TRENDING
-
കോലിയുടെ ബാക് ടു ബാക്ക് സെഞ്ചുറി; ചൂടപ്പം പോലെ വിറ്റുതീര്‍ന്ന് ടിക്കറ്റുകള്‍; ഏകദിനത്തിന്റെ ആവേശത്തിലേക്ക് വിശാഖപ്പട്ടണം; രോഹിത്തിന്റെയും കോലിയുടെയും ഭാഗ്യ ഗ്രൗണ്ടില്‍ മൂന്നാം അങ്കം
ബംഗളുരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനായി വിശാഖപട്ടണം ഒരുങ്ങിക്കഴിഞ്ഞു. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ടിക്കറ്റ് വില്‍പ്പന വിരാട് കോലിയുടെ തുടരെ തുടരെയുള്ള സെഞ്ചറികളോടെ കുതിച്ചുയര്‍ന്നുവെന്നും വിറ്റുതീര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ട്. നവംബര്‍ 28നായിരുന്നു ആദ്യഘട്ട വില്‍പ്പന. കാര്യമായി ടിക്കറ്റുകള്‍ വിറ്റുപോയില്ല. രണ്ടാം ഘട്ട വില്‍പ്പന തുടങ്ങിയപ്പോഴേക്ക് റാഞ്ചിയില്‍ കോലി സെഞ്ചറി നേടിയിരുന്നു. ഇത് ചിത്രം മാറ്റി. മിനിറ്റുകള്‍ക്കകം ടിക്കറ്റ് വിറ്റു തീര്‍ന്നുവെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്റെ മീഡിയ ഓപ്പറഷേന്‍സ് അംഗം വൈ. വെങ്കിടേഷ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോലിയുടെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ് വിശാഖപട്ടണത്തേത്. ഏഴ് മല്‍സരങ്ങളില്‍ നിന്നായി ഇവിടെ നിന്ന് 587 റണ്‍സ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 157 റണ്‍സും വിശാഖപട്ടണത്തേതാണ്. കോലിക്ക് പുറമെ രോഹിതിന്റെയും രാഹുലിന്റെയും മികച്ച പ്രകടനങ്ങളും വിശാഖപട്ടണത്തുണ്ടായിട്ടുണ്ട്. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരം വീതം ജയിച്ചു. അതുകൊണ്ട് തന്നെ നാളത്തെ കളിയാകും പരമ്പര നിശ്ചയിക്കുക. ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിന്റെ ക്ഷീണം ഏകദിന…
Read More » -
‘പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍’ എന്ന് കേട്ടിട്ടില്ലേ…അത് സംഭവിക്കാതെ എവിടെ പോകാന്‍ ; ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു അന്ന് സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യാ സരിന്റെ കുറിപ്പ്
പാലക്കാട്: സ്ഥാനാര്‍ഥി ആക്കണം എന്നതായിരുന്നില്ല, മറിച്ച് ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയില്‍ കെട്ടി വെക്കരുത് എന്നതായിരുന്നു സരിന്‍ മുന്നോട്ട് വെച്ച ഒരേ ഒരാവശ്യമെന്നും പക്ഷെ അതിന് കിട്ടിയ മറുപടി എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോയെന്നും സൗമ്യാ സരിന്‍. രാഹുല്‍ മാങ്കുട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത സരിന്റെ ഭാര്യ സൗമ്യാ സരിന്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. ഇങ്ങനെ ഒരു ദിവസം വരുമെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു എന്നും പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് കേട്ടിട്ടില്ലേ. അത് സംഭവിക്കാതെ എവിടെ പോകാനാണെന്നുമായിരുന്നു സൗമ്യയുടെ കുറിപ്പ്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം അടക്കം സൂചിപ്പിച്ചിട്ടുണ്ട്. എല്ലാവരും പറഞ്ഞു പരത്തിയ പോലെ തന്നെ സ്ഥാനാര്‍ഥി ആക്കണം എന്നതായിരുന്നില്ല, മറിച്ച് ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയില്‍ കെട്ടി…
Read More » -
ന്യൂജന്‍ കമ്പനികളുടെ വരവില്‍ അടിതെറ്റി ബാറ്റ; ലാഭത്തിലും ഓഹരി വിലയിലും വന്‍ ഇടിവ്; മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലും തിരിച്ചടി; 174 കോടിയില്‍നിന്ന് 46 കോടിയിലേക്ക് ലാഭം കുത്തനെ ഇടിഞ്ഞു; ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പാദരക്ഷാ വ്യവസായത്തില്‍ മുന്‍നിരക്കാരായിരുന്ന ബാറ്റയുടെ ലാഭത്തിലും വിപണി മൂല്യത്തിലും വന്‍ ഇടിവെന്നു റിപ്പോര്‍ട്ട്. ന്യൂജനറേഷന്‍ കമ്പനികളുടെ കടന്നുവരവില്‍ ബാറ്റയ്ക്ക് അടിതെറ്റുന്നെന്നാണു കണക്കുകള്‍. ഓഹരി വിലയില്‍ ഇതിന്റെ നേര്‍ചിത്രം കാണാം. 2,262 രൂപ വരെയെത്തിയ ഓഹരിവില ഇപ്പോള്‍ 1,000 പിന്നിടാന്‍ പോലും പാടുപെടുകയാണ്. വില്പന വളര്‍ച്ചയിലെ പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് ബാറ്റയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നത്. വിപണിയില്‍ മറ്റ് ന്യൂജന്‍ കമ്പനികള്‍ക്ക് മുന്നില്‍ പഴയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ ബാറ്റ പാടുപെടുകയാണ്. വരുമാനവും ലാഭവും ഓരോ പാദത്തിലും കുറഞ്ഞു വരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 52 കോടിയായിരുന്നു ലാഭമെങ്കില്‍ ഇത്തവണയത് വെറും 14 കോടി രൂപയായി താഴ്ന്നു. ലാഭത്തിലെ കുറവ് 73 ശതമാനത്തോളം. രണ്ടാംപാദത്തില്‍ ലാഭം ഇത്രത്തോളം കുറയാന്‍ കാരണം ജിഎസ്ടി പരിഷ്‌കാര വാര്‍ത്തയാണെന്നാണ് കമ്പനിയുടെ വാദം. ജിഎസ്ടി കുറയുമെന്ന് വന്നതോടെ പലരും വാങ്ങല്‍ നിര്‍ത്തിവച്ചുവത്രേ. എന്നാല്‍ കമ്പനിയുടെ തൊട്ടുമുന്‍ പാദഫലങ്ങളും അത്ര സുഖകരമായിരുന്നില്ല. കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 174 കോടി രൂപയായിരുന്നു…
Read More » -
മാര്‍ക്രവും ബ്രെവിസും ശക്തമായി തിരിച്ചടിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തേറ് മറന്നു ; വിരാട്‌കോഹ്്‌ലിയും ഋതുരാജ് ഗെയ്ക്ക്‌വാദും സെഞ്ച്വറി നേടിയിട്ടും രക്ഷയുണ്ടായില്ല, രണ്ടാം ഏകദിനം ദക്ഷിണാഫ്രിക്ക ചൂണ്ടി
റായ്പൂര്‍: റാഞ്ചിയിലെ തോല്‍വിക്ക് റായ്പൂരില്‍ പകരം വീട്ടി ദക്ഷിണാഫ്രിക്ക. ഇന്ത്യയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ച്വറിയുടേയും മാത്യൂ ബ്രീസ്‌ക്കേ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുടെ അര്‍ദ്ധശതകത്തിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ താരം വിരാട്‌കോഹ്്‌ലിയുടേയും ഋതുരാജ് ഗെയ്ക്ക്‌വാദിന്റെയും സെഞ്ച്വറികള്‍ പാഴായി. ഇതോടെ ഏകദിന പരമ്പര 1-1 എന്ന നിലയില്‍ തുല്യതയിലായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 358 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. എയ്ഡന്‍ മാര്‍ക്രത്തിന്റെയും ബ്രെവിസിന്റെയും വെടിക്കെട്ടായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് മുതല്‍കൂട്ടായത്. 98 പന്തില്‍ 10 ബൗണ്ടറിയും നാലു സിക്‌സറും അടിച്ച മാര്‍ക്രം 110 റണ്‍സ് എടുത്തു. ഒപ്പം നിന്ന ബ്രീസ്‌കെ 68 റണ്‍സും നേടി. 64 പന്തിലായിരുന്നു ബ്രീസ്‌കെയുടെ അര്‍ദ്ധശതകം. മാര്‍ക്രം അടിച്ചു തകര്‍ത്തപ്പോള്‍ ബ്രീസ്‌കെ നങ്കൂരമിട്ടു കളിച്ചു. പിന്നാലെ വന്ന ഡെവാള്‍ഡ് ബ്രെവിസും അര്‍ദ്ധ…
Read More » -
ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെന്‍ഷന്‍ ഇത്തവണ നേരത്തേ ; കിട്ടാന്‍ പോകുന്നത് 400 രൂപ കൂട്ടി 2000 രൂപ വീതം, 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കാന്‍ ധനവകുപ്പ് അനുവദിച്ചത്് 1050 കോടി
തിരുവനന്തപുരം: ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെന്‍ഷന്‍ ഇത്തവണ 2000 രൂപവീതം കിട്ടും. വര്‍ധിപ്പിച്ച തുകയോട് കൂടിയ പെന്‍ഷന്‍ ഇത്തവണ നേരത്തെ നല്‍കാനാണ് തീരുമാനം. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ ഈ മാസം 15 മുതല്‍ നല്‍കാന്‍ ധനവകുപ്പ് ഉത്തരവിറക്കി. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അനുവദിച്ചു. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ട്. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 80,…
Read More »




