TRENDING
-
ഏകദിന ലോകകപ്പ് ഒക്ടോബര് അഞ്ചിന് തുടങ്ങും, ഫൈനല് നവംബര് 19ന്
ന്യൂഡൽഹി: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ഒക്ടോബര് അഞ്ചിന് തുടങ്ങും.നവംബര് 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകും ഫൈനല്. 11 നഗരങ്ങളെ ലോകകപ്പ് വേദികളായി ബിസിസിഐ ഷോര്ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദിന് പുറമെ ബെംഗളൂരു, ചെന്നൈ, ഡല്ഹി. ധര്മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊല്ക്കത്ത, ലഖ്നൗ, ഇന്ഡോര്, രാജ്കോട്ട്, മുംബൈ,എന്നിവിടങ്ങളായിരിക്കും ലോകകപ്പ് മത്സരങ്ങള്ക്ക് വേദികളാകുക. 46 ദിവസം നീണ്ടു നില്ക്കുന്ന ലോകകപ്പില് മൂന്ന് നോക്കൗട്ട് മത്സരങ്ങള്(സെമി ഫൈനല്, ഫൈനല്) ഉള്പ്പെടെ 48 മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഇംഗ്ലണ്ടാണ് ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാര്. 2019ല് ഇംഗ്ലണ്ടില് നടന്ന ലോകകപ്പ് ഫൈനലില് ന്യൂസിലന്ഡിനെ തോല്പ്പിച്ചാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്.
Read More » -
ബലിയാടാക്കിയാൽ നോക്കി നിൽക്കില്ല; ബ്ലാസ്റ്റേഴ്സ് കോച്ച് വുകോമാനോവിച്ചിന് പിന്തുണയുമായി മഞ്ഞപ്പടയുടെ ക്യാംപെയ്ന്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകോമാനോവിച്ചിനെ പിന്തുണച്ച് മഞ്ഞപ്പട.ഐഎസ്സ്എല്ലിൽ നിന്നും വുകോമാനോവിച്ചിനെ വിലക്കുമെന്ന വാർത്ത പ്രചരിച്ചതോടെയാണ് മഞ്ഞപ്പടയുടെ ക്യാംപെയ്ൻ. ബംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിന് കാരണക്കാരനായ ഇവാനെതിരെ എഐഎഫ്എഫ് നടപടിയെടുക്കുമെന്ന് വാര്ത്തകളുണ്ടായിരുന്നു.കൂടാതെ അടുത്ത സീസണിൽ ഇവാനെ ഐഎസ്എല്ലില് നിന്നും വിലക്കുമെന്നും ഇപ്പോൾ വാർത്തകൾ വന്നതോടെയാണ് ക്ലബ്ബിന്റെ ഔദ്യോഗിക ആരാധക കൂട്ടമായ മഞ്ഞപ്പടയുടെ മുന്നറിയിപ്പ്. ‘ഇതുപോലൊരു മികച്ചപരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യന് ഫുട്ബോളിനും ബ്ലാസ്റ്റേഴ്സിനും ഗുണം ചെയ്യില്ല എന്നിരിക്കെ പ്രതികാരനടപടി ചിലരുടെ നിശ്ചിതതാല്പര്യങ്ങള് സംരക്ഷിക്കാനെന്നുവേണം കരുതാന്. ഇതുതന്നെയാണ് നമ്മുടെ കോച്ചിനോടുള്ള പിന്തുണ അറിയിക്കേണ്ട സമയം എന്നുള്ളതുകൊണ്ട് നമ്മള് ഒരു പുതിയപോരാട്ടമുഖത്തേക്ക് കടക്കുകയാണ്.- *’#ISupportIvan*’ എന്നാണ് മഞ്ഞപ്പട കുറിച്ചിരിക്കുന്നത്. ഇവാനെ വിലക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ മാധ്യമ പ്രവര്ത്തകന് മാര്കസ് മെര്ഗുലാവോയാണ് ട്വീറ്റ് ചെയ്തത്. പരിശീലകന്റെ തീരുമാനാണ് ബ്ലാസ്റ്റേഴ്സിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് അച്ചടക്ക സമിതിയുടെ നിഗമനം. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ കടുത്ത നടപടിയുണ്ടാകും-എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. എഐഎഫ്എഫ് കഴിഞ്ഞ ആഴ്ച…
Read More » -
ജിമ്മി ജോർജ്ജ് എന്ന ഇതിഹാസം
1960-കളുടെ തുടക്കം.കണ്ണൂർ ജില്ലയിലെ പേരാവൂർ തൊണ്ടിയിൽ സെന്റ് ജോസഫ് പള്ളിയുടെ മുറ്റത്ത് പ്രദേശവാസികളായ കായികപ്രേമികൾ വൈകുന്നേരങ്ങളിൽ ഒത്തുകൂടുമായിരുന്നു.വോളിബോളാണ് പ്രധാന വിനോദം.താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കോർട്ടിൽ പ്രായഭേദമന്യേ നാട്ടുകാർ ആവേശത്തോടെ പന്തുകളിച്ചു.ആ പള്ളിമുറ്റത്തെ കളിക്കളത്തിൽ കുട്ടികൾ കളിച്ചുവളർന്നു.എന്നാൽ അവരുടെ ആവേശത്തിന്റെ സ്മാഷുകളിൽ പള്ളിയുടെ മേൽക്കൂരയിലെ ഓടുകൾ ഒന്നൊന്നായി തകർന്നു വീഴാൻ തുടങ്ങിയതോടെ പുതുതായി ചാർജ്ജെടുത്ത വികാരിയച്ചൻ ഇനി പള്ളിമുറ്റത്ത് പന്തുകളിക്കാൻ സമ്മതിക്കില്ലെന്ന നിലപാടെടുത്തു.വികാരിയച്ചൻ ഒരുതരത്തിലും തീരുമാനം മാറ്റില്ലെന്നുറപ്പായപ്പോൾ നാട്ടുകാരിലൊരാളായ തൊണ്ടിയിൽ കടുക്കച്ചിറയിലെ ജോർജ്ജ് വക്കീൽ കൂട്ടുകാരെയും കൂട്ടി തന്റെ കുടുംബസ്വത്തിൽപ്പെട്ട പറമ്പിലേക്ക് കയറിച്ചെന്നു.പിന്നെ നല്ല വിളവ് തന്നിരുന്ന ഇരുപതോളം തെങ്ങുകൾ വെട്ടിമാറ്റി ജോർജ്ജ് വക്കീൽ തൊണ്ടിയിലുകാർക്കായി ഒരു സ്ഥിരം കോർട്ട് അവിടെ പണിതുനൽകി.ജോർജ്ജ് വക്കീൽ വാശിപ്പുറത്ത് ചെയ്തത് വിഡ്ഡിത്തമെന്ന് പലരും പറഞ്ഞു.എന്നാൽ അവർക്കുള്ള മറുപടിയെന്നോണം ജോർജ്ജ് വക്കീൽ തന്റെ പത്തു മക്കളേയും കോർട്ടിൽ ഇറക്കി കളിപ്പിച്ചു.ആദ്യം കോർട്ടിന്റെ പിന്നിൽ പന്തുപറക്കാൻ നിന്നിരുന്ന ജോർജ്ജിന്റെ മക്കൾ പിന്നീട് ബാക്ക് കോർട്ടിൽ ഇറങ്ങി കളിച്ചു.പിന്നെ മുൻനിരയിലേക്ക് കയറി…
Read More » -
ഐ.എസ്.എൽ. ചാംപ്യന്മാരായ എടികെ മോഹന് ബഗാന് ഉജ്ജ്വല സ്വീകരണം; കൊല്ക്കത്ത വിമാനത്താവളത്തില് തടിച്ചുകൂടി ആരാധകര്! – വീഡിയോ
കൊല്ക്കത്ത: ഇന്ത്യന് സൂപ്പര് ലീഗ് ചാംപ്യന്മാരായ എടികെ മോഹന് ബഗാന് കൊല്ക്കത്ത വിമാനത്താവളത്തില് ഉജ്ജ്വല സ്വീകരണം. ആയിരക്കണക്കിന് ആരാധകരാണ് ചാംപ്യന് ടീമിനെ സ്വീകരിക്കാന് വിമാനത്താവളത്തില് എത്തിയത്. ഫൈനലില് ബെംഗളൂരു എഫ്സിയെ പെനാല്റ്റി ഷൂട്ടൗട്ടില് മറികടന്നാണ് എടികെ ബഗാന് ചാംപ്യന്മാരായത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും രണ്ട് ഗോള്വീതം നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില് മൂന്നിനെതിരെ നാല് ഗോളിനായിരുന്നു എടികെ മോഹന് ബഗാന്റെ ജയം. ഐഎസ്എല്ലില് എടികെ ബഗാന് നേടുന്ന നാലാമത്തെ കിരീടമാണിത്. വീഡിയോ കാണാം… POV: You have the best fans in the country!#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/nrawi7vgzW — ATK Mohun Bagan FC (@atkmohunbaganfc) March 19, 2023 നേരത്തെ, ബഗാനെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്സ് രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് അഭിനന്ദനം അറിയിച്ചത്. പ്ലേ ഓഫില് ബ്ലാസ്റ്റേഴ്സിനെ വിവാദഗോളില് തോല്പിച്ചാണ് ബെംഗളുരു എഫ് സി സെമിയില് കടന്നത്. ഈ പശ്ചാത്തലത്തിലാണ് ബിഎഫ്സിയെ തോല്പിച്ച…
Read More » -
രണ്ടാം ഏകദിനം: ഇന്ത്യയെ 10 വിക്കറ്റിന് നാണംകെടുത്തി ഓസ്ട്രേലിയ
വിശാഖപട്ടണം: രണ്ടാം ഏകദിനത്തിൽ ഓസീസിനോട് 10 വിക്കറ്റിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം വെറും 11 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഓസീസ് മറികടക്കുകയായിരുന്നു. ഓപ്പണർമാരായ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്നാണ് ഓസീസിന് മികച്ച വിജയം സമ്മാനിച്ചത്.39 ഓവറുകൾ ബാക്കിനിൽക്കെയായിരുന്നു അവരുടെവിജയം. സ്കോർ: ഇന്ത്യ 26 ഓവറിൽ 117 ന് ഓൾ ഔട്ട്, ഓസ്ട്രേലിയ 11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 121.ഈ വിജയത്തോടെ ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി. പരമ്പരയിലെ അവസാന മത്സരം മാർച്ച് 22 ന് നടക്കും.
Read More »