politics
-
‘കൊലചെയ്യപ്പെട്ടില്ലെങ്കിൽ…’; ജീവനു ഭീഷണിയുണ്ടെന്ന സൂചനയുമായി സച്ചിദാനന്ദന്റെ പുതിയ പോസ്റ്റ്, പിന്നാലെ തിരുത്തൽ
തിരുവനന്തപുരം: തുടർഭരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിവാദം കെട്ടടങ്ങും മുമ്പ് കവി സച്ചിദാനന്ദൻ പങ്കുവച്ച പുതിയ ഫേയ്സ്ബുക്ക് പോസ്റ്റും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പുറത്തിറങ്ങാനിരിക്കുന്ന തന്റെ കൃതികളേക്കുറിച്ചുള്ള വിവരണ പോസ്റ്റിന്‍റെ അവസാനം കുറിച്ച വാചകത്തിൽ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന സൂചന സച്ചിദാന്ദൻ നൽകി. എന്നാൽ പൊടുന്നനെ ആ വാചകം നീക്കം ചെയ്തു. ‘ജയിൽ കഥകൾ പുരോഗമിക്കുന്നു. മൂന്നെണ്ണം ആയി. ചിലത് തീരെ ചെറുത്. എങ്ങോട്ട് പോകുന്നു എന്ന് നോക്കാം. ഒരു കഥാ സമാഹാരം, ഒരു കവിതാ സമാഹാരം, ഒരു ലേഖന- പ്രഭാഷണസമാഹാരം; ഇത്ര ഉണ്ടായേക്കും, കൊലചെയ്യപ്പെട്ടില്ല എങ്കിൽ’ -എന്നായിരുന്നു ആദ്യം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. എന്നാൽ 15 മിനിറ്റിനുള്ളിൽ ആ പോസ്റ്റ് തിരുത്തി. ‘കൊല ചെയ്യപ്പെട്ടില്ല എങ്കിൽ’ എന്ന ഭാഗം ഒഴിവാക്കി ‘അതിജീവിച്ചാൽ’ എന്ന് മാറ്റുകയായിരുന്നു. പോസ്റ്റിന് കീഴിൽ നിരവധി കമൻറുകളും പ്രത്യക്ഷപ്പെട്ടു. സച്ചിദാനന്ദന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് കമൻറുകളിൽ ഏറെയും. വീണ്ടും ഭരണത്തിലേറണം എന്ന ലക്ഷ്യത്തിലൂന്നി ഇടതുപക്ഷം പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് തുടർഭരണം പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന…
Read More » -
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ്; കണ്ണൂരില്‍ കണ്ണുവെച്ച് സുധാകരന്‍, കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും പട്ടികയില്‍; എറണാകുളത്ത് മത്സരിക്കണമെന്ന് അജയ് തറയില്‍; കോണ്‍ഗ്രസ്- മുസ്ലിം ലീഗ് സീറ്റുമാറ്റം അന്തിമഘട്ടത്തില്‍; 20 എംഎല്‍എമാര്‍ക്ക് സീറ്റ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. എല്‍ദോസ് കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും മല്‍സരിക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കാര്യം നേതൃത്വം പ്രത്യേകം ചര്‍ച്ച ചെയ്‌തെന്നാണു വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ഇന്നും നാളെയും കോഴിക്കോട് പര്യടനം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി ഉപനായകനായ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ തൊട്ടില്‍പ്പാലത്താണ് ജാഥയ്ക്ക് ആദ്യ സ്വീകരണം നല്‍കുക. തുടര്‍ന്ന് കുറ്റ്യാടി, നാദാപുരം, വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ജാഥയെത്തും. നാളെ തിരുവമ്പാടിയില്‍ നിന്ന് ആരംഭിച്ച് ടൗണില്‍ മുതലക്കുളം മൈതാനത്ത് ജാഥയുടെ ജില്ലയിലെ പര്യടനം അവസാനിക്കും. ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കി കെ. സുധാകരന്‍ രംഗത്തെത്തി. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മുസ്ലീംലീഗ് സീറ്റ് വച്ചുമാറ്റം അന്തിമഘട്ടത്തിലേക്ക് കടന്നു. ലീഗില്‍ നിന്ന് തിരുവമ്പാടി ഏറ്റെടുത്ത് സി.പി. ജോണിനെ മത്സരപ്പിക്കാനുള്ള നീക്കത്തോട് മലപ്പുറത്തെ കോണ്‍ഗ്രസ് എതിര്‍പ്പ് അറിയിച്ചു.…
Read More » -
‘ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല, സ്പായുടെ ഉടമ രാജീവ് ചന്ദ്രശേഖറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍’; മേയറുടെ ഇടപെടലിനു പിന്നാലെ സൂചനകള്‍ നല്‍കി സന്ദീപ് വാര്യര്‍
തിരുവനന്തപുരം: തലസ്ഥാനത്തെ അനധികൃത സ്പാ മേയര്‍ വി.വി. രാജേഷ് പൂട്ടിയതിനു പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നു. ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഷൈന്‍ലാലിന്റെ ‘സ്പര്‍ശന്‍ വെല്‍നെസ് സ്പായ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പെണ്‍കുട്ടിയോട് മാനേജര്‍ മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്നതോടെയാണ് കടുത്ത നടപടിയുമായി ബിജെപി നേതാവുകൂടിയായ മേയര്‍ രംഗത്തുവന്നത്. സ്പായില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയപ്പോള്‍ യുവതി നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നു. അഭിമുഖത്തിനിടെ സ്പര്‍ശന്‍ സ്പായിലെ ജീവനക്കാരന്‍ ഉപഭോക്താക്കളെ കാണിക്കാന്‍ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയത്. എതിര്‍ത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. മേയര്‍ വി.വി രാജേഷിനോട് ഫോണിലൂടെ യുവതി ദുരനുഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്പര്‍ശന്‍ വെല്‍നെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസന്‍സോ ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ കോര്‍പറേഷന്‍ നടപടി ആരംഭിച്ചു. മുഴുവന്‍ സ്പാ കേന്ദ്രങ്ങളുടെയും രേഖകള്‍ പരിശോധിക്കാന്‍ മേയര്‍ വി വി രാജേഷ്…
Read More » -
ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍ വി.വി. രാജേഷ്; ഒരുഭാഗം പ്രവര്‍ത്തിച്ചത് ലൈസന്‍സ് ഇല്ലാതെ; യുവതിക്കെതിരേ മോശമായി പെരുമാറി
തിരുവനന്തപുരം: പെണ്‍കുട്ടിയോട് മാനേജര്‍ മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്ന തിരുവനന്തപുരത്തെ സ്പാ പൂട്ടിച്ച് മേയര്‍ വി.വി.രാജേഷ്. ബിജെപി നേതാവിന്റെ സ്പായാണ് പൂട്ടിച്ചത്. സ്ഥാപനത്തിന്റെ ഒരുഭാഗം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് റിപ്പോര്‍ട്ട്. ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഷൈന്‍ലാലിന്റെ ‘സ്പര്‍ശന്‍ വെല്‍നെസ് സ്പായ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഷൈന്‍ലാലിന്റെ പിതാവിന്റെ പേരിലാണ് ലൈസന്‍സുള്ളത്. സ്പായില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയപ്പോള്‍ യുവതി നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നു. അഭിമുഖത്തിനിടെ സ്പര്‍ശന്‍ സ്പായിലെ ജീവനക്കാരന്‍ ഉപഭോക്താക്കളെ കാണിക്കാന്‍ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയത്. എതിര്‍ത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. മേയര്‍ വി.വി രാജേഷിനോട് ഫോണിലൂടെ യുവതി ദുരനുഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്പര്‍ശന്‍ വെല്‍നെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസന്‍സോ ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ കോര്‍പറേഷന്‍ നടപടി ആരംഭിച്ചു. മുഴുവന്‍ സ്പാ കേന്ദ്രങ്ങളുടെയും രേഖകള്‍ പരിശോധിക്കാന്‍ മേയര്‍ വി വി…
Read More » -
‘ശരിയാണ് ദീപക്, സുന്ദരികളായ പെണ്‍കുട്ടികള്‍ യാഥാര്‍ഥ്യമാണ്, നിങ്ങളെപ്പോലെയുള്ള വികൃത മനസുകളും’; എപ്‌സ്റ്റീന്‍ ഫയലുകളുടെ പേരില്‍ ആത്മീയാചാര്യന്‍ ദീപക് ചോപ്രയ്‌ക്കെതിരേ ആഞ്ഞടിച്ച് ശോഭാ ഡേ; സല്‍പ്പേര് മോശമായാലും പ്രയോഗിക്കുന്നത് ‘ആത്മീയത’
ന്യൂഡല്‍ഹി: പാശ്ചാത്യരുടെ ആത്മീയ ഗുരുവെന്ന് അവകാശപ്പെടുന്ന ദീപക് ചോപ്ര എപ്‌സ്റ്റീന്‍ ഫയിലില്‍ ആയിരത്തിലേറെ തവണ പരാമര്‍ശിക്കപ്പെട്ടതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ശോഭാ ഡേ. ‘ദ പ്രിന്റി’ല്‍ എഴുതിയ ലേഖനത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍ എപ്‌സ്റ്റീന്‍ ഫയലുകളോടു കാണിക്കുന്ന തണുത്ത സമീപനവും പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോകലിനും ലൈംഗിക വൈകൃതങ്ങള്‍ക്കും ഇരയാക്കപ്പെട്ടിട്ടും മിണ്ടാതിരിക്കുന്നതിനെക്കുറിച്ചും ആഞ്ഞടിക്കുന്നത്. ലേഖനം മലയാളത്തില്‍ വായിക്കാം ജെഫ്രി എപ്സ്റ്റീന്‍ (Jeffrey Epstein) എന്ന വൃത്തികെട്ടവന്‍ മനുഷ്യരാശിക്കെതിരെ നടത്തിയ ഭയാനകമായ കുറ്റകൃത്യങ്ങളെക്കുറിച്ച് ലോകം അടുത്തിടെയാണ് ഉണര്‍ന്നത്. അതോടെ ‘തിന്മയുടെ സാമ്രാജ്യം’ യഥാര്‍ത്ഥത്തില്‍ നിലനിന്നിരുന്നുവെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. ഒരുപക്ഷേ അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടാകാം. അങ്ങേയറ്റം കുറ്റകരമായ ഫയലുകളുടെ വലിയ ശേഖരങ്ങള്‍ പരസ്യമാകുന്നതുവരെ തെളിവുകളില്ലാത്ത വെറും ഊഹാപോഹങ്ങള്‍ മാത്രമായിരുന്നു ഇവ. എന്നാല്‍ ഇപ്പോള്‍ പേരുകള്‍ വെളിപ്പെടുകയും ലോകം വിറയ്ക്കുകയും ചെയ്തിട്ടും, ആരെങ്കിലും ഇതിനെപ്പറ്റി ശരിക്കും ആകുലപ്പെടുന്നുണ്ടോ? ഇത്ര വലിയ തോതിലുള്ള ധാര്‍മ്മിക അധഃപതനം വലിയൊരു കാര്യമേയല്ല എന്ന മട്ടിലാണ് ഇന്ത്യയില്‍ നമ്മള്‍ പെരുമാറുന്നത്. ‘ഹോതാ ഹൈ,…
Read More » -
‘പെന്‍ഗ്വിന്‍ പറഞ്ഞതു ശരി, പുസ്തകം ഇറങ്ങിയിട്ടില്ല’; പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കി നരവനെ; അപ്പോള്‍ ‘അവൈലബിള്‍ നൗ’ എന്ന് 2023ല്‍ പറഞ്ഞത് എന്തിനെന്ന് രാഹുല്‍
ന്യൂഡല്‍ഹി: പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പ്രസാധകരുടെ വാദം അംഗീകരിച്ച് മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന പുസ്തകത്തെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം നിലപാടു വ്യക്തമാക്കിയത്. എന്നാല്‍, പുസ്തകം പ്രസിദ്ധീകരിച്ചെന്നു നരവനെ തന്നെ എക്‌സിലൂടെ വ്യക്തമാക്കിയെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയും രംഗത്തുവന്നിരുന്നു. ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യുടെ ഏക പ്രസിദ്ധീകരണാവകാശം തങ്ങള്‍ക്കാണെന്നും പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ (PRHI) അറിയിച്ചു. ‘പുസ്തകത്തിന്റെ പ്രിന്റ് പതിപ്പോ ഡിജിറ്റല്‍ പതിപ്പോ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല,’ പ്രസാധകര്‍ പറഞ്ഞു. PRHI-യുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട്, ‘ഇതാണ് പുസ്തകത്തിന്റെ നിലവിലെ സാഹചര്യം’ എന്ന് നരവനെ വ്യക്തമാക്കി. പ്രസിദ്ധീകരിക്കാത്ത കൈയെഴുത്തുപ്രതി ഡിജിറ്റലായും അല്ലാതെയും നിയമവിരുദ്ധമായി പ്രചരിപ്പിച്ചതിന് ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഈ…
Read More » -
സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു; മറ്റു സാഹിത്യോത്സവങ്ങള്‍ നടക്കുന്നതുപോലെ പണം സ്വയം കണ്ടെത്താന്‍ പറഞ്ഞു; സച്ചിദാനന്ദന്റെ വാക്കുകളിലൂടെ പുറത്തു വന്നത് വര്‍ഷങ്ങളായി പുകയുന്ന അതൃപ്തി; ‘സുഖഭരണം’ മുടങ്ങിയതില്‍ അമര്‍ഷം
തൃശൂര്‍: സാംസ്‌കാരിക രംഗത്തേക്കുള്ള ഫണ്ടില്‍ വെട്ടിക്കുറവു വരുത്തിയതാണ് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ അടക്കമുള്ളവരുടെ അതൃപ്തിക്കു കാരണമെന്നു സൂചന. സച്ചിദാനന്ദന്‍ പ്രസിഡന്റായതിനുശേഷം ആരംഭിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അടക്കം ചെലവു ചുരുക്കിയാണ് നടത്തിയത്. സ്വതന്ത്ര അക്കാദമികള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ പണം കണ്ടെത്തി പരിപാടികള്‍ സംഘടിപ്പിക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നെന്നാണു വിവരം. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി അടക്കമുള്ളവയ്ക്കും സ്വന്തം നിലയ്ക്കു പണം കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. അടുത്തിടെ സംഗീത നാടക അക്കാദമി നടത്തിയ നാടകോത്സവവും അവസാന നിമിഷംവരെ സര്‍ക്കാര്‍ ഫണ്ടിനെക്കുറിച്ചുള്ള ആശങ്കകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍, തരക്കേടില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് അടക്കം കണ്ടെത്തി നടത്താന്‍ നാടക അക്കാദമിക്കു കഴിഞ്ഞു. ഇതിന്റെ നാലിലൊന്നു ചെലവുപോലും വരാത്ത സാഹിത്യ അക്കാദമി പരിപാടികള്‍ നടത്താന്‍ സ്വന്തം നിലയ്ക്കു കഴിയണമെന്ന നിലപാടാണ് അക്കാദമിയുടെ തലപ്പത്തിരിക്കുന്ന സച്ചിദാനന്ദനെ ചൊടിപ്പിച്ചതെന്നാണു അനൗദ്യോഗിക വിവരം. സാഹിത്യ അക്കാദമികളുടെ ഭരണത്തിലിരിക്കുന്നവര്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ആനുകൂല്യം നേടുകയും സുഖകരമായി മുന്നോട്ടു പോകുകയുമായിരുന്നു ഇതുവരെ ചെയ്തത്. എല്ലാ…
Read More »


