Breaking NewsKeralaLead Newspolitics

ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ; യുഡിഎഫ് 100 സീറ്റുകളുമായി അടുത്ത തവണ അധികാരത്തില്‍ എത്തുമ്പോള്‍ ശബരിമല കേസുകള്‍ എല്ലാം പിന്‍വലിക്കും

പന്തളം: ഇത് ഇടത് സര്‍ക്കാരിന്റെ അവസാന നാളുകളാണെന്നും അടുത്തതായി വരാന്‍ പോകുന്നത് യുഡിഎഫിന്റെ ഗവണ്‍മെന്റാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തിലാണ് പ്രതികരണം. കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സര്‍ക്കാരാ ണെണെന്നും 2026ല്‍ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലേറുമ്പോള്‍ ശബരിമല കേസുകള്‍ എല്ലാം പിന്‍വലിക്കുമെന്നും പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണ്ണമോഷണക്കേസ് ദേവസ്വം മന്ത്രിയും ബോര്‍ഡും അറിഞ്ഞാണ് എല്ലാം നടന്നത്. എല്ലാവരെയും ഞെട്ടിച്ച മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുക യായിരുന്നു. ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും പറഞ്ഞു. ദേവസ്വം മാനുവല്‍ തെറ്റിച്ച് കൊണ്ട്, ദേവസ്വം വകുപ്പിന്റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശാന്‍ എന്ന വ്യാജേന കൊണ്ടുപോ യതെന്നും അദ്ദേഹം ആരോപിച്ചു.

Signature-ad

ഇതിനിടെ കടകംപള്ളിയെ വി.ഡി. സതീശന്‍ വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയി ല്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാര്‍ നടത്തിയ കളവ് ആരും അറിഞ്ഞില്ലെങ്കില്‍ അവര്‍ വീണ്ടും കവര്‍ച്ച നടത്തുമെന്നും പറഞ്ഞു. നേരത്തേ യുഡിഎഫ് ശബരിമല വിശ്വാസി സംഗമം നടത്തിയിരുന്നു. നാലു ജാഥകള്‍ ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം പന്തളത്താ യിരുന്നു സമാപന സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: