CareersNEWS

ആകാശ എയറില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

ദില്ലി: രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബം​ഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകാശ എയർ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് അറിയിപ്പുള്ളത്. കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്.

ഒഴിവുകളെക്കുറിച്ച് വിശദാംശങ്ങൾ

  • കാബിൻ ക്രൂ – ഫ്രഷർ
  • എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ
  • ഡോക്ടർ (എംബിബിഎസ്) മാനേജർ – മെഡിക്കൽ സർവ്വീസസ്
  • എക്സിക്യൂട്ടീവ് – അക്കൗണ്ട്സ് പേയബിൾ
  • ഡിജിസിഎ അപ്രൂവ്ഡ് ബി-737 ക്വാളിഫൈഡ് എസ് ഇ പി ഇൻസ്ട്രക്റ്റർ
  • ഫസ്റ്റ് എയിഡ് ഇൻസ്ട്രക്റ്റർ
  • ഡിജിസിഎ അപ്രൂവ്ഡ് ക്രൂ റിസോഴ്സ് മാനേജ്മെന്റ് (സിആർഎം) ഫെസിലിറ്റേറ്റർ/കാബിൻ ക്രൂ റെക്കോർഡ്സ്

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ www.akasaair.com സന്ദർശിക്കുക
  • ഹോം പേജിൽ കരിയർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • തുടർന്ന് എക്സ്പ്ലോർ ഓപ്പർചൂണിറ്റീസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ഒരു പുതിയ പേജ് ഓപ്പൺ ആകും. കോഴ്സ് തെരഞ്ഞെടുക്കുക
  • ശേഷം I am interested” എന്ന ലിങ്ക് തെരഞ്ഞെടുക്കുക
  • അപേക്ഷ ഫോം പൂരിപ്പിക്കുക
  • അപേക്ഷ നടപടികൾ പൂർത്തിയാക്കി സബ്മിറ്റ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: