Careers
-
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള
കോട്ടയം: സ്വകാര്യ മേഖലകളിലെ തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മേയ് 23,24,25 തീയതികളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് തൊഴിൽ മേള നടത്തുന്നു. ബ്രാഞ്ച് ഹെഡ്, ടീം ലീഡർ, വെഹിക്കിൾ മാനേജർ, കോൾ സെന്റർ എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് വെഹിക്കിൾ മാനേജർ, എ.ടി.എം ക്യാഷ് ലോഡർ, ക്യാഷ് വാൻ ഡ്രൈവർ, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, സി.സി.ടി.വി ടെക്‌നിഷ്യൻ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സി.സി.ടി.വി മോണിറ്ററിങ് എക്‌സിക്യൂട്ടീവ്, സെയിൽസ് അസ്സോസിയേറ്റ്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, റൂട്ട് ഡവലപ്‌മെന്റ് ഓഫീസർ, സ്‌കിൽ ഡവലപ്പ്‌മെന്റ് ഫാക്കൽറ്റി , അക്കൗണ്ടന്റ്, റസ്റ്റാറന്റ് ക്യാപ്റ്റൻ, വെയ്റ്റർ, സി.ഡി.പി ഫോർ റസ്റ്റോറന്റ്, കുക്ക്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികയിലേക്ക് മേയ് 23,24,25 ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്റർ -ൽ തൊഴിൽ മേള നടത്തുന്നു. എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദ…
Read More » -
കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിനു കീഴിൽ 25 പട്ടിക വർഗ പ്രമോട്ടർ ഒഴിവ്
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിനു കീഴിലുള്ള മേലുകാവ്, പുഞ്ചവയൽ, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ 25 പട്ടിക വർഗ പ്രമോട്ടർ തസ്തികകളിലേക്കും ജില്ലയിലെ വിവിധ ആശുപത്രികളിൽ 14 ഹെൽത്ത് പ്രമോട്ടർ തസ്തികകളിലേക്കും പത്താം ക്ളാസ് യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 20-35 വയസ്. ഹെൽത്ത് പ്രമോട്ടർമാരായി പരിഗണിക്കപ്പെടുന്നവരിൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും ആയുർവേദം/പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം ഉള്ളവർക്കും മുൻഗണന നല്കും. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു വർഷക്കാലത്തേക്കാണ് നിയമനം.അപേക്ഷ സമർപ്പിക്കുമ്പോൾ സ്വന്തം താമസപരിധിയിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെരഞ്ഞടുക്കേണ്ടതാണ്. ജാതി, വിദ്യാഭ്യാസം,വയസ് എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ മേയ് 31 വൈകുന്നേരം അഞ്ചുമണിക്കകം സമർപ്പിക്കണം. അപേക്ഷ ഫോം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിലും മേലുകാവ്, പുഞ്ചവയൽ, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽനിന്നും വാങ്ങാവുന്നതാണ്. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 13,500 /-രൂപ ഓണറേറിയം ലഭിക്കും.…
Read More » -
സൂക്ഷിച്ചാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ദുഖിക്കേണ്ടിവരില്ല; ഈ യൂണിവേഴ്സിറ്റികള്‍ നടത്തുന്ന കോഴ്സുകള്‍ ഒഴിവാക്കുക
നഴ്‌സിംഗ്, പാരാമെഡിക്കല്‍ പഠനത്തിന് കേരളത്തില്‍ ആവശ്യത്തിന് സീറ്റില്ലാത്തത് മുതലെടുത്ത് അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നു. അരുണാചല്‍പ്രദേശ്,രാജസ്ഥാന്‍,ഗുജറാത്ത്,ചണ്ഡിഗഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളുടെ പേരിലാണ് തട്ടിപ്പ്. ആശുപത്രികളുടെ പശ്ചാത്തലത്തില്‍ മാത്രം സാദ്ധ്യമാകുന്ന മെഡിക്കല്‍ പഠനം ഒരു ക്ലാസ് മുറിയില്‍ ഒതുക്കും. ഈ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി നേരിട്ടെത്തി പഠനം പൂര്‍ത്തിയാക്കിയതായി സര്‍ട്ടിഫിക്കറ്റും നല്‍കും. രണ്ട് മുതല്‍ എഴ് ലക്ഷം രൂപ വരെയാണ് ഫീസ്. ജോലി തേടുമ്പോഴാണ് സര്‍ക്കാര്‍, സ്വകാര്യമേഖകളില്‍ ഈ സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്ന് കുട്ടികളും രക്ഷിതാക്കളും അറിയുന്നത്. ഇത്തരം യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ എല്ലാ ജില്ലകളിലും പെട്ടിക്കടകള്‍ പോലെ സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്. ക്ലിനിക്കല്‍ പരിശീലനമോ രോഗീ പരിചരണമോ ഇല്ലാതെയാണ് നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 100 രൂപ മുദ്രപ്പത്രത്തില്‍ കരാര്‍ വച്ച് വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ് വാങ്ങിയാണ് പ്രവേശനം നല്‍കുന്നത്. ഈ തട്ടിപ്പ് കേന്ദ്രങ്ങള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ല. ആവശ്യത്തിന് നഴ്‌സിംഗ്, പരാമെഡിക്കല്‍ സീറ്റില്ലാത്തതിനാല്‍ വര്‍ഷം 1.5 ലക്ഷം കുട്ടികളാണ്…
Read More » -
പാണ്ടകളെ നോക്കാൻ നാനിമാരെ ആവശ്യമുണ്ട്, ശമ്പളം 26 ലക്ഷം!
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജോലി എന്തായിരിക്കും? പലർക്കും അത് പലതായിരിക്കും അല്ലേ? എന്നാലും ഇനി പറയാൻ പോവുന്ന ജോലി ഏറെ സന്തോഷം തരുന്ന ഒന്നാണ് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. എന്താണ് എന്നല്ലേ? പാണ്ടകളുടെ നാനിയാവണം. അതായത് പാണ്ടകളെ പരിചരിക്കുന്ന ആളാവണം. ശമ്പളവും ആകർഷകമാണ്. വർഷത്തിൽ 26 ലക്ഷം രൂപയാണ് ശമ്പളമായി കിട്ടുക. ചൈനയിലാണ് പാണ്ടകളുടെ നാനിയാവുന്നവർക്ക് ഈ ശമ്പളം കിട്ടുന്നത്. വെറുതെ പാണ്ടകൾക്കൊപ്പം കളിച്ചു നടന്നാൽ പോരാ. അവയ്ക്ക് കൃത്യമായി ഭക്ഷണം നൽകണം. അവയുടെ ആരോഗ്യ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. ജീവനുള്ള ഒന്നിനെ പരിചരിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണോ അവയെല്ലാം ഇവിടെയും ശ്രദ്ധിക്കേണ്ടി വരും. ചൈനയിലാണ് സാധാരണയായി പാണ്ടകളെ കണ്ടുവരുന്നത്. ലോകത്തിലെ ഒരുവിധം എല്ലാ മനുഷ്യർക്കും പാണ്ടകളെ ഇഷ്ടവുമാണ്. Fascinating ആണ് ട്വിറ്ററിൽ പാണ്ടാ നാനികളെ ആവശ്യമുണ്ട് എന്ന് എഴുതിയിരിക്കുന്നത്. അതിവേഗം തന്നെ പോസ്റ്റ് വൈറലായി. നിരവധിപ്പേരാണ് പോസ്റ്റ് ഷെയർ ചെയ്തതും കമന്റുകളുമായി എത്തിയതും. മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ളവരും…
Read More » -
യുകെയിലേക്ക് പറക്കാം… ഡോക്ടർമാർക്കും നഴ്സുമാർക്കും സുവര്‍ണാവസരം; മെയ് 4 മുതൽ 6 വരെ കൊച്ചിയിൽ കരിയര്‍ ഫെയര്‍
തിരുവനന്തപുരം: നോർക്ക റൂട്ട്സും യു.കെയിൽ എൻ.എച്ച്.എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷൻ മെയ് 4, 5, 6 തീയതികളിൽ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും. യു.കെയിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റ് ആശുപത്രികളിലേക്ക് ഡോക്ടർ, നഴ്സ് വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്. OET/ IELTS ഭാഷാ യോഗ്യതയും (OETപരീക്ഷയിൽ reading, speaking, listening എന്നിവയിൽ ബി ഗ്രേഡും Writingൽ സി പ്ലസുംഅല്ലേങ്കിൽ IELTS reading, speaking, listening സ്കോർ 7നും Writing ൽ സ്കോർ 6.5) നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ OET പരീക്ഷയിൽ ഏതെങ്കിലും രണ്ട് മൊഡ്യൂളിന് ബി ഗ്രേഡോ IELTS പരീക്ഷയിൽ ഏതെങ്കിലും രണ്ട് മൊഡ്യൂളിന് സ്കോർ ഏഴോ…
Read More » -
ഇന്ത്യയിൽ ആദ്യമായി തുറന്ന ആപ്പിളിന്റെ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടുന്നു; വാഗ്ദാനം ചെയ്യുന്നത് വമ്പൻ ശമ്പളം
മുംബൈ: ഇന്ത്യയിൽ ആദ്യമായി തുറന്ന ആപ്പിളിന്റെ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടി കമ്പനി. വ്യാപാരം തുടങ്ങി 25 വർഷത്തിന് ശേഷമാണ് ആപ്പിൾ ആദ്യമായി ഇന്ത്യയിൽ സ്റ്റോർ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനികളിലൊന്നാണ് ആപ്പിൾ. കഴിഞ്ഞ ആഴ്ചയാണ് ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിൽ സ്റ്റോറുകൾ ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തത്. ദില്ലി, മുംബൈ സ്റ്റോറുകളിൽ മതിയായ ജീവനക്കാരുണ്ടെങ്കിലും, കമ്പനി ഇപ്പോഴും ഇന്ത്യയിലെ സ്റ്റോറുകൾക്കായി നിയമനം നടത്തുന്നുണ്ട്. രാജ്യത്ത് കമ്പനിയുടെ ദീർഘകാല പദ്ധതിയെക്കുറിച്ചുള്ള സൂചനയാണ് ഇത് നൽകുന്നത്. ആപ്പിൾ ബികെസി, ആപ്പിൾ സാകേത് എന്നീ രണ്ട് സ്റ്റോറുകളാണ് ആപ്പിൾ ഇന്ത്യയിൽ തുറന്നത്. ദില്ലിയിലെ സെലക്ട് സിറ്റിവാക്ക് മാളിൽ സ്ഥിതി ചെയ്യുന്ന സാകേത് ആപ്പിൾ സ്റ്റോർ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവിൽ തുറന്ന ആപ്പിൾ സ്റ്റോറിനേക്കാൾ ചെറുതാണ്. എന്നാൽ രണ്ട് സ്റ്റാറുകൾക്കും ആപ്പിൾ പ്രതിമാസം 40 ലക്ഷമാണ് വാടക നൽകുന്നത്. ക്രിയേറ്റീവ്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് എക്സ്പെർട്ട്, ബിസിനസ് എക്സ്പെർട്ട് എന്നീ…
Read More » -
കേന്ദ്ര പൊലീസ് സേനയിൽ ചേരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് സന്തോഷ വാർത്ത! പ്രവേശന പരീക്ഷകള്‍ ഇനി മലയാളത്തിലും
ദില്ലി: കേന്ദ്ര സേനകളിലേക്കുള്ള പ്രവേശന പരീക്ഷ പതിമൂന്ന് പ്രാദേശിക ഭാഷകളിൽ കൂടി നടത്താൻ തീരുമാനം. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി ഉൾപ്പെട ഏഴ് പൊലീസ് വിഭാഗങ്ങളിലേക്കുള്ള കോൺസ്റ്റബിൾ പരീക്ഷ മലയാളമുൾപ്പടെ പതിമൂന്ന് ഭാഷകളിൽ നടത്തും. സിഎഎസ്എഫ് പരീക്ഷകൾ ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ മാത്രം നടത്തുന്നതിനെതിരെ തമിഴ്നാട്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ എതിർപ്പറിയിച്ചിരുന്നു. പ്രാദേശിക ഭാഷ സംസാരിക്കുന്നവർക്ക് അവസരം കുറയാൻ ഇത് ഇടയാക്കുമെന്നായിരുന്നു വിമർശനം. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ തീരുമാനം. 2024 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും.
Read More » -
ഒമാൻ, യു.എ.ഇ. എന്നിവിടങ്ങളിലേക്ക് എൻജിനീയർ, ഹൗസ് മെയ്ഡ്, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്‍റ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാൻ, യു.എ.ഇ. എന്നിവിടങ്ങളിലേക്ക് എൻജിനീയർ, ഹൗസ് മെയ്ഡ്, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്ക് സൗജന്യ റിക്രൂട്ട്മെൻറ്. ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‍മെൻറ് കമ്പനിയിലേക്കുള്ള ഒഴിവുകൾ (പുരുഷൻമാർ മാത്രം) പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 20-ാം തീയതിക്കുമുൻപ് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. ഒഴിവുകൾ ചുവടെ മെയിൻറനൻസ് എൻജീനിയർ (ശമ്പളം OMR 400 – 600) ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദവും 7-8 വർഷത്തെ പ്രവൃത്തിപരിചയവും. ക്വാളിറ്റി കൺട്രോളർ ഇൻ ചാർജ് (ശമ്പളം OMR 300 – 500) പ്ലാസ്റ്റിക് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 4-5 വർഷത്തെ പ്രവൃത്തിപരിചയവും. സീനിയർ പ്രൊഡക്ഷൻ സൂപ്പർവൈസർ (ശമ്പളം OMR 300 – 500) മെക്കാനിക്കൽ/ഇലക്ട്രി ക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 7-8 വർഷത്തെ പ്രവൃത്തിപരിചയവും. മെഷീൻ…
Read More » -
ദുബൈയില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കും ബൈക്ക് റൈഡര്‍മാര്‍ക്കും തൊഴില്‍ അവസരം; 2500 ദിര്‍ഹം ശമ്പളവും കമ്മീഷനും
ദുബൈ: ദുബൈ ടാക്സിയില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കും ബൈക്ക് റൈഡര്‍മാര്‍ക്കും തൊഴില്‍ അവസരം. ഡ്രൈവര്‍മാര്‍ക്ക് 2500 ദിര്‍ഹം ശമ്പളവും കമ്മീഷനുമാണ് ലഭിക്കുക. 23 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ള എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷ നല്‍കാം. അപേക്ഷകര്‍ക്ക് യുഎഇ, ജിസിസി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. ടാക്സി ഡ്രൈവര്‍ ജോലിക്ക് നിലവില്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. 2000 മുതല്‍ 2500 ദിര്‍ഹം വരെയുള്ള പ്രതിമാസ ശമ്പളത്തിന് പുറമെ ആരോഗ്യ ഇന്‍ഷുറന്‍സും താമസ സൗകര്യവും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. മാര്‍ച്ച് 31ന് ദുബൈ, M-11, അബു ഹൈല്‍ സെന്ററിലെ പ്രിവിലേജ് ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസില്‍ അഭിമുഖം നടക്കും. രാവിലെ ഏഴ് മുതല്‍ പതിനൊന്ന് മണി വരെയാണ് അഭിമുഖം. താത്പര്യമുള്ളവര്‍ താമസ വിസ, യുഎഇ നാഷണല്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, പാസ്‍പോര്‍ട്ട്, ബയോഡേറ്റ, വെള്ള പശ്ചാത്തലത്തിലുള്ള മൂന്ന് ഫോട്ടോകള്‍ എന്നിവ സഹിതമാണ് എത്തേണ്ടത്. ബൈക്ക് റൈഡര്‍ ജോലിക്ക് അപേക്ഷിക്കുന്നതിന് മോട്ടോര്‍ബൈക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. ഓരോ ഡെലിവറിക്കും…
Read More » -
ദുബൈയിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സുവര്‍ണാവസരം; 20 ഓളം തസ്‍തികകളിൽ ഒഴിവ്, ശമ്പളം 50,000 ദിര്‍ഹം വരെ
ദുബൈ: ദുബൈയിലെ സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. വിവിധ വകുപ്പുകളിലെ തസ്‍തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റി (ആർ.ടി.എ), ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷൻ, ദുബൈ വിമൺ എസ്റ്റാബ്ലിഷ്‍മെന്റ്, ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, മുഹമ്മദ് ബിൻ റാഷിദ് സ്‍കൂൾ ഓഫ് ഗവൺമെന്റ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളും വകുപ്പുകളുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രവാസികൾക്കും അപേക്ഷിക്കാം. പല സ്ഥാപനങ്ങളിലും 10,000 ദിർഹം മുതൽ 50,000 ദിർഹം വരെയാണ് ശമ്പളം. ദുബൈ സർക്കാറിന്റെ റിക്രൂട്ട്മെന്റ് പോർട്ടലായ https://dubaicareers.ae/ എന്ന വെബ്‍സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാനാവും. വിവിധ മുഴുവൻ സമയ തൊഴിൽ തസ്‍തികകളുടെ വിശദാംശങ്ങൾ ഇങ്ങനെ. യോഗ്യതകൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ വെബ്‍സൈറ്റിൽ. 1. കൺസൾട്ടന്റ് – ജനറൽ സർജറി ഫോർ ഹെപ്പാറ്റോബിലിയറി (ദുബൈ ഹോസ്‍പിറ്റൽ) ശമ്പളം – 40,000 – 50,000 2. റേഡിയോഗ്രാഫർ – ദുബൈ അക്കാദമിക് ഹെൽത്ത് കെയർ കോർപറേഷൻ. ശമ്പളം – 10,000 ദിർഹത്തിൽ താഴെ 3. മൾട്ടിമീഡിയ…
Read More »