politics

  • ഇന്ത്യ മുന്നണി ബിഹാർ ജയിച്ചാൽ കേന്ദ്രത്തിൽ ഭരണം മാറുമോ? രാഹുൽ ​ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് ഈ ഇലക്ഷനു മുൻപ് പൊട്ടുമോ?

    ബിഹാർ വിധിയെഴുതാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. സീറ്റ് വിഭജന ചർച്ചകളും, സീറ്റ് ലഭിക്കാത്തതിനുള്ള പ്രതിഷേധങ്ങളുമൊക്കെയായി ഇരു മുന്നണികളും ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലാണ്. കോൺഗ്രസിനേയും ഇന്ത്യ മുന്നണിയേയും സംബന്ധിച്ചിടത്തോളം ബിഹാർ തിരഞ്ഞെടുപ്പ് വളരെ നിർണായകമായ രാഷ്ട്രീയ പരീക്ഷണമാണ്. ബിഹാറിൽ ജയിച്ചാൽ അത് വഴി ദേശീയ രാഷ്ട്രീയത്തിൽ ഒരു മാജിക് സൃഷ്ടിക്കാൻ ആകുമെന്ന് പ്രതിപക്ഷം ആത്മാർത്ഥമായി തന്നെ കരുതുന്നുണ്ട്. എന്തുകൊണ്ടാണ് ബിഹാർ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വളരെ പ്രധാനപ്പെട്ടതാകുന്നത്? ബിഹാറിൽ ഇന്ത്യ മുന്നണിയുടെ ഒരു സർക്കാർ രൂപീകരിക്കപ്പെട്ടാൽ രാജ്യത്ത് വലിയ അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷം കരുതുന്നത് എന്തുകൊണ്ടാണ് ? ബിഹാറിൽ പ്രതിപക്ഷം കാണുന്ന പ്രതീക്ഷ എന്താണ്. പരിശോധിക്കാം: ബിഹാർ ജയിക്കാനായാൽ അത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവ് ആകാൻ ഇടയുണ്ടെന്ന് ഒട്ടനവധി രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നുണ്ട്. കന്യാകുമാരിൽ നിന്നും കശ്മീരിലേക്ക് കാൽനടയായി യാത്ര ചെയ്ത ഭാരത് ജോഡോയും, ലോക്സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനവും രാഹുൽ ഗാന്ധിയെ ഇരുത്തം വന്ന രാഷ്ട്രീയക്കാരൻ…

    Read More »
  • ഷോറൂം പ്രചാരണത്തിന് എത്തിയത് യുകെയിലെ പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍; ദീപാവലി നാളില്‍ മലബാര്‍ ഗോള്‍ഡിനെതിരേ വിദ്വേഷ പ്രചാരണം; ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം; പണിപറ്റിച്ചത് കരാര്‍ സ്ഥാപനം; കോടതി ഉത്തരവിനും പുല്ലുവില

    ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ വ്യാപാരം പൊടിപൊടിക്കുമ്പോള്‍ മലബാര്‍ ഗോള്‍ഡ് ബഹിഷ്‌കരിക്കണമെന്നു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അലിഷ്ബ ഖാലിദുമായുള്ള സഹകരണത്തിന്റെ പേരിലാണ് സ്ഥാപനത്തിനെതിരേ വ്യാപകമായി വെറുപ്പ് പ്രചരിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയെ പരിഹസിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അലിഷ്ബയ്‌ക്കെതിരേ ആദ്യം പ്രചാരണമുണ്ടായത്. ഇതറിയാതെ സഹകരിപ്പിച്ചതാണ് മലബാര്‍ ഗോള്‍ഡിനെതിരേയും വ്യാപക പ്രചരണത്തിന് ഇടയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാദത്തിനു തുടക്കമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇന്ത്യയുടേത് ഭീരുത്വം നിറഞ്ഞ നടപടി’യെന്നായിരുന്നു അലിഷ്ബയുടെ പ്രതികരണം. ഇതു സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലണ്ടനിലെ ഷോറൂം ഉദ്ഘാടനത്തിന് ഇവരുമായി സ്ഥാപനം സഹകരിച്ചതെന്നും ഇതിനു പിന്നാലെ ബഹിഷ്‌കരണ ആഹ്വാനം ആരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലബാര്‍ ഗോള്‍ഡിനെതിരേ ‘പാകിസ്താന്‍ അനുകൂലിയെന്നു’വരെ പ്രചാരണമുയര്‍ന്നു. എന്നാല്‍, ഇതിനെതിരേ മലബാര്‍ ഗോള്‍ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍ എന്നിവിടങ്ങളില്‍ അപ്‌ലോഡ് ചെയ്ത കമ്പനിക്കെതിരായ അനാവശ്യ പ്രചാരണങ്ങള്‍…

    Read More »
  • ട്രംപിന്റെ വിരട്ടലിനിടയിലും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാതെ ഇന്ത്യ; വാങ്ങിക്കൂട്ടിയത് 25,597 കോടിയുടെ എണ്ണ; ചൈനയ്ക്കു പിന്നില്‍ രണ്ടാമത്; പ്രതിദിനം 18 ലക്ഷം ബാരല്‍; ഇന്ത്യക്കു കൂടുതല്‍ ഇളവ്

    ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കാര്യമായ കുറവ് വരുത്താതെ ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനിടെയാണ് സെപ്റ്റംബറിലെയും ഈ മാസം 15 വരെയുമുള്ള കണക്കുകള്‍ പുറത്തുവന്നത്. കഴിഞ്ഞ മാസം 25,597 കോടി രൂപയുടെ റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിക്കൂട്ടിയത്. ഇക്കാര്യത്തില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ക്രൂഡ്ഓയിലിനു പുറമേ കല്‍ക്കരിയും റിഫൈന്‍ഡ് എണ്ണയും കഴിഞ്ഞ മാസം ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു. ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നില്‍ റഷ്യന്‍ എണ്ണ വാങ്ങലില്‍ മൂന്നാംസ്ഥാനത്ത് തുര്‍ക്കിയാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് തുര്‍ക്കിയുടെ എണ്ണ വാങ്ങലില്‍ 27 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളെ അപേക്ഷിച്ച് ഈ മാസം റഷ്യന്‍ എണ്ണയുടെ വരവ് കൂടിയിട്ടുണ്ട്. ഈ മാസം 15 വരെ പ്രതിദിനം 18 ലക്ഷം ബാരലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജൂണില്‍ ഇത് പ്രതിദിനം 20 ലക്ഷം ലിറ്ററായിരുന്നു. ജൂലൈ-സെപ്റ്റംബര്‍ സമയത്ത്…

    Read More »
  • വെടിനിര്‍ത്തല്‍ ലംഘനത്തിനു പിന്നാലെ ദോഹയില്‍ വീണ്ടും പാക്- താലിബാന്‍ സമാധാന ചര്‍ച്ച; പാകിസ്താന്‍ ഐഎസ് ഭീകരര്‍ക്ക് താവളമൊരുക്കുന്നു എന്നു താലിബാന്‍; അതിര്‍ത്തി കടന്ന തീവ്രവാദം അവസാനിപ്പിക്കണമെന്ന പാകിസ്താന്‍; ഇന്ത്യയെയും അനാവശ്യമായി പഴിച്ച് പാക് ആഭ്യന്തര മന്ത്രി

    ഇസ്ലാമാബാദ്: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു പാകിസ്താന്‍ ആക്രമണം നടത്തിയതിനു പിന്നാലെ വീണ്ടും ദോഹയില്‍ സമാധാന ചര്‍ച്ച. ഒരാഴ്ചയോളം നീണ്ട അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെയാണു വീണ്ടും സമാധാന ചര്‍ച്ചകളെന്ന് ഇരു ഭാഗത്തുനിന്നുമുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെയുള്ള ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകളാണു കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ക്കു പരിക്കേറ്റു. 2021ല്‍ താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് നടന്നത്. നേരത്തേ നടത്തിയ ചര്‍ച്ചകള്‍ അനുസരിച്ചു ദോഹയില്‍ ചര്‍ച്ച നടക്കുമെന്നും അഫ്ഗാനിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പങ്കെടുക്കുമെന്നു സര്‍ക്കാര്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പങ്കെടുക്കും. പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയാകും നടക്കുകയെന്നും പാക് വൃത്തങ്ങള്‍ പറഞ്ഞു. എത്രസമയം ചര്‍ച്ച നടക്കുമെന്നും ശനിയാഴ്ചത്തെ ചര്‍ച്ച മാറ്റുമോയെന്ന് വ്യക്തമല്ലെന്നും പാക് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. നേരത്തേ, 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്താനും അഫ്ഗാനിസ്താനും പരസ്പരം സമ്മതിച്ച്…

    Read More »
  • ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ; യുഡിഎഫ് 100 സീറ്റുകളുമായി അടുത്ത തവണ അധികാരത്തില്‍ എത്തുമ്പോള്‍ ശബരിമല കേസുകള്‍ എല്ലാം പിന്‍വലിക്കും

    പന്തളം: ഇത് ഇടത് സര്‍ക്കാരിന്റെ അവസാന നാളുകളാണെന്നും അടുത്തതായി വരാന്‍ പോകുന്നത് യുഡിഎഫിന്റെ ഗവണ്‍മെന്റാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തിലാണ് പ്രതികരണം. കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സര്‍ക്കാരാ ണെണെന്നും 2026ല്‍ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലേറുമ്പോള്‍ ശബരിമല കേസുകള്‍ എല്ലാം പിന്‍വലിക്കുമെന്നും പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണമോഷണക്കേസ് ദേവസ്വം മന്ത്രിയും ബോര്‍ഡും അറിഞ്ഞാണ് എല്ലാം നടന്നത്. എല്ലാവരെയും ഞെട്ടിച്ച മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുക യായിരുന്നു. ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും പറഞ്ഞു. ദേവസ്വം മാനുവല്‍ തെറ്റിച്ച് കൊണ്ട്, ദേവസ്വം വകുപ്പിന്റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശാന്‍ എന്ന വ്യാജേന കൊണ്ടുപോ യതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ കടകംപള്ളിയെ വി.ഡി. സതീശന്‍ വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയി ല്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാര്‍ നടത്തിയ കളവ് ആരും അറിഞ്ഞില്ലെങ്കില്‍ അവര്‍ വീണ്ടും കവര്‍ച്ച നടത്തുമെന്നും പറഞ്ഞു. നേരത്തേ…

    Read More »
  • ആര്‍എസ്എസ് ഗ്രാഫിക് ചിത്രത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത 20 ലക്ഷം കൈമാറി വിജയ് ; താരത്തിന്റെ പാര്‍ട്ടി ദീപാവലി ആഘോഷവും വേണ്ടെന്ന് വെച്ചു

    ചെന്നൈ: ഡിഎംകെ യുടെ പരിഹാസത്തിനും ആര്‍എസ്എസ് യൂണിഫോമിയുള്ള ഗ്രാഫിക് ചിത്രത്തിനും പിന്നാലെ കരൂര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം കൈമാറി തമിഴ്‌സൂപ്പര്‍താരം വിജയ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കി. പാര്‍ട്ടിയുടെ പേരില്‍ ആരും ദീപാവലി ആഘോഷിക്കരുതെന്ന് ടിവികെ നിര്‍ദേശവും നല്‍കി. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്യെ ആര്‍എസ്എസ് യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണും ഡിഎംകെ പങ്കുവെച്ചിരുന്നു. ടിവികെയുടെ റാലിയില്‍ പങ്കെടുക്കുന്നതിനായി എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണമടഞ്ഞത് സെപ്റ്റംബര്‍ 27നായിരുന്നു. അതിനിടയില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ട്ടി ദീപാവലി ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തിരിക്കുകയാണ് ടിവികെ. ദുരന്തബാധിതര്‍ക്ക് വേണ്ടി അനുശോചനപരിപാടികള്‍ നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ഇതുവരെ കരൂരില്‍ വിജയ് സന്ദര്‍ശനത്തിന് എത്തിയിട്ടില്ല. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരില്‍ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും…

    Read More »
  • ബാറ്ററി പൊട്ടിത്തെറിച്ചു തീ; വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

    ബീജിംഗ്: ഹാന്‍ഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററി ക്യാബിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് എയര്‍ ചൈന വിമാനം ഷാങ്ഹായില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. 155 യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന എയര്‍ ചൈന വിമാനത്തിലാണ് സംഭവം. ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന എയര്‍ ചൈന വിമാനത്തില്‍ യാത്രക്കാരന്റെ ഹാന്‍ഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിക്കാണ് തീപിടിച്ചത്. തുടര്‍ന്ന് വിമാനം ഷാങ്ഹായില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവായി. യാത്രക്കാരന്റെ കൈയില്‍ കരുതിയിരുന്ന ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിയാണ് തീ പിടിച്ചത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ യാത്രക്കാരന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിക്ക് തീപിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

    Read More »
  • വയോധികയുടെ മാല പൊട്ടിച്ചോടി പാര്‍ട്ടിയെ കളങ്കപ്പെടുത്തി ; സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി ; സാമ്പത്തിക പ്രതിസന്ധിയെന്ന് മൊഴി

    കണ്ണൂര്‍: വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന രാജേഷിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. വ്യാഴാഴ്ച കണിയാര്‍കുന്നിലെ വയോധികയുടെ ഒന്നരപവന്‍ വരുന്ന സ്വര്‍ണമാലയാണ് പൊട്ടിച്ചുകൊണ്ട് ഓടിയത്് നഗരസഭയിലെ നാലാം വാര്‍ഡ് കൗണ്‍സിലറായ പി പി രാജേഷ് പൊട്ടിച്ചോടിയത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പിക്കും വിധം പ്രവര്‍ത്തിച്ചതായിട്ടാണ് കണ്ടെത്തല്‍. വ്യാഴാഴ്ച വീട്ടുമുറ്റത്തിരുന്ന് മീന്‍ വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രതി വയോധികയുടെ മാല പൊട്ടിച്ചോടുകയായിരുന്നു. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാനായില്ല. കൂത്തുപറമ്പ് പൊലീസ് സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. സംഭവ സമയം പ്രതി ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വാഹന ഉടമയെ കണ്ടെത്തി. കൗണ്‍സിലര്‍ക്ക് വാഹനം നല്‍കിയിരുന്നുവെന്ന് വാഹനഉടമ പറഞ്ഞതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മറ്റുവഴികള്‍ ഇല്ലാതെ വന്നതോടെയാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

    Read More »
  • സ്‌ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ കരൂരില്‍ എത്താത്തത് ; ചോരക്കറ പുരണ്ട ആര്‍എസ്എസ് വേഷം ധരിച്ച് വിജയ് ; ഡിഎംകെ യുടെ ഐടിവിംഗ് തയ്യാറാക്കിയ ഗ്രാഫിക് പോസ്റ്റര്‍

    ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പോടെ തമിഴ്രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനിരുന്ന വിജയ് യ്ക്ക് കരൂര്‍ ദുരന്തം നല്‍കിയ തിരിച്ചടി ചെറുതൊന്നുമല്ല. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും തിരിച്ചുവരാന്‍ ശ്രമിക്കുന്ന വിജയ് ബിജെപിയുടെ എന്‍ഡിഎയുമായി സഹകരിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഇക്കാര്യത്തില്‍ നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇത്തരം ചര്‍ച്ചയ്ക്ക് വലിയ പ്രചാരം നല്‍കുകയാണ് ഡിഎംകെ. ഡിഎംകെ ഐടി വിഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വിജയ്യെ ആര്‍എസ്എസ് യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണ്‍ വലിയ ശ്രദ്ധ നേടുകയാണ്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ചോരപ്പാടുകള്‍ ഉള്ള ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് ഭരണകക്ഷിയായ ഡിഎംകെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ചോരയുടെ നിറത്തില്‍ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റില്‍ ഡിഎംഎകെയുടെ വിമര്‍ശനം. സ്‌ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത് എന്നും പോസ്റ്റില്‍ പരിഹാസിച്ചിട്ടുണ്ട്. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരില്‍ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ്…

    Read More »
  • ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കാണിച്ച് പാര്‍ട്ടിയില്‍ കുഴപ്പമുണ്ടെന്ന് വരുത്തി മോശമാക്കാന്‍ നോക്കേണ്ട ; മാധ്യമങ്ങളുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് മറുപടി നല്‍കി വി.ഡി. സതീശന്‍

    തിരുവനന്തരപുരം: ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കാണിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുഴപ്പമുണ്ടെന്ന് വരുത്തിക്കാണിക്കാന്‍ തന്റെ വായില്‍ നിന്നും ഒന്നും കിട്ടില്ലെന്ന് പ്രതിപ ക്ഷനേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസിന്റെ പുന: സംഘടനയുമായി ബന്ധപ്പെട്ട ചോദ്യ ത്തിലായിരുന്നു പ്രതികരണം. ഇത്തരം ചോദ്യങ്ങള്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി യുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അത് തന്നോട് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ”അത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കേണ്ടതില്ല. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ മറുപടി പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസിന് പ്രശ്‌നവുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറ” അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പുന:സംഘടനയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ടെന്ന മാധ്യമവാര്‍ത്തകളെ തള്ളുന്നതായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. പ്രതിഷേധ സമരങ്ങളില്‍ തല്ലു കൊള്ളുകയും, ജയിലില്‍പോവുകയും, പരിക്കേല്‍ക്കുകയും ചെയ്ത നിരവധി നേതാക്കളെ കൂടി ഉള്‍ക്കൊണ്ടുവേണം പുനഃസംഘടന എന്ന് നേരത്തേ വിഡി സതീശന്‍ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായാണ് പുനഃസംഘടന…

    Read More »
Back to top button
error: