politics
-
‘ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി’ ; മട്ടന്നൂര്‍ പോളിയില്‍ വിജയം നേടിയതിന് പിന്നാലെ കെ കെ ശൈലജ എംഎല്‍എയ്ക്കെതിരെ എതിരെ കെഎസ്യു ബാനര്‍
കണ്ണൂര്‍: മട്ടന്നൂര്‍ പോളിടെക്നിക് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കെ കെ ശൈലജ എംഎല്‍എയ്ക്കെതിരെ കെഎസ്യുവിന്റെ ബാനര്‍ രാഷ്ട്രീയവിവാദമാകുന്നു. പിന്നാലെ എസ്എഫ്‌ഐയ്ക്ക് എതിരേ എംഎസ്എഫും രംഗത്ത് വന്നു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് വിജയിച്ചതിന് പിന്നാലെയാണ് ബാനര്‍ ഉയര്‍ത്തി കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്. ഇതിന് പിന്നാലെയാണ് ബാനര്‍ ഉയര്‍ത്തി കെഎസ്യു പ്രവര്‍ത്തകര്‍ വന്നത്. ‘ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി’ എന്നൊയിരുന്നു വാചകം. അതേസമയം ശൈലജക്കെതിരെ ഉയര്‍ന്ന ബാനര്‍ അവരുടെ ജനപ്രീതി കെഎസ് യുവിന് പിടിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്നും അരാഷ്ട്രീയവും അപക്വവുമായ പ്രവര്‍ത്തിയെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. പോളി തെരഞ്ഞെടുപ്പും ശൈലജ ടീച്ചറും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ശൈലജ ടീച്ചര്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന ഈ അക്രമം എത്ര ബാലിശവും, എത്രമാത്രം നിങ്ങളെ അലോസരപ്പെടുത്തുന്നു എന്നതിനും തെളിവാണെന്നും പറഞ്ഞു. എസ്എഫ്ഐ സമാനമായി അധിക്ഷേപ ബാനര്‍ ഇറക്കിയാല്‍ കേരളത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ മതിയാകാതെ വരും. അതുമാത്രമല്ല,…
Read More » -
കൂടുതല്‍ സ്വദേശി വത്കരണം; വിനോദ സഞ്ചാര മേഖലയില്‍ വരുന്നത് വന്‍ തൊഴില്‍ നഷ്ടം; പുതിയ നയങ്ങള്‍ക്ക് അംഗീകാരം നല്‍കി സൗദി
റിയാദ്: സൗദിയിലെ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്നു ടൂറിസം മന്ത്രാലയം. ഇതുസംബന്ധിച്ച പുതിയ നയങ്ങള്‍ക്കും ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ് അംഗീകാരം നല്‍കി. ഇതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്. ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കു പ്രകാരം 9.66 ലക്ഷം തൊഴിലാളികളാണ് സൗദി വിനോദ സഞ്ചാര മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 7.24 ലക്ഷം വിദേശികളാണ്. ഹജ്, ഉംറ എന്നിവയ്ക്കു പുറമെ ടൂറിസം മേഖലയില്‍ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. നിലവില്‍ 24.8 ശതമാനമാണ് സ്വദേശികളുടെ സാന്നിധ്യം. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ടൂറിസം മേഖലയില്‍ 41 ശതമാനം സ്വദേശികളെ നിയമിക്കുകയാണ് ലക്ഷ്യം. പുതിയ നയം അനുസരിച്ച് റിസപ്ഷനിസ്റ്റ് തസ്തികയില്‍ സ്വദേശികളെ നിയമിക്കണം. ജീവനക്കാരുടെ വിവരങ്ങള്‍ മനുഷ്യ വിഭവശേഷി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. താല്‍ക്കാലിക ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് പാര്‍ട്ട്ടൈം ജോലിയ്ക്കു അനുമതി നല്‍കുന്ന ‘അജീര്‍’ പോര്‍ട്ടലില്‍ രജിസ്റ്റര്‍…
