Breaking NewsKeralaLead Newspolitics

നവീന്‍ ബാബു കേസില്‍ പിപി ദിവ്യയ്ക്കെതിരായ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ; എസിപി ടികെ രത്നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ മത്സരിക്കും

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല രത്നകുമാര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നും ഇദ്ദേഹം മത്സരിക്കും. സംഭവം കോണ്‍ഗ്രസ് വലിയ വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. നവീന്‍ബാബുവിന്റെ മരണം സംബന്ധിച്ച കേസ് അട്ടിമറിച്ചെന്നാണ് പ്രധാനമായും ഉയര്‍ത്തിയിരിക്കുന്ന ആക്ഷേപം. പി.പി. ദിവ്യയ്ക്കാകട്ടെ ഇത്തവണ സീറ്റും നല്‍കിയിട്ടില്ല.

നവീന്‍ ബാബു കേസ് പൊലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയായെന്നും പറഞ്ഞു. കേസ് അട്ടിമറിച്ചെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് ആവശ്യമുണ്ടോയെന്ന് ചോദിച്ചു. സര്‍വീസില്‍ ഇരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി തെറ്റായ സഹായം ചെയ്തതിനുള്ള പ്രതിഫലമാണ് സ്ഥാനാര്‍ത്ഥിത്വമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൊലീസി നെ രാഷ്ട്രീയവത്ക്കരിച്ചുവെന്നും ആക്ഷേപം ഉയര്‍ത്തിയിരിക്കുകയാണ.

Signature-ad

തിരഞ്ഞെടുപ്പില്‍ നവീന്‍ ബാബു മരണം വലിയ ചര്‍ച്ചാവിഷയമാക്കി മാറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ് നീതിന്യായ വ്യവസ്ഥയില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെടുന്ന സമീപനമാണെന്നും പറഞ്ഞു. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രത്നകുമാറിന്റെ സ്ഥാനാര്‍ഥിത്വമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. വിരമിച്ച് രണ്ടുമാസം കൊണ്ട് സിപിഐഎം സ്ഥാനാര്‍ഥി എന്നതില്‍ എല്ലാം ഉണ്ട്. പ്രതിപക്ഷത്തിന്റെ മുഴുവന്‍ ആരോപണങ്ങളും ശരിയായെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: