politics
-
ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ; യുഡിഎഫ് 100 സീറ്റുകളുമായി അടുത്ത തവണ അധികാരത്തില്‍ എത്തുമ്പോള്‍ ശബരിമല കേസുകള്‍ എല്ലാം പിന്‍വലിക്കും
പന്തളം: ഇത് ഇടത് സര്‍ക്കാരിന്റെ അവസാന നാളുകളാണെന്നും അടുത്തതായി വരാന്‍ പോകുന്നത് യുഡിഎഫിന്റെ ഗവണ്‍മെന്റാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തിലാണ് പ്രതികരണം. കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സര്‍ക്കാരാ ണെണെന്നും 2026ല്‍ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലേറുമ്പോള്‍ ശബരിമല കേസുകള്‍ എല്ലാം പിന്‍വലിക്കുമെന്നും പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണമോഷണക്കേസ് ദേവസ്വം മന്ത്രിയും ബോര്‍ഡും അറിഞ്ഞാണ് എല്ലാം നടന്നത്. എല്ലാവരെയും ഞെട്ടിച്ച മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുക യായിരുന്നു. ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും പറഞ്ഞു. ദേവസ്വം മാനുവല്‍ തെറ്റിച്ച് കൊണ്ട്, ദേവസ്വം വകുപ്പിന്റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശാന്‍ എന്ന വ്യാജേന കൊണ്ടുപോ യതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ കടകംപള്ളിയെ വി.ഡി. സതീശന്‍ വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയി ല്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാര്‍ നടത്തിയ കളവ് ആരും അറിഞ്ഞില്ലെങ്കില്‍ അവര്‍ വീണ്ടും കവര്‍ച്ച നടത്തുമെന്നും പറഞ്ഞു. നേരത്തേ…
Read More » -
ആര്‍എസ്എസ് ഗ്രാഫിക് ചിത്രത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത 20 ലക്ഷം കൈമാറി വിജയ് ; താരത്തിന്റെ പാര്‍ട്ടി ദീപാവലി ആഘോഷവും വേണ്ടെന്ന് വെച്ചു
ചെന്നൈ: ഡിഎംകെ യുടെ പരിഹാസത്തിനും ആര്‍എസ്എസ് യൂണിഫോമിയുള്ള ഗ്രാഫിക് ചിത്രത്തിനും പിന്നാലെ കരൂര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം കൈമാറി തമിഴ്‌സൂപ്പര്‍താരം വിജയ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കി. പാര്‍ട്ടിയുടെ പേരില്‍ ആരും ദീപാവലി ആഘോഷിക്കരുതെന്ന് ടിവികെ നിര്‍ദേശവും നല്‍കി. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്യെ ആര്‍എസ്എസ് യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണും ഡിഎംകെ പങ്കുവെച്ചിരുന്നു. ടിവികെയുടെ റാലിയില്‍ പങ്കെടുക്കുന്നതിനായി എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണമടഞ്ഞത് സെപ്റ്റംബര്‍ 27നായിരുന്നു. അതിനിടയില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ട്ടി ദീപാവലി ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തിരിക്കുകയാണ് ടിവികെ. ദുരന്തബാധിതര്‍ക്ക് വേണ്ടി അനുശോചനപരിപാടികള്‍ നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ഇതുവരെ കരൂരില്‍ വിജയ് സന്ദര്‍ശനത്തിന് എത്തിയിട്ടില്ല. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരില്‍ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും…
Read More » -
ബാറ്ററി പൊട്ടിത്തെറിച്ചു തീ; വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്
ബീജിംഗ്: ഹാന്‍ഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററി ക്യാബിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് എയര്‍ ചൈന വിമാനം ഷാങ്ഹായില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. 155 യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന എയര്‍ ചൈന വിമാനത്തിലാണ് സംഭവം. ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന എയര്‍ ചൈന വിമാനത്തില്‍ യാത്രക്കാരന്റെ ഹാന്‍ഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിക്കാണ് തീപിടിച്ചത്. തുടര്‍ന്ന് വിമാനം ഷാങ്ഹായില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവായി. യാത്രക്കാരന്റെ കൈയില്‍ കരുതിയിരുന്ന ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിയാണ് തീ പിടിച്ചത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ടുമെന്റില്‍ യാത്രക്കാരന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിക്ക് തീപിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read More » -
വയോധികയുടെ മാല പൊട്ടിച്ചോടി പാര്‍ട്ടിയെ കളങ്കപ്പെടുത്തി ; സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി ; സാമ്പത്തിക പ്രതിസന്ധിയെന്ന് മൊഴി
കണ്ണൂര്‍: വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന രാജേഷിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. വ്യാഴാഴ്ച കണിയാര്‍കുന്നിലെ വയോധികയുടെ ഒന്നരപവന്‍ വരുന്ന സ്വര്‍ണമാലയാണ് പൊട്ടിച്ചുകൊണ്ട് ഓടിയത്് നഗരസഭയിലെ നാലാം വാര്‍ഡ് കൗണ്‍സിലറായ പി പി രാജേഷ് പൊട്ടിച്ചോടിയത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പിക്കും വിധം പ്രവര്‍ത്തിച്ചതായിട്ടാണ് കണ്ടെത്തല്‍. വ്യാഴാഴ്ച വീട്ടുമുറ്റത്തിരുന്ന് മീന്‍ വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രതി വയോധികയുടെ മാല പൊട്ടിച്ചോടുകയായിരുന്നു. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാനായില്ല. കൂത്തുപറമ്പ് പൊലീസ് സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. സംഭവ സമയം പ്രതി ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വാഹന ഉടമയെ കണ്ടെത്തി. കൗണ്‍സിലര്‍ക്ക് വാഹനം നല്‍കിയിരുന്നുവെന്ന് വാഹനഉടമ പറഞ്ഞതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മറ്റുവഴികള്‍ ഇല്ലാതെ വന്നതോടെയാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
Read More » -
സ്‌ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ കരൂരില്‍ എത്താത്തത് ; ചോരക്കറ പുരണ്ട ആര്‍എസ്എസ് വേഷം ധരിച്ച് വിജയ് ; ഡിഎംകെ യുടെ ഐടിവിംഗ് തയ്യാറാക്കിയ ഗ്രാഫിക് പോസ്റ്റര്‍
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പോടെ തമിഴ്രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനിരുന്ന വിജയ് യ്ക്ക് കരൂര്‍ ദുരന്തം നല്‍കിയ തിരിച്ചടി ചെറുതൊന്നുമല്ല. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും തിരിച്ചുവരാന്‍ ശ്രമിക്കുന്ന വിജയ് ബിജെപിയുടെ എന്‍ഡിഎയുമായി സഹകരിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഇക്കാര്യത്തില്‍ നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇത്തരം ചര്‍ച്ചയ്ക്ക് വലിയ പ്രചാരം നല്‍കുകയാണ് ഡിഎംകെ. ഡിഎംകെ ഐടി വിഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വിജയ്യെ ആര്‍എസ്എസ് യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണ്‍ വലിയ ശ്രദ്ധ നേടുകയാണ്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ചോരപ്പാടുകള്‍ ഉള്ള ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് ഭരണകക്ഷിയായ ഡിഎംകെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ചോരയുടെ നിറത്തില്‍ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റില്‍ ഡിഎംഎകെയുടെ വിമര്‍ശനം. സ്‌ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത് എന്നും പോസ്റ്റില്‍ പരിഹാസിച്ചിട്ടുണ്ട്. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരില്‍ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ്…
Read More » -
ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കാണിച്ച് പാര്‍ട്ടിയില്‍ കുഴപ്പമുണ്ടെന്ന് വരുത്തി മോശമാക്കാന്‍ നോക്കേണ്ട ; മാധ്യമങ്ങളുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് മറുപടി നല്‍കി വി.ഡി. സതീശന്‍
തിരുവനന്തരപുരം: ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കാണിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുഴപ്പമുണ്ടെന്ന് വരുത്തിക്കാണിക്കാന്‍ തന്റെ വായില്‍ നിന്നും ഒന്നും കിട്ടില്ലെന്ന് പ്രതിപ ക്ഷനേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസിന്റെ പുന: സംഘടനയുമായി ബന്ധപ്പെട്ട ചോദ്യ ത്തിലായിരുന്നു പ്രതികരണം. ഇത്തരം ചോദ്യങ്ങള്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി യുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അത് തന്നോട് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ”അത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കേണ്ടതില്ല. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ മറുപടി പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസിന് പ്രശ്‌നവുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറ” അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പുന:സംഘടനയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ടെന്ന മാധ്യമവാര്‍ത്തകളെ തള്ളുന്നതായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. പ്രതിഷേധ സമരങ്ങളില്‍ തല്ലു കൊള്ളുകയും, ജയിലില്‍പോവുകയും, പരിക്കേല്‍ക്കുകയും ചെയ്ത നിരവധി നേതാക്കളെ കൂടി ഉള്‍ക്കൊണ്ടുവേണം പുനഃസംഘടന എന്ന് നേരത്തേ വിഡി സതീശന്‍ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായാണ് പുനഃസംഘടന…
Read More » -
കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന് നീരസം ; പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ; ശബരിമല സ്വര്‍ണമോഷണം വന്‍ പ്രചരണവിഷയമാക്കാന്‍ നീക്കം
ചെങ്ങന്നൂര്‍: കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതി ലുള്ള അതൃപ്തി പ്രകടിപ്പിച്ച് വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ നിന്നും വിട്ടുനിന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കിട്ടിയ വലിയ അടിയായിരുന്നു ശബരിമലയില്‍ കത്തിക്കൊണ്ടിരിക്കുന്ന വിവാദവിഷയങ്ങള്‍. ഇത് പരമാവധി മുതലെടുക്കാന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വസ സംരക്ഷണ ജാഥയുടെ ഒരു ക്യാപ്റ്റനാണ് കെ.മുരളീധന്‍. ശബരിമല സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് നാല് മേഖലാ ജാഥകള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത് ശബരിമല സ്വര്‍ണ്ണവിഷയത്തില്‍ രാഷ്ട്രീയമായി മേല്‍ക്കൈ ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വച്ച കെഎം ഹാരിസിന്റെ പേര് അവഗണിച്ചതും ദീര്‍ഘകാലമായി തനിക്കൊപ്പം ഉണ്ടായിരുന്ന മരിയാപുരം ശ്രീകുമാറിനെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തത് മുരളീധരന് വലിയ നീരസം ഉണ്ടാക്കിയിരുന്നു. നാലു ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തിലുള്ള ജാഥ ചെങ്ങന്നൂരില്‍ നിന്നും പന്തളത്ത് എത്തി സമാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, മേഖലാ ജാഥ സമാപിക്കുന്നത് വരെ നയിക്കുക എന്നുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു മുരളീധരന്‍. ഇന്ന്…
Read More » -
പീഡനമേറ്റെന്ന കുറിപ്പെഴുതി അനന്തു അജിയുടെ ആത്മഹത്യ; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രതി; 15 പേജില്‍ ആരോപണങ്ങള്‍; ഇന്‍സ്റ്റഗ്രാം വീഡിയോയിലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; ദുരനുഭവം കൂടുതല്‍ ആര്‍എസ്എസ് ക്യാമ്പില്‍നിന്ന്
കോട്ടയം: കോട്ടയത്ത് പീഡനത്തിനിരയായി അനന്തു അജി എന്ന യുവാവ് ജീവനൊടുക്കിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിതീഷ് മുരളീധരന്‍ പ്രതി. അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം വിഡിയോ മരണമൊഴിയായി രേഖപ്പെടുത്തിയാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. കേസ് പൊന്‍കുന്നം പൊലീസിന് കൈമാറും. നിതീഷ് മുരളീധരന്‍ വാര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പുറത്തുവന്ന വിഡിയോയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ ഐപിസി 377 പ്രകാരമാണ് കേസെടുത്തത്. ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലില്‍ അനന്തുവിന്റെ മൃതദേഹം കണ്ടത്. അനന്തുവിന്റെ ആരോപണം ഗുരുതരമാണെന്നും സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു. ശാഖയില്‍ നടന്ന അതിക്രമങ്ങള്‍ തനിക്കെതിരെ മാത്രമല്ല എന്ന അനന്തുവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും ആര്‍എസ്എസ് നേതൃത്വം സംഭവത്തില്‍ ഉത്തരം പറയണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ച ശേഷമായിരുന്നു അനന്തു ജീവനൊടുക്കിയത്. മരണശേഷം പുറത്തു വരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു പോസ്റ്റിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങള്‍. പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ അനന്തു ഷെഡ്യൂള്‍…
Read More » -
സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം: മാനേജ്‌മെന്റിന് കോടതിയില്‍ തിരിച്ചടി; ഡിഡിഇയുടെ ഉത്തരവിന് സ്‌റ്റേ ഇല്ല; ഇനി സ്‌കൂളിലേക്ക് അയയ്ക്കില്ലെന്നു രക്ഷിതാവ്
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഹിജാബ് ധരിച്ച് കുട്ടിയെ ക്ലാസിലിരിക്കാന്‍ അനുവദിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. കുട്ടിയെ ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറ്റാനാണ് രക്ഷിതാവിന്റെ തീരുമാനം. ഹിജാബ് ധരിച്ച് കുട്ടിയെ ക്ലാസിലിരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹിജാബ് വിഷയം അന്വേഷിച്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ്. ഇതിനെതിരെ സ്‌കൂള്‍ ഹര്‍ജി നല്‍കിയെങ്കിലും ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. കൂടാതെ, ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, കുട്ടിയെ ഇനി സെന്റ് റീത്താസ് സ്‌കൂളിലേക്ക് അയക്കില്ലെന്ന തീരുമാനത്തിലാണ് രക്ഷിതാവ്. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് കുട്ടി വന്നാല്‍ തുടര്‍ന്ന് പഠിക്കാമെന്ന നിലപാട് സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അധികൃതര്‍ ആവര്‍ത്തിച്ചു. കുട്ടിയുടെ മാനസിക വിഷമത്തിന് ഉത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റ് ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കുറ്റപ്പെടുത്തി. എന്നാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഹിജാബ് വിവാദം എന്നായിരുന്നു ബിജെപിയുടെ…
Read More » -
‘ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി’ ; മട്ടന്നൂര്‍ പോളിയില്‍ വിജയം നേടിയതിന് പിന്നാലെ കെ കെ ശൈലജ എംഎല്‍എയ്ക്കെതിരെ എതിരെ കെഎസ്യു ബാനര്‍
കണ്ണൂര്‍: മട്ടന്നൂര്‍ പോളിടെക്നിക് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കെ കെ ശൈലജ എംഎല്‍എയ്ക്കെതിരെ കെഎസ്യുവിന്റെ ബാനര്‍ രാഷ്ട്രീയവിവാദമാകുന്നു. പിന്നാലെ എസ്എഫ്‌ഐയ്ക്ക് എതിരേ എംഎസ്എഫും രംഗത്ത് വന്നു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് വിജയിച്ചതിന് പിന്നാലെയാണ് ബാനര്‍ ഉയര്‍ത്തി കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്. ഇതിന് പിന്നാലെയാണ് ബാനര്‍ ഉയര്‍ത്തി കെഎസ്യു പ്രവര്‍ത്തകര്‍ വന്നത്. ‘ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി’ എന്നൊയിരുന്നു വാചകം. അതേസമയം ശൈലജക്കെതിരെ ഉയര്‍ന്ന ബാനര്‍ അവരുടെ ജനപ്രീതി കെഎസ് യുവിന് പിടിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്നും അരാഷ്ട്രീയവും അപക്വവുമായ പ്രവര്‍ത്തിയെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. പോളി തെരഞ്ഞെടുപ്പും ശൈലജ ടീച്ചറും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ശൈലജ ടീച്ചര്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന ഈ അക്രമം എത്ര ബാലിശവും, എത്രമാത്രം നിങ്ങളെ അലോസരപ്പെടുത്തുന്നു എന്നതിനും തെളിവാണെന്നും പറഞ്ഞു. എസ്എഫ്ഐ സമാനമായി അധിക്ഷേപ ബാനര്‍ ഇറക്കിയാല്‍ കേരളത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ മതിയാകാതെ വരും. അതുമാത്രമല്ല,…
Read More »