Careers

  • അസാപിൽ ഗ്രാഫിക് ഡിസൈനർ, സോഫ്റ്റ്വേർ ഡവലപ്പർ, സോളാർ എൽ.ഇ.ഡി ടെക്നീഷ്യൻ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    കോട്ടയം: അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിക്കുന്ന ഗ്രാഫിക് ഡിസൈനർ, സോഫ്റ്റ്വേർ ഡവലപ്പർ, സോളാർ എൽ.ഇ.ഡി ടെക്നീഷ്യൻ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അവസാനതീയതി ജൂൺ 20. വിശദവിവരങ്ങൾക്ക് ഫോൺ; 7736645206. ലിങ്ക്: https://forms.gle/yhpsVy2LETmLkBq58

    Read More »
  • കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ കീഴിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്

    കോട്ടയം: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഞീഴൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്ക് ഞീഴൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽനിന്നുംഅപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ഫോൺ നമ്പർ:9188959698, 9495386469.  

    Read More »
  • കാലിക്കറ്റ് സര്‍വ്വകലാശാലയിൽ ബി.എഡ്. പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി, അപേക്ഷിക്കേണ്ടത് ഇങ്ങനെ

    കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല 2023 അധ്യയന വർഷത്തിലേക്കുള്ള ബി.എഡ്. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ രണ്ടിന് ആരംഭിച്ചു. (http://admission.uoc.ac.in) അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 16.06.2023. അപേക്ഷാ ഫീസ് – SC/ST 210/- രൂപ, മറ്റുള്ളവർ 685/- രൂപ. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്റെ ആദ്യ ഘട്ടത്തിൽ CAP IDയും പാസ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ http://admission.uoc.ac.in/B.Ed. 2023/ ->Apply Now എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ശരിയായി നൽകാത്തതിനാൽ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈൽ നമ്പർ ഓ.ടി.പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിന്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് നൽകാവൂ. തുടർന്ന് മൊബൈലിൽ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷ…

    Read More »
  • സംസ്കൃത സർവ്വകലാശാലയിൽ ബിരുദ, ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം

    കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടത്തുന്ന വിവിധ ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17. ബിരുദ പ്രോഗ്രാമുകളായ സംസ്കൃതം – സാഹിത്യം, സംസ്കൃതം – വേദാന്തം, സംസ്കൃതം – വ്യാകരണം, സംസ്കൃതം – ന്യായം, സംസ്കൃതം – ജനറൽ, സംഗീതം (വായ്പാട്ട്), ഡാൻസ് (ഭരതനാട്യം, മോഹിനിയാട്ടം), ബി. എഫ്. എ. (പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ) എന്നീ ബിരുദ വിഷയങ്ങളും ആയുർവേദ പഞ്ച കർമ്മ & അന്താരാഷ്ട്ര സ്പാ തെറാപ്പി എന്നീ ഡിപ്ലോമ പ്രോഗ്രാമിലേയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകൾ നടത്തപ്പെടുക. ബിരുദ പ്രോഗ്രാമുകൾ മുഖ്യ ക്യാമ്പസായ കാലടിയിൽ സംസ്കൃത വിഷയങ്ങൾ കൂടാതെ സംഗീതം, നൃത്തം എന്നീ കലാവിഭാഗങ്ങൾ മുഖ്യവിഷയമായി ത്രിവത്സര ബി. എ. ബിരുദ പ്രോഗ്രാമുകളിലേയ്ക്കും, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ വിഷയങ്ങളിൽ…

    Read More »
  • കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

    കോട്ടയം: കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്‌സ് (സീനിയർ), ബോട്ടണി (സീനിയർ), കെമിസ്ട്രി (ജൂനിയർ), മാത്തമാറ്റിക്‌സ് (ജൂനിയർ) എന്നീ തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ മേയ് 30 ന് രാവിലെ 11 നകം ബയോഡേറ്റയും അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിലെത്തണം. വിശദ വിവരത്തിന് ഫോൺ : 0481 2320472

    Read More »
  • കോട്ടയത്ത് വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം

    കോട്ടയം: ജില്ലയിൽ നിലവിൽ ഒഴിവുള്ള ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികളെ ക്ഷണിക്കുന്നു. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം മേയ് 27ന് രാവിലെ കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481-2563726.

    Read More »
  • തൊഴിൽരഹിതരായ യുവതി യുവാക്കൾക്കു ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ സൗജന്യ തൊഴിൽ പരിശീലനം

    കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18 വയസിനും 45 വയസിനും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾക്കു ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി, വിമൻസ് ടൈലറിങ് എന്നീ കോഴ്‌സിലേക് സൗജന്യമായി പരിശീലനം നൽകുന്നു. ജൂൺ രണ്ടിന് കോഴ്‌സ് ആരംഭിക്കും. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. താൽപര്യമുള്ളവർ ജൂൺ ഒന്നിനു മുമ്പ് രജിസ്റ്റർ ചെയ്യാൻ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം: 0481-2303307, 2303306.

    Read More »
  • പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

    കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളിൽ, പ്രൊമോട്ടർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത. പ്രായപരിധി 18-30 വയസ് സേവന കാലയളവ് ഒരു വർഷം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 5. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകൾ, ജില്ലാപട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാം.

    Read More »
  • ചിൽഡ്രൻസ് ഹോമിൽ ട്യൂഷൻ ടീച്ചർ ഒഴിവ്

    കോട്ടയം: തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന കോട്ടയം സർക്കാർ ചിൽഡ്രൻസ് ഹോമിലേക്ക് കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതിന് ബി.എഡ് യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എല്ലാ ദിവസവും വൈകിട്ട് രണ്ട് മണിക്കൂറാണ് ക്ലാസ്സ്. രണ്ട് ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം മേയ് 31ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. പുരുഷൻമാർക്ക് മുൻഗണന. വിശദവിവരത്തിന് ഫോൺ: 9947562643, 8078244070.

    Read More »
  • ലാബ് ടെക്‌നീഷ്യൻ ഒഴിവ്

    കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി യും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അപേക്ഷ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നാട്ടകം കുടുംബാരോഗ്യകേന്ദ്രത്തിൽ മേയ് 31 നകം നൽകണം.

    Read More »
Back to top button
error: