politics

  • ‘വിശ്വാസികളായവര്‍ക്ക് ദീപാവലി ആശംസിക്കുന്നു’ ; തരം കിട്ടുമ്പോഴെല്ലാം ഹിന്ദുമതത്തെ അപമാനിക്കുന്നു ; ഉദയാനിധി ഹിന്ദുവിരുദ്ധനെന്ന് ബിജെപി ; ദീപാവലി ആശംസാസന്ദേശം വിവാദത്തില്‍

    ചെന്നൈ: വിശ്വാസമുള്ളവര്‍ക്ക് ഞാന്‍ ദീപാവലി ആശംസിക്കുന്നു എന്ന ഉദയാനിധിയുടെ പ്രസ്താവന വിവാദമാക്കി ബിജെപി. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ദീപാവലിയുമായി ബന്ധപ്പെട്ടും തമിഴ്നാട് ഉപ മുഖ്യമന്ത്രിയും ഡിഎംകെയുടെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഉദയാനിധി ഹിന്ദുവിരുദ്ധനാണെന്ന് അവര്‍ ആരോപിച്ചു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ദീപാവലി ആശംസ അദ്ദേഹത്തിന്റെ ഹിന്ദുക്കളോടുള്ള വിവേചനത്തിന്റെ ഭാഗമാണെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. ‘ഡിഎംകെ ഒരു ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരിക്കല്‍ അധികാരത്തില്‍ വന്നാല്‍, എല്ലാ പൗരന്മാരെയും സമ്പൂര്‍ണ്ണ സമത്വത്തോടെ പരിഗണിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഡോ. ബാബാസാഹേബ് അംബേദ്കര്‍ സൂക്ഷ്മതയോടെ തയ്യാറാക്കിയ ഭരണഘടന, ഈ അനിവാര്യതയെ വ്യക്തമായും അടിവരയിടുന്നു. എന്നിരുന്നാലും, ഡിഎംകെ ഭരണകൂടത്തിന് ഉത്സവങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനുള്ള അടിസ്ഥാന മര്യാദ പോലും ഇല്ല, പകരം ഹിന്ദു വിശ്വാസത്തിനെതിരെ മാത്രം നിരന്തരമായ വിദ്വേഷം വമിപ്പിക്കുന്നു.” പ്രസാദ് പറഞ്ഞു. നേരത്തെ, 2023 ല്‍, സനാതന ധര്‍മ്മം സാമൂഹിക നീതിയുടെ ആശയത്തിന് എതിരാണെന്നും അത് ‘ഉന്മൂലനം…

    Read More »
  • ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റി ബിജെപി ; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഫേസ്ബുക്ക് തര്‍ക്കം

    തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നതിനിടയില്‍ കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റിനായി ബിജെപിയില്‍ തര്‍ക്കം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഫേസ്ബുക്ക് തര്‍ക്കം പുരോഗ മിക്കുകയാണ്. നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് വിഷ യം. നെടുമ്പാശേരി എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനുളള കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നപ്പോള്‍ ജോര്‍ജ് കുര്യനാണ് ആദ്യം പോസ്റ്റിട്ടത്. പിന്നീട് രാജീവ് ചന്ദ്രശേഖറും താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്ന മട്ടില്‍ പോസ്റ്റിട്ടു. കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലും നേതാക്കള്‍ക്കിടയില്‍ മത്സരമുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിന് വന്ദേഭാരത് അനുവദിച്ചപ്പോള്‍ അത് താന്‍ ആവശ്യപ്പെട്ടിട്ടാണ് എന്ന തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പോസ്റ്റിട്ടിരുന്നു. പിന്നാലെ പല നേതാക്കളും അവകാ ശവാദവുമായി വന്നു. ക്രെഡിറ്റ് തര്‍ക്കത്തെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ സംസ്ഥാ ന അധ്യ ക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി യതിന്റെ ക്രെഡിറ്റ് എബിവിപിക്കാണ്…

    Read More »
  • ‘രഹനയും ബിന്ദു അമ്മിണിയുമെത്തിയത് പൊറോട്ടയും ബീഫും കഴിച്ചിട്ട്’ പ്രസ്്താവനയില്‍ നിന്നും പിന്നോട്ടില്ല ; വീണ്ടും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍

    കൊല്ലം: ശബരിമലയില്‍ വന്‍ വിവാദമായി മാറിയ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ നിന്ന് അല്‍പ്പംപോലും പിന്നോട്ടില്ലെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.സിപിഐഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതില്‍ സന്തോഷമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഈ പ്രസ്താവന നേരത്തെ പാര്‍ട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചിരുന്നു. വി ഡി സതീശനും ഷിബു ബേബി ജോണും പറഞ്ഞതില്‍ പ്രശ്‌നമില്ല. പന്തളത്ത് താന്‍ ഇക്കാര്യം പ്രസംഗിച്ചപ്പോള്‍ അത് വര്‍ഗീയതയായി. വീണ്ടും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഐഎമ്മാണ്. കേരളത്തില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ പിണറായി വിജയന്‍ വഴിയൊരുക്കുമെന്നും പറഞ്ഞു. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നടന്നിട്ടുണ്ട്. കേന്ദ്രാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ കുടുംബം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചകള്‍ തന്നെ ഇതിന് ഉദാഹരണമാണെന്നും…

    Read More »
  • ഗുരുതര സാമ്പത്തിക തട്ടിപ്പ്; കുറ്റകൃത്യങ്ങള്‍; ഒമ്പത് സൈനിക ജനറല്‍മാരെ പുറത്താക്കി ചൈന; ചരിത്രത്തിലെ അസാധാരണ നടപടി; പുറത്താക്കിയവരില്‍ ഭൂരിഭാഗവും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍

    ബീജിംഗ്: ഗുരുതരമായ സാമ്പത്തിക തട്ടിപ്പും കുറ്റകൃത്യങ്ങളും കണ്ടെത്തിയതോടെ ഒമ്പത് ഉന്നത ജനറല്‍മാരെ പുറത്താക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. ചൈനീസ് സൈന്യത്തില്‍ നടത്തുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്രയും വലിയൊരു നടപടി ചൈനീസ് സൈന്യത്തിനു നേരെയുണ്ടാവുന്നത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒമ്പത് പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മൂന്നാംതവണയും ജനറല്‍മാരായവരും പാർട്ടിയുടെ നയരൂപീകരണ സമിതിയായ സെൻട്രൽ കമ്മിറ്റി അംഗങ്ങളുമാണ് പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. അഴിമതി വിരുദ്ധ നടപടിയെന്ന് പാര്‍ട്ടി വിശദീകരിക്കുമ്പോള്‍ ഇതൊരു രാഷ്ട്രീയ ശുദ്ധീകരണമായിക്കൂടി കാണാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പാര്‍ട്ടി പ്ലീനം നടക്കാനിരിക്കേയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. പ്ലീനത്തില്‍ പാര്‍ട്ടി ദേശീയ കമ്മിറ്റി രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചർച്ച ചെയ്യുന്നതോടൊപ്പം  പുതിയ അംഗങ്ങളേയും തിരഞ്ഞെടുക്കും. സെൻട്രൽ മിലിട്ടറി കമ്മീഷൻ (സി.എം.സി) വൈസ് ചെയർമാൻ ഹെ വെയ്‌ഡോങ്, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മിയാവോ ഹുവാ, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ്…

    Read More »
  • ശബരിമലയിലെ സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍നിന്ന് സ്വര്‍ണം പിടിച്ചെടുത്തു; തട്ടിയെടുത്തത് ഉരുക്കിയോ എന്നു പരിശോധിക്കും; സാമ്പത്തിക ഇടപാടു രേഖകളും കസ്റ്റഡിയില്‍

    കൊച്ചി: സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്ത് അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിർണായക നടപടി. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ ആഭരണങ്ങളും നാണയങ്ങളുമാണ് പിടിച്ചെടുത്തത്. വെഞ്ഞാറമൂട് പുളിമാത്തിലെ തറവാട് വീട്ടിൽ പരിശോധന നടക്കുമ്പോള്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഭാര്യയും അമ്മയും വീട്ടിലുണ്ടായിരുന്നത്. ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം ഉരുക്കി ഉണ്ടാക്കിയ ആഭരണങ്ങളാണോയെന്ന് പരിശോധിക്കാനാണ് എസ്ഐടി നീക്കം. ഇത് കൂടാതെ സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തു. ഉച്ചക്ക് മൂന്നിന് തുടങ്ങിയ പരിശോധന  ഒമ്പത് മണിക്കൂർ നീണ്ട ശേഷം രാത്രി 11.30നാണ് അവസാനിച്ചത്. അതിനിടെ മോഷ്ടിച്ച സ്വര്‍ണം ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളും കല്‍പേഷിന് അറിയാമെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. തനിക്ക് സാമ്പത്തിക നേട്ടമില്ലെന്ന് ആവര്‍ത്തിച്ചതോടെ പോറ്റിയുടെ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ എസ്.ഐ.ടി തീരുമാനിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2025ലെ ദ്വാരപാലക ശില്‍പ്പപാളികളുടെ സ്വര്‍ണം പൂശലും അന്വേഷിക്കും. 2019 മുതല്‍ 2025 വരെയുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകള്‍ സംശയാസ്പദമെന്ന് പ്രത്യേകസംഘം…

    Read More »
  • ഇന്ത്യ മുന്നണി ബിഹാർ ജയിച്ചാൽ കേന്ദ്രത്തിൽ ഭരണം മാറുമോ? രാഹുൽ ​ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് ഈ ഇലക്ഷനു മുൻപ് പൊട്ടുമോ?

    ബിഹാർ വിധിയെഴുതാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. സീറ്റ് വിഭജന ചർച്ചകളും, സീറ്റ് ലഭിക്കാത്തതിനുള്ള പ്രതിഷേധങ്ങളുമൊക്കെയായി ഇരു മുന്നണികളും ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലാണ്. കോൺഗ്രസിനേയും ഇന്ത്യ മുന്നണിയേയും സംബന്ധിച്ചിടത്തോളം ബിഹാർ തിരഞ്ഞെടുപ്പ് വളരെ നിർണായകമായ രാഷ്ട്രീയ പരീക്ഷണമാണ്. ബിഹാറിൽ ജയിച്ചാൽ അത് വഴി ദേശീയ രാഷ്ട്രീയത്തിൽ ഒരു മാജിക് സൃഷ്ടിക്കാൻ ആകുമെന്ന് പ്രതിപക്ഷം ആത്മാർത്ഥമായി തന്നെ കരുതുന്നുണ്ട്. എന്തുകൊണ്ടാണ് ബിഹാർ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വളരെ പ്രധാനപ്പെട്ടതാകുന്നത്? ബിഹാറിൽ ഇന്ത്യ മുന്നണിയുടെ ഒരു സർക്കാർ രൂപീകരിക്കപ്പെട്ടാൽ രാജ്യത്ത് വലിയ അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷം കരുതുന്നത് എന്തുകൊണ്ടാണ് ? ബിഹാറിൽ പ്രതിപക്ഷം കാണുന്ന പ്രതീക്ഷ എന്താണ്. പരിശോധിക്കാം: ബിഹാർ ജയിക്കാനായാൽ അത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവ് ആകാൻ ഇടയുണ്ടെന്ന് ഒട്ടനവധി രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നുണ്ട്. കന്യാകുമാരിൽ നിന്നും കശ്മീരിലേക്ക് കാൽനടയായി യാത്ര ചെയ്ത ഭാരത് ജോഡോയും, ലോക്സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനവും രാഹുൽ ഗാന്ധിയെ ഇരുത്തം വന്ന രാഷ്ട്രീയക്കാരൻ…

    Read More »
  • ഷോറൂം പ്രചാരണത്തിന് എത്തിയത് യുകെയിലെ പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍; ദീപാവലി നാളില്‍ മലബാര്‍ ഗോള്‍ഡിനെതിരേ വിദ്വേഷ പ്രചാരണം; ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം; പണിപറ്റിച്ചത് കരാര്‍ സ്ഥാപനം; കോടതി ഉത്തരവിനും പുല്ലുവില

    ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ വ്യാപാരം പൊടിപൊടിക്കുമ്പോള്‍ മലബാര്‍ ഗോള്‍ഡ് ബഹിഷ്‌കരിക്കണമെന്നു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അലിഷ്ബ ഖാലിദുമായുള്ള സഹകരണത്തിന്റെ പേരിലാണ് സ്ഥാപനത്തിനെതിരേ വ്യാപകമായി വെറുപ്പ് പ്രചരിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയെ പരിഹസിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അലിഷ്ബയ്‌ക്കെതിരേ ആദ്യം പ്രചാരണമുണ്ടായത്. ഇതറിയാതെ സഹകരിപ്പിച്ചതാണ് മലബാര്‍ ഗോള്‍ഡിനെതിരേയും വ്യാപക പ്രചരണത്തിന് ഇടയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാദത്തിനു തുടക്കമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇന്ത്യയുടേത് ഭീരുത്വം നിറഞ്ഞ നടപടി’യെന്നായിരുന്നു അലിഷ്ബയുടെ പ്രതികരണം. ഇതു സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലണ്ടനിലെ ഷോറൂം ഉദ്ഘാടനത്തിന് ഇവരുമായി സ്ഥാപനം സഹകരിച്ചതെന്നും ഇതിനു പിന്നാലെ ബഹിഷ്‌കരണ ആഹ്വാനം ആരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലബാര്‍ ഗോള്‍ഡിനെതിരേ ‘പാകിസ്താന്‍ അനുകൂലിയെന്നു’വരെ പ്രചാരണമുയര്‍ന്നു. എന്നാല്‍, ഇതിനെതിരേ മലബാര്‍ ഗോള്‍ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍ എന്നിവിടങ്ങളില്‍ അപ്‌ലോഡ് ചെയ്ത കമ്പനിക്കെതിരായ അനാവശ്യ പ്രചാരണങ്ങള്‍…

    Read More »
  • ട്രംപിന്റെ വിരട്ടലിനിടയിലും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാതെ ഇന്ത്യ; വാങ്ങിക്കൂട്ടിയത് 25,597 കോടിയുടെ എണ്ണ; ചൈനയ്ക്കു പിന്നില്‍ രണ്ടാമത്; പ്രതിദിനം 18 ലക്ഷം ബാരല്‍; ഇന്ത്യക്കു കൂടുതല്‍ ഇളവ്

    ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കാര്യമായ കുറവ് വരുത്താതെ ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനിടെയാണ് സെപ്റ്റംബറിലെയും ഈ മാസം 15 വരെയുമുള്ള കണക്കുകള്‍ പുറത്തുവന്നത്. കഴിഞ്ഞ മാസം 25,597 കോടി രൂപയുടെ റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിക്കൂട്ടിയത്. ഇക്കാര്യത്തില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ക്രൂഡ്ഓയിലിനു പുറമേ കല്‍ക്കരിയും റിഫൈന്‍ഡ് എണ്ണയും കഴിഞ്ഞ മാസം ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു. ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നില്‍ റഷ്യന്‍ എണ്ണ വാങ്ങലില്‍ മൂന്നാംസ്ഥാനത്ത് തുര്‍ക്കിയാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് തുര്‍ക്കിയുടെ എണ്ണ വാങ്ങലില്‍ 27 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളെ അപേക്ഷിച്ച് ഈ മാസം റഷ്യന്‍ എണ്ണയുടെ വരവ് കൂടിയിട്ടുണ്ട്. ഈ മാസം 15 വരെ പ്രതിദിനം 18 ലക്ഷം ബാരലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജൂണില്‍ ഇത് പ്രതിദിനം 20 ലക്ഷം ലിറ്ററായിരുന്നു. ജൂലൈ-സെപ്റ്റംബര്‍ സമയത്ത്…

    Read More »
  • വെടിനിര്‍ത്തല്‍ ലംഘനത്തിനു പിന്നാലെ ദോഹയില്‍ വീണ്ടും പാക്- താലിബാന്‍ സമാധാന ചര്‍ച്ച; പാകിസ്താന്‍ ഐഎസ് ഭീകരര്‍ക്ക് താവളമൊരുക്കുന്നു എന്നു താലിബാന്‍; അതിര്‍ത്തി കടന്ന തീവ്രവാദം അവസാനിപ്പിക്കണമെന്ന പാകിസ്താന്‍; ഇന്ത്യയെയും അനാവശ്യമായി പഴിച്ച് പാക് ആഭ്യന്തര മന്ത്രി

    ഇസ്ലാമാബാദ്: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു പാകിസ്താന്‍ ആക്രമണം നടത്തിയതിനു പിന്നാലെ വീണ്ടും ദോഹയില്‍ സമാധാന ചര്‍ച്ച. ഒരാഴ്ചയോളം നീണ്ട അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെയാണു വീണ്ടും സമാധാന ചര്‍ച്ചകളെന്ന് ഇരു ഭാഗത്തുനിന്നുമുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെയുള്ള ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകളാണു കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ക്കു പരിക്കേറ്റു. 2021ല്‍ താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് നടന്നത്. നേരത്തേ നടത്തിയ ചര്‍ച്ചകള്‍ അനുസരിച്ചു ദോഹയില്‍ ചര്‍ച്ച നടക്കുമെന്നും അഫ്ഗാനിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പങ്കെടുക്കുമെന്നു സര്‍ക്കാര്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പങ്കെടുക്കും. പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയാകും നടക്കുകയെന്നും പാക് വൃത്തങ്ങള്‍ പറഞ്ഞു. എത്രസമയം ചര്‍ച്ച നടക്കുമെന്നും ശനിയാഴ്ചത്തെ ചര്‍ച്ച മാറ്റുമോയെന്ന് വ്യക്തമല്ലെന്നും പാക് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. നേരത്തേ, 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്താനും അഫ്ഗാനിസ്താനും പരസ്പരം സമ്മതിച്ച്…

    Read More »
  • ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ; യുഡിഎഫ് 100 സീറ്റുകളുമായി അടുത്ത തവണ അധികാരത്തില്‍ എത്തുമ്പോള്‍ ശബരിമല കേസുകള്‍ എല്ലാം പിന്‍വലിക്കും

    പന്തളം: ഇത് ഇടത് സര്‍ക്കാരിന്റെ അവസാന നാളുകളാണെന്നും അടുത്തതായി വരാന്‍ പോകുന്നത് യുഡിഎഫിന്റെ ഗവണ്‍മെന്റാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തിലാണ് പ്രതികരണം. കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സര്‍ക്കാരാ ണെണെന്നും 2026ല്‍ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലേറുമ്പോള്‍ ശബരിമല കേസുകള്‍ എല്ലാം പിന്‍വലിക്കുമെന്നും പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണമോഷണക്കേസ് ദേവസ്വം മന്ത്രിയും ബോര്‍ഡും അറിഞ്ഞാണ് എല്ലാം നടന്നത്. എല്ലാവരെയും ഞെട്ടിച്ച മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുക യായിരുന്നു. ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും പറഞ്ഞു. ദേവസ്വം മാനുവല്‍ തെറ്റിച്ച് കൊണ്ട്, ദേവസ്വം വകുപ്പിന്റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശാന്‍ എന്ന വ്യാജേന കൊണ്ടുപോ യതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ കടകംപള്ളിയെ വി.ഡി. സതീശന്‍ വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയി ല്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാര്‍ നടത്തിയ കളവ് ആരും അറിഞ്ഞില്ലെങ്കില്‍ അവര്‍ വീണ്ടും കവര്‍ച്ച നടത്തുമെന്നും പറഞ്ഞു. നേരത്തേ…

    Read More »
Back to top button
error: