Breaking NewsIndiaLead NewsNEWSNewsthen Specialpolitics

‘ജാതി അടിസ്ഥാനത്തില്‍ നല്‍കേണ്ട സംവരണം കേരളത്തില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കുന്നു, അര്‍ഹതയുള്ളവര്‍ പുറത്താകുന്നു’; വിശദീകരണം കേട്ടശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ദേശീയ പിന്നാക്ക കമ്മീഷന്‍; വന്‍ വിവാദങ്ങള്‍ക്കു വഴിതെളിക്കും

10 ശതമാനം സംവരണം എല്ലാം മുസ്ലീം മതസ്ഥര്‍ക്കും 6 ശതമാനം സംവരണം എല്ലാ ക്രൈസ്തവര്‍ക്കും ലഭിക്കുമ്പോള്‍ അര്‍ഹതയുള്ള പിന്നാക്കക്കാര്‍ പുറത്താക്കപ്പെടുന്നുവെന്നാണ് വാദം. കേരളത്തില്‍നിന്ന് പരാതികള്‍ ലഭിച്ചതായും കമ്മിഷന്‍ ചെയര്‍മാന്‍.

ന്യൂഡല്‍ഹി: ഒബിസി മുസ്ലീം, ക്രിസ്ത്യന്‍ സംവരണത്തില്‍ കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍. ജാതി അടിസ്ഥാനത്തില്‍ നല്‍കേണ്ട സംവരണം കേരളത്തില്‍ മതാടിസ്ഥാനത്തില്‍ മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നുവെന്നാണ് കമ്മിഷന്റെ ചെയര്‍മാന്‍ ഹന്‍സ്രാജ് അഹറിന്റെ കണ്ടെത്തല്‍. കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കമ്മിഷന്റെ ആരോപണമെന്നതും ശ്രദ്ധേയമാണ്.

പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യം കേരളത്തില്‍ മുസ്ലീം, ക്രൈസ്തവ മതസ്ഥര്‍ക്ക് ജാതി അടിസ്ഥാനമാക്കാതെ നല്‍കുന്നു എന്നാണ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശിയ കമ്മിഷന്റെ ആരോപണം. 10 ശതമാനം സംവരണം എല്ലാം മുസ്ലീം മതസ്ഥര്‍ക്കും 6 ശതമാനം സംവരണം എല്ലാ ക്രൈസ്തവര്‍ക്കും ലഭിക്കുമ്പോള്‍ അര്‍ഹതയുള്ള പിന്നാക്കക്കാര്‍ പുറത്താക്കപ്പെടുന്നുവെന്നാണ് വാദം. കേരളത്തില്‍നിന്ന് പരാതികള്‍ ലഭിച്ചതായും കമ്മിഷന്‍ ചെയര്‍മാന്‍.

Signature-ad

മതാടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. സംവരണം ഏതു സര്‍വേയുടെ അടിസ്ഥാനത്തിലെന്ന ചോദ്യത്തിനടക്കം സംസ്ഥാനം നല്‍കിയ മറുപടി വ്യക്തമല്ല എന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. വീണ്ടും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒബിസി സംവരണം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. സ്വമേധയായുള്ള നടപടിയാണെന്നും കമ്മിഷന്റെ നീക്കത്തിനുപിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദമില്ലെന്നുമാണ് ചെയര്‍മാന്റെ വാദം.

കേരളത്തില്‍ മതാടിസ്ഥാനത്തില്‍ പ്രീണനത്തിനുവേണ്ടി സംവരണം നല്‍കുന്നു എന്നത് പണ്ടേയുള്ള ആരോപണമാണ്. ഭരണഘടന അനുസരിച്ച് മതാടിസ്ഥാനത്തില്‍ സംവരണം പാടില്ല. ഇതു മറി കടന്നാണ് ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ക്കു സംവരണം നല്‍കുന്നത്. കേരളത്തില്‍ മാത്രമാണ് ഇത്തരത്തില്‍ സംവരണം നല്‍കുന്നത്. സംവരണ വിരുദ്ധരും ദലിത് വിഭാഗങ്ങളും മതാടിസ്ഥാനത്തിലുള്ള സംവരണത്തെ വര്‍ഷങ്ങളായി എതിര്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ കമ്മീഷന്റെ നീക്കം നിര്‍ണായകമാണ്.

നേരത്തേ, സംവരണ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേകം സംവരണം നല്‍കണമെന്ന ഹര്‍ജയില്‍ സുപ്രീം കോടതി കേന്ദ്രത്തിനു നോട്ടീസ് നല്‍കിയിരുന്നു. നിലവിലെ സംവരണ ക്വാട്ടയില്‍തന്നെ ഉള്‍പ്പെടുത്തി തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ പ്രത്യേകം സംവരണം നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണു നടപടി.

ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. അടുത്ത തീയതിയില്‍ വാദത്തിനു തയാറെടുക്കാനും മറുഭാഗത്തുനിന്നു ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു. നിലവിലെ സംവരണ നിരക്കുകളെ ചോദ്യം ചെയ്യുകയല്ലെന്നും സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നല്‍കുന്നവരെ പ്രത്യേകം പരിഗണിക്കണമെന്നുമാണ് ആവശ്യമെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

‘സംവരണമെന്നത് ജാതി അടിസ്ഥാനത്തിലായിരിക്കരുത് എന്നു നിങ്ങള്‍ പറയുന്നില്ല. സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രം ആകണമെന്നും പറയുന്നില്ല. നിലവിലെ ഭരണഘടന അനുസരിച്ചു സംവരണ ക്വാട്ട നല്‍കുമ്പോള്‍ ചില ആളുകള്‍ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും സാമ്പത്തികമായി മുന്നിലെത്തുകയും ചെയ്യുന്നു. അവരുടെ സാമൂഹിക- സാമ്പത്തികാവസ്ഥകള്‍ മെച്ചപ്പെടുന്നു. ഇവര്‍ക്കു വീണ്ടും സംവരണം നല്‍കുന്നതിനു പകരം അതേ വിഭാഗത്തില്‍ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാത്തവര്‍ക്കു നല്‍കണം എന്നാണു’ നിങ്ങള്‍ പറയുന്നത് എന്നു ജസ്റ്റിസ് കാന്ത് വാദങ്ങളെ ക്രോഡീകരിച്ചു.

സംവരണമെന്നത് സമൂഹത്തിന്റെ മുഴുവന്‍ ഉന്നമനത്തിനും ഉദ്ദേശിച്ചുള്ളതാണെങ്കില്‍ അത് ചില വിഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണോ അതോ അതേ വിഭാഗത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ചിറകുവിടര്‍ത്താന്‍ അനുവദിക്കുന്നതാകണോ എന്ന കാര്യം പരിശോധിക്കാവുന്നതാണെന്നും ജസ്റ്റിസ് കാന്ത് പറഞ്ഞു.

സംവരണം യാന്ത്രികമായി നടപ്പാക്കുന്നതിനു പകരം സര്‍ക്കാര്‍ ജോലികളിലും പഠനത്തിലും കൂടുതല്‍ തുല്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യവും ഹര്‍ജിക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒരോ റിസര്‍വേഷന്‍ കാറ്റഗറിയിലും വരുമാനം കൂടി പരിഗണിക്കണം. എസ്.സി., എസ്.ടി., ഒബിസി, ഇഡബ്ല്യുഎസ് എന്നിവയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു ഉയര്‍ന്നുവരാന്‍ ഇതു സഹായിക്കും.

സംവരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍പോലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ രണ്ടാംകിടക്കാരായാണു കാണുന്നത്. ഇത് സംവരണത്തില്‍തന്നെ ‘മെറിറ്റ്’ ഉള്ളവര്‍ക്കു കൂടുതല്‍ അവസരം ലഭിക്കുന്നതുകൊണ്ടാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: