politics
-
എനിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടോയെന്ന് പറയേണ്ടത് ഞാനാണ്… എന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു സംഘം ശ്രമിക്കുന്നുണ്ട്, അത് നടക്കില്ലെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നു. കേരള രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെ കുറിച്ച് വാർത്ത ഉണ്ടാക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്നെ മാറ്റുന്നു എന്നൊരു ഫീൽ ഉണ്ടായിട്ടില്ല. അത്തരത്തിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. പുതിയ പേരുകൾ എവിടുന്ന് വരുന്നു എന്നറിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പലരും എനിക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന് കാണുന്നുണ്ട്. എന്നാല്‍ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഇല്ലയോ എന്ന് ഞാൻ അല്ലെ പറയേണ്ടതെന്നാണ് സുധാകരന്‍ ചോദിക്കുന്നത്. എന്ത് ആരോഗ്യ പ്രശ്നം ഉണ്ടെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഇല്ലേ. അത് മറച്ചുവയ്ക്കേണ്ട കാര്യം എന്താണ്. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും വല്ലായ്മ ഉണ്ടായിട്ടുണ്ടോ എന്നും…
Read More » -
വേടൻ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരൻ… വേട്ടയാടാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദൻ
കൊച്ചി: വേടൻ കേരളത്തിൽ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരൻ. വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വേടൻ്റെ കാര്യത്തിൽ നേരത്തെ തന്നെ നിലപാട് പറഞ്ഞതാണെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തമായി എഴുതി കംപോസ് ചെയ്യുന്ന വേടൻ യുവാക്കൾക്കിടയിൽ അംഗീകാരം നേടിയ കലാകാരനാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനാണ് വേടൻ. ദലിത് വിഭാഗത്തിൻ്റേയും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റേയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ്. വേടൻ്റെ പ്രത്യേകതയെ കൃത്യമായി മനസ്സിലാക്കണം. എന്നാൽ വേടൻ തെറ്റായ പ്രവണത സ്വീകരിച്ചിട്ടുണ്ടെന്ന് വേടൻ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് തിരുത്തുകയാണെന്നും പറഞ്ഞിട്ടുണ്ട്. തിരുത്താനുള്ള ഒരു ഇടപെടലെന്ന രീതിയിൽ സർക്കാരിൻ്റെ നീക്കത്തെ കണ്ടാൽ മതി. അതിനപ്പുറത്തേക്ക് വേട്ടയാടാനുള്ള ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ല. വേടന് കേരളത്തിൻ്റെ പരിരക്ഷയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Read More » -
ശൈലി ആപ്പുമായി ആശമാര്‍ വീടുകളില്‍ മാസത്തില്‍ എത്രവട്ടം എത്തി? കേരളത്തില്‍ കൂടുതല്‍ ജോലി ചെയ്തിട്ടും പ്രതിഫലം 230 രൂപയോ? ജനപ്രതിനിധികളെ ചേര്‍ത്തുവച്ച് സാറ ജോസഫ് പറയുന്ന കണക്കിലെ വാസ്തവം എന്ത്? ചില വസ്തുതകള്‍ പറയാതെവയ്യ
കൊച്ചി: എസ് യുസിഐ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സമരത്തിനോടു സര്‍ക്കാര്‍ മുഖം തിരിച്ചതോടെ സമൂഹ ധനസമാഹരണത്തിലൂടെ ആയിരം രൂപവീതം നല്‍കുമെന്നു പ്രഖ്യാപിച്ചു എഴുത്തുകാരി സാറ ജോസഫ് രംഗത്തെത്തിയിരുന്നു. പ്രതിദിനം 230 രൂപയാണ് ആശമാര്‍ക്കു ലഭിക്കുന്നതെന്നും ഈ മന്ത്രിസഭ കാലാവധി അവസാനിക്കുന്നതു വരെ 1000 രൂപവരെ നല്‍കുമന്നുമാണു സാറ ജോസഫും സംഘവും വ്യക്തമാക്കിയത്. ഓരോ ആശമാരെയും ഒരോ ആളുകളെക്കൊണ്ടു സ്‌പോണ്‍സര്‍ ചെയ്യിച്ച് യുപിഐ (ഗൂഗിള്‍ പേ പോലെ) വഴി പണം ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് എത്തിക്കുകയാണു പദ്ധതി. കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സരാഭായിയും ഇതിനു പിന്തുണയുമായി എത്തിയിരുന്നു. ഇവര്‍ ആയിരം രൂപയും നല്‍കി. എന്നാല്‍, ആശമായുടെ ജോലിയും അവരുടെ വേതനവും തമ്മിലുള്ള ബന്ധമാണ് ദിവസ വേതനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടതോടെ വീണ്ടും ചര്‍ച്ചയിലേക്കു വരുന്നത്. എസ് യുസിഐയുടെ സമരത്തെ എതിര്‍ക്കുമ്പോഴും ആശമാരുടെ കാര്യത്തില്‍ സമൂഹം പൊതുവേ അവര്‍ക്ക് അനുകൂലമായിട്ടാണ് നിലപാട് എടുക്കുന്നത്. പദ്ധതി തുടങ്ങിയശേഷം സംസ്ഥാന സര്‍ക്കാര്‍ ക്രമാനുഗതമായി അവരുടെ ഓണറേറിയം കൂടിക്കൊടുത്തിട്ടുമുണ്ട്. ആശമാര്‍ക്കുള്ള നിബന്ധനകള്‍…
Read More » -
സുധാകരനെ മാറ്റണമെന്ന് കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം എഐസിസി അംഗങ്ങളും; നിലമ്പൂര്‍ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ പ്രസിഡന്റ്; സണ്ണി ജോസഫിനെ നിയമിക്കണമെന്നു സുധാകരന്‍; ആന്റോ ആന്റണിയും പരിഗണനയില്‍; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസിയുടെ പ്രത്യേക സംഘം
ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷ സ്ഥാനത്തില്‍ മാറ്റമുണ്ടാകും. ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നീ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. ക്രൈസ്തവ സമുദായത്തിന് കോണ്‍ഗ്രസിനോടുള്ള അത്യപ്തി പരിഗണിച്ച്, ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള ഒരാളെ അധ്യക്ഷനാക്കണമെന്നാണ് പൊതുവികാരം. താന്‍ മാറുകയാണെങ്കില്‍ കണ്ണൂരില്‍നിന്നു തന്നെയുള്ള സണ്ണി ജോസഫ് വരണമെന്നാണ് കെ. സുധാകരന്‍ ആഗ്രഹിക്കുന്നത്. കേരളത്തിലുള്ള എഐസിസി പ്രതിനിധികള്‍ മാറ്റം വേണമെന്ന പൊതുവികാരം അറിയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പു കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. താഴെത്തട്ടിലെ പരാതികള്‍ പരിഹരിക്കാന്‍ നിലവില്‍ ജില്ലാതലത്തില്‍ കോര്‍ കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റിയുടെ ഇടപെടലില്‍ പരിഹാരമാകാത്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാണു പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അടുത്തമാസം ഓരോ ദിവസവും ഓരോ ജില്ല സന്ദര്‍ശിച്ചു പരാതികള്‍ കേള്‍ക്കും. ഡിസിസി പ്രസിഡന്റ്, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എന്നിവരും ഇവര്‍ക്കൊപ്പമിരിക്കും. മേയ്…
Read More » -
ഭീകരവാദികള്‍ക്കു സാമ്പത്തിക സഹായം: പാകിസ്താനെതിരേ ഇന്ത്യ ലക്ഷ്യമിടുന്നത് ഇരട്ട സാമ്പത്തിക ‘സ്‌ട്രൈക്ക്’; ആദ്യം കരിമ്പട്ടികയില്‍ പെടുത്തും; ഐഎംഎഫിന്റെ സഹായവും ഇല്ലാതാക്കും; നീക്കങ്ങള്‍ക്ക് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ; റിപ്പോര്‍ട്ട് ശരിവച്ച് വിശ്വസനീയ കേന്ദ്രങ്ങള്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ വിവിധ രാഷ്ട്രത്തലവന്‍മാരുടെ പിന്തുണയാര്‍ജിച്ച ഇന്ത്യ പാകിസ്താനെതിരേ സാമ്പത്തിക ഉപരോധത്തിനും നീക്കം തുടങ്ങി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം നിയന്ത്രിക്കുന്നതിന് ഇരട്ട ‘സര്‍ജിക്കല്‍ സ്‌ട്രൈക്കി’നാണു പദ്ധിതിയിടുന്നത്. സാമ്പത്തിക സഹായം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന ആരോപണം ശക്തിപ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യ നീക്കം. നേരത്തെയും പാകിസ്താനെ ഇക്കാര്യങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2018ല്‍ കൊണ്ടുവന്ന നിയന്ത്രണം ഭീകരവാദികള്‍ക്കുള്ള ഫണ്ടിംഗ് ഉണ്ടാകില്ലെന്ന ഉറപ്പില്‍ പിന്‍വലിച്ചിരുന്നു. ഭീകരവാദികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ പിടികൂടി ജയിലിടുന്ന ‘പൊടിയിടല്‍’ നീക്കങ്ങള്‍ നടത്തിയതോടെയായിരുന്നു ഇത്. പാകിസ്താനു സഹായം നല്‍കുന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഏഴു ബില്യണ്‍ പാക്കേജിനെതിരേയും ഇന്ത്യ രംഗത്തുവന്നിട്ടുണ്ട്. ഈ പണം ഭീകരവാദത്തിന് ഉപയോഗിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ആരോപണങ്ങള്‍ കടുപ്പിക്കുന്നത്. മൂന്നുവര്‍ഷത്തെ സാമ്പത്തിക സഹായ പാക്കേജ് 2024ല്‍ ആണു തീരുമാനമായത്. നിലവില്‍ പാകിസ്താന്‍ പിടിച്ചു നില്‍ക്കുന്നത് ഈ സഹായം കൊണ്ടാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ബലൂച് വിമതരുടെ…
Read More » -
വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം; ഉള്‍പ്പെടുത്തിയത് ഒമ്പതാമനായി; ലിസ്റ്റ് പുറത്തുവിട്ട് വി.എന്‍. വാസവന്‍; ‘വി.ഡി. സതീശന്റേത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമം, പട്ടിക തീരുമാനിക്കേണ്ടത് കേന്ദ്രം’
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഉണ്ടെന്നും ഒമ്പതാമതായി വിഡി സതീശനെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് കേന്ദ്രം നൽകിയതെന്നും മന്ത്രി വിഎൻ വാസവൻ. പ്രതിപക്ഷ നേതാവിന്‍റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് കാണിച്ചുകൊണ്ടായിരുന്നു വിഎൻ വാസവന്‍റെ പ്രതികരണം. തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിൽനിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിട്ടുനിൽക്കുന്നതിൽ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പ്രധാനമന്ത്രിയുടെ ഓഫീസാണ് ആരൊക്കെയാണ് വേദിയിൽ പ്രസംഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതെന്നും ഗവർണർക്ക് പോലും പ്രസംഗിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്‍റേത് വാർത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് അടക്കം കാണിച്ചുകൊണ്ടായിരുന്നു വിഎൻ വാസവന്‍റെ പ്രതികരണം. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച ലിസ്റ്റിൽ പ്രതിപക്ഷ നേതാവിന്‍റെ പേര് ഒമ്പതാമതായി ഉണ്ട്. വേദിയിലിരിക്കാനുള്ള പട്ടികയിൽ തന്നെ ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയത്. പ്രതിപക്ഷ നേതാവിനും വേദിയിൽ ഇരിപ്പിടമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഈ വിവരം ലഭിച്ചശേഷമെ…
Read More » -
സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആര്‍എസ്എസ് പോലീസ് കൂട്ടായ്മ; റിസോര്‍ട്ടില്‍ ഒത്തു ചേര്‍ന്നത് 18 പേര്‍; ജയില്‍ ജീവനക്കാര്‍ക്ക് എതിരേ കടുത്ത നടപടി ഒഴിവാക്കാന്‍ ബിജെപി നേതാവിന്റെ ഇടപെടല്‍; വിവരം പുറത്തുവന്നത് ചിത്രം പുറത്തുവന്നപ്പോള്‍
കുമരകം: സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ജയില്‍ വകുപ്പിലെ ആര്‍.എസ്.എസ് അനുകൂല ഉദ്യോഗസ്ഥരുടെ കൂട്ടായ്മ. കുമരകത്തെ റിസോര്‍ട്ടില്‍ 18 പേര്‍ ഒത്തുചേര്‍ന്നത് പുറത്തറിഞ്ഞത് ഈ കൂട്ടായ്മ വളരുമെന്ന അടിക്കുറിപ്പോടെ ഫോട്ടോ പങ്കുവെച്ചപ്പോള്‍. നിയമലംഘനം വ്യക്തമായിട്ടും സ്വാഭാവിക സ്ഥലംമാറ്റത്തില്‍ നടപടി ഒതുക്കി ജയില്‍ വകുപ്പ്. കടുത്ത നടപടി ഒഴിവാക്കാന്‍ ബി.ജെ.പി നേതാവ് ഇടപെട്ടെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ജോലി ചെയ്യുന്ന 18 ഉദ്യോഗസ്ഥരാണ് കുമരകത്തെ റിസോര്‍ട്ടില്‍ യോഗം ചേര്‍ന്നത്. ഒരേമനസുള്ള ഞങ്ങളുടെ കൂട്ടായ്മക്ക് തുടക്കമായിരിക്കുന്നു, ഇനി വളര്‍ന്നുകൊണ്ടേയിരിക്കും– എന്ന അടിക്കുറിപ്പോടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചതോടെയാണ് ജനുവരി 17ന് രാത്രിയില്‍ നടന്ന കൂട്ടായ്മയുടെ കാര്യം ജയില്‍ വകുപ്പ് അറിയുന്നത് . അതും യോഗം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം.. കൂട്ടായ്മയില്‍ പങ്കെടുത്ത ചിലര്‍ ഫോട്ടോ വാട്സാപ് സ്റ്റാറ്റസുമാക്കി. തുടര്‍ന്ന് ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പങ്കെടുത്തവരെല്ലാം ആര്‍.എസ്.എസ് അനുഭാവികളാണെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥരെയും തടവുകാരെയും ഏകോപിപ്പിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ കൂട്ടായ്മ പാടില്ലെന്ന സര്‍വീസ് ചട്ടലംഘനത്തിനൊപ്പം…
Read More » -
പാകിസ്താന്‍ പൗരന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യംവിടാന്‍ ഇന്ത്യ അനുവദിച്ച സമയം അവസാനിച്ചു; മടങ്ങിയത് 786 പേര്‍; അവശേഷിക്കുന്നത് പാക്-ഹിന്ദു പൗരന്‍മാര്‍; മടങ്ങി എത്തിയത് 1465 ഇന്ത്യക്കാര്‍
പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യം വിടാന്‍ ഇന്ത്യ അനുവദിച്ച സമയം അവസാനിച്ചു. 786 പാക് പൗരന്‍മാരും 55 നയതതന്ത്ര ഉദ്യോഗസ്ഥരും രാജ്യംവിട്ടുവെന്നാണ് കണക്കുകള്‍. ഒപ്പം പാക് വീസയുള്ള എട്ട് ഇന്ത്യന്‍ പൗരന്‍മാരും രാജ്യത്തുനിന്ന് മടങ്ങി. ദീര്‍ഘകാല വീസയുള്ള പാക്– ഹിന്ദു പൗരന്‍മാര്‍ക്ക് മാത്രമാണ് ഇനി രാജ്യത്ത് താമസിക്കാന്‍ അനുമതിയുള്ളത്. 25 നയതന്ത്ര പ്രതിനിധികള്‍ അടക്കം 1465 ഇന്ത്യക്കാരും ദീര്‍ഘകാല വീസയുള്ള 151 പാക്കിസ്ഥാനികളും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. വാഗ അതിര്‍ത്തിവഴി യാത്ര ചെയ്തവരുടെ കണക്കാണിത്. ഏതാനും ചിലര്‍ മറ്റ് രാജ്യങ്ങളിലൂടെ വ്യോമമാര്‍ഗം യാത്രചെയ്തെന്നും അധികൃതര്‍ അറിയിച്ചു. സാധാരണ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 26 വരെയും മെഡിക്കല്‍ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 29 വരെയും നയന്ത്ര പ്രതിനിധികള്‍ക്ക് ഏപ്രില്‍ 30 വരെയുമാണ് മടങ്ങാന്‍ സമയം അനുവദിച്ചത്. സമയപരിധി അവസാനിക്കും മുന്‍പ് എല്ലാ പാക് പൗരന്‍മാരും മടങ്ങിയെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ദീര്‍ഘകാല വിസയുള്ള ആയിരത്തോളം ഹിന്ദു…
Read More » -
അദാനിക്കെതിരേ ചില കോണ്‍ഗ്രസ് നേതാക്കള്‍ കത്തെഴുതിയിട്ടും ഉമ്മന്‍ചാണ്ടി ശക്തമായ നിലപാട് എടുത്തു; തെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന അദാനിയുടെ വാഗ്ദാനവും തള്ളി; വിഴിഞ്ഞത്ത് കല്ലിട്ടതിനു പിന്നിലെ കഥ പറഞ്ഞ് കെ.വി. തോമസ്; ‘വെല്ലുവിളികളെ അതിജീവിച്ചത് പിണറായി സര്‍ക്കാര്‍’
തിരുവനന്തപുരം: വിഴിഞ്ഞം കരാറായ ശേഷം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സാമ്പത്തികമായി സഹായിക്കാന്‍ അദാനി ഗ്രൂപ്പ് നല്‍കിയ വാഗ്ദാനം ഉമ്മന്‍ ചാണ്ടി നിരസിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രിയും പിണറായി സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ശക്തമായ തീരുമാനമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്നും തോമസ് പറഞ്ഞു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായിരിക്കെ 2015ലെ ഡല്‍ഹി യാത്രയില്‍ വിഴിഞ്ഞം നിര്‍മാണം ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതി നഷ്ടപ്പെടുമെന്നായിരുന്നു ആശങ്ക. ഗൗതം അദാനിയുമായി തനിക്ക് അടുപ്പമുണ്ടെന്നും പക്ഷേ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അദാനിയോടുള്ള എതിര്‍പ്പ് പരിഹരിക്കണമെന്നും മറുപടി നല്‍കി. അദാനിയെ ബന്ധപ്പെട്ടപ്പോള്‍ കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങളും 2000 ഏക്കര്‍ സൗജന്യമായി തരാമെന്ന തമിഴ്‌നാടിന്റെ വാഗ്ദാനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സമ്മതം അറിയിച്ചു. ഡല്‍ഹിയിലെ തന്റെ വസതിയില്‍ പ്രഭാതഭക്ഷണത്തിന് എത്തിയ ഇരുകൂട്ടരും ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും അദാനിയും മാത്രമായി സംസാരിച്ചു.…
Read More » -
കല്ലിട്ടാല്‍ എല്ലാമാകില്ല; കപ്പലോടുന്ന പരുവത്തില്‍ എത്തിച്ചു; വിഴിഞ്ഞത്ത് ക്രെഡിറ്റില്‍ തര്‍ക്കം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി; ‘ബോട്ട് തള്ളിക്കൊണ്ടു വന്ന് നടത്തിയ ഉദ്ഘാടനമല്ല, പ്രതിപക്ഷ നേതാവിനെ വീണ്ടും സ്വാഗതം ചെയ്യുന്നു’
വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രെഡിറ്റ് നാടിന് ആകെയുള്ളതാണ്. ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്തു എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. കല്ലിട്ടാല്‍ എല്ലാമാകില്ലെന്നും പദ്ധതിയെ കപ്പലോടുന്ന പരുവത്തിലെത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോട്ട് തള്ളിക്കൊണ്ടുവന്നുള്ള ഉദ്ഘാടനമല്ലെന്ന് മുഖ്യമന്ത്രി യുഡിഎഫിനെ പരിഹസിച്ചു. പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്നത് കോണ്‍ഗ്രസിന്‍റെ ആഗ്രഹം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് പങ്കെടുക്കാതിരിക്കുമെന്ന് കരുതുന്നില്ലെന്നും വീണ്ടും സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി. എല്ലാവര്‍ക്കും ക്ഷണം ചെന്നത് അവസാനമാണ്. എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ്. സര്‍ക്കാര്‍ കൊടുത്ത ലിസ്റ്റില്‍ പ്രതിപക്ഷനേതാവിന്‍റെ പേരുണ്ടായിരുന്നു. എല്‍ഡിഎഫ് കണ്‍വീനറെയോ പാര്‍ട്ടി സെക്രട്ടറിമാരെയോ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ല. ഞങ്ങളുടെ ലിസ്റ്റില്‍ ബിജെപി അധ്യക്ഷന്‍ ഇല്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സന്ദര്‍ശനത്തില്‍ മകളും കുട്ടിയും കൂടെവന്നത് കുടുംബം ആയതിനാലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സന്ദര്‍ശനവേളയില്‍ ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെ സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെ പ്രതീകമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. പദ്ധതിയുടെ മൂന്നില്‍ രണ്ടുഭാഗം ചെലവും വഹിച്ചത് സംസ്ഥാനമാണ്.…
Read More »