TRENDING

  • ഫിഫ ലോകകപ്പ് 2026 : മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ? ഫൈനലിന് മുമ്പ് അര്‍ജന്റീന പോര്‍ച്ചുഗല്‍ പോരാട്ടം ; കാര്യങ്ങള്‍ പ്രതീക്ഷിക്കും വിധം നടന്നാല്‍ ഹൈവോള്‍ട്ടേജ് പോരാട്ടം സെമിയിലോ ക്വാര്‍ട്ടറിലോ സംഭവിക്കാം

    ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മെസ്സിയും റൊണാള്‍ഡോയും മിക്കവാറും അവസാന ലോകകപ്പില്‍ കളിക്കാനാണ് ഒരുങ്ങുന്നത്. ഫിഫ ലോകകപ്പ് 2026 ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച രണ്ട് ഫുട്‌ബോള്‍ താരങ്ങളായ ലിയോണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഒരുപക്ഷേ അവരുടെ ‘അവസാനത്തെ നൃത്തം ആയേക്കാം. എന്നാല്‍ ഇതാദ്യമായി ലോകവേദിയില്‍ മെസ്സിയുടെ അര്‍ജന്റീനയും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ പ്രവചിക്കപ്പെടുന്നു. നാല് വര്‍ഷം മുമ്പ് അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മെസ്സി, ഇത്തവണ അമേരിക്കയില്‍ ആ ചരിത്രം ആവര്‍ത്തിക്കാന്‍ ശ്രമിക്കും. അതേസമയം, 2016-ല്‍ തന്റെ കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രോഫി (യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്) പോര്‍ച്ചുഗലിന് നേടിക്കൊടുത്ത റൊണാള്‍ഡോ, തന്റെ 40-ാം വയസ്സില്‍ ഈ അഭിമാനകരമായ ട്രോഫിയില്‍ കൈവയ്ക്കാന്‍ പ്രതീക്ഷിക്കുന്നു. ലോകകപ്പില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടാന്‍ രണ്ട് സാഹചര്യങ്ങളുണ്ട്. എന്നാല്‍ ഈ സാഹചര്യങ്ങള്‍ക്കെല്ലാം, ആദ്യ റൗണ്ടില്‍ മെസ്സിയും കൂട്ടരും അവരുടെ ഗ്രൂപ്പായ ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്ത് എത്തേണ്ടതുണ്ട്. അര്‍ജന്റീന ഗ്രൂപ്പ് ജെയില്‍ ഒന്നാമത്, പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയില്‍ ഒന്നാമത്…

    Read More »
  • ഇന്‍ഡിഗോ വിമാനപ്രതിസന്ധി മറ്റു വിമാനക്കമ്പനികള്‍ മുതലാക്കുന്നു ; ആഭ്യന്തര സര്‍വീസില്‍ വരെ പത്തിരിട്ടി ടിക്കറ്റ് വര്‍ദ്ധന ; വടിയെടുത്ത് വ്യോമയാന മന്ത്രാലയം, മുന്‍ നിശ്ചയിച്ച നിരക്ക് പരിധികള്‍ ലംഘിച്ചാല്‍ നടപടിയെന്ന് മുന്നറിയിപ്പ്

    ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. രാജ്യവാപകമായി സര്‍വീസ് റദ്ദാക്കുന്നതിനിടെ യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണമെന്നും പണം തിരികെ നല്‍കാന്‍ വൈകിയാല്‍ കര്‍ശന നടപടിയെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുന്‍നിശ്ചയിച്ച നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കി. നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. സ്ഥിതി നിയന്ത്രണത്തില്‍ വരുന്നതുവരെ നിര്‍ദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകള്‍ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടും. ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചട്ടങ്ങള്‍ നടപ്പാക്കാന്‍ മതിയായ സമയം ലഭിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവിലുള്ള നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും ചില വിമാനക്കമ്പനികള്‍ അസാധാരണമായ രീതിയില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്…

    Read More »
  • ജോർജ്ജ് കുട്ടിയുടെ അടുത്ത നീക്കം ഉറ്റുനോക്കി ലോകം! ‘ദൃശ്യം 3’ന്‍റെ ലോകമെമ്പാടുമുള്ള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും

    ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും വലിയ പാൻ-ഇന്ത്യൻ സിനിമാ ഏറ്റെടുക്കൽ മലയാളത്തിൽ നിന്നും. ലോകം മുഴുവൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ന്‍റെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കി. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന ‘ദൃശ്യം 3’ ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ‘ദൃശ്യം’. സമകാലിക സിനിമകളിൽ ഏറ്റവും ആകർഷകവും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതുമായ ഫ്രാഞ്ചൈസികളിൽ ഒന്നായി ഇന്നും തുടരുന്നുണ്ട് ‘ദൃശ്യം’. റെക്കോർഡ് ഭേദിച്ച ബോക്സ് ഓഫീസ് നാഴികക്കല്ലുകൾ നേടിയതിനോടൊപ്പം അസാധാരണമായ പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്. നിരവധി പ്രശംസകൾ നേടിയിരുന്നവയുമാണ് ‘ദൃശ്യം’ റീമേക്കുകൾ. പനോരമ സ്റ്റുഡിയോസ് നിർമ്മിച്ച ഹിന്ദി പതിപ്പായ അഭിഷേക് പഥക് സംവിധാനം ചെയ്ത ‘ദൃശ്യം 2’ ഉൾപ്പെടെ…

    Read More »
  • സ്മൃതിയുടെ വിരലില്‍ പലാഷ് അണിയിച്ച മോതിരമില്ല! കോള്‍ഗേറ്റിന്റെ പ്രൊമോഷന്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; വിവാഹം മാറ്റിവച്ചശേഷം പലാഷിനെ അണ്‍ഫോളോ ചെയ്തു, ചിത്രങ്ങളും നീക്കി; പുതിയ തീയതി പ്രഖ്യാപിക്കാത്തതിലും അഭ്യൂഹം

    ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ഉപേക്ഷിച്ച വിവാഹച്ചടങ്ങിന് ശേഷം വനിതാ സൂപ്പര്‍താരം സ്മൃതി മന്ഥന സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവം. കോള്‍ഗേറ്റിന്റെ പ്രമോഷനല്‍ വിഡിയോ പങ്കുവച്ചാണ് താരം സമൂഹമാധ്യമങ്ങളില്‍ സജീവമായത്. വിഡിയോ സ്മൃതിയുടെ വിവാഹ നിശ്ചയത്തിന് മുന്‍പ് ഷൂട്ട് ചെയ്തതാണോ പിന്നീട് ചിത്രീകരിച്ചതാണോ എന്നതില്‍ വ്യക്തതയില്ല. പക്ഷേ ആരാധകരുടെ ശ്രദ്ധയത്രയും സ്മൃതിയുടെ കൈകളിലേക്കായിരുന്നു. വിരലില്‍ പലാഷ് അണിയിച്ച മോതിരം കാണാനില്ല. ഇതോട സമൂഹ മാധ്യമങ്ങളില്‍ പലതരം ചര്‍ച്ചകളാണ് . അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്മൃതിയുടെ വിഡിയോയെന്നും പലാഷിന്റെ ചതി തന്നെ കാരണമെന്നും ചിലര്‍ കുറിച്ചു. മറ്റൊരു വിവാഹ തീയതി ഇതുവരെ പ്രഖ്യാപിക്കാത്തതും മോതിരം കാണാത്തതുമെല്ലാം വിവാഹം ഉപേക്ഷിച്ചെന്ന വാദത്തിന് ബലം പകരുന്നുവെന്നും ആളുകള്‍ പറയുന്നു. നവംബര്‍ 23ന് സാംഗ്ലിയില്‍ വച്ചാണ് പലാഷിന്റെയും സ്മൃതിയുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ വിവാഹം മാറ്റിവച്ചതായി കുടുംബം അറിയിക്കുകയായിരുന്നു. പിന്നാലെ പലാഷും ആശുപത്രിയില്‍…

    Read More »
  • ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി.

    പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് മർഡർ കേസിൻ്റെ ചലച്ചിതാ വിഷ്ക്കാരണമാണ് ലെമൺ മർഡർ കേസ് . (L.M. കേസ്) ഏറെ ശ്രദ്ധേയമായ ഗുമസ്ഥൻ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ റിയാസ് ഇസ്മത്താണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. താരതമ്യേന പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ വിവിധ കലാരംഗങ്ങളിൽ ശ്രദ്ധേയരായ പ്രതിഭകളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ജെ.പി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോബി. ജെ. പാലയൂരും, അനിൽ പല്ലശ്ശനയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ സമർത്ഥനായ സി.ഐ. ലിയോൺ ഏറ്റെടുത്ത ഒരു കേസ്സിൽ ഫൊറൻസിക് വിഭാഗത്തിൽ ചില കൃതിമങ്ങൾ നടന്നുവെന്ന് വ്യക്തമായതോടെ തൻ്റെ ജൂനിയറായ ഉദ്യോഗസ്ഥനോട് ഒരു ഫയൽ കടത്തിത്തരണമെന്നു പറയുന്നു. അദ്ദേഹത്തെത്തേടിയുള്ള ലിയോണിൻ്റെ യാത്രക്കിടയിൽ അവിചാരിതമായി ഒരു ഫോറസ്റ്റിൽ അകപ്പെടുന്നു. അവിടെ ചില ദുരൂഹതകൾ കാണാനിടവരികയും, ഒപ്പം ഒരു നാരങ്ങ ലഭിക്കുകയും ചെയ്യുന്നു. ‘ ഈ നാരങ്ങ മറ്റൊരു വലിയ കേസിൻ്റെ തുമ്പായി മാറുകയായിരുന്നു … ലോകത്ത് ആരും…

    Read More »
  • തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് “ലോക” ; ചരിത്രം കുറിച്ച് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം

    മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” തീയേറ്ററുകളിൽ 100 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസ് കാലഘട്ടത്തിൽ വളരെ അപൂർവമായി മാത്രം ഒരു ചിത്രത്തിന് ലഭിക്കുന്ന നേട്ടമാണ് ലോക സ്വന്തമാക്കിയത്. ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രം കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകളിൽ ആണ് 100 ദിവസം പിന്നിട്ടത്. കൊച്ചി പിവിആർ ഫോറം മാൾ, പിവിആർ ലുലു തിരുവനന്തപുരം, കോഴിക്കോട് പാലക്‌സി എന്നിവിടങ്ങളിൽ ആണ് ചിത്രം 100 ദിവസം പ്രദർശിപ്പിച്ചത്. കൊവിഡ് കാലഘട്ടത്തിന് ശേഷം ഒന്നിൽ അധികം സ്‌ക്രീനുകളിൽ 100 ദിവസം പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ലോക. തീയേറ്ററുകളിൽ റെക്കോർഡുകൾ തകർക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ. ഒക്ടോബർ 31 നു…

    Read More »
  • പിന്തുണച്ചവന്‍ പൂജപ്പുരയില്‍, കുറ്റാരോപിതന്‍ റിസോര്‍ട്ടില്‍! മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ ഈശ്വര്‍ വീണ്ടും എയറില്‍; വീണ്ടും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; രേഖകള്‍ ഹാജരാക്കുംവരെ അകത്ത്

    തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസമുണ്ടെങ്കിലും ശക്തമായി വാദിച്ചു സോഷ്യല്‍ മീഡിയയില്‍ എത്തയ രാഹുല്‍ ഈശ്വര്‍ അകത്തുതന്നെ. കുറ്റാരോപിതന്റെ അറസ്റ്റ് തടയുകയും പിന്തുണച്ചയാള്‍ അകത്താകുകയും ചെയ്ത അപൂര്‍വ സാഹചര്യത്തിനാണ് ഇന്നു കേരളം സാക്ഷിയാകുന്നത്. രാഹുല്‍ ഈശ്വര്‍ ജയിലിലായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴയായിരുന്നു. ‘എന്തൊക്കെയായിരുന്നു? മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, അമ്പും വില്ലും’ എന്നു തുടങ്ങുന്ന ട്രോളുകള്‍ ‘മറ്റൊരുത്തന്റെ പീഡനക്കേസിന് ലോകത്ത് ആദ്യമായി അകത്തുപോകുന്ന മറ്റൊരുത്തന്‍’ എന്നതു വരെയെത്തി. പൗഡിക്കോണത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് ഉറക്കെ വിളിച്ചുപറഞ്ഞത് ഇങ്ങനെ. ‘രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്, നിര്‍ത്തില്ല’. ഇതിന് പിന്നാലെ കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തതോടെ സൈബറിടത്ത് ട്രോള്‍ പൂരത്തിന്റെ വേലിയേറ്റമായിരുന്നു. ഇന്നലെ സാറെ എനിക്ക് ഏഴു മണിക്ക് ചര്‍ച്ചയുണ്ട് എന്നെ വിടുമോ എന്ന് ചോദിച്ച് പോയ ആള്‍ ഇന്ന് ഇനി ജയില്‍ പൊലീസുകാരോട് ‘സാറെ എനിക്ക്…

    Read More »
  • ചാനല്‍ വാര്‍ത്ത മുക്കിയത് 24 മണിക്കൂര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ പരാതി എല്ലാ ചാനലും ബ്രേക്കിംഗ് ആക്കിയപ്പോള്‍ അനങ്ങിയില്ല; ‘സ്‌ക്രോള്‍ പോലും നല്‍കാതെ മുക്കിയശേഷം പരാജയപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ ശ്രമിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ 24 മണിക്കൂര്‍ മുക്കിവച്ച ചാനലിനെതിരേ സോഷ്യല്‍ മീഡയയില്‍ വന്‍ വിമര്‍ശനം. രാഹുലിനെതിരേ ഗര്‍ഭഛിദ്ര ആരോപണങ്ങളുമായി ആദ്യ അതിജീവിത രംഗത്തുവന്നതിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങള്‍ക്കു പരാതികളൊന്നും ലഭിച്ചില്ലെന്ന് ആരോപിച്ചു രംഗത്തുവന്നിരുന്നു.   ഇതിനു പിന്നാലെയാണ് തനിക്കുണ്ടായ ക്രൂരമായ ബലാത്സംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പെണ്‍കുട്ടിയുടെ ഇ-മെയില്‍ പുറത്തുവന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളായതിനാല്‍ കേരളത്തിലെ ചാനലുകളെല്ലാം ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നു. പരാതിയുടെ കോപ്പി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു കൈമാറിയെന്നും പെണ്‍കുട്ടി തെളിവു സഹിതം പുറത്തുവിട്ടു.   ഇത് ഡിജിപിക്കു കൈമാറിയെന്നു തൊട്ടുപിന്നാലെ കെപിസിസി പ്രസിഡന്റ് വ്യക്തമാക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ ഇതു സംബന്ധിച്ച തെളിവു നല്‍കാന്‍കൂടിയാണ് പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചത്. ഇത്രയും ഗുരുതരമായ ആരോപണങ്ങളായിട്ടും 24 മണിക്കൂറോളം വാര്‍ത്ത മുക്കുകയാണ് ‘നേരോടെ, നിര്‍ഭയം, നിരന്തരം’ ചാനല്‍ ചെയ്തതെന്നു സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന എഴുത്തുകാരന്‍ ബഷീര്‍ വള്ളിക്കുന്ന് ആരോപിക്കുന്നു.  …

    Read More »
  • “തായേ തായേ”; രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം “പീറ്റർ” പുതിയ ഗാനം പുറത്ത്

    സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ‘പീറ്റർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. “തായേ തായേ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിൻ്റെ മലയാളം പതിപ്പ് ആലപിച്ചത് “കഥ തുടരും” എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗോകുൽ ഗോപകുമാറും ഇതിന് വരികൾ രചിച്ചത് സിജു തുറവൂരും ആണ്. ഋത്വിക് മുരളീധർ സംഗീതം നൽകിയ ഈ ഗാനം തെലുങ്കിൽ ആലപിച്ചത് അദ്ദേഹം തന്നെയാണ്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിൻ്റെ ടീസർ നൽകിയത്. “ദൂരദർശന” എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്‌ത ഗാനം, മറ്റു പ്രധാന സംഗീത പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ഒരമ്മയും…

    Read More »
  • റേച്ചലി’ലെ ഇനാശുവും തെരേസയും! ഹണി റോസ് നായികയാകുന്ന ‘റേച്ചൽ’ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 12-ന് തിയേറ്ററുകളിൽ

    പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളിൽ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’. ഡിസംബർ 12നാണ് സിനിമയുടെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകര്‍. ചിത്രത്തിൽ ഈനാശു എന്ന കഥാപാത്രമായെത്തുന്ന വിനീത് തട്ടിൽ, തെരേസയായി എത്തുന്ന രാധിക രാധാകൃഷ്ണൻ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുന്ന ‘റേച്ചൽ’ 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും നിക്കോളാസായി റോഷൻ ബഷീറും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ…

    Read More »
Back to top button
error: