politics
-
‘സുന്ദരന്‍മാരായ ചെറുപ്പക്കാരോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ കാമം തോന്നാത്ത കുടുംബത്തില്‍ പിറന്ന പെണ്ണിന് ധൈര്യപൂര്‍വം ഇങ്ങനെ നില്‍ക്കാം’; അതിജീവിതയെ അപമാനിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്; ‘അവിഹിത ഗര്‍ഭത്തിന് സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍ കഴിയില്ല’
തിരുവനന്തപുരം: ലൈഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ അപമാനിച്ചും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു ബിനു. രാഹുലിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് കുറിപ്പ്. ‘സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കാമം തോന്നാത്ത കുടുംബത്തില്‍ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യപൂര്‍വ്വം ഏത് സാഹചര്യത്തിലും ഇങ്ങനെ നില്‍ക്കാം’ എന്നാണ് ബിന്ദു ബിനു കുറിച്ചത്. പിന്നാലെ മറ്റൊരു പോസ്റ്റില്‍ സര്‍ക്കാറിനെതിരെയും ബിന്ദു രംഗത്തെത്തി. ‘ഒരു അവിഹിത ഗര്‍ഭത്തിനും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെ മറയ്ക്കാന്‍ കഴിയില്ല, അതിന് ശ്രമിക്കുകയും വേണ്ട’ എന്നാണ് ബിന്ദു കുറിച്ചത്. മുന്‍പും രാഹുലിനെ പിന്തുണച്ചും സര്‍ക്കാറിനെ വിമര്‍ശിച്ചും അതീജിവിതയെ അപമാനിച്ചും ബിന്ദു രംഗത്തെത്തിയിരുന്നു. ‘തല്ക്കാലം ഗര്‍ഭിണിയെ പ്രസവിക്കാന്‍ വിടാം. പക്ഷെ അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട കള്ളന്മാര്‍ അത് അങ്ങനെ മുങ്ങി പോകാന്‍ ഉള്ള വിഷയം അല്ലല്ലോ’, ‘ഭര്‍തൃമതിയായ ഇരയുടെ ത്വര കൊള്ളാം…’ എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് വാളില്‍ ഇപ്പോളുമുണ്ട്. മുന്‍പ് പങ്കുവച്ച മറ്റൊരു…
Read More » -
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു; തെളിവുകള്‍ നിരവധി ലഭിച്ചിട്ടും രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കേസില്‍ പുരോഗതിയില്ല; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതോടെ ആവേശം തണുത്തു; അട്ടിമറി സംശയിച്ച് വിദഗ്ധര്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വിജയത്തിനായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു. കേസെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും രാഹുലിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് അപ്പുറം കേസിനു പുരോഗതിയില്ലെന്നാണു വിമര്‍ശനം. ഇടയ്ക്ക് ക്രൈംബ്രാഞ്ച് അന്വേഷണം ‘ഊര്‍ജിത’പ്പെടുത്തുന്നതുമാത്രമാണ് നടക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണോ എന്ന സംശയം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു. ഭരണം മാറുമെന്ന ഭയത്തില്‍ ഉദ്യോഗസ്ഥര്‍ നടപടിക്കു മടിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്കു വീണ്ടും ചര്‍ച്ചയിലേക്കു വന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളെ അടക്കം പ്രതികളാക്കിയിരുന്നു. ഇവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രാഹുലിനു നോട്ടീസും നല്‍കി. വ്യാജ കാര്‍ഡ് വിതരണത്തിനായി ‘കാര്‍ഡ് കലക്ഷന്‍ ഗ്രൂപ്പ്’ എന്ന പേരില്‍ പ്രതികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖയില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍…
Read More » -
രാഹുല്‍ രാഷ്ട്രീയ വനവാസത്തിന് പോകണം; എംഎല്‍എ സ്ഥാനത്തുനിന്ന് മാറണം, ഇനിയും പുണ്യാള പരിവേഷം നല്‍കുന്നത് കോണ്‍ഗ്രസിനു സര്‍വനാശത്തിന് കാരണമാകുമെന്നും വെള്ളാപ്പള്ളി; ‘ശരിയായി അന്വേഷിച്ചാല്‍ ശബരിമലയില്‍ തന്ത്രിയും കുടുങ്ങും’; പ്രതിരോധം പാളി കോണ്‍ഗ്രസ്
ചേര്‍ത്തല: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായതോടെ കോണ്‍ഗ്രസും യുഡിഎഫും കൂട്ടക്കുഴപ്പത്തിലായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പശ്ചാത്താപം ഉണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത കണക്കിലെടുത്ത് എംഎല്‍എ സ്ഥാനത്തുനിന്ന് മാറണം. പുണ്യവാളന്‍ ചമയുകയും ചിലരുടെ തോളിലേറുകയുംചെയ്ത രാഹുലിന്റെ മുഖംമൂടി അഴിഞ്ഞു. ഇനിയും പുണ്യവാള പരിവേഷം നല്‍കുന്നത് കോണ്‍ഗ്രസിന്റെ സര്‍വനാശത്തിന് കാരണമാകും. കേസായതോടെ കോണ്‍ഗ്രസില്‍ ആകെ കുഴപ്പമായി. ശബരിമലയില്‍ തന്ത്രി അറിയാതെ ഒന്നും നടക്കില്ല. ശരിയായി അന്വേഷിച്ചാല്‍ തന്ത്രിയും കുടുങ്ങും. ദക്ഷിണവയ്ക്കാതെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. കേസില്‍ മന്ത്രിയെ ബന്ധിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയ അജന്‍ഡയാണ്. ദേവസ്വംബോര്‍ഡില്‍ മന്ത്രിക്ക് ഇടപെടാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗികപീഡനങ്ങളും അതിജീവിതയുടെ പരാതിയും പ്രതിരോധിക്കാനാകാതെ പതറുകയാണു കോണ്‍ഗ്രസ്. രാഷ്ട്രീയ ഗൂഢാലോചനാ സിദ്ധാന്തം മുന്‍നിര്‍ത്തിയുള്ള പ്രതിരോധം അമ്പേ പാളി. ജൂലൈയില്‍ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും വിഷയം ചര്‍ച്ചയായിരുന്നു. ഇരയെ കുറിച്ച് അഭ്യൂഹങ്ങളുമുണ്ടായെങ്കിലും ‘പ്രതി ‘ മാങ്കൂട്ടത്തിലാണെന്നത്…
Read More » -
‘തെറ്റും ശരിയും കോടതിക്കു നോക്കാനറിയാം’; വി.സി. നിയമനത്തില്‍ ഗണര്‍ണറെ കുടഞ്ഞ് സുപ്രീം കോടതി; തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പൊളിഞ്ഞു; ധൂലിയ സമിതി റിപ്പോര്‍ട്ട് വെറും കടലാസ് കഷണമല്ലെന്നും നടപടി എടുക്കണമെന്നും കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലര്‍മാരുടെ നിയമനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. വിസി നിയമനത്തിനുള്ള വിദഗ്ധരുടെ പട്ടിക തയ്യാറാക്കി നല്‍കിയ റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സമിതിയുടെ റിപ്പോര്‍ട്ട് വെറും കടലാസുകഷണമല്ലെന്നും ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ആദ്യം നടപടി സ്വീകരിക്കണം. തെറ്റും ശരിയും കോടതി നോക്കിക്കൊള്ളാം. ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും ബെഞ്ച് പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അനുബന്ധ രേഖകള്‍ മുഖ്യമന്ത്രി കൈമാറിയില്ലന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ഗവര്‍ണറുടെ അഭിഭാഷകന്‍ ശ്രമിച്ചു. മുന്‍ഗണനാക്രമത്തില്‍ മുഖ്യമന്ത്രി നല്‍കിയ പേരുകളടങ്ങുന്ന സമിതി റിപ്പോര്‍ട്ടില്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കാന്‍ ഉത്തരവ് നിലനില്‍ക്കെ ഗവര്‍ണര്‍ അത് പാലിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വെള്ളിയാഴ്ച കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ധൂലിയ സമിതി റിപ്പോര്‍ട്ട് ചാന്‍സലര്‍ പരിശോധിച്ചോയെന്ന് അദ്ദേഹത്തിന്റെ…
Read More » -
‘രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞശേഷം’; യുവതിയുടെ മൊഴി പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ കുറ്റ സമ്മതം; യുവതി ഭര്‍ത്താവില്‍നിന്ന് ഗര്‍ഭിണിയായെങ്കില്‍ എന്തിന് മരുന്നു കൊടുത്തുവിടണം? പാലക്കാട്ടെ രഹസ്യ കേന്ദ്രത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണയില്‍?
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ താന്‍ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരുമാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. വിവാഹിതയായിരിക്കെ രാഹുലുമായി ബന്ധമുണ്ടാക്കിയെന്ന തരത്തിലുള്ള വാദങ്ങള്‍ കളവാണെന്നാണ് ഈ മൊഴി വ്യക്തമാക്കുന്നത്. ഒടുവില്‍ രാഹുല്‍ സമ്മതിച്ചു യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ശബ്ദരേഖ തന്റേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുവരെ സമ്മതിക്കാതിരുന്ന കാര്യം രാഹുലിന് അംഗീകരിക്കേണ്ടി വന്നത്. യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭചിദ്രത്തിനും നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. തന്നെ തകര്‍ക്കാന്‍ യുവതി റെക്കോഡ് ചെയ്തവയെന്ന് വാദിക്കാനായാണ് രാഹുലിന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്. ഇതു കൂടാതെ യുവതിയുമായുള്ള ലൈംഗിക ബന്ധവും ഭ്രൂണഹത്യയും പോലുള്ള ആരോപണങ്ങളും സമ്മതിക്കുന്നുണ്ട്. വിവാഹിതയാണന്ന വിവരം മറച്ചു വെച്ചാണ് യുവതി രാഹുലുമായി ബന്ധമുണ്ടാക്കിയതെന്നായിരുന്നു രാഹുല്‍ അനുകൂലികളുടെ പ്രധാന…
Read More » -
മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തലാക്കാന്‍ ട്രംപ്; അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വയ്ക്കുന്നു; ഗ്രീന്‍ കാര്‍ഡ് പുനപരിശോധിക്കും; ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് തിരിച്ചടി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കുടിയേറ്റ നിയമം കടുപ്പിക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ശാശ്വതമായി നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം. വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്‍ വെടിയുതിര്‍ത്ത് ദിവസങ്ങള്‍ക്കകമാണ് ട്രംപിന്റെ പ്രഖ്യാപനം. യു.എസിനെ പൂര്‍ണമായും വീണ്ടെടുക്കുന്നതിനായാണ് ഇത്തരമൊരു നീക്കമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കുടിയേറ്റം അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വച്ചെന്നും ട്രംപ് പറയുന്നു. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ സ്ഥിര താമസ പദവി (ഗ്രീന്‍ കാര്‍ഡ്) പുനഃപരിശോധിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം ഞാന്‍ ശാശ്വതമായി നിര്‍ത്തും, യു.എസിന്റെ സംവിധാനങ്ങളെ പൂര്‍ണ്ണമായി വീണ്ടെടുക്കാന്‍ അനുവദിക്കും. ഉറക്കം തൂങ്ങിയായ ജോ ബൈഡന്റെ കാലത്തുണ്ടായ ദശലക്ഷക്കണക്കിന് നിയമവിരുദ്ധമായ കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കും, അമേരിക്കയ്ക്ക് മുതല്‍ക്കൂട്ടാകാന്‍ കഴിയാത്തവരെയും , രാജ്യത്തെ സ്നേഹിക്കാന്‍ കഴിയാത്തവരെയും ഒഴിവാക്കും. ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റം ഇല്ലാതാക്കും. സുരക്ഷയെ വെല്ലുവിളിയാകുന്ന, പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്തത്തവരെ നാടുകടത്തും.…
Read More » -
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം എസിപി വി.എസ് ദിനരാജിന്റെ നേതൃത്വത്തില്‍ ; സ്പെഷ്യല്‍ ടീമിനെ ഉടന്‍ സജ്ജമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗി ക പീഡന പരാതിയില്‍ എസിപി വി.എസ് ദിനരാജിന്റെ നേതൃത്വത്തില്‍ അന്വേഷി ക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഡിസിപി ദീപക് ദിന്‍കറിന് ആണ് മേല്‍നോട്ട ചുമതല. കഴി ഞ്ഞ ദിവസമാണ് ഇര മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. സ്പെഷ്യല്‍ ടീമിനെ ഉടന്‍ സജ്ജമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഇ പ്പോള്‍ പങ്കുവെയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഇര മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടു ക്കുകയായിരുന്നു. ഗുരുതര പരാമര്‍ശങ്ങളായിരുന്നു എഫ്ഐആറില്‍ ഉണ്ടായിരുന്നത്. 2025 മാര്‍ച്ച് നാലിന് തൃക്കണ്ണാപുര ത്തെ അതിജീവിതയുടെ ഫ്ളാറ്റില്‍ വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഹോപദ്രവമേല്‍പിച്ചു, ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. മാര്‍ച്ച് 17 ന് ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി. ബന്ധം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി. അതിജീവിത…
Read More » -
തുടര്‍തോല്‍വിയേക്കാള്‍ വലിയ തലവേദന കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ; ‘2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ വിജയിച്ചപ്പോള്‍ അവര്‍ അധികാരം ത്യജിച്ചു’ ; കര്‍ണാടക തര്‍ക്കത്തിനിടെ ശിവകുമാറിന്റെ സോണിയാ ഗാന്ധി ഓര്‍മ്മപ്പെടുത്തല്‍
ബംഗലുരു: തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം കോണ്‍ഗ്രസിന് മറ്റൊരു തലവേദനയായി മാറുകയാണ് കര്‍ണാടക മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള സിദ്ധരാമയ്യ-ഡി കെ ശിവകുമാര്‍ വടംവലി. ഡി കെ എസിന്റെ സോണിയാ ഗാന്ധി ‘അധികാരം ത്യജിച്ചതിനെ’ കുറിച്ചുള്ള സൂചനയോടെ വെള്ളിയാഴ്ച വൈകുന്നേരം ഈ തര്‍ക്കം വീണ്ടും ആളിക്കത്തി. ബെംഗളൂരുവില്‍ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയില്‍ വെച്ച് സംസാരിക്കവെ, 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) വിജയിച്ചതിന് ശേഷം, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ പ്രധാനമന്ത്രിയാകാനുള്ള അവസരം ഉപേക്ഷിച്ചതിനെക്കുറിച്ച് ഡി കെ എസ് സംസാരിച്ചു. പകരം അവര്‍, റിസര്‍വ് ബാങ്ക് ഗവര്‍ണറായും പിന്നീട് ധനമന്ത്രിയായും സേവനമനുഷ്ഠിച്ച മികച്ച സാമ്പത്തിക വിദഗ്ദ്ധനായ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിയെന്ന് ഡി കെ എസ് പറഞ്ഞു. സിദ്ധരാമയ്യക്ക് പകരം ഡി കെ എസിനെ കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് നിയമസഭാ സാമാജികര്‍, 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയ ഒരു ‘കരാര്‍’ പാലിക്കാന്‍ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.…
Read More » -
ഗാര്‍ഹിക പീഡനമെന്ന് പറഞ്ഞപ്പോള്‍ സഹതാപം തോന്നി, ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം ; ഗര്‍ഭഛിദ്രത്തിന് മരുന്ന് യുവതി കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണെ ന്നും രാഹുല്‍ ; മൂന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി
തിരുവനന്തപുരം: ലൈംഗികാപവാദക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഉഭയസമ്മത പ്രകാരമുളള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന ആരോപണം ശരിയല്ലെന്നും ബിജെപിയും സിപിഐഎമ്മും രാഷ്ട്രീയം കളിക്കുന്നെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദം മറയ്ക്കാനുള്ള ശ്രമമെന്നും സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. പരാതിക്ക് പിന്നില്‍ സിപി ഐഎമ്മും ബിജെപിയുമാണ്. പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പരാതിക്കാരി തന്നോട് പറഞ്ഞു. തനിക്ക് അവരോട് സഹതാപം തോന്നി. തുടര്‍ന്ന് ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേക്ക് അത് വളര്‍ന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് യുവതി. യുവതി ഗര്‍ഭിണിയായി എന്ന വാദം തെറ്റാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജിയില്‍ വാദിക്കുന്നത്. ബന്ധത്തിലെ ഓരോ നിമിഷവും പരാതിക്കാരി റെക്കോര്‍ഡ് ചെയ്തെന്നും സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു.…
Read More »
