Breaking NewsKeralaLead Newspolitics

ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കാണിച്ച് പാര്‍ട്ടിയില്‍ കുഴപ്പമുണ്ടെന്ന് വരുത്തി മോശമാക്കാന്‍ നോക്കേണ്ട ; മാധ്യമങ്ങളുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് മറുപടി നല്‍കി വി.ഡി. സതീശന്‍

തിരുവനന്തരപുരം: ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കാണിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുഴപ്പമുണ്ടെന്ന് വരുത്തിക്കാണിക്കാന്‍ തന്റെ വായില്‍ നിന്നും ഒന്നും കിട്ടില്ലെന്ന് പ്രതിപ ക്ഷനേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസിന്റെ പുന: സംഘടനയുമായി ബന്ധപ്പെട്ട ചോദ്യ ത്തിലായിരുന്നു പ്രതികരണം. ഇത്തരം ചോദ്യങ്ങള്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി യുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അത് തന്നോട് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

”അത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കേണ്ടതില്ല. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ മറുപടി പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസിന് പ്രശ്‌നവുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറ” അദ്ദേഹം പറഞ്ഞു.

Signature-ad

കോണ്‍ഗ്രസ് പുന:സംഘടനയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ടെന്ന മാധ്യമവാര്‍ത്തകളെ തള്ളുന്നതായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. പ്രതിഷേധ സമരങ്ങളില്‍ തല്ലു കൊള്ളുകയും, ജയിലില്‍പോവുകയും, പരിക്കേല്‍ക്കുകയും ചെയ്ത നിരവധി നേതാക്കളെ കൂടി ഉള്‍ക്കൊണ്ടുവേണം പുനഃസംഘടന എന്ന് നേരത്തേ വിഡി സതീശന്‍ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായാണ് പുനഃസംഘടന പ്രഖ്യാപി ച്ചത്. ഹൈക്കമാന്‍ഡ് ജംബോ കമ്മിറ്റിക്ക് അംഗീകാരം നല്‍കിയിരുന്നു.

Back to top button
error: