politics
-
ഹാരിസിനെ ശരിവച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്; ഹാരിസ് പറഞ്ഞതു ശരി; കുടുക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തല്‍; ഹാരിസിനെ ഇരുട്ടില്‍ നിര്‍ത്താന്‍ വിദഗ്ധസമിതി റിപ്പോര്‍ട്ട് കരുവാക്കിയതില്‍ സമിതിയിലെ ഡോക്ടര്‍മാര്‍ക്കും അതൃപ്തി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സിസ്റ്റം തകരാര്‍ തുറന്നു പറഞ്ഞ ഡോ. ഹാരിസിനെ ശരിവച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ഡിഎംഇ ഡോ. കെ.വി വിശ്വനാഥന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഉപകരണങ്ങടക്കം വാങ്ങുന്നതില്‍ കമ്പനികളുമായി തുടര്‍ച്ചയായ കരാര്‍ വേണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സമയബന്ധിതമായി ഉപകരണങ്ങള്‍ ലഭിക്കാന്‍ ഇതാവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ഒാരോ ഉപകരണത്തിനും പ്രത്യേകം കരാര്‍ ക്ഷണിക്കുന്ന രീതിയുണ്ട്. ഇതു മൂലം ഉപകരണങ്ങള്‍ കിട്ടാന്‍ കാലതാമസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു. സൂപ്രണ്ടിന് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഡോ ഹാരിസിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ഡിഎംഇ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലാണ് സിസ്റ്റത്തിന്‍റെ തകരാറുകള്‍ വീണ്ടും ചൂണ്ടിക്കാട്ടുന്നത്. ആദ്യം അന്വേഷണം നടത്തിയ വിദഗ്ധ സമിതി പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഡോക്ടര്‍ ഹാരിസിനെ കുടുക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം. അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിദഗ്ധസമിതിയിലെ ഡോക്ടർമാർക്ക് അതൃപ്തിയുണ്ട്. ഡോക്ടര്‍ ഹാരിസിനെ ഇരുട്ടത്ത് നിർത്താൻ…
Read More » -
‘പാലായില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി നടന്നത് വികസനമുരടിപ്പ്’: താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടുമെന്ന സൂചന നല്‍കി ജോസ് കെ. മാണി
കോട്ടയം: വരുാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പാലായില്‍ വികസനമുരടിപ്പാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഉള്ളതെന്നും അതില്‍ നിന്ന് മാറി വികസന വഴി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടന്ന യുവജന റാലിയ്ക്ക് ശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. രണ്ടായിരത്തോളം യുവാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു. നേരത്തെ കടുത്തുരുത്തി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും ജോസ് കെ മാണിയും പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. ജോസ് കെ മാണി പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളും ഇതോടൊപ്പം ഉണ്ടായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ പരാജയപ്പെട്ടെങ്കിലും മോന്‍സ് ജോസഫിന്റെ ഭൂരിപക്ഷം 5000 ത്തിന് താഴേയ്ക്ക് എത്തിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചിരുന്നു.
Read More » -
പാകിസ്താന്റെ ഫൈറ്റര്‍ ജെറ്റുകള്‍ ഇന്ത്യ വീഴ്ത്തിയോ? യുദ്ധ വിമാനങ്ങളില്‍ പൈലറ്റുമാര്‍ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന മാര്‍ട്ടിന്‍-ബേക്കര്‍ ഇജക്ഷന്‍ സീറ്റിന്റെ കണക്കില്‍ ആ രഹസ്യം ഒളിഞ്ഞു കിടപ്പുണ്ട്; മൂടിവച്ചാലും തെളിയുന്ന സത്യം
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അഞ്ചു യുദ്ധ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രാജ്യാന്തര രംഗത്ത് വീണ്ടും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയാകുകയാണ്. വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം തള്ളി പാക് പ്രതിരോധ മന്ത്ര ഖ്വാജ ആസിഫും രംഗത്തെത്തി. ഇന്ത്യയും പാകിസ്താനും എന്തൊക്കെ നഷ്ടമായെന്ന് അറിയാന്‍ സ്വതന്ത്രപരിശോധനയ്ക്ക് തയാറുണ്ടോയെന്ന് ഒരു പടി കടന്ന് ആസിഫ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, എത്രയൊക്കെ മൂടിവച്ചാലും ചില കണക്കുകള്‍ പുറത്തുവരും. അതിലൊന്നാണ് അപകടങ്ങളില്‍ പെടുന്ന യുദ്ധ വിമാനങ്ങളടക്കമുള്ളവയില്‍നിന്ന് പൈലറ്റുമാര്‍ പുറത്തുകടക്കുന്ന ഇജക്ഷന്‍ സീറ്റ്. ലോകത്തെമ്പാടുമുള്ള മുന്‍നിര വിമാനങ്ങളില്‍ ഉപയോഗിക്കുന്നത് ബ്രീട്ടീഷ് കമ്പനിയായ മാര്‍ട്ടിന്‍-ബേക്കര്‍ നിര്‍മിക്കുന്ന ഇജക്ഷന്‍ സീറ്റുകളാണ്. ഈ സീറ്റുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ അപകടത്തില്‍പെടുമ്പോഴെല്ലാം ഇവര്‍ എക്‌സില്‍ കണക്കുകള്‍ പുറത്തുവിടാറുണ്ട്. അത്തരമൊരു കണക്കു പരിശോധിച്ച പ്രതിരോധ വിദഗ്ധരാണ് പാകിസ്താന്റെ അവകാശവാദത്തിനു നേരെ സംശയത്തോടെ നോക്കുന്നത്. മേയ് ഏഴിനാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ 88 മണിക്കൂര്‍ നീണ്ട യുദ്ധം ആരംഭിച്ചത്. ഇതിനുമുമ്പ് മാര്‍ട്ടിന്‍-ബേക്കര്‍…
Read More » -
ഒറ്റ വിമാനം പോലും ഇന്ത്യ വീഴ്ത്തിയിട്ടില്ല; ആരോപണം തള്ളി പാക് പ്രതിരോധ മന്ത്രി; ‘ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇന്ത്യ തയാറാണോ? എങ്കില്‍ പാകിസ്താനും തയാറാകും; അപ്പോള്‍ സത്യം പുറത്തുവരും’
ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ച് ഫൈറ്റര്‍ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ അവകാശവാദം തള്ളി പാകിസ്താന്‍. ഒറ്റ വിമാനം പോലും ഇന്ത്യയുടെ ആക്രമണത്തില്‍ വീണിട്ടില്ലെന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസമായി ഇങ്ങനെയൊരു വാദഗതി ആരും ഉയര്‍ത്തിയിട്ടില്ല. ഇന്ത്യ തയാറാകുമെങ്കില്‍ പാകിസ്താനും തങ്ങളുടെ ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടു കണക്കെടുപ്പിക്കാന്‍ തയാറാണ്. അപ്പോള്‍ സത്യം പുറത്തുവരും. പാകിസ്താന്റെ പരമാധികാരത്തിനുമേല്‍ ഉണ്ടാകുന്ന എന്തു നീക്കത്തിനെതിരേയും നടപടിയുണ്ടാകുമെന്നും ആസിഫ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്നുമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ് വെളിപ്പെടുത്തിയത്. ഇതു ദേശീയ- രാജ്യാന്തര മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായി. ബംഗളുരുവില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജാക്കോബാബാദ് എയര്‍ബേസിലുണ്ടായിരുന്ന ഏതാനും അമേരിക്കന്‍ നിര്‍മിത എഫ് 16 ജെറ്റുകളും നശിപ്പിച്ചു.…
Read More » -
മുഹൂര്‍ത്തമോ സമയമോ ഒന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചിട്ടില്ല; വന്നത് അസുഖ വിവരം അറിഞ്ഞ് കുടുംബ സമേതം; ഗോവിന്ദനുമായി വര്‍ഷങ്ങളുടെ ബന്ധം; ജാതകം നോക്കാന്‍ അമിത് ഷായും വന്നു; ജ്യോത്സ്യന്‍ മാധവ പൊതുവാള്‍
കണ്ണൂർ: എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ. എംവി ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്ന് മാധവ പൊതുവാൾ പറഞ്ഞു. എംവി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാൾ വ്യക്തമാക്കി. എംവി ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടുവെന്ന വിവാദങ്ങൾക്കിടെയാണ് ജ്യോത്സ്യൻ്റെ പ്രതികരണം. മുഹൂർത്തമോ സമയമോ ഒന്നും എംവി ഗോവിന്ദൻ ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. എംവി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാൾ പറഞ്ഞു. അമിത് ഷായും അദാനിയും വന്നു കണ്ടിരുന്നു. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറയുന്നു. ചില നേതാക്കൾ ജ്യോത്സ്യനെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിലാണ് വിമർശനമുയർന്നത്. ഇതിന് പിന്നാലെ വാർത്തയോട് പ്രതികരിച്ച് പി ജയരാജൻ രംഗത്തെത്തി.…
Read More » -
ഭൂതല മിസൈല് ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ അഞ്ചു യുദ്ധ വിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും വീഴ്ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തി എയര്ഫോഴ്സ് മേധാവി; പാക് എയര്ബേസിലെ അമേരിക്കയുടെ എഫ് 16 വിമാനങ്ങളും നശിപ്പിച്ചെന്ന് എ.പി. സിംഗ്
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ്. ബംഗളുരുവില്‍ പ്രസംഗിക്കുന്നതിനിടെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജാക്കോബാബാദ് എയര്‍ബേസിലുണ്ടായിരുന്ന ഏതാനും അമേരിക്കന്‍ നിര്‍മിത എഫ് 16 ജെറ്റുകളും നശിപ്പിച്ചു. മേയ് 10ന് പാക് മിലിട്ടറി സൈറ്റുകള്‍ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിലായിരുന്നു ഇത്. ഇതില്‍ മിക്ക എയര്‍ബേസുകളും ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആക്രമണം കൂടുതല്‍ സൂഷ്മതയോടെ നടപ്പാക്കിയതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിനു പാകിസ്താന്‍ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിവച്ചിട്ട നിരീക്ഷണ വിമാനഗ ഒന്നുകില്‍ എലിന്റ് (ഇലക്‌ട്രോണിക് ഇന്റലിജന്‍സ്) വിമാനമോ എഇഡബ്ല്യു ആന്‍ഡ് സി എന്നിവയില്‍ ഏതെങ്കിലുമോ ആകാന്‍ സാധ്യതയുണ്ട്. 300 കിലോമീറ്റര്‍ അകലെവച്ചാണ് നിരീക്ഷണ വിമാനം തകര്‍ത്തത്. ഭൂതല മിസൈല്‍ ഉപയോഗിച്ചുള്ള ഏറ്റവും മികച്ച ആക്രമണമാണിതെന്നും സിംഗ് അവകാശപ്പെട്ടു. ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം നേരത്തേ യുഎസ്…
Read More » -
ലീഗിന്റെ ശ്രമം മുസ്ലിം രാജ്യം സൃഷ്ടിക്കല്‍: കേരളത്തിലെ കോണ്‍ഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാവില്ല: വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: കേരളത്തിലെ കോണ്‍ഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലിം ലീഗ് ഈ നാട്ടില്‍ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എടത്വാ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്എന്‍ഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോമ്പ് സമയത്ത് മലപ്പുറത്ത് ഒരു ചായക്കടപോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലാകാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങിക്കുന്നവര്‍ക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ലെന്നും സംഘടിതമായി ഒത്തുചേര്‍ന്നാല്‍ മാത്രമേ സമുദായത്തിന് അര്‍ഹമായത് വാങ്ങിയെടുക്കാന്‍ പറ്റൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി.
Read More » -
വാര്‍ത്താ സമ്മേളനത്തിനിടെ ഫോണ്‍ വിളിച്ചത് ഉന്നത ഉദ്യോഗസ്ഥന്‍; ഫോണില്‍ തെളിഞ്ഞ ഫോട്ടോ എല്ലാം വെളിപ്പെടുത്തി; ഹാരിസിനെതിരായ വാദങ്ങള്‍ പൊളിഞ്ഞു; അന്വേഷണം അവസാനിപ്പിച്ചു
തിരുവനന്തപുരം: ഡോക്ടര്‍ ഹാരിസിനെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലും സൂപ്രണ്ടും നടത്തിയ വാര്‍ത്താ സമ്മേളനം നിയന്ത്രിച്ചത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ കെ.വി വിശ്വനാഥന്‍. താന്‍ തന്നെയാണ് ഫോണ്‍ വിളിച്ചതെന്ന് DME സ്ഥിരീകരിച്ചു. പ്രിന്‍സിപ്പല്‍ ഡോ പി.കെ.ജബ്ബാറിന്റെ ഫോണില്‍ തെളിഞ്ഞ ഫോട്ടോയാണ് ഫോണ്‍ വിളിക്ക് പിന്നിലെ ഉന്നതനെ കുടുക്കിയത്. വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണമെന്നും റിപ്പോര്‍ട്ടിലെ മൊഴി വായിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ആവശ്യപ്പെട്ടു എന്നുമാണ് വിശദീകരണം. വാര്‍ത്താ സമ്മേളനത്തിനിടെ പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും പല തവണ ഫോണ്‍ കോളുകള്‍ വന്നിരുന്നു. സൂപ്രണ്ട് തനിക്ക് വന്ന ഫോണ്‍ കോള്‍ സര്‍ എന്നു വിളിച്ച് അഭിസംബോധന ചെയ്യുന്നതും പ്രിന്‍സിപ്പലിന് നിര്‍ദേശം കൈമാറുന്നതും വ്യക്തമായിരുന്നു. വകുപ്പിലെ ഉപകരണം നഷ്ടപ്പെട്ട വിവരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ മുതല്‍ മന്ത്രി ഓഫീസിന്റെ അറിവോടെ ഡോ ഹാരിസിനെ ഉപകരണ മോഷണത്തില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടെ ഡോക്ടര്‍ ഹാരിസിനെതിരായ വിഷമുനകള്‍ എല്ലാം…
Read More » -
രാഹുല്‍ഗാന്ധി കര്‍ണാടകയിലും മഹാരാഷ്ട്രയിലും യുപിയിലും വോട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ ആദിത്യ ശ്രീവാസ്തവ എവിടെ? ലക്‌നൗവിലെ വീട്ടില്‍ ആളില്ല; അന്വേഷണവുമായി മാധ്യമ പ്രവര്‍ത്തകര്‍; 2024ലെ ക്രമക്കേടിനുശേഷം വോട്ടര്‍ പട്ടിക തിരുത്തി?
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ്് രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയകളെത്തന്നെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ലക്‌നൗവില്‍നിന്നുള്ള ആദിത്യ ശ്രീവാസ്തവ ആണ്. ആദിത്യയുടെ ചിത്രമടക്കമുള്ള ഇപിഐസി (ഇലക്‌ടേഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന് കര്‍ണാടകയിലും യുപിയിലും മഹാരാഷ്ട്രയിലും വോട്ടുണ്ടെന്നു രാഹുല്‍ തെളിയിച്ചു. വോട്ടര്‍ പട്ടികയിലെ തട്ടിപ്പിന്റെ ക്ലാസിക് ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് ആദിത്യയുടെ ഫോട്ടോയും ഇപിഐസി നമ്പര്‍ എന്നിവയും രാഹുല്‍ പുറത്തുവിട്ടു. എന്നാല്‍, കര്‍ണാടകയിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഇയാളുടെ പേര് വോട്ടര്‍ പട്ടികയിലില്ലെന്ന് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ ആദിത്യയുടെ ഇപിഐസി നമ്പര്‍ നല്‍കിയാണ് പരിശോധിച്ചത്. കര്‍ണാടകയിലെ വോട്ടര്‍പട്ടികയില്‍ ആദിത്യയുടെ പേരു പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ലക്‌നൗ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ ഈ പേരില്ല. ‘നോ റിസള്‍ട്ട് ഫൗണ്ട്’ എന്നു കാണിക്കുകയാണ് ഉണ്ടായത്. ALSO READ ഭൂതല മിസൈല് ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ…
Read More » -
ഗാസയുടെ പൂര്‍ണ നിയന്ത്രണം: ഇസ്രയേലിനെതിരേ നീക്കവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍; ആയുധം നല്‍കുന്നതു നിര്‍ത്തുമെന്നു ജര്‍മനി; ഉടക്കിട്ട് സൗദിയും ഫ്രാന്‍സും ബ്രിട്ടനും കാനഡയും; നെതന്യാഹുവിനെ പിന്തുണച്ച് അമേരിക്ക; ഹമാസിന്റെ നിലപാടില്‍ ട്രംപ് അസ്വസ്ഥനെന്ന് അംബാസഡര്‍
ജെറുസലേം: ഗാസ സിറ്റി മുഴുവന്‍ പിടിച്ചടക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരേ വിദേശത്തുനിന്നും സ്വദേശത്തുനിന്നും കടുത്ത പ്രതിഷേധം. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുമെന്നതിനാല്‍ ഇസ്രയേലിന് ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം നിരാശാജനകമാണെന്നും ഗാസയിലെ നീക്കത്തെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടനും ആവശ്യപ്പെട്ടു. എന്നാല്‍, 2023ല്‍ ആക്രമണത്തിന് ഇരയായ ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ യഥാര്‍ഥത്തില്‍ ഹമാസിനെയാണ് വരുതിയിലെത്തിക്കേണ്ടതെന്നു അമേരിക്കയുടെ ഇസ്രയേല്‍ അംബാസഡര്‍ മൈക്ക് ഹക്കാബി പറഞ്ഞു. ഹമാസിന്റെ കണ്ണില്‍ ചോരയില്ലാത്ത ആക്രമണമാണ് ഇപ്പോഴത്തെ യുദ്ധത്തിന് ഇടയാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയിലേക്കു ഹമാസ് എത്തിപ്പെടാത്തതില്‍ ട്രംപ് അസ്വസ്ഥനാണ്. ഹമാസ് അധികാരത്തില്‍ തുടരുന്നതിനോട് ട്രംപ് ഒരുതരത്തിലും അനുകൂലമല്ല. അവരെ നിരായുധീകരിക്കുകയാണു ട്രംപിന്റെ ലക്ഷ്യമെന്നും ഹക്കാബി പറഞ്ഞു. ALSO READ ഭൂതല മിസൈല് ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ അഞ്ചു യുദ്ധ വിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും വീഴ്ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തി എയര്ഫോഴ്സ് മേധാവി; പാക് എയര്ബേസിലെ അമേരിക്കയുടെ എഫ് 16 വിമാനങ്ങളും നശിപ്പിച്ചെന്ന് എ.പി. സിംഗ് ബന്ദികളുടെ…
Read More »