CareersTRENDING

മെഗാ തൊഴിൽ മേള: രജിസ്‌ട്രേഷൻ ക്യാമ്പയിൻ

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ്.ബി കോളജും സംയുക്തമായി ഓഗസ്റ്റ് 12 ശനിയാഴ്ച നടത്തുന്ന ദിശ 2023 മെഗാ തൊഴിൽ മേളയ്ക്കു മുന്നോടിയായി എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 2 മണിവരെ ചങ്ങനാശേരി താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽവച്ച് നടത്തും. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്‌സ്ആപ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് 0481-2563451, 2565452.

Back to top button
error: