politics
-
ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പറക്കാം: ഏകീകൃത ഗള്‍ഫ് വിസ അടുത്തവര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി
റിയാദ്: ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് വിസ അടുത്ത വര്‍ഷം മുതല്‍ നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂിസം മന്ത്രി. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത വിസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് വെറും നാല് വര്‍ഷത്തിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് ചൂണ്ടിക്കാട്ടി. ബഹ്റൈനില്‍ നടന്ന ഗള്‍ഫ് ഗേറ്റ്വേ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് സൗദി ടൂറിസം മന്ത്രി ഏകീകൃത ഗള്‍ഫ് വിസയുടെ പുരോഗതി അറിയിച്ചത്. ജിസിസി രാജ്യങ്ങള്‍ ടൂറിസം മേഖലയില്‍ ചരിത്രപരമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പുരാതന ഗള്‍ഫ് സംസ്‌കാരം, വികസിത അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതമായ പരിസ്ഥിതി എന്നിവ കാരണം എണ്ണയ്ക്കും വ്യാപാരത്തിനും സമാന്തരമായി ടൂറിസം മേഖലയെ മാറ്റുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നാല് പ്രധാന ഗള്‍ഫ് വിമാനക്കമ്പനികള്‍ ഏകദേശം 15 കോടി യാത്രക്കാരെ വഹിച്ചു. അതില്‍ ഏഴ് കോടി പേര്‍ മാത്രമാണ് ഗള്‍ഫ്…
Read More » -
വേടന് പുരസ്‌കാരം നല്‍കുന്നതില്‍ എതിര്‍പ്പുമായി ദീദി ദാമോദരന്‍ ; വേടന് നല്‍കിയ പുരസ്‌കാരം അന്യായമെന്ന് ദീദി : സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചു ; ജൂറി പെണ്‍കേരളത്തോട് മാപ്പു പറയണമെന്നും ദീദി ദാമോദരന്‍
തിരുവനന്തപുരം: വിവാദങ്ങള്‍ വിട്ടൊഴിയാതെ സംസ്ഥാന ചലചിത്ര പുരസ്‌കാര പ്രഖ്യാപനം. കുട്ടികളെ പാടെ തഴഞ്ഞെന്ന പരാതിക്ക് പിന്നാലെ വേടന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ സ്ത്രീകള്‍ രംഗത്ത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍ പരസ്യമായി രംഗത്തെത്തി. വേടന് നല്‍കിയ പുരസ്‌കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി പറയുന്നു. കോടതി കയറിയാല്‍ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയണമെന്നും ദീദി ദാമോദരന്‍ ആവശ്യപ്പെട്ടു. മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയില്‍ വേടന്‍ എഴുതിയ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേടനെ അര്‍ഹനാക്കിയത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്‌കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.
Read More » -
ഇ. പി ജയരാജനുമായി കൊമ്പു കോർക്കാൻ രണ്ടും കൽപ്പിച്ച് ശോഭാസുരേന്ദ്രൻ ; ജയരാജനെ രാമനിലയത്തിൽ പോയി കണ്ടുവെന്ന് ആവർത്തിച്ച് ശോഭ ; ജയരാജനെ കോടതിയിൽ മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കുമെന്നും ശോഭ
തൃശൂർ: മുതിർന്ന സിപിഎം നേതാവ് ഇ. പി ജയരാജനുമായി കൊമ്പു കോർക്കാൻ രണ്ടും കൽപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തൃശൂരിൽ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ജയരാജനെതിരെ അതിരൂക്ഷ വിമർശനമാണ് ശോഭ ഉന്നയിച്ചത്. ജയരാജനെ കാണാൻ താൻ രാമലീലത്തിൽ ചെന്നിരുന്നുവെന്ന് ശോഭ ആവർത്തിച്ചു. അന്ന് 24 മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഇപിയുടെ കഴുത്തിൽ ബിജെപിയുടെ ഷാൾ വീഴുമായിരുന്നുവെന്നും ശോഭാ പറഞ്ഞു. കള്ളന്റെ ആത്മകഥയെന്നാണ് ഇപിയുടെ പുസ്തകത്തിന് പേരിടേണ്ടിയിരുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു. മാനനഷ്ടക്കേസില്‍ ഇ പി ജയരാജനെ കോടതിയിൽ മൂക്ക് കൊണ്ട് ‘ക്ഷ’ വരപ്പിക്കുമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. തന്റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രനെതിരെ ഇപി ആരോപണം ഉന്നയിച്ചിരുന്നു. തന്‍റെ മകനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശോഭാ സുരേന്ദ്രന്‍ ശ്രമം നടത്തിയെന്നായിരുന്നു ആത്മകഥയില്‍ പറഞ്ഞത്. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ഇ പി ജയരാജന്‍ പറയുന്നുണ്ട്. എന്നാല്‍ മകനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് ഫോൺ ചെയ്തതെന്ന്…
Read More » -
‘മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹത്തിനു മുമ്പ് ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണം’; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി; ‘ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മുന്‍ഗണന ഇന്ത്യയിലെ നിയമങ്ങള്‍ക്ക്, ആദ്യ ഭാര്യക്ക് നിശബ്ദ കാഴ്ചക്കാരിയാകാന്‍ കഴിയില്ല’
കൊച്ചി: മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹത്തിന് മുന്‍പ്് ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി വിധി. ആദ്യഭാര്യയെ കേട്ട ശേഷമേ രണ്ടാം വിവാഹം റജിസ്റ്റര്‍ ചെയ്യാവൂ. ആദ്യഭാര്യ എതിര്‍ത്താല്‍ വിഷയം കോടതിക്ക് പരിഗണിക്കാം. ഇസ്ലാംമത വിശ്വാസിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ചില സാഹചര്യങ്ങളില്‍ മുസ്ലിം പുരുഷനു രണ്ടാം വിവാഹം കഴിക്കാമെന്നു മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നുണ്ടെങ്കിലും ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്കാകും മുന്‍ഗണനയെന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ നിരീക്ഷിച്ചു. ഒരു മുസ്ലീം പുരുഷനും രണ്ടാം ഭാര്യയും തങ്ങളുടെ വിവാഹം ചട്ടങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതില്‍ പരാതിപ്പെട്ടു സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു നിരീക്ഷണങ്ങള്‍. ‘ഈ കേസില്‍, ആദ്യ ഭാര്യ ഈ റിട്ട് ഹര്‍ജിയില്‍ ഒരു കക്ഷി പോലുമല്ല. അതിനാല്‍, ഈ റിട്ട് ഹര്‍ജി പരിഗണിക്കേണ്ടതില്ല. എന്നിരുന്നാലും, പ്രതികള്‍ക്ക് മുമ്പാകെ ഉചിതമായ അപേക്ഷ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത്തരമൊരു അപേക്ഷ ലഭിച്ചാല്‍ വിവാഹ രജിസ്ട്രാര്‍ ആദ്യ ഹര്‍ജിക്കാരന്റെ ആദ്യ ഭാര്യക്ക് നോട്ടീസ്…
Read More » -
തെളിവുകള്‍ സജ്ജം; വോട്ടു കൊള്ളയില്‍ വീണ്ടും വാര്‍ത്താ സമ്മേളനത്തിന് രാഹുല്‍ ഗാന്ധി; ബിഹാറിലെ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കേ നിര്‍ണായക നീക്കം; മൂന്നാമത് പൊട്ടുന്ന ബോംബ് എന്ത്? നെഞ്ചിടിപ്പില്‍ കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും
ന്യൂഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നാം വാര്‍ത്താസമ്മേളനം ഇന്നു നടത്താന്‍ ആലോചന. പുതിയ വെളിപ്പെടുത്തലുകള്‍ക്കുള്ള തെളിവുകള്‍ സജ്ജമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബിഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴാണ് കോണ്‍ഗ്രസ് നീക്കം. ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി അനുകൂല വോട്ടുകള്‍ എങ്ങനെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നും രണ്ടാം വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ എങ്ങനെ ഒഴിവാക്കപ്പെട്ടു എന്നുമാണ് തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി വിശദീകരിച്ചത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ട് കൊള്ള വിവരങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പുറമെ ഹരിയാനയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലെയും ഗുജറാത്തിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെയും വോട്ട് കൊള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് ശേഖരിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പു വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ്് രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയകളെത്തന്നെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ലക്‌നൗവില്‍നിന്നുള്ള ആദിത്യ ശ്രീവാസ്തവ ആയിരുന്നു.…
Read More » -
ഇനി രക്ഷകന്‍ ക്രിസ്തു മാത്രം; കന്യാമറിയത്തെ ‘സഹരക്ഷക’യെന്നു വിശേഷിപ്പിക്കരുതെന്നു വത്തിക്കാന്‍ നിര്‍ദേശം; ഉത്തരവ് അംഗീകരിച്ച് ലിയോ മാര്‍പാപ്പ; ‘ക്രൂശിക്കപ്പെട്ടതിലൂടെ ലോകരക്ഷകനായത് യേശുക്രിസ്തു, ദൈവപുത്രനു ജന്‍മം നല്‍കിയതിലൂടെ മറിയം മോചനത്തിന്റെ വാതായനം തുറന്നു’
വത്തിക്കാന്‍: ക്രിസ്തു അമ്മയായ മറിയത്തില്‍നിന്ന് ജ്ഞാനത്തിലേക്കുള്ള വാക്കുകള്‍ കേട്ടെങ്കിലും ലോകത്തെ അന്ത്യവിധിയില്‍നിന്നു രക്ഷിക്കാന്‍ സഹായിച്ചില്ലെന്നു വത്തിക്കാന്‍. ലോകത്തിന്റെ ‘സഹ-വീണ്ടെടുപ്പുകാരി’യെന്നു വിശേഷിപ്പിക്കരുതെന്നും പോപ്പ് ലിയോ അംഗീകരിച്ച വത്തിക്കാന്റെ ഉന്നത സൈദ്ധാന്തിക ഓഫീസിന്റെ ഉത്തരവില്‍ പറയുന്നു. ലോകത്തെ 1.4 ബില്യണ്‍ കത്തോലിക്കരെ അഭിസംബോധന ചെയ്യുന്നതാണ് ഉത്തരവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്തു മാത്രമാണ് ലോകത്തെ രക്ഷിച്ചതെന്ന പുതിയ നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി മുതിര്‍ന്ന സഭാ നേതാക്കളെ ആശയക്കുഴപ്പത്തിലാക്കിയ ആന്തരിക ചര്‍ച്ചയ്ക്കും പുതിയ നിര്‍ദേശം അവസാനം കുറിക്കും. അടുത്തിടെ നിയമിതരായ പോപ്പുമാര്‍ക്കിടയില്‍പോലും ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ‘സഹരക്ഷകയെന്ന പ്രയോഗം യോജിക്കുന്നതല്ലെന്നും കടുത്ത ആശയക്കുഴപ്പത്തിനും ക്രിസ്ത്യന്‍ വിശ്വാസത്തില്‍ അസന്തുലിതാവസ്ഥയുണ്ടാക്കാനും ഇതിടയാക്കുന്നെ’ന്നും നിര്‍ദേശത്തില്‍ പറയുന്നു. ക്രൂശിക്കപ്പെട്ടതിലൂടെ ക്രിസ്തുവാണ് ലോകത്തെ രക്ഷിച്ചത് എന്നതാണു ക്രൈസ്തവ വിശ്വാസം. ദൈവത്തിന്റെ അമ്മയായ മേരിയും ലോകത്തെ രക്ഷിക്കാന്‍ ക്രിസ്തുവിനെ സഹായിച്ചിട്ടുണ്ടെന്ന വാദം നൂറ്റാണ്ടുകളായി ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയും ‘സഹരക്ഷകയെന്ന’ പദത്തെ എതിര്‍ത്തിരുന്നു. അത് വിഡ്ഢിത്തം നിറഞ്ഞ ആശയമെന്നായിരുന്നു അദ്ദേഹം…
Read More » -
തടഞ്ഞുവച്ച എസ്എസ്എ ഫണ്ട് ഉടന്‍ കേരളത്തിന് നല്‍കും; സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കി കേന്ദ്രസര്‍ക്കാര്‍; നിലപാട് അറിയിച്ചത് സ്‌പെഷല്‍ അധ്യാപക നിയമനത്തിലെ കേസില്‍
ന്യൂഡൽഹി: കേരളത്തിന് നൽകാനുള്ള എസ്എസ്എ ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം. സുപ്രിംകോടതിയിലാണ് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയത്. തടഞ്ഞുവെച്ച ഫണ്ട് നൽകുമെന്ന് എഎസ്ജി സുപ്രിംകോടതിയെ അറിയിച്ചു. സംസ്ഥാനത്തെ സ്‌പെഷ്യൽ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. നിയമനം നടത്താനാകാത്തത് കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവെച്ചത് മൂലമെന്ന് കേരളം നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഫണ്ട് നൽകാൻ സന്നദ്ധരാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഐശര്യ ഭട്ടിയാണ് തീരുമാനം സുപ്രിംകോടതിയെ അറിയിച്ചത്. സ്‌പെഷൽ അധ്യാപകരെ സ്ഥിരപ്പെടുത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനത്തിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിയമന നടപടികൾ പൂർത്തിയാക്കി ജനുവരി 31നകം അറിയിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി അർഹതപ്പെട്ട പണം കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അതിനെ തുടർന്നാണ് സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം കേരളത്തിന് ആവശ്യമായ തുക നൽകുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Read More » -
ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനും മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായിരുന്ന ഡിക് ചെനി അന്തരിച്ചു; അമേരിക്ക കണ്ട ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ്; ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍
വാഷിങ്ടണ്‍: ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനും മുന്‍ യുഎസ് വൈസ് പ്രസിഡന്റുമായിരുന്ന ഡിക് ചെനി (84) അന്തരിച്ചു. യുഎസിന്റെ 46ാമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാര്‍ഡ് ബ്രൂസ് ചിനി എന്ന ഡിക് ചിനി. ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന 2001- 2009 കാലത്താണ് ഡിക് ചെനി വൈസ് പ്രസിഡന്റ് പദവിയിലിരുന്നത്. യുഎസിന്റെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ് എന്നായിരുന്നു ഡിക് ചെനി വിലയിരുത്തപ്പെട്ടത്. ന്യൂമോണിയയും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് കുടുംബം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 2003ലെ ഇറാഖ് അധിനിവേശത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ചെനി. ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങള്‍ ഉണ്ടെന്ന് ആരോപണമുയര്‍ത്തിയ പ്രധാനികളില്‍ ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍ അത്തരത്തിലുള്ള ഒരായുധം പോലും ഇറാഖില്‍ നിന്ന് കണ്ടെടുക്കാനാകാത്തത് ചെനിയുടെ വാദം പൊളിച്ചു. ചെനിയും പ്രതിരോധ സെക്രട്ടറി ഡോണള്‍ഡ് റംസ്ഫെല്‍ഡുമാണ് 2003 മാര്‍ച്ചില്‍ ഇറാഖ് അധിനിവേശത്തിന് പ്രേരിപ്പിച്ച പ്രധാന വ്യക്തികള്‍. 2001 സെപ്റ്റംബര്‍ 11ന് അല്‍ ക്വയ്ദ അമേരിക്കയില്‍ നടത്തിയ ആക്രമണത്തിന് ഇറാഖുമായി ബന്ധമുണ്ട് എന്നായിരുന്നു അന്ന് ചെനിയുടെ വാദം. എന്നാല്‍…
Read More » -
സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്രഖ്യാപനങ്ങളിൽ ആർക്കും പരാതിയില്ലെന്ന് മന്ത്രി സജി ചെറിയാൻ ‘; പരാതിയില്ലെന്ന് മാത്രമല്ല കയ്യടികളെ ഉള്ളൂവെന്ന് മന്ത്രി ; കുട്ടികളുടെ സിനിമയ്ക്കായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ആർക്കും പരാതിയില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പരാതിയില്ലെന്ന് മാത്രമല്ല കൈയ്യടികളെ ഉള്ളൂ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു. വേടന് പോലും… മന്ത്രി ഉദ്ദേശിച്ചത് എന്താണ് ? പരാമർശത്തെ വിശദീകരിച്ച് സജി ചെറിയാൻ വേടന് പോലും പുരസ്‌കാരം നൽകിയെന്ന പരാമർശത്തെ കുറിച്ചും മന്ത്രിക്ക് പിന്നീട് വിശദീകരിക്കേണ്ടി വന്നു…
Read More »
