Careers
-
സംസ്കൃത സർവ്വകലാശാലയിൽ ബിരുദ, ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടത്തുന്ന വിവിധ ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17. ബിരുദ പ്രോഗ്രാമുകളായ സംസ്കൃതം – സാഹിത്യം, സംസ്കൃതം – വേദാന്തം, സംസ്കൃതം – വ്യാകരണം, സംസ്കൃതം – ന്യായം, സംസ്കൃതം – ജനറൽ, സംഗീതം (വായ്പാട്ട്), ഡാൻസ് (ഭരതനാട്യം, മോഹിനിയാട്ടം), ബി. എഫ്. എ. (പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ) എന്നീ ബിരുദ വിഷയങ്ങളും ആയുർവേദ പഞ്ച കർമ്മ & അന്താരാഷ്ട്ര സ്പാ തെറാപ്പി എന്നീ ഡിപ്ലോമ പ്രോഗ്രാമിലേയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകൾ നടത്തപ്പെടുക. ബിരുദ പ്രോഗ്രാമുകൾ മുഖ്യ ക്യാമ്പസായ കാലടിയിൽ സംസ്കൃത വിഷയങ്ങൾ കൂടാതെ സംഗീതം, നൃത്തം എന്നീ കലാവിഭാഗങ്ങൾ മുഖ്യവിഷയമായി ത്രിവത്സര ബി. എ. ബിരുദ പ്രോഗ്രാമുകളിലേയ്ക്കും, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ വിഷയങ്ങളിൽ…
Read More » -
കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
കോട്ടയം: കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ), ബോട്ടണി (സീനിയർ), കെമിസ്ട്രി (ജൂനിയർ), മാത്തമാറ്റിക്സ് (ജൂനിയർ) എന്നീ തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ മേയ് 30 ന് രാവിലെ 11 നകം ബയോഡേറ്റയും അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിലെത്തണം. വിശദ വിവരത്തിന് ഫോൺ : 0481 2320472
Read More » -
കോട്ടയത്ത് വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം
കോട്ടയം: ജില്ലയിൽ നിലവിൽ ഒഴിവുള്ള ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികളെ ക്ഷണിക്കുന്നു. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം മേയ് 27ന് രാവിലെ കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481-2563726.
Read More » -
തൊഴിൽരഹിതരായ യുവതി യുവാക്കൾക്കു ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ സൗജന്യ തൊഴിൽ പരിശീലനം
കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18 വയസിനും 45 വയസിനും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾക്കു ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി, വിമൻസ് ടൈലറിങ് എന്നീ കോഴ്സിലേക് സൗജന്യമായി പരിശീലനം നൽകുന്നു. ജൂൺ രണ്ടിന് കോഴ്സ് ആരംഭിക്കും. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. താൽപര്യമുള്ളവർ ജൂൺ ഒന്നിനു മുമ്പ് രജിസ്റ്റർ ചെയ്യാൻ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം: 0481-2303307, 2303306.
Read More » -
പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളിൽ, പ്രൊമോട്ടർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത. പ്രായപരിധി 18-30 വയസ് സേവന കാലയളവ് ഒരു വർഷം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 5. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകൾ, ജില്ലാപട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാം.
Read More » -
ചിൽഡ്രൻസ് ഹോമിൽ ട്യൂഷൻ ടീച്ചർ ഒഴിവ്
കോട്ടയം: തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന കോട്ടയം സർക്കാർ ചിൽഡ്രൻസ് ഹോമിലേക്ക് കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതിന് ബി.എഡ് യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എല്ലാ ദിവസവും വൈകിട്ട് രണ്ട് മണിക്കൂറാണ് ക്ലാസ്സ്. രണ്ട് ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം മേയ് 31ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. പുരുഷൻമാർക്ക് മുൻഗണന. വിശദവിവരത്തിന് ഫോൺ: 9947562643, 8078244070.
Read More » -
ലാബ് ടെക്നീഷ്യൻ ഒഴിവ്
കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി യും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അപേക്ഷ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നാട്ടകം കുടുംബാരോഗ്യകേന്ദ്രത്തിൽ മേയ് 31 നകം നൽകണം.
Read More » -
കങ്ങഴ, നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്
കോട്ടയം: വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന കങ്ങഴ, നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ ഒഴിവു വരുന്നതും തുടർന്നുള്ള മൂന്ന് വർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസിനും 46 വയസിനും ഇടയിൽ പ്രായമുള്ള കങ്ങഴ, നെടുംകുന്നം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് വർക്കർക്കുള്ള വിദ്യാഭ്യാസ യോഗ്യത. ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. ജൂൺ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോമിന്റെ മാതൃക വാഴൂർ ഐ.സി.ഡി.എസ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ശിശു വികസന പദ്ധതി ഓഫീസർ, വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, വാഴൂർ പി.ഒ. കൊടുങ്ങൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം.
Read More » -
കേന്ദ്ര സർവിസിൽ 1600 ഒഴിവുകൾ: ജൂൺ 8 വരെ അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC), കേന്ദ്രസർവീസുകളിലെ എൽഡി ക്ലർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1600 ഒഴിവുകളാണുള്ളത്. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://ssc.nic.in സന്ദർശിക്കാവുന്നതാണ്. അവസാന തിയതി – ഉദ്യോഗാർത്ഥികൾക്ക് ജൂൺ 8 വരെ അപേക്ഷിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത – 12–ാം ക്ലാസ് ജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി – ഓഗസ്റ്റ് 1 2023 നു 18–27 വയസ്സിന് ഇടയിലായിരിക്കണം. (ജനനം 1996 ഓഗസ്റ്റ് രണ്ട്– 2005 ഓഗസ്റ്റ് ഒന്ന്). സംവരണവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും ഇളവുണ്ട്. ഭിന്നശേഷി സംവരണ നിബന്ധനകൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാഫീസ് – 100 രൂപയാണ് അപേക്ഷാഫീസ്. ജൂൺ 10 വരെ അടയ്ക്കാം. ചലാനായി അടയ്ക്കുന്നവർ ജൂൺ 11 നു മുൻപു ചലാൻ ജനറേറ്റ് ചെയ്യണം. പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട, വനിതാ അപേക്ഷകർക്കു ഫീസില്ല. തിരഞ്ഞെടുപ്പ് – കംപ്യൂട്ടർ…
Read More » -
സിമെറ്റിൽ വിവിധ നഴ്സിംഗ് കോളജുകളിലേക്ക് പ്രിൻസിപ്പൽ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്ൽ എജുക്കേഷൻ ആൻഡ് ടെക്നോളജി (സിമെറ്റ്)യുടെ കീഴിലുള്ള വിവിധ നഴ്സിംഗ് കോളജുകളിലേക്ക് (പുതിയ കോളജുകൾ ഉൾപ്പെടെ) പ്രിൻസിപ്പൽ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനോ, കരാർ നിയമനത്തിനോ അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി നഴ്സിംഗിന് ശേഷം 15 വർഷം പ്രവർത്തിപരിചയം വേണം. ഇതിൽ കുറഞ്ഞത് 10 വർഷം കോളജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം ഉണ്ടായിരിക്കണം. എം.ഫിൽ (നഴ്സിംഗ്) / പി.എച്ച്.ഡി (നഴ്സിംഗ്) / പബ്ലിക്കേഷൻ അഭികാമ്യം. നഴ്സിംഗ് കോളജുകളിൽ നിന്ന് വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം. പ്രായപരിധി വിരമിച്ച അധ്യാപകർ 64 വയസ് വരെയും മറ്റുള്ളവർ 60 വയസ് വരെയും. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലല്ലാത്ത അപേക്ഷകർ www.simet.kerala.gov.in എന്ന വെബ് സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി candidate login വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായി…
Read More »