Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

വെടിയൊച്ചകളും യുദ്ധ വിമാനത്തിന്റെ ഇരമ്പലും നിലച്ചു; ബാങ്കുകളും തുറന്നു; പക്ഷേ, പിന്‍വലിക്കാന്‍ പണമില്ല; തക്കം നോക്കി പലസ്തീനികളെ കൊള്ളയടിച്ച് ഗാസയിലെ കച്ചവടക്കാര്‍; സാധനങ്ങള്‍ക്ക് ഈടാക്കുന്നത് വന്‍ കമ്മീഷന്‍; നോട്ടുകളുടെ കൈമാറ്റം തടഞ്ഞ് ഇസ്രയേല്‍

ഗാസ: ദുര്‍ബലമായ വെടിനിര്‍ത്തലിനെത്തുടര്‍ന്ന് ഗാസയിലെ ഇസ്രായേല്‍ വ്യോമാക്രമണങ്ങളുടെയും ഉപരോധങ്ങളുടെയും ആഘാതം ലഘൂകരിക്കപ്പെട്ടെങ്കിലും യുദ്ധകാലത്തെ കൊള്ളക്കാരില്‍നിന്നും സംരക്ഷിച്ചു കൈയിലുള്ള തുച്ഛമായ പണം പോലും ചെലവഴിക്കാന്‍ കഴിയാതെ പലസ്തീനികള്‍.

രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ ഗാസയിലുടനീളമുള്ള വീടുകള്‍, സ്‌കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കൊപ്പം നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതോ നശിച്ചതോ ആയ ബാങ്കുകള്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആറ് ദിവസത്തിന് ശേഷം ഒക്ടോബര്‍ 16ന് വീണ്ടും തുറന്നു. താമസിയാതെ കൗണ്ടറുകള്‍ക്കു മുന്നില്‍ നീണ്ട വരികള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും എല്ലാവര്‍ക്കും നിരാശരായി മടങ്ങേണ്ടിവന്നു.

Signature-ad

‘അവിടെ പണമൊന്നുമില്ല, ബാങ്കുകള്‍ പാപ്പരായി’ ഇതു പറയുന്നത് ആറു കുട്ടികളുടെ പിതാവായ അബു ഫാരെസ് എന്ന 61 കാരനാണ്. ബാങ്ക് ഓഫ് പലസ്തീനിന്റെ മുന്നില്‍നിന്നാണ് റോയിട്ടേഴ്‌സിനോടു ദുരിതം പങ്കുവയ്ക്കുന്നത്. ‘പണത്തിന് ആവശ്യമായ തുക എഴുതിക്കെടുത്ത് മടങ്ങേണ്ടിവരു’ന്നെന്നും അദ്ദേഹം പറയുന്നു.

 

ഗാസയില്‍ പഴയ നോട്ടുകള്‍ നന്നാക്കുന്ന സ്ത്രീ

മാര്‍ക്കറ്റില്‍നിന്നു ഭക്ഷണം വാങ്ങാനും ബില്ലുകള്‍ അടയ്ക്കാനും ഗാസക്കാര്‍ക്കു പണം വേണം. എന്നാല്‍, മറ്റ് ചരക്കുകള്‍ക്കൊപ്പം ഇസ്രയേല്‍ ബാങ്ക് നോട്ടുകളുടെ കൈമാറ്റവും തടഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ വലയുകയാണ്. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസിന്റെ ക്രൂരമായ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേല്‍ കടുത്ത നടപടികളിലേക്കു കടന്നത്.

‘ബാങ്കുകള്‍ തുറന്നിട്ടുണ്ട്. അവയുടെ ശീതികരണ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നു. എന്നാല്‍, അവര്‍ ഓണ്‍ലൈന്‍ ബിസിനസുകളാണ് ചെയ്യുന്നത്. നിക്ഷേപങ്ങളില്ല. പണമായി പിന്‍വലിക്കാനും കഴിയുന്നില്ല’ ഗാസയിലെ സാമ്പത്തിക വിദഗ്ധനായ അബു ജയ്യാബ് പറഞ്ഞു. ജനങ്ങള്‍ അത്യാര്‍ത്തിപൂണ്ട കച്ചവടക്കാരുടെ അടുത്തേക്ക് പണമായി മാറ്റിയെടുക്കാന്‍ ചെല്ലുന്നു. പക്ഷേ, അവര്‍ 20 ശതമാനം മുതല്‍ 40 ശതമാനംവരെയാണ് കമ്മീഷനായി വാങ്ങുന്നത്.

പലരും പഴയ ബാങ്ക് നോട്ടുകള്‍ റിപ്പയര്‍ ചെയ്ത് ഉപയോഗിക്കുന്നുമുണ്ട്. റിപ്പയര്‍ ചെയ്യുന്ന ജോലിയും ചിലര്‍ വരുമാനമാര്‍ഗമാക്കി. എന്നിട്ടും പലര്‍ക്കും പച്ചക്കറികള്‍ പോലും വങ്ങാന്‍ തികയുന്നില്ല. ചിലര്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍വഴി മുട്ടയും പഞ്ചസാരയുമൊക്കെ വാങ്ങുന്നുണ്ടെങ്കിലും വില്‍പനക്കാര്‍ അധിക ചാര്‍ജുകള്‍ ഈടാക്കുന്നു.

ട്രംപിന്റെ ഇരുപതിന പദ്ധതിയില്‍ ആവശ്യത്തിനു പണം കൈമാറുകയെന്ന ഉപാധി വച്ചിട്ടില്ല. ഗാസയുടെ പുനര്‍ നിര്‍മാണം, സുരക്ഷ എന്നിവയ്ക്കാണ് ഊന്നതല്‍. പലരും തങ്ങളുടെ കൈയിലുള്ള സാമഗ്രികള്‍ പിടിയാ വിലയ്ക്കു വിറ്റശേഷമാണ് ആഹാരം വാങ്ങുന്നത്. ചിലര്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തിലും കാര്യം നടത്തുന്നു. നോട്ടിന്റെ സീരിയല്‍ നമ്പര്‍ വ്യക്തമാണെങ്കില്‍ സാമഗ്രികള്‍ നല്‍കുന്നുണ്ടെന്ന് ഗാസയിലെ ഒരു കച്ചവടക്കാരന്‍ പറഞ്ഞെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഗാസയില്‍ അടുത്തത് എന്ത് എന്നു ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച തുര്‍ക്കിയില്‍ ചര്‍ച്ച നടക്കുമെന്നാണു വിവരം. അമേരിക്ക, തുര്‍ക്കി, ഖത്തര്‍, സൗദി അറേബ്യ, ഈജിപ്റ്റ്, യുഎഇ, ജോര്‍ദാന്‍, പാകിസ്താന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും പദ്ധതിയുടെ രണ്ടാംഘട്ടം എങ്ങനെ നടപ്പാക്കാമെന്നതാണ് ആലോചിക്കുന്നതെന്നു തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി പറഞ്ഞു.

 

The ceasefire in Gaza has eased the trauma of Israel’s air strikes and blockade but a shortage of cash has left Palestinians unable to spend what little money they have without falling victim to wartime profiteers.
Banks, many damaged or destroyed along with homes, schools and other institutions across Gaza during two years of war, began reopening on October 16, six days after the ceasefire was announced. Queues soon formed but people came away disappointed.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: