politics

  • ‘സുധാകരൻ കണ്ണൂരിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ; തുടർന്നങ്ങോട്ട് എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്‘ എകെ ആന്റണി

    കണ്ണൂർ: കണ്ണൂരിൽ കെ സുധാകരന്റെ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടെന്ന് സ്ഥിരീകരിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി. കണ്ണൂർ ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ആണ് സുധാകരനെന്ന് എകെ ആന്റണി ഓർമിപ്പിച്ചു. മൂന്നാമത് ഭരണത്തിന് സാഹചര്യം ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ചു. പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്ന് ആന്റണി വ്യക്തമാക്കി. എന്നാൽ സുധാകരൻ എന്തു മറുപടി പറഞ്ഞുവെന്നത് അദ്ദേഹം വ്യക്തമായില്ല. നിലവിലുള്ള എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടായിരുന്നു ആദ്യ ഘട്ടത്തിൽ കോൺ​ഗ്രസ് കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാൽ തനിക്ക് സീറ്റ് കിട്ടിയേ മതിയാകൂ എന്നതിൽ സുധാരൻ ഉറച്ചുനിന്നു. അനുനയ നീക്കങ്ങൾ പലതു നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഇത് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി. അതിനിടെയാണ് എകെ ആന്റണിയുടെ ഇടപെടലോടെ കെ. സുധാരനെ കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.

    Read More »
  • ‘സുധാകരൻ ഉറച്ച കോൺഗ്രസുകാരൻ, പാരമ്പര്യം ഉള്ള നേതാവ്; അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പറഞ്ഞുവെന്നു മാത്രം‘ – സാദിഖലി ശിഹാബ് തങ്ങൾ

    മലപ്പുറം: കെ സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും പാരമ്പര്യം ഉള്ള നേതാവാണ് സുധാകരനെന്ന് സാദിഖലി ശിഹാബ് തങ്ങൾ. അഭിപ്രായം ആർക്കും പറയാം. ആ തരത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. പാർട്ടി ആണല്ലോ തീരുമാനം എടുക്കുക. കോൺഗ്രസ്‌ പാരമ്പര്യം ഉള്ള വലിയ പാർട്ടിയാണ്. ഒരുപാട് പേര് സ്ഥാനാർത്ഥിയാകാൻ താല്പര്യം പ്രകടിപ്പിക്കും, അതൊക്കെ ചർച്ച ചെയ്യണമല്ലോ. അതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സമയം എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്‍റെ നിലവിലെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആന്‍റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരന്‍റെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരന്‍റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ…

    Read More »
  • കോൺ​ഗ്രസിനെ പിടിച്ചിടത്തുതന്നെ കൊണ്ടെക്കെട്ടി സുധാകരൻ, കണ്ണൂരിൽ സ്ഥാനാർഥിയാകും, ടി ഒ മോഹനനെ കൈ ഒഴിഞ്ഞ് ഹൈക്കമാന്‍ഡ്, നടപടി പുതിയ പാര്‍ട്ടി രൂപീകരണം ഭയന്ന്

    ന്യൂഡൽഹി:  പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാൻഡ്. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആൻ്റണി കളത്തിലിറങ്ങിയത്. ഇതിന് പിന്നാലെ സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആൻ്റണി രംഗത്തെത്തി. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർത്ഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എകെ ആന്റണി പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തിയിൽ ചർച്ചയ്ക്കായി സുധാകരൻ ദില്ലിയിലെത്തിയത്. മണിക്കൂറുകൾ നീണ്ട മാരത്തണ്‍ ചർച്ചയിലും എംപി മാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ സുധാകരനും അടൂർ പ്രകാശും കടുത്ത…

    Read More »
  • ഹോർമൂസ് കടലിടുക്കിലേയ്ക്ക് കൂടുതൽ ഇന്ത്യൻ പടക്കപ്പലുകൾ; ഇന്ത്യയിലേയ്ക്കുള്ള എണ്ണവാഹിനികപ്പലുകളെ ഇറാൻ കടത്തിവിടുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ

    ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ പ്രതിസന്ധിയിലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി കൂടുതൽ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ ഇന്ത്യൻ നാവികസേന. ഹോർമുസ് കടലിടുക്കിന്റെ ദക്ഷിണഭാഗത്തുള്ള ഒമാൻ തീരക്കടലിലാണ് ഇന്ത്യൻ യുദ്ധക്കപ്പലുകൾ വിന്യസിക്കുക. ഇന്ത്യൻ പതാകവാഹകരായ കൂടുതൽ ഇന്ധന കപ്പലുകളെ ഇതുവഴി കടന്നുപോകാൻ ഇറാൻ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയാണ് ഈ പുതിയ നീക്കത്തിന് പിന്നിൽ. ഈ അധിക വിന്യാസത്തോടെ മേഖലയിലെ ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ എണ്ണം ആറ്-ഏഴ് വരെയാകും. നിലവിൽ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിട്ടുണ്ട്. ശിവാലിക് (Shivalik), നന്ദാദേവി (Nanda Devi) എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കഴിഞ്ഞ ആഴ്ച ഹോർമുസ് കടലിടുക്ക് കടന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിയിരുന്നു. മേഖലയിലെ ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യം ‘ഓപ്പറേഷൻ സങ്കൽപ്പിന്’ (Operation Sankalp) കീഴിലാണ് തുടരുന്നത്. ഇതുകൂടാതെ, 2008 ഒക്ടോബർ മുതൽ ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് സംരക്ഷണം നൽകാനായി ഒരു യുദ്ധക്കപ്പൽ ഏഡൻ ഉൾക്കടലിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച…

    Read More »
  • ഇറാനെതിരെ തിരിഞ്ഞ് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ; റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ടാൽ കാത്തിരിക്കുന്നത് കനത്ത പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്

    റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ കനത്ത പ്രതിഷേധം ഉയരുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്ന രീതി ഇറാൻ എത്രയും വേ​ഗം അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. ഗ്യാസ്-ടു-ലിക്വിഡ് GTLപ്ലാന്റിന് വൻ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അൽ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതിനിടെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകളുടെയും ചരക്ക്…

    Read More »
  • ഒടുവിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനു വഴങ്ങി, കുമ്മനം രാജശേഖരൻ ആറന്മുളയിൽ, കോന്നി സീറ്റ് ബിഡിജെഎസിന്, ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്?

    പത്തനംതിട്ട: ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് വഴങ്ങി കേരള ഘടകം. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ഇന്ന് തന്നെ മണ്ഡലത്തിലെത്തി പ്രചാരണം ആരംഭിക്കും. അതേസമയം ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു, ഇതോടെകോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനമായിട്ടുണ്ട്. അതേസമയം ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ എംടി രമേശ് മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമായിരുന്നു. മുതിർന്ന നേതാക്കളെ തഴഞ്ഞതാണ് പ്രധാന കാരണം. പി എസ് ശ്രീധരൻപിള്ളയെ അടക്കം ആദ്യം പരിഗണിച്ച ചെങ്ങന്നൂരിൽ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ എംവി ഗോപകുമാറിനെ സ്ഥാനാ‍ർത്ഥിയാക്കിയത് ഡീലെന്നാണ് ആക്ഷേപം. സജി ചെറിയാനും ബിജെപിയും…

    Read More »
  • സ്വതന്ത്രനാവാൻ കെ സുധാകരൻ? ഇന്ന് ഉച്ചയോടെ അറിയാം

    ദില്ലി: എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തോട് കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. വലിയ പൊട്ടിത്തെറി സുധാകരനിൽ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോൺ​ഗ്രസും. അർധരാത്രിവരെ സീറ്റുനിർണയ ചർച്ചകളുടെ വാർത്തകൾ നിരീക്ഷിച്ചിരുന്ന സുധാകരൻ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.കണ്ണൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായുള്ള പ്രചരണങ്ങളുമുണ്ടാകുന്നുണ്ട്. അതുകൂടാതെ, കണ്ണൂരിലെ മറ്റുചില മണ്ഡലങ്ങളിൽ തന്റെ അനുയായികളെ രംഗത്തിറക്കാനും സാധ്യതയുണ്ട്.കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നാൽ ഉടനെ തന്നെ അദ്ദേഹം മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12 മണിയോടെ വാർത്താസമ്മേളനമുണ്ടായേക്കും. അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് തുടരുകയാണ്. സുധാകരൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. പ്രതിഷേധമുണ്ടായാലും നീണ്ടു നിൽക്കില്ലെന്ന പ്രതീക്ഷയിലും പ്രതിഷേധം പറഞ്ഞ് ഒതുക്കാമെന്ന കണക്കുകൂട്ടലിലുമാണ് നേതൃത്വം. കഴിഞ്ഞ ദിവസം നാമനിർദേശപത്രിക സ്വീകരിക്കാനുള്ള നടപടികൾ സുധാകരൻ ആരംഭിച്ചിരുന്നു. എം.പിയെന്ന നിലയിൽ കേരള ഹൗസിലുള്ള കുടിശ്ശിക പൂർണമായും തീർക്കുകയും ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശിക തീർക്കാനുള്ള നടപടികൾ സുധാകരന്റെ ഓഫീസ് തുടങ്ങുകയും…

    Read More »
  • സുധാകരനു സീറ്റില്ല; സ്വതന്ത്രനാകുമോ എന്ന് ഇന്നറിയാം; കണ്ണൂരില്‍ ടി.ഒ. മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; എറണാകുളത്ത് ദീപ്തിയില്ല, ഷിയാസിനായി സതീശന്റെ ഉഗ്ര സമ്മര്‍ദം; കോന്നിയില്‍ അടൂര്‍ പ്രകാശുമില്ല

    ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ.സുധാകരന് സീറ്റില്ല. ടി.ഒ.മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് നേതൃത്വം ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. എംപിമാര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനം വ്യക്തമാക്കിയിരുന്നുവെങ്കിലും സുധാകരന്‍ അത് മറികടന്ന് കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ ഇത്തരത്തില്‍ പ്രതിരോധത്തിലാക്കുന്നത് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്നതാണെന്നും സമീപനം മാറ്റാത്തത് ശരിയല്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. അതേസമയം, സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉറപ്പായതോടെ സ്വതന്ത്രനായി മല്‍സരിക്കുമോ എന്നതില്‍ സുധാകരന്‍ ഇന്ന് നിലപാട് അറിയിക്കും. പ്രവര്‍ത്തക സമിതി അംഗത്വം സുധാകരന്‍ രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്. പെരുമ്പാവൂര്‍ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അന്തിമ തീരുമാനം കൈക്കൊള്ളും. ഉദുമ, പട്ടാമ്പി, ചടയമംഗലവും ഖര്‍ഗെ തീരുമാനിക്കും. കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് തന്നെ മല്‍സരിച്ചേക്കും. കടുത്ത സമ്മര്‍ദമാണ് ഷിയാസിനായി വി.ഡി. സതീശന്‍ ചെലുത്തിയത്. ദീപ്തി മേരി വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ നിലപാട്. കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. വാമനപുരത്ത് സുധീര്‍ഷാ പാലോട്,…

    Read More »
  • വാങ്ങാന്‍ ആളില്ല! ഐഡിബിഐ ബാങ്കിന്റെ ഓഹരിയടക്കം വിറ്റു കാശാക്കാനുള്ള മോദിയുടെ നീക്കം പാളുന്നു; സ്വകാര്യവത്കരണത്തിലൂടെ ലക്ഷ്യമിട്ടത് 800 ബില്യണ്‍ രൂപ സമാഹരിക്കാന്‍; പദ്ധതികളെ ബാധിച്ചേക്കും; നിക്ഷേപകരുടെ താത്പര്യം കുറയുന്നത് അപകടം

    ന്യൂഡല്‍ഹി: നിക്ഷേപകരെ കിട്ടാതെ മോദി സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നീക്കങ്ങള്‍ പാളുന്നെന്നു റിപ്പോര്‍ട്ട്. വിവിധ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിലൂടെ സമാഹരിക്കാമെന്നു കരുതിയ വന്‍ തുക ലഭിക്കാതിരിക്കുന്നത് കേന്ദ്രസര്‍ക്കാരിനു വന്‍ തിരിച്ചടിയെന്നും റോയിട്ടേഴസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഡിബിഐ (IDBI) ബാങ്കിന്റെ ഓഹരി വില്‍ക്കാനുള്ള ശ്രമത്തിനുണ്ടായ ഇടിവ് സര്‍ക്കാരിന്റെ പ്രധാന നിക്ഷേപ സമാഹരണ പദ്ധതിക്ക് (divestment programme) ഏറ്റ കനത്ത പ്രഹരമാണെന്ന് രണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി വൈകുന്ന സ്വകാര്യവല്‍ക്കരണ പദ്ധതി ഇപ്പോള്‍ പുതിയ തിരിച്ചടികളാണു നേരിടുന്നത്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (SCI), എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ (HLL Lifecare) തുടങ്ങിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളോടുള്ള താല്‍പ്പര്യം കുറയുന്നതും, സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ വിലയേക്കാള്‍ താഴെ ബിഡുകള്‍ വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഐഡിബിഐ ബാങ്ക് ഓഹരി വില്‍പ്പന പരാജയപ്പെട്ടതും ഇതില്‍ ഉള്‍പ്പെടുന്നു. ടെലികോം, ബാങ്കിംഗ് തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളില്‍ മാത്രം സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് മറ്റ് മിക്ക മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക…

    Read More »
  • താലിബാന്‍ ഒരിക്കലും വിശ്വസിക്കാത്ത പാകിസ്താന്‍: ആയുധങ്ങളും ആശയങ്ങളും ഒന്ന്; പിന്നെന്ത്? ചതിക്കുഴികള്‍ പതിയിരുന്ന അതിസങ്കീര്‍ണ ബന്ധത്തിന്റെ ചുരുളഴിക്കുമ്പോള്‍; ടിടിപിയുടെ ഉദയം മുതല്‍ ഇന്ത്യയുമായുള്ള ബന്ധവും സൈനിക നടപടികളും വരെ

    ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും മേല്‍ താലിബാന്‍ നേടിയ വിജയത്തെയും കാബൂളില്‍ അവര്‍ അധികാരം തിരിച്ചുപിടിച്ചതിനെയും 2024-ല്‍ ആവേശത്തോടെയാണ് പാകിസ്താന്‍ സ്വാഗതം ചെയ്തത്. എന്നാല്‍, അഞ്ചുവര്‍ഷം തികയുന്നതിനു മുമ്പ് താലിബാനും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാന ശിലകള്‍ തകര്‍ന്നു. ഇരു രാജ്യങ്ങളും പരസ്യമായ യുദ്ധത്തിലേക്കു നീങ്ങി. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താനെയും (TTP) പാകിസ്ഥാനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന മറ്റ് നിരവധി തീവ്രവാദി ഗ്രൂപ്പുകളെയും താലിബാന്‍ പിന്തുണയ്ക്കുന്നു എന്ന പാകിസ്താന്‍ ആരോപണമാണ് യുദ്ധത്തിന്റെ ഉദ്ഭവം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചതിന്റെ ഉത്തരവാദിത്തവും താലിബാന്റെ മേല്‍ ചുമത്തുന്നു. നിലവില്‍ സജീവമാകുന്നതിനു മുമ്പ്, 2007നും 2014നും ഇടയില്‍ പാകിസ്താനില്‍ ശക്തമായിരുന്ന ഒരു അന്താരാഷ്ട്ര നിരോധിത സംഘടനയാണ് ടിടിപി. അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിലുള്ള, പ്രത്യേകിച്ച് താലിബാനും പാകിസ്താന്‍ ഭരണകൂടവും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട ആഴത്തിലുള്ള അവിശ്വാസമാണ് ഈ സംഘര്‍ഷം പ്രതിഫലിപ്പിക്കുന്നത്. കാബൂളില്‍ താലിബാന്‍ തിരിച്ചെത്തിയതിനെ അഫ്ഗാനിസ്ഥാന്റെ ‘അടിമത്തത്തിന്റെ ചങ്ങലകള്‍’ തകരുന്നത് എന്നാണ് ഇസ്ലാമാബാദ് വിശേഷിപ്പിച്ചിരുന്നത്.…

    Read More »
Back to top button
error: