‘രഹനയും ബിന്ദു അമ്മിണിയുമെത്തിയത് പൊറോട്ടയും ബീഫും കഴിച്ചിട്ട്’ പ്രസ്്താവനയില്‍ നിന്നും പിന്നോട്ടില്ല ; വീണ്ടും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍

കൊല്ലം: ശബരിമലയില്‍ വന്‍ വിവാദമായി മാറിയ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ നിന്ന് അല്‍പ്പംപോലും പിന്നോട്ടില്ലെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.സിപിഐഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതില്‍ സന്തോഷമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
ഈ പ്രസ്താവന നേരത്തെ പാര്‍ട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചിരുന്നു. വി ഡി സതീശനും ഷിബു ബേബി ജോണും പറഞ്ഞതില്‍ പ്രശ്‌നമില്ല. പന്തളത്ത് താന്‍ ഇക്കാര്യം പ്രസംഗിച്ചപ്പോള്‍ അത് വര്‍ഗീയതയായി.
വീണ്ടും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഐഎമ്മാണ്. കേരളത്തില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ പിണറായി വിജയന്‍ വഴിയൊരുക്കുമെന്നും പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നടന്നിട്ടുണ്ട്. കേന്ദ്രാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ കുടുംബം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചകള്‍ തന്നെ ഇതിന് ഉദാഹരണമാണെന്നും പറഞ്ഞു.






