കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന് നീരസം ; പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ; ശബരിമല സ്വര്‍ണമോഷണം വന്‍ പ്രചരണവിഷയമാക്കാന്‍ നീക്കം

ചെങ്ങന്നൂര്‍: കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതി ലുള്ള അതൃപ്തി പ്രകടിപ്പിച്ച് വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ നിന്നും വിട്ടുനിന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കിട്ടിയ വലിയ അടിയായിരുന്നു ശബരിമലയില്‍ കത്തിക്കൊണ്ടിരിക്കുന്ന വിവാദവിഷയങ്ങള്‍. ഇത് പരമാവധി മുതലെടുക്കാന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വസ സംരക്ഷണ ജാഥയുടെ ഒരു ക്യാപ്റ്റനാണ് കെ.മുരളീധന്‍. ശബരിമല സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് നാല് മേഖലാ ജാഥകള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത് ശബരിമല സ്വര്‍ണ്ണവിഷയത്തില്‍ രാഷ്ട്രീയമായി മേല്‍ക്കൈ ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വച്ച കെഎം ഹാരിസിന്റെ പേര് അവഗണിച്ചതും ദീര്‍ഘകാലമായി തനിക്കൊപ്പം ഉണ്ടായിരുന്ന മരിയാപുരം ശ്രീകുമാറിനെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തത് മുരളീധരന് വലിയ നീരസം ഉണ്ടാക്കിയിരുന്നു.
നാലു ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തിലുള്ള ജാഥ ചെങ്ങന്നൂരില്‍ നിന്നും പന്തളത്ത് എത്തി സമാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, മേഖലാ ജാഥ സമാപിക്കുന്നത് വരെ നയിക്കുക എന്നുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു മുരളീധരന്‍.
ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തിലാണ് നാല് ജാഥാ ക്യാപ്റ്റന്‍മാരും ഒന്നിച്ച് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് ജാഥ നടത്തേണ്ടിയിരുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സംഘടനാഭാരവാഹികള്‍.






