമാണ് പവര്‍പ്ലേ ഓവറുകളിലെ വിദഗ്ധര്‍. ഡെത്ത് ഓവറുകളുടെ കാര്യമെടുത്താല്‍ അശുതോഷും രമണ്‍ദീപുമാണു തകര്‍ത്തടിക്കുന്നത്. സൂപ്പര്‍ ഓവറിലെ ലൈനപ്പ് ടീമിന്റെ തീരുമാനമാണ്. അതില്‍ അന്തിമ…
Read More » -
“കരുതൽ” ന്റെ സംഗീതം ഇനി പ്രേക്ഷകരിലേക്ക്….
ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” എന്ന ചിത്രത്തിന്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ച് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ വച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ നടൻ ഹരിശ്രീ അശോകൻ ഓഡിയോ സി.ഡി എം.എൽ.എ ഉമാ തോമസിന് കൈമാറി ആണ് ലോഞ്ച് നിർവ്വഹിച്ചത്. സംഗീതം സ്വിച്ച് ഓൺ ചെയ്തത് വർഷത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കുകയും കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറി കൂടിയായ മാജിക് ഫ്രെയിംസിന്റെ സ്വന്തം ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ചടങ്ങിൽ -സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്തു. നായകൻ പ്രശാന്ത് മുരളി നായിക ഐശ്വര്യ നന്ദൻ എന്നിവരെ കൂടാതെ പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത , സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി , വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ…
Read More » -
അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ടൈറ്റിൽ ടീസർ പുറത്ത്; നിർമ്മാണം സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും
അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “വിത്ത് ലവ്” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തോനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കാൻ ഒരുങ്ങുകയാണ് എന്ന പ്രത്യേകതയുമുണ്ട്. പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടൈറ്റിൽ ടീസർ സൂചിപ്പിക്കുന്നു. ഗുഡ് നൈറ്റ്, ലൌവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി, സൌന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസുമായി സഹകരിക്കുന്ന എംആർപി…
Read More » -
സൂപ്പര്‍ ഓവറില്‍ ഇന്ത്യന്‍ ദുരന്തം; ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ നാണംകെട്ട് പുറത്ത്; ബംഗ്ലാദേശ് ഫൈനലില്‍; സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും രണ്ടു റണ്‍സ്
ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യന്‍ എ ടീം ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്ത്. ടൈയ്ക്കു ശേഷം സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറിലാണ് ജിതേഷ് ശര്‍മയെയും സംഘത്തെയും ബംഗ്ലാദശ് എ ടീം സ്തബ്ധരാക്കിയത്. സൂപ്പര്‍ ഓവറില്‍ വെറും ഒരു റണ്‍സാണ് ബംഗ്ലാദേശിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ടാമത്തെ ബോളില്‍ തന്നെ അവര്‍ മറികടക്കുകയും ചെയ്തു. സൂപ്പര്‍ ഓവറിലെ ആദ്യ രണ്ടു ബോളില്‍ തന്നെ രണ്ടു വിക്കറ്റും വീണതോടെ പൂജ്യത്തിനു ഇന്ത്യയുടെ ഇന്നിങ്സും അവസാനിക്കുകയായിരുന്നു. മറുപടിയില്‍ ആദ്യ ബോളില്‍ ഇന്ത്യക്കു വിക്കറ്റ് ലഭിച്ചെങ്കിലും അടുത്ത ബോളില്‍ അവര്‍ വിജയവും കുറിച്ചു. പക്ഷെ അതു സുയാഷ് ശര്‍മയുടെ വൈഡിലുടെയായിരുന്നെന്നു മാത്രം. 195 റണ്‍സിന്റെ വലിയ വിജയക്ഷ്യമാണ് ഇന്ത്യക്കു ബംഗ്ലാദേശ് നല്‍കിയത്. ക്യാച്ചുകള്‍ കൈവിട്ടും ഫീല്‍ഡിങ് പിഴവുകളിലൂടെയും ബംഗ്ലാദേശിന്റെ സഹായം ഇന്ത്യക്കു ലഭിച്ചപ്പോള്‍ ടീം ആറു വിക്കറ്റിനു 194 റണ്‍സിലെത്തുകയും ചെയ്തു. ഒരാള്‍ പോലും ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി കുറിച്ചില്ല. 44…
Read More »

