politics
-
ഇറാനെ വിരട്ടി അമേരിക്ക; യുദ്ധവിമാനങ്ങളും നാവികസന്നാഹവും സുസജ്ജം; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം നിർണ്ണായകം
വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചകൾ പരാജയമടഞ്ഞാൽ ഉടൻ സൈനീക നീക്കമെന്ന പ്രസിഡൻ്റിൻ്റെ വാക്കുകളുടെ ആക്കം കൂട്ടി മധ്യേഷ്യയിൽ യുഎസ് വ്യോമ, നാവിക വിന്യാസം ശക്തമാക്കി. ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിലാണ് നടക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ഇറാനെ ഭയപ്പെടുത്താനും ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ആക്രമണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനുമുള്ള സൈനീക നടപടിയാണ്. ബ്രിട്ടനിലെ അമേരിക്കൻ എയർഫോഴ്‌സ് വിമാനങ്ങൾ, ടാങ്കറുകൾ, ഫൈറ്റർ ജെറ്റുകൾ എന്നിവ മധ്യേഷ്യയ്ക്ക് സമീപത്തേക്ക് മാറിയിട്ടുണ്ട്. കൂടുതൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യയിലേക്ക് നിരവധി സൈനിക ചരക്ക് വിമാനങ്ങളാണ് എത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ യുഎസ് യുദ്ധവിമാനങ്ങൾക്ക് അനുമതി ലഭിച്ചു. ജനുവരി അവസാനത്തോടെ 12 അമേരിക്കൻ എഫ്-15 യുദ്ധ വിമാനങ്ങളെ ജോർദാനിലെ മുവാഫഖ് സാൾട്ടി വ്യോമതാവളത്തിൽ വിന്യസിച്ചിട്ടുണ്ട്. ഓപ്പൺ-സോഴ്സ് ഫ്ലൈറ്റ് ഡാറ്റ പ്രകാരം ഈ മേഖലയിലേക്ക് 250-ൽ അധികം…
Read More » -
വിഎസിന്റെ സ്വന്തം മലമ്പുഴയിൽ പോരിനിറങ്ങുക മകനും സന്തതസഹചാരിയും; സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കും; അരുൺകുമാറിനെ രംഗത്തിറക്കാനുള്ള നീക്കത്തിൽ സിപിഐഎം
പാലക്കാട്: മലമ്പുഴയിൽ വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാറിനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ സിപിഐഎം ആലോചന. അച്യുതാനന്ദൻ്റെ മുൻ പി എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സിപിഐഎമ്മിൻ്റെ ഈനനീക്കം. പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്ന നിലപാടിലാണ് അരുൺകുമാർ. അരുൺകുമാർ മലമ്പുഴയിൽ മത്സരിക്കുന്നതിനോട് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തിനും എതിർപ്പില്ലെന്നാണ് സൂചന. അരുൺ മത്സരിച്ചാൽ തെരഞ്ഞെടുപ്പിൽ ‘വി എസ് ഫാക്‌ടർ’ നിലനിർത്താനാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ അരുൺകുമാറിനെ നേരിട്ടത് സംബന്ധിച്ച ചോദ്യത്തോട് പുനർവിചിന്തനം ആവശ്യമായ ചോദ്യമാണെന്നായിരുന്നു സുരേഷ് പ്രതികരിച്ചത്. ‘കുഴയ്ക്കുന്ന ചോദ്യമാണ്. പുനർവിചിന്തനം ആവശ്യമായ ചോദ്യമാണ്. ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മത്സരമായിരിക്കും’, സുരേഷ് കുമാർ പറഞ്ഞു. ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ സുരേഷ് പങ്കെടുക്കും. വി ഡി സതീശൻ നേരിട്ടാണ് സുരേഷിനെ യാത്രയിലേക്ക് ക്ഷണിച്ചത്. മലമ്പുഴയിൽ മത്സരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് നേരത്തെ സുരേഷുമായി സംസാരിച്ചിരുന്നു. ഇടതുപക്ഷ മനസ്സ് കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്നും ഇതുവരെ…
Read More » -
പുതിയ ഡീലുകൾക്ക് തിരിതെളിയുന്നു ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി; മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം; പ്രതിരോധം, നൂതന സാങ്കേതികവിദ്യ, എഐ ചർച്ചചെയ്യാനും ധാരണയിലാവാനും എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ
ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഭാര്യ ബ്രിജിറ്റ് മാക്രോണിനൊപ്പം ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിൽ എത്തിയ മാക്രോണിനെയും ഭാര്യയേയും മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ഇന്ത്യയിലേക്കുള്ള മാക്രോണിന്റെ നാലാമത്തെ സന്ദർശനമാണിത്. ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ചെലവഴിക്കുന്ന മാക്രോൺ എഐ ഇംപാക്റ്റ് ഉച്ചകോടിയിലും മുംബൈയിൽ നടക്കുന്ന ഉഭയകക്ഷി ഉച്ചകോടിയിലും പങ്കെടുക്കും. വിദ്യാഭ്യാസം, പ്രതിരോധം, ബഹിരാകാശം, ആണവോർജം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചകളിൽ നിർമ്മിതബുദ്ധിയും (AI) തന്ത്രപരമായ സഹകരണവും പ്രധാന വിഷയങ്ങളാകും. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചകളിൽ ഹെലികോപ്റ്ററുകളുടെയും HAMMER പ്രിസിഷൻ-ഗൈഡഡ് മിസൈലുകളുടെയും സംയുക്ത നിർമ്മാണം ഉൾപ്പെടെയുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇന്ത്യയിലേക്ക്.. തന്ത്രപരമായ പങ്കാളിത്തത്തെ കൂടൂതൽ മുന്നോട്ടുകൊണ്ടുപോകാൻ മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം. ഈ ഔദ്യോഗിക…
Read More » -
‘ഇന്ത്യൻ പ്രധാനമന്ത്രി ഈ മാസം 25 ന് ഇസ്രയേലിലെത്തും’; നെതന്യാഹുവിന്റെ പ്രഖാപനം; ‘ഇരുരാജ്യങ്ങളും തമ്മിലുള്ള സഖ്യം അതിശക്തം, മോദിയുടെ വരവിനെ ആവേശത്തോടെയാണ് നോക്കിക്കാണുന്നു ‘
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25, 26 തീയതികളിലായി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തും. സന്ദർശനവേളയിൽ ഇസ്രായേൽ പാർലമെന്‍റിനെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് വിവരം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മോദിയുടെ സന്ദർശന വിവരം ഔദ്യോഗികമായി ആദ്യം അറിയിച്ചത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തുന്ന രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാകും ഇത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യൻ സമാധാന ചർച്ചകളും സന്ദർശനത്തിൽ പ്രധാന വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള സഖ്യം അതിശക്തമാണെന്നും മോദിയുടെ വരവിനെ ആവേശത്തോടെയാണ് രാജ്യം നോക്കിക്കാണുന്നതെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാൽ സന്ദർശനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read More » -
സൈനികരുടെ ഗ്രാമത്തില്‍ മാറ്റത്തിന്റെ കാറ്റോ? പഞ്ചാബിലെ യുവാക്കള്‍ സൈന്യത്തില്‍ നിന്ന് അകലുന്നത് എന്തുകൊണ്ട്? അഗ്നിപഥും യുവാക്കളുടെ വിദേശ കുടിയേറ്റവും തമ്മിലെന്ത്? ലുധിയാനയിലെ യൂണിവേഴ്‌സിറ്റിയുടെ സര്‍വേ ചൂണ്ടിക്കാട്ടുന്നത് പുതിയ സൂചനകളോ?
ലുധിയാന: പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള നഥോവാള്‍ ഗ്രാമം. അവിടെയുള്ള രക്തസാക്ഷി സ്മാരകത്തിന് മുകളില്‍ ശീതകാലത്തെ ഉച്ചവെയില്‍ നിഴലുകള്‍ വീഴ്ത്തുന്നു. ഈ ഗ്രാമത്തില്‍ നിന്ന് യുദ്ധഭൂമിയിലേക്ക് പോയി തിരികെ വരാത്ത 16 സൈനികരുടെ ആ ശിലാഫലകത്തില്‍ കൊത്തിവച്ചിരിക്കുന്നു. കാലാകാലങ്ങളായി ‘ഫൗജിയാന്‍ ദ പിന്‍ഡ്’ അല്ലെങ്കില്‍ സൈനികരുടെ ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. ഏകദേശം 1,400 വീടുകളുള്ള ഈ ഗ്രാമത്തില്‍, മിക്കവാറും എല്ലാ രണ്ടാമത്തെ വീട്ടിലും വിരമിച്ചവരോ നിലവില്‍ സേവനമനുഷ്ഠിക്കുന്നവരോ ആയ സൈനികരുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് ഈ ഗ്രാമത്തില്‍ നിന്നുള്ള നാല്‍പതിലധികംപേര്‍ സൈന്യത്തിലുണ്ടായിരുന്നു. രണ്ടുപേര്‍ വീരമൃത്യു വരിച്ചു. സ്മാരകത്തിനു സമീപം ഗ്രാമവാസികള്‍ ഒത്തുകൂടി വെയില്‍ കായുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. സുദാഗറും അവര്‍ക്കൊപ്പം ചേരുന്നു. ഭാവി തലമുറയെ പ്രചോദിപ്പിക്കുന്നതിനായി രക്തസാക്ഷികളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ ഒരു മ്യൂസിയം നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഒപ്പം തന്നെ, ഗ്രാമത്തിലെ യുവാക്കള്‍ ഇപ്പോള്‍ സൈന്യത്തില്‍ ചേരുന്നത് കുറഞ്ഞു വരുന്നു എന്ന ഗൗരവകരമായ ചര്‍ച്ചയും അവിടെ നടക്കുന്നു. ‘പതിറ്റാണ്ടുകളായി ഒലിവ് പച്ച യൂണിഫോമായിരുന്നു…
Read More » -
മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ ജനവികാരം എങ്ങോട്ട്? മനോരമ ന്യൂസ് സര്‍വേ ഫലം പുറത്ത്; വിമര്‍ശനമുണ്ടെങ്കിലും രാഷ്ട്രീയ കണക്കുകളില്‍ പിണറായി വിജയന്റെ സാധ്യതകള്‍ ഇങ്ങനെ
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രകടനം വിലയിരുത്തി മനോരമ ന്യൂസ് പുറത്തുവിട്ട സര്‍വേയില്‍ മോശമെന്നു വിലയിരുത്തിയവര്‍ നേരിയ ഭൂരിപക്ഷം മാത്രം. 54.6 ശതമാനം ആളുകളാണ് മുഖ്യമന്ത്രിയുടെ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണു കണ്ടെത്തല്‍. 26.2ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചത് എന്ന് അഭിപ്രായപ്പെട്ടു. ശരാശരിയെന്ന് അഭിപ്രായപ്പെട്ടത് 15.3 ശതമാനമാണ്. അഭിപ്രായമില്ലെന്ന് 3.9ശതമാനം ആളുകള്‍ രേഖപ്പെടുത്തി. എന്നാല്‍, മോശമെന്നു പറയുന്നവരുടെ വോട്ടുകള്‍ ബിജെപി, കോണ്‍ഗ്രസ് ബന്ധമുള്ളവരുടേതാകാനാണ് സാധ്യത. ഈ വോട്ടുകള്‍ അവരവര്‍ക്കായി ഭിന്നിച്ചുപോയാല്‍ പിണറായി തന്നെ വീണ്ടും ജയിച്ചു കയറുമെന്നു വ്യക്തം! ഫെബ്രുവരി ആദ്യവാരത്തെ സര്‍വേ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടവരില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നാണു കണ്ടെത്തല്‍. ആദ്യവാരം 27ശതമാനം പേര്‍ നല്ലതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈവാരം അതില്‍ 0.8ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം മുഖ്യന്ത്രിയുടെ പ്രകടനം മോശം എന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 53.1 ശതമാനമായിരുന്നത് 54.6ശതമാനമായി ഉയര്‍ന്നു എന്നും പറയുന്നു. ഇടതുസര്‍ക്കാര്‍ മാറണമെന്ന് ഫെബ്രുവരി രണ്ടാംവാരം സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം ആളുകളും…
Read More » -
അയ്യപ്പസംഗമത്തിലേക്കെത്തിച്ചത് 4100 ടിന്‍ അരവണയും അപ്പവും; 3200ഉം അടിച്ചുമാറ്റി ഉദ്യോഗസ്ഥരും തൊഴിലാളികളും! വിജിലൻസ് റിപ്പോർട്ട്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ വിതരണത്തിനെത്തിച്ച അരവണ, ഉണ്ണിയപ്പം പ്രസാദം എന്നിവയിൽ വന് വെട്ടിപ്പ് കാണിച്ചതായി വിജിലൻസ് റിപ്പോർട്ട്. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനായി നാലായിരത്തി ഒരുന്നൂറ് ടിൻ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ പമ്പയിൽ എത്തിച്ചിരുന്നു. ഇതിൽ 900 പേർക്ക് മാത്രമാണ് പ്രസാദം വിതരണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 3200 അരവണയും, അപ്പ പായ്ക്കറ്റും അനുബന്ധ പ്രസാദങ്ങളും ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും വീതിച്ചെടുക്കുന്നു എന്നാണ് റിപ്പോർട്ട്. കൊണ്ടുവന്ന സാധനങ്ങളുടെ മൂല്യം കണക്കാക്കിയിട്ടില്ല വിതരണം ചെയ്തതിനോ, തിരികെ എത്തിച്ചതിനോ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻറിൻറെ നിർദ്ദേശപ്രകാരം ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രസാദ വിതരണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.
Read More » -
‘ഭാഗ്യം, മുഖ്യമന്ത്രി ഗാന്ധിയാണെന്ന് പറഞ്ഞില്ലല്ലോ? ;മണിശങ്കർ അയ്യർക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് എഐസിസി വ്യക്തമാക്കിയിട്ടുള്ളതാണ്’- രമേശ് ചെന്നിത്തല ; ‘ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്ന്’ കെപിസിസി വക്താവിന്റെ കുറിപ്പ്
തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കുംകേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ലെന്നും അക്കാര്യം എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മണിശങ്കർ അയ്യറുടെ പ്രസ്താവന ചടങ്ങിന് വിളിച്ചതിന്റെ ഉപകാരസ്മരണയാണെന്നോണമാണ് ഇടതുപക്ഷ സർക്കാരിനെ പുകഴ്ത്തിയതതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയ ഏക സംസ്ഥാനം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്ന മണിശങ്കർ അയ്യരുടെ പരാമർശത്തെ പരിഹസിച്ച്, മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യമെന്ന് പ്രതികരിച്ചു. ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘വിഷൻ 2031’ എന്ന അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മണിശങ്കർ അയ്യർ സംസ്ഥാനത്തിന്റെ വികസനത്തെയും സംസ്ഥാന സർക്കാരിനെയും പുകഴ്ത്തിയത്. അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയൻതന്നെ ആയിരിക്കുമെന്നും അദ്ദേഹത്തെ വേദിയിലിരുത്തി മണിശങ്കർ അയ്യർ പറഞ്ഞിരുന്നു. സമ്മേളനം ബഹിഷ്‌കരിച്ച കോൺഗ്രസിന്റെ നടപടിയിൽ വളരെയധികം ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തിൽ…
Read More »

