politics
-
അടിസ്ഥാന രഹിതം; സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നത് വിലക്കിയെന്ന വാര്‍ത്ത തള്ളി പി.കെ. ശ്രീമതി; മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണമെന്നും ആവശ്യം
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്ത തള്ളി പി.കെ. ശ്രീമതി. തന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും പിന്‍വലിക്കണമെന്നും പി.കെ. ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു. പി.കെ. ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്തകള്‍ ഇന്ന് രാവിലെയാണ് പുറത്ത് വന്നത്. പ്രായപരിധിയില്‍ ഇളവ് ലഭിച്ച് കേന്ദ്ര കമ്മിറ്റി അംഗമായി തുടരുകയാണെങ്കിലും സംസ്ഥാനത്ത് ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി ശ്രീമതിയെ വിലക്കിയത് എന്നാണ് വാര്‍ത്ത വന്നത്. ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പറഞ്ഞതനുസരിച്ചാണ് എത്തിയതെന്ന് ശ്രീമതി പറഞ്ഞെങ്കിലും പിണറായി വഴങ്ങിയില്ലെന്നും പറയുന്നു. വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പി.കെ. ശ്രീമതിയുടെ പ്രതികരണം. കഴിഞ്ഞ വെളളിയാഴ്ച നടന്ന സെക്രട്ടേറിയേറ്റില്‍ ശ്രീമതി പങ്കെടുത്തില്ല. എന്നാല്‍ ഇന്നലെത്തെ സംസ്ഥാന സമിതിയില്‍ പങ്കെടുത്തു. ശ്രീമതിയെ വിലക്കിയത് സ്ഥീരീകരിക്കാന്‍ നേതാക്കളും തയാറായിട്ടില്ല. 75 വയസ് പിന്നിട്ട പി.കെ. ശ്രീമതി ജനാധിപത്യ മഹിളാ അസോസിയഷന്റെ അഖിലേന്ത്യാ പ്രസിഡന്റ്് എന്ന നിലയിലാണ്…
Read More » -
തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കും; മുഖ്യമന്ത്രിയുടെ അത്താഴ വിരുന്നില്‍നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍; ക്ഷണിച്ചത് ആഴ്ചകള്‍ക്കു മുമ്പ്; പങ്കെടുക്കില്ലെന്ന അറിയിച്ചത് ദിവസങ്ങള്‍ക്കു മുമ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച അത്താഴ വിരുന്നില്‍നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍. കേരള ബംഗാള്‍ ഗോവ ഗവര്‍ണര്‍മാരെയാണ് ഞായറാഴ്ച ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി വിരുന്നിനു ക്ഷണിച്ചിരുന്നത്. ഡിന്നറില്‍ പങ്കെടുത്താല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് ഗവര്‍ണര്‍മാര്‍ വിലയിരുത്തി. ആഴ്ചകള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ഗവര്‍ണര്‍മാരെ വരുന്നിനായി ക്ഷണിച്ചത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരാണ് പിന്മാറിയത്. ഒരാഴ്ചയ്ക്ക് മുന്‍പാണ് ഗവര്‍ണര്‍മാര്‍ നോ പറഞ്ഞത്. ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവര്‍ണറാണ്. പിന്നാലെ മറ്റു രണ്ടു പേര്‍ കൂടി പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു. മുഖ്യമന്ത്രി മകളുടെ പേരില്‍ ഉള്‍പ്പടെ രാഷ്ട്രീയ വിവാദങ്ങളില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരമൊരു വിരുന്നില്‍ പങ്കെടുക്കേണ്ടെന്നാണ് ഗവര്‍ണര്‍മാരുടെ തീരുമാനം എന്നാണ് വിവരം. നേരത്തെ ഡല്‍ഹി കേരള ഹൗസില്‍ നിര്‍മലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കേരള ഗവര്‍ണര്‍ പങ്കെടുത്തതില്‍ ഉള്‍പ്പടെ പ്രതിപക്ഷം ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള…
Read More » -
നിങ്ങള്‍ക്കു പ്രത്യേകം ഇളവില്ല: പി.കെ. ശ്രീമതിയെ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതു വിലക്കി പിണറായി വിജയന്‍; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കു പങ്കെടുക്കാമെന്നിരിക്കേ അസാധാരണ നിലപാട്; മൗനം പാലിച്ച് എം.എ. ബേബി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ പി.കെ.ശ്രീമതിക്ക് വിലക്ക്. പി.കെ. ശ്രീമതി ഡല്‍ഹിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കേരളഘടകത്തില്‍ നിന്ന് നിര്‍ദേശം ഉയര്‍ന്നു. ശ്രീമതിക്ക് മാത്രമായി പ്രത്യേക ഇളവില്ലെന്ന് 19ന് നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയന്‍ തുറന്നടിച്ചു. ഇതോടെ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നിന്ന് ശ്രീമതി വിട്ടുനില്‍ക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗങ്ങളില്‍ പങ്കെടുക്കാമെന്നിരിക്കെ അസാധാരണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഇതേപ്പറ്റി പറഞ്ഞിരുന്നില്ലെന്ന് ശ്രീമതി യോഗത്തില്‍ പറഞ്ഞതായാണ് സൂചന. ശ്രീമതിക്ക് ഇളവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കമ്മറ്റിയില്‍ ഉണ്ടായിരുന്ന ജനറല്‍ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മൗനം പാലിച്ചു. കൊല്ലം സമ്മേളനത്തില്‍ പ്രായപരിധിക്കനുസരിച്ച് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ പി.കെ.ശ്രീമതി, കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇളവ് വാങ്ങി കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നത് പിണറായിയെ…
Read More » -
‘ഈ മൊഴി ഞാന്‍ കൊടുത്തിട്ടില്ല, സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് പറഞ്ഞിട്ടുമില്ല’: സിഎംആര്‍എല്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് വീണാ വിജയന്‍; കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്‌ഐഒയ്ക്ക് മൊഴി നല്‍കിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് ടി വീണ. ‘ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അതവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്‌സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു’- വീണ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായാണു വീണയുടെ പ്രസ്താവന പുറത്തുവരുന്നത്. വീണയുടെ മൊഴി എന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘അസത്യമായ വാര്‍ത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നല്‍കിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ ഓഫീസില്‍നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ…
Read More » -
വെള്ളം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കും; ഇന്ത്യക്കു ഭീഷണിയുമായി പാക് പ്രധാനമന്ത്രി; പ്രതിഷേധക്കാരുടെ കഴുത്തറക്കുമെന്ന് പാക് സൈനിക ഉദ്യോഗസ്ഥന്‍; ഹമാസ് ആക്രമണമെത്ത അനുസ്മരിപ്പിക്കുന്നു എന്ന് ഇസ്രയേല്‍ പൗരന്‍മാര്‍
ഇസ്ലാമാബാദ്: ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ ഭീഷണിയുമായി പാക് പ്രധാനമന്ത്രി. സിന്ധു നദീജലം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന് ഷഹബാസ് ഷെരീഫ്. സിന്ധു നദീജലം പാക്കിസ്താന്റെ നിലനില്‍പ്പിന് അനിവാര്യമെന്നായിരുന്നു പ്രതികരണം.ഇന്ത്യ സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭീഷണിയുമായി എത്തിയിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചതിലുള്ള അങ്കലാപ്പാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. രാജ്യത്തിന്റെ നിലനില്‍പിന് സിന്ധുനദീജലം അനിവാര്യമാണ്. അത് തടഞ്ഞാല്‍ സൈനികമായി നേരിടാന്‍ മടിക്കില്ല എന്നാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍. Army & Air Adviser Col. Taimur Rahat of Pakistan. He is behaving like rogue rowdy gesturing Pakistan muslim terrorists will behead Indians in UK. PM of UK @Keir_Starmer have already allowed Pak muslim grooming gang to molest & r@pe girls in UK under the supervision of Rahat. pic.twitter.com/dbf5UnjNK2…
Read More » -
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും താത്കാലിക ആശ്വാസം; ഇരുവര്‍ക്കും കോടതി തത്കാലം നോട്ടീസ് അയയ്ക്കില്ല; കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും താല്‍ക്കാലിക ആശ്വാസം. കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉടന്‍ ഹാജരാവണ്ട. ഇരുവര്‍ക്കും നോട്ടിസ് അയക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി വിസമ്മതിച്ചു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ ഇ.ഡിക്ക് നിര്‍ദേശം നല്‍കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി റൗസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്. 5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എ.ജെ.എല്‍) കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍, യങ് ഇന്ത്യന്‍ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന ആരോപണം.
Read More » -
എന്‍സിപിയിലെ പൊട്ടിത്തെറി ജില്ലാ ഘടകങ്ങളിലേക്കും; മുന്‍ എംഎല്‍എ പി.ആര്‍. ഫ്രാന്‍സിസിന്റെ മകള്‍ മോളി ഫ്രാന്‍സിസ് തൃശൂരില്‍ ജില്ല പ്രസിഡന്റ് സ്ഥാനം രാജിവച്ചു; 30ന് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കും
തൃശൂര്‍: മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായിരുന്ന പി.ആര്‍. ഫ്രാന്‍സിന്റെ മകള്‍ മോളി ഫ്രാന്‍സിസ് എന്‍സിപിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍. ഏപ്രില്‍ 30ന് ഡിസിസി നേതൃത്വ യോഗത്തില്‍ പാര്‍ട്ടി അംഗത്വം നല്‍കും. കഴിഞ്ഞ കാലങ്ങളില്‍ പല അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ട് പോയവരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് പി.ആര്‍. ഫ്രാന്‍സിസിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ മകളെ തിരിച്ചെത്തിക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോഫസ് ടാജറ്റ് പറഞ്ഞു. ആരെയും ഒഴിവാക്കലല്ല, എല്ലാവരെയും ചേര്‍ത്തു നിര്‍ത്തലാണ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ആശയം. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന്റെയും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികളില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. അതിന് പാര്‍ട്ടിയിലേക്ക് വിട്ടുപോയവരെ തിരികെ കൊണ്ടുവരുക എന്നുള്ളതാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. രാജിവച്ച പി.സി. ചാക്കോയ്ക്കു പകരം പുതിയ എന്‍സിപി സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കം പാര്‍ട്ടിയിലെ പ്രതിസന്ധിക്കിടെയാണു മോളിയുടെ രാജി.…
Read More » -
ദിവസങ്ങള്‍ക്കുമുമ്പ് ഭീഷണി സന്ദേശമെത്തി, സൈന്യം അവഗണിച്ചു; വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; കൂട്ടത്തില്‍ മുന്‍ സൈനികന്‍, ഹെല്‍മെറ്റില്‍ ക്യാമറ; പാക് സൈന്യത്തിന്റെ ആസൂത്രണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍; ബിജെപിയെ വെട്ടിലാക്കി രാജീവ് ചന്ദ്രശേഖറും
ജമ്മു: ദിവസങ്ങള്‍ക്കു മുമ്പു ലഭിച്ച ഭീഷണി സന്ദേശം അവഗണിച്ചതാണു ഭീകരാക്രമണത്തിനു വഴിവച്ചതെന്നു വിമര്‍ശനം. പഹല്‍ഗാമില്‍ 26 പേരുജെ ജീവന്‍ നഷ്ടമായ ആക്രമണത്തിനുമുമ്പ് പാക് അധീന കാശ്മീരില്‍നിന്നുളള ഭീകരവാദികളിലൊരാള്‍ സൂചനകള്‍ നല്‍കിയിരുന്നെന്നും സുരക്ഷാ സേന ഇതു ഗൗരവമായി കരുതിയില്ലെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ ആസൂത്രണത്തോടെ, പരിശീലനം ലഭിച്ച സംഘമാണ് ആക്രമണം നടത്തിയത്. കൂട്ടത്തില്‍ മുന്‍പാക് സൈനികനുണ്ടായിരുന്നതു തെളിവായും ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനില്‍നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഭീകരവാദികള്‍ക്ക് യഥാസമയം വിവരങ്ങളും സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചെന്നും ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിവിലും കുറവായതും എന്നാല്‍ ആക്രമണം ഉണ്ടായാല്‍ ജീവഹാനി ഏറെയുണ്ടാകാനും ഇടയുള്ള ബൈസരണ്‍ തെരഞ്ഞെടുത്തതിലുംവരെ പാക് തന്ത്രമുണ്ട്. ആക്രമണം നടത്താനെത്തിയ ഭീകരര്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് കാമറ ഘടിപ്പിച്ചതായിരുന്നുവെന്നും വിനോദസഞ്ചാരികളെ കൊല്ലുന്നതിന്റെയും ആളുകളില്‍ ഭീതി നിറയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കരുതിക്കൂട്ടി ഉപയോഗിച്ചതാണിവയെന്നും മറ്റ് ഭീകരസംഘടനകള്‍ക്ക് ഈ…
Read More » -
കശ്മീര്‍ ഭീകരാക്രമണം: കടുപ്പിച്ച് ക്രിക്കറ്റ് ലോകവും; പാകിസ്താനുമായി ഇനി കളിക്കില്ലെന്ന് ഇന്ത്യ; ഐസിസി മത്സരങ്ങളില്‍ മാത്രം പങ്കെടുക്കും; ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാര്‍ ഇറങ്ങുക കറുത്ത ബാന്‍ഡ് ധരിച്ച്
ബംഗളുരു: കശ്മീര്‍ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് കളികളും ഭാവിയിലുണ്ടാകില്ലെന്നു പ്രഖ്യാപിച്ച് ബിസിസിഐ. 2012-13 ശേഷ ഇന്ത്യയും പാകിസ്താനും മാത്രം ഉള്‍പ്പെടുന്ന മത്സരങ്ങള്‍ നടന്നിട്ടില്ല. ഇതു ഭാവിയിലും കര്‍ശനമായി തുടരുമെന്ന സൂചനയാണു വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നല്‍കുന്നത്. അമ്പതോവര്‍ മത്സരത്തിന് ഇന്ത്യയിലെത്തിയതിനുശേഷം പാകിസ്താനും ഇന്ത്യയും മാത്രം ഉള്‍പ്പെടുന്ന കളികള്‍ നടന്നിട്ടില്ല. 2008ല്‍ ആണ് ഇന്ത്യ അവസാനമായി പകിസ്താനില്‍ കളിക്കുന്നത്. പിന്നീട് 2023ല്‍ ഇന്ത്യയില്‍ ലോകകപ്പിലും പാകിസ്താനുമായി ഏറ്റുമുട്ടി. ഈ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് പാകിസ്താനില്‍ പോകില്ലെന്ന് അറിയിച്ചതിനു പിന്നാലെ മത്സരങ്ങള്‍ ദുബായിലേക്കു മാറ്റിയിരുന്നു. ഞങ്ങള്‍ ഭീകരാക്രമണത്തിന്റെ ഇരകളാണ്. സര്‍ക്കാര്‍ എന്തുതന്നെ പറഞ്ഞാലും ഞങ്ങള്‍ ചെയ്യും. ഇന്ത്യയും പാകിസ്താനും മുള്ള ഉഭയകക്ഷി മത്സരങ്ങള്‍ ഇനി കളിക്കില്ല. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരമുള്ള മത്സരങ്ങളില്‍നിന്നു മാറി നില്‍ക്കാനാകില്ല. അവര്‍ക്കു സാഹചര്യങ്ങളെന്തെന്നു വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാമില്‍ നടന്ന കൂട്ടക്കുരുതിയില്‍ ക്രിക്കറ്റ് ലോകത്തിന് ആശങ്കയുണ്ടെന്ന് ബിസിസിഐ…
Read More »
