politics
-
‘ജാതി അടിസ്ഥാനത്തില്‍ നല്‍കേണ്ട സംവരണം കേരളത്തില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കുന്നു, അര്‍ഹതയുള്ളവര്‍ പുറത്താകുന്നു’; വിശദീകരണം കേട്ടശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ദേശീയ പിന്നാക്ക കമ്മീഷന്‍; വന്‍ വിവാദങ്ങള്‍ക്കു വഴിതെളിക്കും
ന്യൂഡല്‍ഹി: ഒബിസി മുസ്ലീം, ക്രിസ്ത്യന്‍ സംവരണത്തില്‍ കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍. ജാതി അടിസ്ഥാനത്തില്‍ നല്‍കേണ്ട സംവരണം കേരളത്തില്‍ മതാടിസ്ഥാനത്തില്‍ മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നുവെന്നാണ് കമ്മിഷന്റെ ചെയര്‍മാന്‍ ഹന്‍സ്രാജ് അഹറിന്റെ കണ്ടെത്തല്‍. കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കമ്മിഷന്റെ ആരോപണമെന്നതും ശ്രദ്ധേയമാണ്. പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യം കേരളത്തില്‍ മുസ്ലീം, ക്രൈസ്തവ മതസ്ഥര്‍ക്ക് ജാതി അടിസ്ഥാനമാക്കാതെ നല്‍കുന്നു എന്നാണ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശിയ കമ്മിഷന്റെ ആരോപണം. 10 ശതമാനം സംവരണം എല്ലാം മുസ്ലീം മതസ്ഥര്‍ക്കും 6 ശതമാനം സംവരണം എല്ലാ ക്രൈസ്തവര്‍ക്കും ലഭിക്കുമ്പോള്‍ അര്‍ഹതയുള്ള പിന്നാക്കക്കാര്‍ പുറത്താക്കപ്പെടുന്നുവെന്നാണ് വാദം. കേരളത്തില്‍നിന്ന് പരാതികള്‍ ലഭിച്ചതായും കമ്മിഷന്‍ ചെയര്‍മാന്‍. also read പുതിയ പോലീസ് ജീപ്പ് കിട്ടിയപ്പോള്‍ ഹൈടെക് ആക്കി നഗരത്തില്‍ വിലസി; റീല്‍സും ആക്ഷന്‍ ഹീറോ സെറ്റപ്പും പിന്നാലെ; സ്ഥലം മാറ്റം വന്നപ്പോള്‍ എല്ലാം പൊളിച്ചടുക്കി; സിറ്റി പോലീസിന്റെ ‘ജെന്‍…
Read More » -
കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം; സഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം; സഭചേര്‍ന്നത് ചട്ടം ലംഘിച്ചെന്നും വിമര്‍ശനം; കേരളപ്പിറവി ആശംസ നേര്‍ന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എന്നാൽ, കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി…
Read More » -
നമ്മുടെ യുപിഐ ഇടപാടില്‍ നിന്ന് രണ്ട് അമേരിക്കന്‍ കമ്പനികള്‍ കൊയ്യുന്നത് എത്ര? 18 ലക്ഷം കോടിയായി ഉയര്‍ന്ന് പണ കൈമാറ്റം; ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍; ചെറിയ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച യു.പി.ഐ. (UPI) സംവിധാനത്തിൽ അമേരിക്കൻ കമ്പനികളുടെ അമിതമായ ആധിപത്യം വർദ്ധിക്കുന്നതിനെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന് മുന്നറിയിപ്പുമായി ഫിൻടെക് മേഖലയിലെ പ്രധാന സംഘടനയായ ഇന്ത്യ ഫിൻടെക് ഫൗണ്ടേഷൻ (IFF). നിലവിൽ യു.പി.ഐ. ഇടപാടുകളുടെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് വെറും രണ്ട് കമ്പനികളുടെ തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ (TPAPs) വഴിയാണ്. ഈ അധികാരം ഏതാനും കമ്പനികളിൽ കേന്ദ്രീകരിക്കുന്നത് യു.പി.ഐ.യുടെ നൂതനത്വത്തെയും മത്സരശേഷിയെയും ദോഷകരമായി ബാധിക്കുമെന്ന് ഐ.എഫ്.എഫ്. വ്യക്തമാക്കി. പരിഹാരം ചെറിയ കമ്പനികള്‍ക്ക് കൂടുതൽ അവസരം നൽകാനും മത്സരം ഉറപ്പാക്കാനും ഐ.എഫ്.എഫ്. താഴെ പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു: പ്രോത്സാഹന പരിധി (Incentive Cap): ഒരു പ്രത്യേക TPAP-നെ പിന്തുണയ്ക്കുന്ന ബാങ്കുകൾക്കുള്ള യു.പി.ഐ. പ്രോത്സാഹന പേഔട്ടുകളിൽ 10 ശതമാനം പരിധി നിശ്ചയിക്കുക. ഇത് ബാങ്കുകളെ കൂടുതൽ ദാതാക്കളുമായി പങ്കാളികളാക്കാൻ പ്രോത്സാഹിപ്പിക്കും. വളർന്നു വരുന്ന ഫിൻടെക് സ്ഥാപനങ്ങളെയും പുതിയതായി വിപണിയിലേക്ക് എത്തുന്ന കമ്പനികളെയും കമ്പനികളെയും പിന്തുണയ്ക്കുന്നതിനായി യു.പി.ഐ.,…
Read More » -
‘ഏതോ ചില്ലു കൂടാരത്തില്‍ കഴിയുന്ന മൂഢ പണ്ഡിതരാണോ നിങ്ങള്‍ എന്നു സംശയിക്കേണ്ടിവരുന്നു’; സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ പദ്ധതിയെ ചോദ്യം ചെയ്ത സാമ്പത്തിക വിദഗ്ധര്‍ക്കു ചുട്ട മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷം; ‘മന്ത്രിമാര്‍ക്ക് കാര്‍ വാങ്ങാന്‍ 100 കോടി വകയിരുത്തിയെന്ന പച്ചക്കള്ളം എഴുതിയ മാന്യദേഹമാണ് കണ്ണന്‍’
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്കു കടക്കുമ്പോള്‍ വിമര്‍ശനവുമായി എത്തിയ സാമ്പത്തിക വിദഗ്ധര്‍ക്കു മറുപടിയുമായി ഇടതുപക്ഷം. സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക വിദഗ്ധനായ ഗോപകുമാര്‍ മുകുന്ദന്‍ എഴുതിയ കുറിപ്പിലാണ് പദ്ധതിയെ ചോദ്യം ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നത്. അതിദരിദ്രരെ നിര്‍ണയിച്ച മാനദണ്ഡങ്ങളും ആധികാരിക പഠന റിപ്പോര്‍ട്ടും പുറത്തുവിടണമെന്നായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞരായ ഡോ. എം.എ. ഉമ്മന്‍, സിഡിഎസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.പി. കണ്ണന്‍, ആര്‍വിജി മേനോന്‍ എന്നിവരുടെ ആവശ്യം. അതിദരിദ്ര മുക്ത കേരളമാണോ അതോ അഗതി മുകത കേരളമാണോ എന്നതായിരുന്നു ഇവരുടെ ചോദ്യം. ഏറ്റവും ദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. കേന്ദ്രം സൗജന്യവിലയ്ക്കാണ് ഇത് നല്‍കുന്നത്. പിന്നെ എങ്ങനെയാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം 64,006 ആയി കുറഞ്ഞത്? ഇവരെല്ലാം അതിദാരിദ്ര്യത്തില്‍നിന്ന് കരകയറിയാല്‍ മഞ്ഞക്കാര്‍ഡ് ഉള്ള അന്ത്യോദയ അന്നയോജനയില്‍ ഗുണഭോക്താക്കള്‍ ഇല്ലാതെ വരില്ലേ? ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന കേന്ദ്രസഹായം അവസാനിക്കില്ലേ? എന്നീ ചോദ്യങ്ങളും ഇവര്‍…
Read More » -
ട്രംപ് പറയുന്നതില്‍ കാര്യമുണ്ട്, അമേരിക്കന്‍ ആണവായുധങ്ങള്‍ അറുപഴഞ്ചനായി; ചൈനയും റഷ്യയും മുന്നേറുമ്പോള്‍ അമേരിക്ക പരിശോധന നടത്തിയത് 30 വര്‍ഷം മുമ്പ്; കലാവധി കഴിഞ്ഞെന്ന 10 വര്‍ഷം മുമ്പത്തെ പെന്റഗണ്‍ റിപ്പോര്‍ട്ടും മുക്കി; ജരാനരകള്‍ ബാധിച്ച് പോര്‍മുനകള്‍
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് ആണവായുധ പരീക്ഷണങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് എന്തുകൊണ്ടെന്ന ചര്‍ച്ചകള്‍ മുറുകുന്നു. 1992 മുതല്‍ അമേരിക്ക സ്വമേധയാ നിലനിര്‍ത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടാണ് ഈ അമ്പരപ്പിക്കുന്ന നയപരമായ മാറ്റം. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികളുമായി ഒപ്പമെത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു. ഈ രണ്ട് രാജ്യങ്ങളും പരീക്ഷണ ശേഷി വര്‍ധിപ്പിക്കുമ്പോള്‍ യുഎസ് കയ്യും കെട്ടി നോക്കി നിന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ട്രംപ് തന്റെ തീരുമാനം അറിയിച്ചത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ആണവായുധങ്ങള്‍ യുഎസിനുണ്ട്. റഷ്യ രണ്ടാമതാണ്, ചൈന വളരെ പിന്നിലാണെങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒപ്പമെത്തുമെന്ന് ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പരീക്ഷണ പരിപാടികള്‍ കാരണം, തുല്യമായ അടിസ്ഥാനത്തില്‍ നമ്മുടെ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാറിന് (യുദ്ധവകുപ്പ്) ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആ പ്രക്രിയ ഉടന്‍ ആരംഭിക്കും. തന്റെ ആദ്യ ഭരണകാലത്ത്…
Read More » -
വെടിയൊച്ചകളും യുദ്ധ വിമാനത്തിന്റെ ഇരമ്പലും നിലച്ചു; ബാങ്കുകളും തുറന്നു; പക്ഷേ, പിന്‍വലിക്കാന്‍ പണമില്ല; തക്കം നോക്കി പലസ്തീനികളെ കൊള്ളയടിച്ച് ഗാസയിലെ കച്ചവടക്കാര്‍; സാധനങ്ങള്‍ക്ക് ഈടാക്കുന്നത് വന്‍ കമ്മീഷന്‍; നോട്ടുകളുടെ കൈമാറ്റം തടഞ്ഞ് ഇസ്രയേല്‍
ഗാസ: ദുര്‍ബലമായ വെടിനിര്‍ത്തലിനെത്തുടര്‍ന്ന് ഗാസയിലെ ഇസ്രായേല്‍ വ്യോമാക്രമണങ്ങളുടെയും ഉപരോധങ്ങളുടെയും ആഘാതം ലഘൂകരിക്കപ്പെട്ടെങ്കിലും യുദ്ധകാലത്തെ കൊള്ളക്കാരില്‍നിന്നും സംരക്ഷിച്ചു കൈയിലുള്ള തുച്ഛമായ പണം പോലും ചെലവഴിക്കാന്‍ കഴിയാതെ പലസ്തീനികള്‍. രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ ഗാസയിലുടനീളമുള്ള വീടുകള്‍, സ്‌കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കൊപ്പം നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതോ നശിച്ചതോ ആയ ബാങ്കുകള്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആറ് ദിവസത്തിന് ശേഷം ഒക്ടോബര്‍ 16ന് വീണ്ടും തുറന്നു. താമസിയാതെ കൗണ്ടറുകള്‍ക്കു മുന്നില്‍ നീണ്ട വരികള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും എല്ലാവര്‍ക്കും നിരാശരായി മടങ്ങേണ്ടിവന്നു. ‘അവിടെ പണമൊന്നുമില്ല, ബാങ്കുകള്‍ പാപ്പരായി’ ഇതു പറയുന്നത് ആറു കുട്ടികളുടെ പിതാവായ അബു ഫാരെസ് എന്ന 61 കാരനാണ്. ബാങ്ക് ഓഫ് പലസ്തീനിന്റെ മുന്നില്‍നിന്നാണ് റോയിട്ടേഴ്‌സിനോടു ദുരിതം പങ്കുവയ്ക്കുന്നത്. ‘പണത്തിന് ആവശ്യമായ തുക എഴുതിക്കെടുത്ത് മടങ്ങേണ്ടിവരു’ന്നെന്നും അദ്ദേഹം പറയുന്നു. മാര്‍ക്കറ്റില്‍നിന്നു ഭക്ഷണം വാങ്ങാനും ബില്ലുകള്‍ അടയ്ക്കാനും ഗാസക്കാര്‍ക്കു പണം വേണം. എന്നാല്‍, മറ്റ് ചരക്കുകള്‍ക്കൊപ്പം ഇസ്രയേല്‍ ബാങ്ക് നോട്ടുകളുടെ കൈമാറ്റവും തടഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ വലയുകയാണ്. 2023…
Read More » -
ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ഇനി തെലങ്കാന മന്ത്രി; അസ്ഹറുദീന്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു; മത്സരിക്കുക ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍; ന്യൂനപക്ഷ വോട്ടില്‍ കണ്ണുവച്ച് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്‍ തെലങ്കാനയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ വേദ് വെര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. 62 കാരനായ താരത്തിന്റെ വകുപ്പേതെന്നു പിന്നീടു തീരുമാനിക്കുമെങ്കിലും ന്യൂനപക്ഷം- കായിക വകുപ്പുകള്‍ ലഭിക്കുമെന്നാണു കരുതുന്നത്. കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ എണ്ണം 16 ആയി ഉയര്‍ന്നു. അസംബ്ലി സീറ്റുകളുടെ എണ്ണമനുസരിച്ച് 18 മന്ത്രിമാര്‍വരെയാകാം. ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ അസ്ഹറുദീന്‍ മത്സതിക്കും. ഒരുലക്ഷത്തോളം മുസ്ലിം വോട്ടര്‍മാര്‍ ഇവിടെയുണ്ടെന്നാണു കണക്ക്. ബിആര്‍എസ് എംഎല്‍എ മഗാന്തി ഗോപിനാഥിന്റെ മരണത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. Former Indian cricket captain Mohammad Azharuddin sworn in as minister in Telangana cabinet. pic.twitter.com/OkXkgoyBcI — The Siasat Daily (@TheSiasatDaily) October 31, 2025 തെലങ്കാന മന്ത്രിസഭയില്‍ ന്യൂനപക്ഷ…
Read More » -
പരിഹരിച്ചത് പതിറ്റാണ്ടുകളുടെ പട്ടയ പ്രശ്‌നങ്ങള്‍; അഞ്ചുവര്‍ഷത്തിനിടെ രണ്ടേകാല്‍ ലക്ഷം പട്ടയങ്ങള്‍; തൃശൂരിലെ 1349 കുടുംബങ്ങള്‍കൂടി ഭൂമിയുടെ അവകാശികളായി; ഇന്നലെ മാത്രം നല്‍കിയത് പതിനായിരം ഭൂഖേകള്‍; വേദിയില്‍ മന്ത്രിയെ കെട്ടിപ്പിടിച്ച് അമ്മമാര്‍
തൃശൂര്‍: ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനതല പട്ടയവിതരണത്തിന്റെ ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം ഇന്നലെ നടന്ന പട്ടയമേളകളില്‍ 10,002 പുതിയ പട്ടയങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. ഇന്നലത്തേത് ഉള്‍പ്പെടെ ഈ സര്‍ക്കാരിന് ഇതുവരെ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാന്‍ സാധിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ 4,10, 958 പേരെ ഭൂമിയുടെ അവകാശികളാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വേഗത്തിലാണ് പട്ടയ മിഷന്‍ മുന്നോട്ട് പോകുന്നത്. റവന്യൂ വകുപ്പിന്റെ ചരിത്രത്തില്‍ നവ്യാനുഭവം സൃഷ്ടിച്ച മിഷനാണ് ഇത്. 2031-ല്‍ കേരളത്തിന് 75-ാം വയസ് പൂര്‍ത്തിയാകുമ്പോള്‍, ഭൂവിഷയങ്ങളില്‍ തര്‍ക്കരഹിതമായ ഒരു സംസ്ഥാനം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 532 വില്ലേജുകളില്‍ ഇതിനകം ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി. റീസര്‍വേ പൂര്‍ത്തിയായ പഞ്ചായത്തുകളില്‍ ഭൂമിയുടെ ക്രയവിക്രയം ഇനി ആധാരം മാത്രം കാണിച്ച് നടത്തുവാന്‍…
Read More » -
ജി സുധാകരന്‍ നീതിമാനായ ഭരണാധികാരി, അദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കുന്നത് തന്നെ ബഹുമതി ; കമ്യൂണിസ്റ്റ് നേതാവിനെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പ്രശംസിച്ചതിന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ജി.സുധാകരനെതിരേ വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ മുന്‍ മന്ത്രിയെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹത്തെപ്പോലെ മികച്ച ഒരു പൊതുമരാമത്ത് മന്ത്രി തങ്ങളുടെ കൂട്ടത്തിലോ ഇടതുപക്ഷത്തോ ഉണ്ടായിട്ടില്ലെന്നായിരുന്നു പുകഴ്ത്തല്‍. നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരനെന്നും എംഎല്‍എ എന്ന നിലയില്‍ തനിക്ക് അനുഭവമുണ്ട് എന്നും പറഞ്ഞു. വി ഡി സതീശന്‍ പ്രഗത്ഭനായ നേതാവെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. മുന്‍പ് വി ഡി സതീശനെ പ്രശംസിച്ച് സംസാരിച്ചതില്‍ ജി സുധാകരനെതിരെ സിപിഐഎമ്മില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്‍. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. എറണാകുളത്തെ പരിപാടി റദ്ദാക്കിയിട്ടാണ് ഞാന്‍ ജി സുധാകരന് പുരസ്‌കാരം നല്‍കാനായി എത്തിയത്. ജി സുധാകരന് അവാര്‍ഡ് കൊടുക്കുന്നത് എനിക്ക് കൂടിയുള്ള ബഹുമതിയായി കാണുന്നു’, വി ഡി സതീശന്‍ പറഞ്ഞു. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും…
Read More » -
മുതിര്‍ന്ന നേതാക്കളും പരിചയസമ്പന്നരേയും ഉള്‍പ്പെടുത്തി ; കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി; ദീപാദാസ് മുന്‍ഷി കണ്‍വീനര്‍; എ കെ ആന്റണിയും പട്ടികയില്‍ ; സ്ഥാനാര്‍ത്ഥിക ളുടെ പ്രാഥമിക പട്ടിക തയ്യാറാക്കും
തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവില്‍ വന്നു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. എകെ ആന്റണിയെപ്പോലെ മുതിര്‍ന്ന നേതാക്കളും പരിചയസമ്പന്നരേയും ഉള്‍പ്പെടുത്തിയാണ് കോര്‍ കമ്മറ്റി രൂപീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക ഇവര്‍ തയ്യാറാക്കാം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കോര്‍ കമ്മിറ്റി കണ്‍വീനര്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് എ കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, വി എം സുധീരന്‍, എംഎം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് 17 അംഗങ്ങള്‍. കോര്‍കമ്മിറ്റി ആഴ്ച്ചതോറും യോഗം ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസുമായി…
Read More »