politics
-
തമിഴ്നാട്ടിൽ സർവ്വകക്ഷി യോഗം ഇന്ന് ; രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ് ഷോയ്ക്കും മാർഗരേഖ തയ്യാറാക്കും ; ഇന്നത്തെ യോഗത്തിലേക്ക് വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചില്ല
ചെന്നൈ : തമിഴ്നാട്ടിൽ ഇന്ന് രാഷ്ട്രീയപാർട്ടികളുടെ സർവ്വകക്ഷിയോഗം. എന്നാൽ ഇന്നത്തെ യോഗത്തിലേക്ക് വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചിട്ടില്ല. തമിഴ്നാട്ടിൽ രാഷ്ടീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗരേഖ തയ്യാറാക്കുന്നതിനായാണ് തമിഴ്നാട് സർക്കാർ സർവ്വകകഷി യോഗം ഇന്ന് വിളിച്ചു ചേർത്തിരിക്കുന്നത്. രാവിലെ സെക്രട്ടേറിയേറ്റിൽ തുടങ്ങുന്ന യോഗത്തിൽ മുതിർന്ന മന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളെയും നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളുള്ള കക്ഷികളെയും മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. വിജയ് നടത്തിയ റോഡ് ഷോക്കിടെ ഉണ്ടായ തിരക്കിലും പെട്ട് നിരവധി പേർ മരിച്ച കരൂർ ദുരന്തത്തിന് പിന്നാലെ പൊതുയോഗങ്ങൾക്കുള്ള മാർഗരേഖ തയ്യാറാക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. അതേസമയം ഡിഎംകെയ്ക്ക് ടിവികെയുടെ വളർച്ചയിലുള്ള അസൂയ കാരണമാണ് ഇന്നത്തെ യോഗത്തിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതെന്ന് ടിവികെ പാർട്ടി ജനറൽ സെക്രട്ടറി അരുൺരാജ് പ്രതികരിച്ചു.
Read More » -
ചൈനയും ഇന്ത്യയും എണ്ണവാങ്ങല്‍ മരവിപ്പിച്ചതോടെ വന്‍ ഇളവുകളുമായി വീണ്ടും റഷ്യ; ബാരലിന് നാലു ഡോളര്‍ വീണ്ടും കുറച്ചു; യുഎസ് ഉപരോധത്തോടെ കടുത്ത പ്രതിസന്ധിയില്‍ റഷ്യന്‍ എണ്ണക്കമ്പനികള്‍; കെട്ടിക്കിടക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്
മോസ്‌കോ: ഇന്ത്യയും ചൈനയും എണ്ണ വാങ്ങുന്നതില്‍ കുറവു വരുത്തിയതിനു പിന്നാലെ എണ്ണവിലയില്‍ വന്‍ കുറവു പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ യുദ്ധമാരംഭിച്ചതിനുശേഷം വിലക്കുറവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നതെങ്കില്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ ഇറക്കുമതി കുറച്ചതോടെയാണ് വീണ്ടും വിലക്കുറവു നല്‍കുന്നത്. ഡിസംബര്‍ ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കു ബാരലിന് രണ്ടുമുതല്‍ നാലു ഡോളറിന്റെവരെ കുറവാണു പ്രഖ്യാപിച്ചതെന്നു നാലു റഷ്യന്‍ ഓയില്‍ സപ്ലൈയര്‍മാരെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ബജറ്റിന്റെ നിര്‍ണായക ഭാഗം നിറയക്കുന്നത് എണ്ണ കയറ്റുമതിയില്‍നിന്നു ലഭിക്കുന്ന വരുമാനമാണ്. എന്നാല്‍, 2022ല്‍ ആദ്യ ഘട്ട ഉപരോധം വരുമ്പോഴും റഷ്യ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു. അന്ന് ഉപരോധം ശക്തമായിരുന്നില്ല. എന്നാല്‍, റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയെ ലക്ഷ്യമിട്ട് കടുത്ത ഉപരോധം പ്രഖ്യാപിച്ചതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നവംബര്‍ 21നുശേഷം ഈ കമ്പനികളുമായി വ്യാപാരം നടത്തരുതെന്നും യുഎസ് കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ ഫലമെന്നോണം ഇന്ത്യന്‍ റിഫൈനറികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം,…
Read More » -
പശ്ചിമേഷ്യയുടെ സൈനിക സമവാക്യം അടിമുടി മാറും; സൗദിക്ക് അത്യാധുനിക എഫ് 35 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ നല്‍കാന്‍ അമേരിക്ക; 48 എണ്ണം കൈമാറാന്‍ പെന്റഗണിന്റെ പ്രാഥമിക അംഗീകാരം; സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനത്തോടെ തീരുമാനം; ഇസ്രയേലിനോടുള്ള നയം മാറുന്നോ?
വാഷിംഗ്ടണ്‍: അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള യുദ്ധവിമാനക്കരാറിനു പെന്റഗണിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചെന്നു റിപ്പോര്‍ട്ട്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായിട്ടാണ് 48 എഫ് 35 ഫൈറ്റര്‍ ജെറ്റുകളുടെ കരാറുമായി ബന്ധപ്പെട്ട ധാരണയിലെത്തിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ബില്യണ്‍ ഡോളറിന്റെ കരാര്‍ സൗദിയുടെ ഏറ്റവും വലിയ ആയുധക്കരാറുകളില്‍ ഒന്നാണ്. അമേരിക്കയുടെ പോളിസിയിലെ നിര്‍ണായക മാറ്റമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. പശ്ചിമേഷ്യയിലെ സൈനിക ശക്തിയെ കാര്യമായി സ്വാധീനിക്കുമെന്നും ഇസ്രയേലിന്റെ സൈനിക ശക്തിക്കു മുന്‍ഗണന നല്‍കുമെന്നുമുള്ള ഇതുവരെയുള്ള നയത്തിന്റെ വ്യതിയാനമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ആദ്യം സൗദി നേരിട്ട് യുദ്ധവിമാനങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലമായി ലോക്ഹീഡ് മാര്‍ട്ടിന്റെ യുദ്ധവിമാനങ്ങളില്‍ വര്‍ഷങ്ങളായി സൗദിക്കു കണ്ണുണ്ട്. 48 എണ്ണം വില്‍ക്കുന്നതിനെക്കുറിച്ചാണു പെന്റഗണിന്റെ പരിഗണനയിലുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പ്രാഥമിക അംഗീകാരം മാത്രമാണു ലഭിച്ചതെന്നും ഇനിയും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ തലത്തിലുള്ള അനുമതിക്കു പുറമേ, കോണ്‍ഗ്രസിന്റെയും…
Read More » -
ട്രംപിന്റെ രണ്ടാമൂഴത്തിലെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ സ്ഥാനങ്ങള്‍ തൂത്തുവാരി ഡെമോക്രാറ്റുകള്‍; മൂന്നിടത്തും തകര്‍പ്പന്‍ ജയം; വരും തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ മാറും; കലിപ്പില്‍ ട്രംപ്; ന്യൂയോര്‍ക്കിനുള്ള പണം വെട്ടിക്കുറയ്ക്കുമെന്നും പ്രഖ്യാപനം
ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതിനുശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം നേടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍. മൂന്നു മത്സരങ്ങളിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് വിജയം. പുതിയ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനൊപ്പം അടുത്തവര്‍ഷത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിക്കു പുതു ഊര്‍ജം സമ്മാനിക്കാനും ഇതു സഹായിക്കും. ഫണ്ട് തടഞ്ഞുവയ്ക്കുമെന്നതടക്കമുള്ള ട്രംപിന്റെ ഭീഷണിക്കിടയിലും ന്യൂയോര്‍ക്ക് സിറ്റി മേയറായി ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമായ സൊഹ്‌റന്‍ മംദാനിയുടെ വിജയം വലിയ സന്ദേശമാണു നല്‍കുന്നത്. രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണിന്ന് ഇദ്ദേഹം. വിര്‍ജീനിയയിലും ന്യൂജേഴ്സിയിലും, മിതവാദികളായ ഡെമോക്രാറ്റുകളായ അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ (46), മിക്കി ഷെറില്‍ (53) എന്നിവര്‍ യഥാക്രമം ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മികച്ച ലീഡോടെ വിജയിച്ചു. ‘ഒരു രാജ്യത്തെ ഡോണള്‍ഡ് ട്രംപ് എങ്ങനെയാണു വഞ്ചിക്കുന്നതെന്നും അതിനെ എങ്ങനെ പരാജയപ്പെടുത്താമെന്നും കാട്ടിത്തരാന്‍ അദ്ദേഹത്തെ സൃഷ്ടിച്ച നഗരത്തില്‍നിന്നുതന്നെ സാധിച്ചു. സ്വേച്ഛാധിപതിയെ ഭയപ്പെടുത്താന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ അയാള്‍ക്ക് അധികാരം ശേഖരിക്കാന്‍ അനുവദിച്ച സാഹചര്യങ്ങള്‍തന്നെ പൊളിച്ചുമാറ്റുന്നതിലൂടെയാണ്’- മാംദാനി പറഞ്ഞു. ‘അപ്പോള്‍…
Read More » -
സജി ചെറിയാന്‍ സംഗീതത്തിന് വലിയ പിന്തുണ നല്‍കുന്നയാള്‍ ; താന്‍ മന്ത്രിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും വേടന്‍ ; വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് വേദനിപ്പിക്കുന്നു ; പോലും എന്ന പദം വളച്ചൊടിക്കരുതെന്ന് മന്ത്രിയും
കൊച്ചി: താന്‍ മന്ത്രി സജിചെറിയാനെതിരേ പ്രതികരണം നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നതായും ഇക്കാര്യം തന്നെ വേദനിപ്പിക്കുന്നുവെന്നും റാപ്പര്‍ വേടന്‍. മന്ത്രി സജി ചെറിയാനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും തനിക്ക് ലഭിച്ച അവാര്‍ഡ് സ്വതന്ത്ര സംഗീതത്തിനുള്ള സര്‍ക്കാര്‍ അംഗീകാരമെന്ന് വേടന്‍ പറഞ്ഞു. അദ്ദേഹം തന്റെ സംഗീതത്തിന് വലിയ പിന്തുണ നല്‍കുന്നയാളാണെന്നാണ് താന്‍ പറഞ്ഞത്. വാര്‍ത്ത വളച്ചൊടിച്ചെന്നും പറഞ്ഞു. വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ വിവാദമായിരുന്നു. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. പോലും എന്ന വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. വേടന്റെ വാക്കുകള്‍ മാത്രമാണ് താന്‍ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാര്‍ഡ് നല്‍കിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇത് അപമാനിക്കുന്നതിന് തുല്യമമാണെന്നും അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞിരുന്നു. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നുവെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും വേടന്‍ പറഞ്ഞു. ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിലെ…
Read More » -
നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിനോട് ചോദിക്കാന്‍ വകുപ്പുണ്ട് ; തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കുമെന്ന് ജോസ്.കെ. മാണി; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം
കോട്ടയം: കേരളാകോണ്‍ഗ്രസ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായേക്കുമെന്ന് അഭ്യൂഹം നിലനില്‍ക്കുമ്പോള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ പാര്‍ട്ടിനീക്കം. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ വകുപ്പുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്നും കേരളാകോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും ജില്ലാ നേതൃത്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 825 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ആയിരം സീറ്റില്‍ കുറയാന്‍ പാടില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍ വെച്ചുമാറാന്‍ തയ്യാറാണ്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടി എല്‍ഡിഎഫിലേക്ക് എത്തിയത്. തിടുക്കത്തിലുള്ള സീറ്റ് ചര്‍ച്ചയില്‍ പല വിട്ടുവീഴ്ചകളും വേണ്ടിവന്നു. എന്നാല്‍ ഇത്തവണ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളാകോണ്‍ഗ്രസിനെ യുഡിഎഫില്‍ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
Read More » -
‘സീമ, സ്വീറ്റി, സരസ്വതി തുടങ്ങി പേരുകളില്‍ ബ്രസീലില്‍ നിന്നുള്ള മോഡല്‍ വന്ന് പോലും വോട്ട് ചെയ്തു’: എല്ലാ പ്രവചനങ്ങളും കോണ്‍ഗ്രസിന് അനുകൂലം, പക്ഷേ ഫലം പുറത്തുവരുമ്പോള്‍ ബിജെപി ; 25 ലക്ഷം വോട്ടുകള്‍ മോഷ്ടിച്ചെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വോട്ടുതട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി വീണ്ടും. എക്‌സിറ്റ്‌പോളുകളെല്ലാം കോണ്‍ഗ്രസിന്റെ വന്‍ വിജയങ്ങള്‍ പ്രവചിച്ചാലും ഫലം പുറത്തുവരുമ്പോള്‍ അത് ബിജെപിയ്ക്ക് അനുകൂലമായി മാറുമെന്നും എന്താണ് ഇതിന് കാരണമെന്നും കള്ളവോട്ടുകള്‍ വ്യാപകമായി നടക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ട് തട്ടിപ്പ് നടന്നതായി ലോക്‌സഭയിലെ രാഹുല്‍ ഗാന്ധി. എല്ലാ എക്സിറ്റ് പോളുകളും ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ചിരുന്നെങ്കിലും ഫലങ്ങള്‍ ബിജെപിയുടെ വിജയമായിരുന്നുവെന്ന് ഗാന്ധിജി പറയുന്നു. ആകെ 2 കോടി വോട്ടര്‍മാരുള്ള ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് ഗാന്ധിജി ആരോപിച്ചു. സീമ, സ്വീറ്റി, സരസ്വതി എന്ന പേരില്‍ ബ്രസീലിയന്‍ മോഡല്‍ വരെ വോട്ടുചെയ്‌തെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ‘ഇതിനര്‍ത്ഥം ഹരിയാനയിലെ എട്ട് വോട്ടര്‍മാരില്‍ ഒരാള്‍ വ്യാജനാണ്, ഇത് 12.5 ശതമാനത്തോളം വരുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ എല്ലാം ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ചിരുന്നെങ്കിലും ഫലങ്ങള്‍ വന്നപ്പോള്‍ വിജയം…
Read More » -
ന്യൂയോര്‍ക്കിന് ചരിത്രത്തില്‍ ആദ്യമായി മുസ്‌ളീം മേയറാകുന്നു, അതാകട്ടെ ഒരു ഇന്ത്യന്‍ വംശജനും ; സൊഹ്റാന്‍ മംദാനി ഡിസംബറില്‍ ചുമതലയേല്‍ക്കുമ്പോള്‍ മംദാനി ഈ പദവിയില്‍ എത്തുന്ന നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളുമാകും
ന്യൂയോര്‍ക്ക്: ഡെമോക്രാറ്റുകള്‍ വന്‍ വിജയം നേടിയ ന്യൂയോര്‍ക്കിലെ വോട്ടെടുപ്പില്‍ വന്‍ വിജയം നേടിയ ഇന്ത്യന്‍ വംശജന്‍ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഉഗാണ്ടന്‍ പണ്ഡിതന്‍ മഹ്മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും മകനായ മംദാനി ഡിസംബര്‍ ആദ്യം മേയറായി സ്ഥാനമേല്‍ക്കുമ്പോള്‍ ഒരു നൂറ്റാണ്ടിനിടയില്‍ നഗരത്തിന്റെ മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതിക്കും അര്‍ഹനാകും. മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയ മംദാനി, നഗരത്തിലെ ആദ്യത്തെ മുസ്ലീം മേയര്‍, ദക്ഷിണേഷ്യന്‍ പൈതൃകത്തിലെ ആദ്യത്തെയാള്‍, ആഫ്രിക്കയില്‍ ജനിച്ച ആദ്യ വ്യക്തി എന്നീ നിലകളിലെല്ലാം ചരിത്രത്തില്‍ ഇടം നേടി. വിജയത്തിനു ശേഷമുള്ള തന്റെ ആദ്യ എക്‌സിലെ പോസ്റ്റില്‍, സിറ്റി ഹാളില്‍ ന്യൂയോര്‍ക്ക് സബ്വേ തുറക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ മംദാനി പോസ്റ്റ് ചെയ്തു, ‘സോഹ്രാന്‍ ഫോര്‍ ന്യൂയോര്‍ക്ക് സിറ്റി’ എന്ന വാചകം ചുവരില്‍ ഉയര്‍ന്നുവരുന്നു. പശ്ചാത്തലത്തില്‍, ‘അടുത്തതും അവസാനവുമായ സ്റ്റോപ്പ് സിറ്റി ഹാള്‍ ആണ്’…
Read More » -
ഓപ്പറേഷൻ സർക്കാർ ചോരി.. ബ്രസീൽ മോഡൽ ഹരിയാനയിൽ വോട്ട് ചെയ്തത് 22 തവണ!! ഹരിയാനയിൽ നടന്നത് 25 ലക്ഷത്തിലധികം വോട്ട് തട്ടിപ്പുകൾ, 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർ, കൃത്യമായ അഡ്രസ് ഇല്ലാത്ത വോട്ടർമാർ- 93,174
ന്യൂഡൽഹി: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്നത് 25 ലക്ഷത്തിലധികം വോട്ടുമോഷണങ്ങളെന്ന് രാഹുൽ ഗാന്ധിയുടെ വെളിപ്പെത്തൽ. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ ഒരുപോലെ. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. യുവജനങ്ങളോടാണ് സംസാരിക്കുന്നതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതുപോലെ ഹരിയാനയിൽ 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ തെളിവുകൾ നിരത്തി വ്യക്തമാക്കി. ഒരേ പേരിൽ ഒന്നിലധികം വോട്ടർ രജിസ്ട്രേഷനുകൾ അദ്ദേഹം കാണിച്ചു. കൂടാതെ ഹരിയാനയിൽ ഒന്നിലധികം ഇന്ത്യൻ വോട്ടർ ഐഡികളിൽ ബ്രസീലിയൻ മോഡലിന്റെ ഫോട്ടായാണുള്ളതെന്നും തെളിവുകൾ…
Read More »