Read More » -
അഭിനയ ജീവിതത്തിന്റെ അമ്പതു വര്‍ഷങ്ങള്‍; ടി.ജി. രവിക്കായി ആഘോഷമൊരുക്കി ജന്‍മനാട്; ശനിയും ഞായറും ആഘോഷ രാവ്; സിനിമാ താരങ്ങളുടെ വന്‍ നിര പങ്കെടുക്കും
തൃശൂര്‍: അരനൂറ്റാണ്ട് കാലമായി സിനിമയിലും നാടകത്തിലും ജ്വലിച്ച നടന്‍ ടി ജി രവിയുടെ അഭിനയജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ജന്മനാട് ആഘോഷിക്കുന്നു. ഒല്ലൂര്‍ എംഎല്‍എയും കേരളത്തിന്റെ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രിയുമായ കെ രാജന്‍ ചെയര്‍മാനും നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് കണ്‍വീനറുമായ സംഘാടകസമിതിയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പൂച്ചട്ടി എ.കെ.എം. എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒക്ടോബര്‍ 18, 19 തീയതികളിലായാണ് ആഘോഷ പരിപാടികള്‍. ഒക്ടോബര്‍ 18, ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് മൂര്‍ക്കനിക്കര സെന്ററില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കുന്നു. ആറ് മണിക്ക് അനുമോദന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയാവും. ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ വിജയരാഘവന്‍, ഉര്‍വശി പ്രശസ്ത സിനിമാതാരങ്ങളായ ബിജു…
Read More » -
കെപിസിസി പുനസംഘടനയില്‍ പൊട്ടിത്തെറി; ഉദ്ഘാടന യോഗം ബഹിഷ്‌കരിച്ച് ചാണ്ടി ഉമ്മന്‍; സുധാകരനും മുരളീധരനും അതൃപ്തി; വെയ്റ്റ് ആന്‍ഡ് സീ എന്നു സണ്ണി ജോസഫ്
റാന്നി: കെപിസിസി പുനസംഘടനയില്‍ വന്‍ പൊട്ടിത്തെറി. പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ ശബരിമല വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു. കെ.സുധാകരനും കെ.മുരളീധരനും അതൃപ്തിയുണ്ടെങ്കിലും പരസ്യവിമര്‍ശനത്തിന് മുതിര്‍ന്നില്ല. എന്നാല്‍ കാര്യമായ പരാതിയില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്‍റെ പ്രതികരണം. അടൂര്‍ പ്രകാശ് നയിക്കുന്ന ജാഥയ്ക്ക് റാന്നിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ചാണ്ടി ഉമ്മനായിരുന്നു. എന്നാല്‍ ചാണ്ടി ഉമ്മന്‍ എത്തിയതേയില്ല. അടുത്തിടെ പാര്‍ട്ടിയിലെത്തിയ സന്ദീപ് വാര്യരെപ്പോലും ജനറല്‍ സെക്രട്ടറിയാക്കിയപ്പോള്‍ തന്നെ തഴഞ്ഞതില്‍ ചാണ്ടിക്ക് കടുത്ത അമര്‍ഷമുണ്ട്. വൈസ് പ്രസിഡന്റാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും പറയപ്പെടുന്നു. നേരത്തെ യൂത്ത് കോണ്‍ഗ്രസ് ഒൗട്ട് റീച്ച് സെല്ലിന്റ അധ്യക്ഷസ്ഥാനത്ത് നിന്നും ചാണ്ടിയെ ഒഴിവാക്കിയിരുന്നു. കണ്ണൂരില്‍ നിന്ന് നിര്‍ദേശിച്ച റിജില്‍ മാക്കുറ്റിയെ പരിഗണിക്കാത്തതാണ് കെ.സുധാകരന്റ പരിഭവത്തിന് കാരണം. നിര്‍ദേശിച്ചയാളെ ഭാരവാഹിയാക്കാത്തതില്‍ കെ.മുരളീധരനും കടുത്ത അതൃപ്തിയുണ്ട്. ഇക്കുറി പരസ്യപ്രതികരണത്തിന് മുതിരാതിരുന്ന അദ്ദേഹം പരാതിയുള്ളവര്‍ നേതൃത്വത്തെ നേരിട്ട് അറിയിക്കണമെന്നും ഉപദേശിച്ചു. കഴിവ് ഒരു മാനദണ്ഡമാണോ എന്നായിരുന്നു പട്ടികയില്‍…
Read More » -
‘സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തല്ലല്ലോ ഷമ വക്താവായത്; ഷമ ക്ഷമ കാണിക്കണം; അപഹാസ്യയാകരുത്’: കെപിസിസി ഭാരവാഹി പട്ടികയുടെ പേരില്‍ അതൃപ്തി അറിയിച്ച ഷമ മുഹമ്മദിനെ വിമര്‍ശിച്ച് അനില്‍ ബോസ്; തനിക്കും സ്ഥാനമാനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഒളിയമ്പ്
കെപിസിസി ഭാരവാഹിയായി പരിഗണിക്കാത്തതിലെ അമര്‍ഷം പരസ്യമാക്കിയ ഷമാ മുഹമ്മദിനോട് ക്ഷമകാണിക്കാനുപദേശിച്ച് കെ പിസിസി വക്താവ് അഡ്വ.അനില്‍ ബോസ്. തിരഞ്ഞെടുപ്പില്‍ കഴിവ് മനനദണ്ഡമാണോ എന്നായിരുന്നു ഷമയുടെ ചോദ്യം. പരിഗണിക്കപ്പെടാത്തതിലെ അമര്‍ഷം പരസ്യമാക്കി ഷമ ഫെയ്സ്ബുക്കില്‍ കുറിപ്പുമിട്ടിരുന്നു. ഷമയോട് സ്വയം അപഹാസ്യയാകരുതെന്നു പറഞ്ഞാണ് അനില്‍ബോസിന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ് ‘ഷമാ കോണ്‍ഗ്രസിന്‍റെ ഇന്ത്യയിലെ മാധ്യമപാനലിലെ അംഗമാണ്. വക്താവാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒന്നുമല്ലല്ലോ മാധ്യമ പാനലിൽ വന്നതും വക്താവായതും. ഇത് ആഗ്രഹിക്കുന്ന ഒരുപാട് പേർ അവസരം കിട്ടാതെ പുറത്തുണ്ട് എന്ന ഓർമ്മ വേണമന്നും അനില്‍ ബോസ് പറഞ്ഞു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന കാലം മുതൽ നാലു പതിറ്റാണ്ടുകാലത്തെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് താനും. വളരെ പ്രധാനപ്പെട്ട ഒരുപാട് പദവികളും അവസങ്ങളും അര്‍ഹനയിരുന്നിട്ടും തനിക്ക് നഷ്ടമായിട്ടുണ്ട്. ഒരിക്കലും പരാതി പറഞ്ഞിട്ടില്ല, പരാതി പറയുകയുമില്ല. ചെറുതായാലും വലുതായാലും ഉള്ള പദവികളിൽ സംതൃപ്തിയോടുകൂടി പോകാൻ കഴിയുക പ്രധാനമാണ്. ഏൽപ്പിക്കുന്ന ജോലികൾ ചെയ്യുക. നമ്മളേക്കാൾ വലുതാണ് പ്രസ്ഥാനവും പ്രസ്ഥാനത്തിലെ പ്രവർത്തകരും എന്നും…
Read More » -
പിണറായി വിജയനായി പുകഴ്ത്തു പാട്ട് എഴുതുന്ന വിദൂഷക കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്ന ഒരു നേതാവിന് എന്താണ് സംഭവിക്കുക എന്നതിന്റെ അവസാനത്തെ ഉദാഹരണം- ജി സുധാകരൻ.
ജി സുധാകരനെതിരെ സിപിഎമ്മിൽ സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ജി സുധാകരനെതിരെ സിപിഎം പ്രവർത്തകർ വലിയ സൈബർ ആക്രമം അഴിച്ചുവിടുകയാണ്. ആലപ്പുഴയിൽ വളരെ നികൃഷ്ടവും മ്ലേച്ചവും മാർക്സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കൽ ക്രിമിലൻസിന്റെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് പറയുന്നത് ജി സുധാകരൻ തന്നെയാണ്. ഈ വിധം വേട്ടയാടാൻ എന്താണ് ജി സുധാകരൻ ചെയ്ത തെറ്റ്? സിപിഎമ്മിലെ മാർക്സിസ്റ്റ് വിരുദ്ധ പ്രവർത്തികളെ ചൂണ്ടിക്കാണിക്കുന്നതാണോ യഥാർത്ഥത്തിൽ ജി സുധാകരൻ ചെയ്ത തെറ്റ്? അതോ പിണറായി വിജയനെ സജി ചെറിയാനെയും എ കെ ബാലനേയും പോലെ വാഴ്ത്തി പാടുന്നില്ല എന്നതാണോ? പിണറായി വിജയൻ പാർട്ടിയിൽ പിടിമുറുക്കിയതിൽ പിന്നെ വ്യക്തിയല്ല പാർട്ടിയാണ് വലുത് എന്ന് പ്രസംഗിച്ചു നടന്നിരുന്നവർ പോലും ആ വാചകങ്ങൾ മറന്നു പോയിരിക്കുന്നു. നല്ല കാലം മുഴുവൻ പാർട്ടിക്കുവേണ്ടി ചോരയും നീരും കൊടുത്തു പ്രവർത്തിച്ച നേതാക്കൾക്ക് അവസാനം ഇത്തരത്തിലുള്ള അവഗണനയും പരിഹാസങ്ങളും നേരിടേണ്ടി വരുന്നത് സിപിഎം എന്ന പാർട്ടിയിൽ ഇത് ആദ്യത്തെ സംഭവമല്ല. കേരളത്തിന്റെ മുൻ…
Read More » -
ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത് അമേരിക്ക ; പ്രധാനമന്ത്രി ഈജിപ്തില്‍ പോകാതെ ഒളിച്ചോടി ; തിരസ്‌ക്കരിച്ചിട്ടും അഭിനന്ദനസന്ദേശം അയച്ചുകൊണ്ടിരിക്കുന്നത് പേടിച്ചിട്ടെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ പേടിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റിനോടുള്ള ഭയംകാരണം ഇന്ത്യയുടെ വിദേശനയം തീരുമാനിക്കാന്‍ ബിജെപി ഭരണകൂടം അമേരിക്കയെ ഏല്‍പ്പിച്ചെന്നും ആക്ഷേപിച്ചു. ഗാസ സമാധാന ഉച്ചകോടി നടന്ന ഈജിപ്തില്‍ പോകാതെ ഒളിച്ചോടിയെന്നും ട്രംപ് നിരന്തരം തിരസ്‌ക്കരിച്ചിട്ടും ഇപ്പോഴും അഭിനന്ദനസന്ദേശം അയച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യ ഉടന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് തനിക്ക് മോദി ഉറപ്പ് നല്‍കിയെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. എക്‌സിലിട്ട പോസ്റ്റിലായിരുന്നു വിമര്‍ശനം. അഞ്ചു പോയിന്റുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പോസ്റ്റ്. ”പ്രധാനമന്ത്രി ട്രംപിനെ ഭയപ്പെടുന്നു. 1. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നു. 2. ആവര്‍ത്തിച്ചുള്ള അവഗണനകള്‍ക്കിടയിലും അഭിനന്ദന സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടരുന്നു. 3. ധനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. 4. ശര്‍ം എല്‍-ഷെയ്ക്കിനെ ഒഴിവാക്കി. 5. ഓപ്പറേഷന്‍ സിന്ദൂരില്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമല്ല,” ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി ട്രംപിനെ ഭയപ്പെടുന്നതുകൊണ്ടാണ്…
Read More » -
മനപ്പൂര്‍വ്വ വീഴ്ച്ചയുണ്ടായി, ഉത്തരവാദിത്വം നിറവേറ്റിയില്ല ; ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടിരേഖ പുറത്ത് ; തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ആക്ഷേപം
ആലപ്പുഴ: ജി സുധാകരനുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ വിവാദം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടി രേഖ പുറത്ത്. ജി.സുധാകരനു മനപ്പൂര്‍വമായ വീഴ്ചയുണ്ടായെന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ ചുമതലക്കാരനെന്ന നിലയില്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ദോഷം ചെയ്യുന്ന നിലപാടുകള്‍ ജി സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിലാണ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നും തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശങ്ങളുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജി സുധാകരനെതിരെ വലിയ പരാതികളാണ് ഉയര്‍ന്നത്. അമ്പലപ്പുഴ മണ്ഡലത്തിന് മതിയായ തുക നല്‍കിയില്ലെന്ന് പാര്‍ട്ടി രേഖ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പലിശയ്ക്ക് പണം കടമെടുക്കേണ്ടി വന്നു. സ്ഥാനാര്‍ഥി എച്ച്.സലാം എസ്ഡിപിഐ കാരനാണെന്ന പ്രചാരണത്തില്‍ ജി സുധാകരന്‍ മൗനം പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. കെജെ തോമസിനെയും എളമരം കരീമിനെയും ആണ് അന്വേഷണ കമ്മീഷന്‍…
Read More » -
ബിഹാർ തിരഞ്ഞെടുപ്പ് യുദ്ധവും എൻഡിഎയ്ക്കുളിലെ വിശ്വാസക്കുറവും കരുത്താക്കാൻ രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണം
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഴുവൻ ശ്രദ്ധയും വരാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലാണ്. ബിഹാർ പിടിക്കുന്നത് വഴി ഡൽഹിയിലും പിടിമുറുക്കാൻ ആകും എന്ന് ഇന്ത്യ മുന്നണി ഉറച്ചു വിശ്വസിക്കുമ്പോൾ മറുഭാഗത്ത് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്കും ഇതൊരു ‘ഡൂ ഓർ ഡൈ’ തിരഞ്ഞെടുപ്പ് തന്നെയാണ്. ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ കേന്ദ്രസർക്കാറിന് കാലാവധി പൂർത്തിയാക്കാനും, ബിജെപിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളുടെ മുന ഒടിക്കാനും എൻഡിഎ മുന്നണിക്കും ഈ തിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. അതിനാൽ തന്നെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള മത്സരം എന്നതുപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കൂടിയാണ്. പല വർഷങ്ങളായി ബീഹാറിന്റെ മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന നിതീഷ് കുമാറിനെ തന്നെ ഉയർത്തിക്കാട്ടിയാണ് എൻഡിഎ മുന്നണി വോട്ടു ചോദിക്കുന്നത്. എൻഡിഎ മുന്നണി പ്രധാനമായും പ്രതീക്ഷ വയ്ക്കുന്നത് വനിത വോട്ടർമാരിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി…
Read More » -
തെറ്റുകൾക്കെതിരെ പോരാടാനുള്ള ജനാധിപത്യത്തിന്റെ ബദലാകുന്ന കോൺഗ്രസ്
കേന്ദ്രസർക്കാറിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചത് സിവിൽ സർവീസിൽ നിന്നും രാജിവച്ച കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ അംഗത്വമെടുത്തു. കേവലം ഒരു മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കോൺഗ്രസിൽ ചേർന്നു എന്നതിലുപരി ഈ വാർത്തയ്ക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്. കോൺഗ്രസ് അതിന്റെ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നു എന്ന രീതിയിലാണ് കോൺഗ്രസിലേക്കുള്ള കണ്ണൻ ഗോപിനാഥന്റെ കടന്നുവരവിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ രാജ്യത്ത് ജനാധിപത്യ ആശയങ്ങൾക്കായി നിലകൊള്ളുന്ന മനുഷ്യർക്ക് ഒത്തുകൂടാനുള്ള വേദിയായി കോൺഗ്രസ് രൂപപ്പെടുന്നു എന്ന നിലയിലാണ് ഈ കടന്നുവരവിനെ നാം നോക്കി കാണേണ്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോൺഗ്രസ് തങ്ങളുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി കാൽനടയായി നടന്ന ഭാരത് ജോഡോ മുതൽ ഇങ്ങോട്ട് കോൺഗ്രസ് പ്രവർത്തനത്തിന്റെ മട്ടും ഭാവവും അടിമുടി മാറ്റിയിരിക്കുന്നു. സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ പ്രശ്നങ്ങൾക്ക് കാതോർക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വോട്ട് ചോരി ക്യാമ്പയിലും ശേഷം…
Read More »