politics

  • നോട്ട് അസാധുവാക്കി കോളിളക്കം സൃഷ്ടിച്ചതൊക്കെ വെറുതെയായി; ഡിജിറ്റൽ ഇടപാടുകളെക്കാൾ ആളുകൾക്കിഷ്ടം നോട്ടുകളെ..2000 രൂപാ നോട്ടിന്റെ പിൻവലിക്കലിനുശേഷം 100, 200, 500 നോട്ടുകളുടെ ഡിമാൻഡ് ഉയർന്നത് കറൻസി ഉപയോഗ വർധനയ്ക്ക് കാരണമായതായി റിപ്പോർട്ട്

    ന്യൂഡൽഹി: രാജ്യത്ത് കറൻസി ഉപയോഗം കുറച്ച് ഡിജിറ്റൽ പണമിടപാടുകൾ വ്യാപിപ്പിക്കാനായി നടത്തിയ നീക്കങ്ങളൊന്നും ഇതുവരെയും ഫലം കണ്ടിട്ടില്ലെന്ന് റിപ്പോർട്ട്. നോട്ട് നിരോധനം യുപിഐയുടെയൊക്കെ പ്രചരണവുമൊന്നും പ്രതീക്ഷച്ച പോലും ലക്ഷ്യം കണ്ടില്ല. ഓരോ വർഷം ചെല്ലുന്തോറും കറൻസി പ്രചാരം കുതിച്ചുകയറുകയാണ്. 2026 ജനുവരി പ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള കറൻസികളുടെ ആകെമൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.1% വർധിച്ചെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർ‌ട്ട് വ്യക്തമാക്കി. 2026ൽ ഇതുവരെയുള്ള വർധന 2.76 ലക്ഷം കോടി രൂപ. മുൻവർഷത്തെ സമാനകാലത്തേക്കാൾ മൂന്ന് മടങ്ങ് അധികം. പൊതുജനങ്ങളുടെ കൈവശമുള്ള കറൻസികളുടെ ആകെമൂല്യം 39 ലക്ഷം കോടി രൂപയിലെത്തി. റെക്കോർഡാണിത്. 11.5 ശതമാനമാണ് വർധന. ഇന്ത്യയിൽ പ്രചാരത്തിലുള്ള മൊത്തം കറൻസികളുടെ മൂല്യത്തിന്റെ 97.6 ശതമാനവുമുള്ളതും ജനങ്ങളുടെ പക്കൽ. ഒരു ആശ്വാസമുള്ളത്, ജിഡിപിയിൽ കറൻസിയുടെ അനുപാതം കുറയുന്നുവെന്നത് മാത്രമാണ്. കാഷ് ടു ജിഡിപി അനുപാതം 2020-21ൽ 14.4 ശതമാനമായിരുന്നത് 2025-26ൽ 11 ശതമാനമായി ഇടിഞ്ഞു. എടിഎം പണംപിൻവലിക്കൽ കൂടിയതാണ് കറൻസി പ്രചാരം ഉയരാനും…

    Read More »
  • (no title)

    തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിപ്പിക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസ് ആലോചന. പാർട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാർ നിലപാട് വ്യക്തമാക്കിയശേഷം തുടർനടപടികളുണ്ടാകും.എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രേംകുമാറുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. കോൺഗ്രസിൽ ചേരുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നില്ലെങ്കിലും സഹകരണത്തിന്റെ സാധ്യതകൾ ഇരുവരും തേടിയതായാണു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയ പ്രേംകുമാർ, തന്റെ കുടുംബത്തിനു കോൺഗ്രസ് പാരമ്പര്യമായിരുന്നുവെന്ന് പ്രതികരിച്ചു. വിദ്യാർഥിയായിരിക്കെ കോളജിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിച്ചതും ഓർമിപ്പിച്ചു. ‘ഞാൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ല. അതുകൊണ്ട് എവിടേക്കും പോകേണ്ട കാര്യവുമില്ല. നാളെ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. ദൈവനിശ്ചയം പോലെ ചില കാര്യങ്ങൾ നടക്കുമ്പോൾ ഞാൻ അതിനൊപ്പം നിൽക്കുന്നുവെന്നു മാത്രം’ – അദ്ദേഹം പറഞ്ഞു. സർക്കാരിൽനിന്ന് അനീതി നേരിട്ടെന്ന പരാതി ഉന്നയിച്ച പ്രേംകുമാറുമായി സൗഹൃദസംഭാഷണമാണു നടന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് നേതൃയോഗ ചർച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള…

    Read More »
  • ശബരിമല യുവതീ പ്രവേശനം : മാർച്ച് 14നുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി

    ദില്ലി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. ശബരിമലയിലെ യുവതീപ്രവേശമുൾപ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്. 9 അംഗ ബെഞ്ച് ഇതിനായി രൂപീകരിച്ചു. ഏപ്രിൽ 7 മുതൽ വാദം തുടങ്ങും. വാദത്തിന് ഏപ്രിൽ 22വരെ സമയപരിധി നിശ്ചയിച്ചു. വാദത്തിനും മറുവാദത്തിനും രണ്ടു ദിവസം വീതമാവും സമയം നൽകുക. പുനഃപരിശോധനയെ പിന്തുണയ്ക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെ‍ഞ്ച് വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയടക്കമാണു പരിഗണിച്ചത്. ഇതുൾപ്പെടെ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. ഇതരമതസ്ഥനെ വിവാഹം ചെയ്യുന്ന പാർസി സ്ത്രീയുടെ ആരാധനാ അവകാശം, ദാവൂദി ബോറ വിഭാഗക്കാർ പെൺകുട്ടികളുടെ ജനനേന്ദ്രിയത്തിൽ മാറ്റം വരുത്തുന്ന രീതി, മസ്ജിദുകളിലെ സ്ത്രീപ്രവേശം എന്നിവ സംബന്ധിച്ച…

    Read More »
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി; ചോദ്യം ചെയ്യൽ ആദ്യ ബലാത്സംഗ കേസില്‍ ; വൈകിട്ട് 4 മണി വരെ നീളും

    തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. വൈകിട്ട് 4 മണി വരെ രാഹുലിനെ ചോദ്യം ചെയ്യും. കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണയാക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസമാണ് ആദ്യ കേസിലെ മുൻകൂർ ജാമ്യം. ഈ മാസം 16, 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം നൽകിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മില്ലെന്ന് വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഗർഭഛിദ്രം യുവതിയുടെ സമ്മതപ്രകാരമെന്നും മരുന്ന് എത്തിച്ചത് യുവതിയുടെ…

    Read More »
  • പ്രതിരോധക്കരുത്തുയർത്താൻ ഇന്ത്യ ; നാവികസേനയ്ക്കായി 31 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ട്; ‍പുതുതായി അം​ഗീകരിക്കപ്പെട്ട വൻ കരാറിനെ കൂടാതെയാണിത്

    ദില്ലി: വ്യോമസേനയ്ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻകിട കരാറിന് പിന്നാലെ, നാവികസേനയ്ക്കായി റഫാൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടു്നനുവെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ ‘ലാ ട്രിബ്യൂൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനവാഹിനികളിൽ നിന്ന് പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്. 31 റഫാൽ എം വിമാനങ്ങളാകും ഇന്ത്യ വാങ്ങുകയെന്നാണ് റപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിയിലാകും ഇവ വിന്യസിക്കുക. കൂടാതെ, ഐ.എൻ.എസ്. വിക്രമാദിത്യയിലും ഇവ ഉപയോഗിച്ചേക്കാം. നേരത്തെ 26 റഫാൽ എം വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ഫ്രാൻസുമായി 2025ൽ കരാർ ഒപ്പിട്ടിരുന്നു. ഇത് പുറമേയാകും 31 എണ്ണം കൂടി വാങ്ങാനാണ് റിപ്പോർട്ടുകൾ. ഇവകൂടി സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ പക്കലുണ്ടാകുന്ന റഫാൽ വിമാനങ്ങളുടെ എണ്ണം 145 ആയി ഉയരും. കരാർ നടപ്പിലായാൽ ഫ്രാൻസിനേക്കാൾ കൂടുതൽ റഫാൽ എം വിമാനങ്ങൾ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും. ഫ്രാൻസിൻ്റെ പക്കൽ…

    Read More »
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി; കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യം

    ഡൽഹി:-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കരാറിൽ പറയുന്ന ഡിഡിജി എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്നും ഇന്ത്യൻ കന്നുകാലികൾക്ക് ജിഎം അമേരിക്കന് ധാന്യത്തിൽ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലർ ധാന്യം നൽകുമോയെന്നും രാഹുൽ ചോദിക്കുന്നു. ഇതിന് പുറമെ, സോയ കർഷകരുടെ അവസ്ഥ എന്തായിരിക്കും?, സർക്കാർ ആവർത്തിച്ച് പരാമർശിക്കുന്ന ‘അധിക ഉൽപന്നങ്ങൾ’ എന്നതിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്? ഇറക്കുമതിക്ക് തുറന്നുകൊടുക്കുമോ ?, വാണിജ്യേതര തടസ്സങ്ങൾ’ നീക്കം ചെയ്യുക എന്നതിൻ്റെ അർത്ഥമെന്താണ്? എന്നിങ്ങനെ അഞ്ച് ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ മറുപടി നൽകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.എക്സിലൂടെയാണ് രാഹുൽ തൻ്റെ ചോദ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ- യുഎസ് വ്യാപാര കരാർ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഈ മാസം ഏഴിന് പുറത്തിറക്കി. എന്നാൽ കരാർ സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയം ലോക്സഭയിലും രാജ്യസഭയിലും അടക്കം വൻ പ്രതിപക്ഷ…

    Read More »
  • ‘ഇന്നലെവരെ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്ന ഒത്തിരിപേർ പാർട്ടിയുടെ പോക്ക് കണ്ട് മനംമടുത്ത് യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരക്കാരെല്ലാം ഒന്നായി വന്നുകൊണ്ടിരിക്കും; പ്രേംകുമാറുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളെല്ലാം ഇപ്പോൾ പുറത്തുപറയാൻ ഉദ്ദേശിക്കുന്നില്ല’ കെ.സി വേണു​ഗോപാൽ

    തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇടതുപക്ഷത്തിന്റെ ധിക്കാരപരമായ രാഷ്ട്രീയത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് അംഗികരിക്കാൻ കഴിയില്ലെന്നും അത്തരത്തിലുള്ളവർ കോൺഗ്രസിലേക്ക് വരുന്നുണ്ടെങ്കിൽ അത് എതിർക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് പോലും ദഹിക്കാത്ത കാര്യങ്ങളാണ് ആ പാർട്ടിയിൽ നടക്കുന്നത്. അവരൊക്കെ കോൺഗ്രസിലേക്ക് വരുന്നുണ്ടെങ്കിൽ അത് എതിർക്കില്ല. ആരോടും തങ്ങൾ നോ എന്ന് പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കോൺഗ്രസിനോടും യുഡിഎഫിനോടും താൽപര്യമുള്ള നിരവധി ജനവിഭാഗങ്ങളുണ്ട്. ഇന്നലെവരെ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്ന ഒത്തിരിപേർ അവരുടെ പോക്ക് കണ്ട് മനംമടുത്ത് യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരക്കാരെല്ലാം ഒന്നൊന്നായി വന്നുകൊണ്ടിരിക്കും’ കെ സി വേണുഗോപാൽ പറഞ്ഞു. പ്രേംകുമാർ വിഷയത്തിൽ ചർച്ച നടത്തിയിരുന്നോ എന്ന ചോദ്യത്തിന് താൻ ഒരുപാട് ആളുമായി ചർച്ച നടത്താറുണ്ട്, എന്നാൽ അതിന്റെ വിശദാംശങ്ങളെല്ലാം പറയാൻ പറ്റുമോ എന്നായിരുന്നു കെ സിയുടെ മറുപടി. അതേസമയം ശബരിമല യുവതി പ്രവേശനവുമായി…

    Read More »
  • പ്രേംകുമാറിനെ ഏതു വിധേനയും കുപ്പിലാക്കണം; ഉറച്ച് സിപിഐഎം; നേരിൽ കാണാൻ കടകംപള്ളി സുരേന്ദ്രന്‍ നടന്റെ വീട്ടിലെത്തി, ആളില്ലാത്തതിനാൽ മടങ്ങേണ്ടി വന്നു,പ്രേംകുമാര്‍ തിരികെ വീട്ടിലെത്തുമ്പോൾ വീണ്ടും വരുമെന്ന് എംഎൽഎ

    തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഐഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് കടകംപള്ളി സുരേന്ദ്രന്‍, പ്രേംകുമാറിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ കടകംപള്ളി സുരേന്ദ്രന്‍ മടങ്ങി. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ തന്റെ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന്…

    Read More »
  • സര്‍ക്കാരിന് മറുപടി പറയാന്‍ ഒന്നുമില്ല; ശബരിമല കേസില്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുക മൗലിക അവകാശങ്ങളെ കുറിച്ചുള്ള ഏഴ് ചോദ്യങ്ങള്‍; മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും ചേലാകര്‍മവും ഒമ്പതംഗ ബെഞ്ചിനു മുന്നില്‍

    തിരുവനന്തപുരം: ശബരിമല കേസ് പരിഗണിക്കുമ്പോള്‍ ഒമ്പതംഗ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു പരിഗണിക്കുന്നതിനു പകരം കണക്കിലെടുക്കുക ഏഴു ചോദ്യങ്ങള്‍. സമത്വത്തിനുള്ള അവകാശം, പൊതുക്രമം- ധാര്‍മികത, മതപരമായ വിശ്വാസങ്ങളെ മറികടക്കുമോ?, ആചാരം മതത്തിന്റെ അനിവാര്യ ഘടകമാണോ? ഹിന്ദുക്കളിലെ വിവിധ മത വിഭാഗങ്ങള്‍, അനിവാര്യമായ ആചാരത്തിന് ഭരണഘടനാ സംരക്ഷണം ലഭിക്കുമോ?, മറ്റു മതത്തിലെ ആളുകള്‍ക്ക് ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ കഴിയുമോ എന്നിങ്ങനെയുള്ളവയാണു പരിഗണിക്കുക. ഇതോടൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം, പാഴ്‌സി സ്ത്രീകളുടെ അവകാശങ്ങള്‍, ദാവൂദി ബോറ സമുദായത്തിലെ ചേലാകര്‍മ്മം തുടങ്ങിയ വിഷയങ്ങളും ഈ ബെഞ്ച് പരിഗണിക്കും. ശബരിമല യുവതീപ്രവേശന കേസുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ച്, മതസ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കുന്നതിനായി ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയ ഏഴ് പ്രധാന ചോദ്യങ്ങള്‍ താഴെ പറയുന്നവയാണ്: 1. മതസ്വാതന്ത്ര്യവും മറ്റ് മൗലികാവകാശങ്ങളും: ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ഭാഗം 3-ലെ മറ്റ് അവകാശങ്ങളും (പ്രത്യേകിച്ച് അനുച്ഛേദം 14 – സമത്വത്തിനുള്ള അവകാശം)…

    Read More »
  • പാലക്കാട്ടെ സ്ഥാനാർത്ഥിത്വ സാധ്യത തള്ളിക്കളയാതെ കണ്ണൻ ​ഗോപിനാഥൻ; ‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, കുട്ടിക്കാലം മുതൽക്കെ ഈ നാടിനോട് അ​ഗാധമായ ബന്ധമാണുള്ളത്’

    പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം തള്ളാതെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും നിലവിൽ നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടി എന്ത് തീരുമാനമെടുക്കുന്നോ അതിനനുസരിച്ച് നിൽക്കും. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കണ്ണൻ ഗോപിനാഥനെ പാലക്കാട് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിചരിക്കുന്നുവെന്ന പ്രചരണങ്ങൾ മറുപടിയെന്നോണമാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്. ”തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. പാലക്കാട് മത്സരിക്കണമെന്ന് ഞാൻ തീരുമാനിച്ചിട്ടില്ല. പാർട്ടിയുടെ തീരുമാനമനുസരിച്ചാകും മത്സരിക്കുന്നതെല്ലാം. പാർട്ടി എന്താണോ പറയുന്നത് അതിന് അനുസരിച്ച് കൂടെയുണ്ടാകും. പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കേരളത്തിൽ തന്നെയുണ്ടാകും”, കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി. കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥൻ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ചു. 2025 ഒക്ടോബറിൽ കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വമെടുത്തു. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിലും അദ്ദേഹം അംഗമായിരുന്നു.

    Read More »
Back to top button
error: