politics
-
വാതില്‍ വലിച്ചടച്ച് ആന്റോ; ഷാനിമോളെ തഴഞ്ഞ് ഷാഫി; അമര്‍ഷത്തില്‍ മുതിര്‍ന്ന നേതാക്കളും വനിതകളും; അവസാനം വരെ പോരാടി സുധാകരന്‍; ലാല്‍സലാം പറഞ്ഞ് സ്ഥാനമൊഴിയല്‍; എട്ട് കെപിസിസി പ്രസിഡന്റുമാരുടെ വിധി സുധാകരനും; ആഘോഷം പുറത്ത്; അടിത്തട്ടില്‍ പുകഞ്ഞ് കോണ്‍ഗ്രസ് രാഷ്ട്രീയം
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുത്തതിന്റെ ആവേശത്തില്‍ കോണ്‍ഗ്രസിലെ ‘പവര്‍ ഗ്രൂപ്പ്’ സമവാക്യങ്ങള്‍ മാറിയെങ്കിലും പുറത്താക്കപ്പെട്ടവരുടെ അമര്‍ഷത്തില്‍ പുകഞ്ഞ് അടിത്തട്ട്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് തഴയപ്പെട്ട ആന്റോ ആന്റണി പരസ്യമായി രംഗത്തു വന്നതും മുതിര്‍ന്ന നേതാക്കളെയും വനിതകളെയും വ്യാപമായി ഒഴിവാക്കിയതും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനു തലവേദനയാകും. പ്രതീക്ഷയോടെ കാത്തിരുന്ന പലരുടെയും തലകള്‍ ഉരുണ്ടത് അപ്രതീക്ഷിതമായാണ്. സമൂഹ മാധ്യമങ്ങളില്‍ കെ.സി. വേണുഗോപാലിനെതിരേയും വന്‍ വിമര്‍ശനം ഉയരുന്നു. പ്രസിഡന്റിനെ മാറ്റിയേ തീരുവെന്ന ദീപദാസ്മുന്‍ഷി നല്‍കിയ റിപ്പോര്‍ട്ടാണ് കെ. സുധാകരന് തിരിച്ചടിയായത്. തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ സുധാകരനെ മാറ്റുന്നത് ഗുണംചെയ്യില്ലെന്നു മുന്നറിയിപ്പു നല്‍കിയ കെ. മുരളീധരന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ അഭിപ്രായങ്ങള്‍ നേതൃത്വം പാടേ തള്ളിക്കളഞ്ഞു. ഷാനിമോള്‍ ഉസ്മാന്റെ പേരുവെട്ടി ഷാഫി പറമ്പിലിനെ നേതൃത്വത്തിലെത്തിച്ചതും ചര്‍ച്ചയായി. ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റാക്കുമെന്ന് പറഞ്ഞ് നാണംകെടുത്തിയതിനും നേതൃത്വം മറുപടി പറയേണ്ടിവരും. ഒന്നാംപേരുകാരനായി ആന്റോ ആന്റണിയെയാണു പരിഗണിക്കുന്നതെന്ന് പുറത്തുവിട്ടത് ഹൈക്കമാന്‍ഡാണ്. അബ്കാരി എന്ന മേല്‍വിലാസം…
Read More » -
സാമ്പത്തിക സഹായം; ഐഎംഎഫുമായുള്ള പാകിസ്താന്റെ നിര്‍ണായക യോഗം വെള്ളിയാഴ്ച; ഇതുവരെ നല്‍കിയ പണത്തിന്റെ വിനിയോഗം വിലയിരുത്തും; മുടക്കാന്‍ ഒരുമുഴം മുമ്പേ എറിഞ്ഞ് ഇന്ത്യ; 1.3 ബില്യണ്‍ ഡോളര്‍ ലഭിച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധി
ഇസ്ലാമാബാദ്: ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്കു പിന്നാലെ പാകിസ്താനെ കാത്തിരിക്കുന്നത് മറ്റൊരു വമ്പന്‍ പരീക്ഷണം. ബലൂച് വിമതരുടെ ആക്രമണം ഒരുവശത്തുകൂടിയും മറ്റൊരു ഭാഗത്ത് ഇന്ത്യയും ആക്രമണം കടുപ്പിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമത്തിലാണ് പാകിസ്താന്‍. ഇതിന്റെ ആദ്യ പടിയെന്നോണം അന്താരാഷ്ട്ര നാണയ നിധിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡുമായുള്ള കൂടിക്കാഴ്ച മേയ് ഒമ്പത് വെള്ളിയാഴ്ച നടക്കും. പാകിസ്താന് ഇപ്പോള്‍ നല്‍കുന്ന സഹായം തുടരുന്നതിനും എക്സ്റ്റന്റഡ് ഫണ്ടിംഗ് ഫെസിലിറ്റി (ഇഎഫ്എഫ്)യിലൂടെ മറ്റൊരു 1.3 ബില്യണ്‍ ഡോളര്‍ ലഭ്യമാക്കുന്നതിനുമുള്ള നിര്‍ണായക ചര്‍ച്ചയാണു നടക്കുന്നത്. പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഈ കൂടിക്കാഴ്ച നിര്‍ണായകമാണെന്നാണു വിലയിരുത്തുന്നത്. പാകിസ്താനു സഹായം നല്‍കുന്ന കാര്യം പുനപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക സഹായം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന ആരോപണം ശക്തിപ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഇന്ത്യ ആവശ്യമുന്നയിച്ചിരുന്നു. നേരത്തെയും പാകിസ്താനെ ഇക്കാര്യങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2018ല്‍ കൊണ്ടുവന്ന നിയന്ത്രണം…
Read More » -
ബേക്കറിയുടെ പേരു മാറ്റണം; പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ‘കറാച്ചി ബേക്കറി’ക്കെതിരേ വീണ്ടും പ്രതിഷേധം; ബോര്‍ഡിനു മുകളില്‍ ദേശീയപതാക ഉയര്‍ത്തിയിട്ടും അയവില്ല; ബേക്കറി ഉടമകളെ പിന്തുണച്ചും നിരവധിപ്പേര്‍
ഹൈദരാബാദ്: ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താനുനേരെ ആക്രണം അഴിച്ചുവിട്ടതിനു പിന്നാലെ ഹൈദരാബാദില്‍നിന്ന് ഇന്ത്യയിലെമ്പാടും പ്രശസ്തി നേടിയ ‘കറാച്ചി’ ബേക്കറിയുടെ തെലങ്കാനയിലെ ബ്രാഞ്ചുകള്‍ക്കു നേരെയും പ്രതിഷേധം. ‘കറാച്ചി’യെന്നു പാകിസ്താനിലെ സ്ഥലമാണെന്നും ഇതിന്റെ പേരു മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരവധിപ്പേരുടെ പ്രതിഷേധം. പാകിസ്താനി നഗരങ്ങളുടെ പേരുവച്ച് ഇന്ത്യയില്‍ ഒരു വ്യാപാരവും നടത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സംഘപരിവാര്‍ അനുകൂല സംഘടനകളാണു പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും പറയുന്നു. പ്രതിഷേധം ശക്തമായതോടെ ബീഗംപേട്ട്, മൊവാസാം ജാഹി മാര്‍ക്കറ്റ് എന്നിവയടക്കമുള്ള കടകളുടെ മുകളില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും പ്രതിഷേധം ശമിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ഉടമകള്‍ പറയുന്നു. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് കുടിയേറിയ സിന്ധി കുടുംബമാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച കറാച്ചി ബേക്കറിക്ക് തുടക്കം കുറിച്ചത്. രാജ്യവിരുദ്ധമായ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎന്‍എസ് വൈസ് പ്രസിഡന്റ് ഹാജി സെയിഫ് ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഹോട്ടലിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഭീഷണിയുമായി ശിവസേന നേതാവ് നിഥിന്‍ നന്ദഗാവ്കറും രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ നഗരത്തിന്റെ പേരായ…
Read More » -
സന്തുലിത നിലപാടിൽ ചൈന; പാകിസ്താന് രാഷ്ട്രീയ പിന്തുണ മാത്രം; മുമ്പും പ്രസ്താവനകളിൽ ഒതുക്കി: പാകിസ്താനിലെ നിക്ഷേപത്തിൽ കണ്ണ്: അമേരിക്കയുമായുള്ള വ്യാപാര യുദ്ധം പ്രതിസന്ധിയായി
ന്യൂഡല്‍ഹി: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിനു പിന്നാലെ ഇന്ത്യയിലും പാകിസ്താനിലും യുദ്ധത്തിന്റെ സാധ്യതകള്‍ ആരാഞ്ഞുകൊണ്ടുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യ അതിര്‍ത്തികള്‍ അടച്ചതും വ്യോമപാതകള്‍ നിരോധിച്ചതും പാകിസ്താന്‍ പാക് അധീന കാശ്മീരിലുള്ള മദ്രസകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതുമെല്ലാം പ്രശ്‌നത്തെ അതീവ ഗൗരവത്തോടെയാണ് ഇരു രാജ്യങ്ങളും കാണുന്നതെന്നു വ്യക്തമാക്കുന്നതാണ്. എന്നാല്‍, നിഷ്പക്ഷ അന്വേഷണം വേണമെന്നു പ്രഖ്യാപിച്ചതിന് അപ്പുറം ഇന്ത്യ- പാക് യുദ്ധമുണ്ടായാല്‍ ചൈന എവിടെ നില്‍ക്കുമെന്നതും ചര്‍ച്ചയാണ്. ഇന്ത്യയെ സംബന്ധിച്ച് ചൈനയുടെ ഇടപെടല്‍ അധിക സമ്മര്‍ദമാണ്. യുദ്ധമുണ്ടായാല്‍ പാക് സൈന്യത്തിനൊപ്പം ചൈന നില്‍ക്കുമോ അതോ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള മറ്റു പദ്ധതികള്‍ എന്നിവയുടെ പേരില്‍ യുദ്ധത്തില്‍നിന്നു വിട്ടു നില്‍ക്കാന്‍ ഇസ്ലാമാബാദില്‍ സമ്മര്‍ദം ചെലുത്തുമോ എന്ന ചോദ്യങ്ങള്‍ സജീവമാണ്. പാകിസ്താന്റെ പരമാധികാരവും അതിര്‍ത്തികളും നിലനിര്‍ത്താന്‍ ഇടപെടുമെന്ന ചൈനയുടെ പ്രഖ്യാപനം ചെറിയ കോളിളക്കമല്ല ഇന്ത്യയിലുണ്ടാക്കിയത്. ചൈന പാകിസ്താനെ സഹായിക്കുമോ? ചൈനയുടെ പ്രഖ്യാപനം നിരീക്ഷകരെയും നയതന്ത്ര വിദഗ്ധരെയും ചെറുതായല്ല ആശയക്കുഴപ്പത്തിലാക്കിയത്. പാകിസ്താന്‍ എല്ലാക്കാലത്തും ചൈനയുടെ…
Read More » -
നിലമ്പൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് വേണ്ടത് ജമ്മുകശ്മീരിലും; ചവറ മോഡല്‍ സ്വീകരിച്ചാല്‍ പി.വി. അന്‍വറിന്റെ നിലനില്‍പ്പും അങ്കലാപ്പിലാകും; യുഡിഎഫില്‍ ചേര്‍ന്നാല്‍ തൃണമൂലിന് പുറത്തെന്ന് സംസ്ഥാന നേതാക്കള്‍; യോഗങ്ങളിലും ആളില്ല; നാലു മാസത്തിനിപ്പുറം അവസാനിച്ചോ അന്‍വര്‍ ഇഫക്ട്?
തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വൈകുന്നതിന്റെ ആശങ്കകള്‍ക്കിടെ എല്‍ഡിഎഫില്‍നിന്നു പുറത്തുപോയ പി.വി. അന്‍വറിന്റെ രാഷ്ട്രീയ നിലനില്‍പ്പും അങ്കലാപ്പിലാകുന്നു. ആദ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഡിഎംകെയിലും പിന്നീടു അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി)യിലും ഇടം തേടിയെങ്കിലും അടുപ്പിക്കാതെ വന്നതോടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണു ചേര്‍ന്നത്.് പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെ ദേശീയ രാഷ്ട്രീയത്തിനു വിരുദ്ധമായി അന്‍വര്‍ ഏകപക്ഷീയമായി കോണ്‍ഗ്രസില്‍ ഏതുവിധേനയും എത്തിച്ചേരാനുള്ള നീക്കങ്ങളാണു നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (എഐടിസി) ന്റെ കേരളത്തിലെ ഘടകം ഈ നീക്കങ്ങള്‍ വെട്ടിയതോടെയാണു അന്‍വര്‍ ഇരിപ്പിടം ലഭിക്കാതെ ഉഴലുന്നത്. മാത്രമല്ല, സംസ്ഥാന തൃണമൂല്‍ നേതാക്കള്‍ അന്‍വറിനെ കപട രാഷ്ട്രീയക്കാരനെന്നുവരെ വിശേഷിപ്പിക്കുന്ന നിലപാടിലെത്തി. തുടക്കത്തില്‍ ഇടിച്ചുനിന്ന ആള്‍ക്കൂട്ടവും അന്‍വറിന്റെ പരിപാടികളില്‍നിന്ന് അപ്രത്യക്ഷമായതോടെ യുഡിഎഫില്‍ എത്താനുള്ള വിലപേശലിനും മൂര്‍ച്ച കുറഞ്ഞു. തത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ഇടപെടലിനൊന്നും സാധ്യമല്ലാത്ത വിധത്തില്‍ അന്‍വര്‍ ഒതുങ്ങിപ്പോയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫിലെത്താനുള്ള അന്‍വറിന്റെ വെപ്രാളത്തെ…
Read More » -
‘ഇന്ത്യയുമായി സമാധാനം’ വേണം; വെള്ളം മുട്ടിച്ചാല്‍ ‘ഇന്ത്യയില്‍ ചോരപ്പുഴ ഒഴുക്കു’മെന്നു വീമ്പടിച്ച പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ പത്തിമടക്കി രംഗത്ത്; മലക്കം മറിച്ചില്‍ ഇന്ത്യ നിലപാടു കടുപ്പിച്ചതോടെ
ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നദീജല കരാര്‍ പിന്‍വലിച്ചാല്‍ ചോരപ്പുഴയൊഴുകുമെന്നു ഭീഷണിപ്പെടുത്തിയ ബിലാവല്‍ ഭൂട്ടോ പത്തിമടക്കി അഭ്യര്‍ഥനയുമായി രംഗത്ത്. ഇന്ത്യയുമായി സമാധാനം വേണമെന്നാണു പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനും വിദേശകാര്യ മന്ത്രിയുമായ ഭൂട്ടോയുടെ ഇപ്പോഴത്തെ ആവശ്യം. ഭീകാരാക്രമണത്തിനു പിന്നാലെ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോഴായിരുന്നു ചോരപ്പുഴയൊഴുക്കുമെന്ന ഭീഷണി മുഴക്കിയത്. ഇപ്പോള്‍ അണക്കെട്ടിലെ ജലമൊഴുക്ക് ഇന്ത്യ കുറച്ചതോടെയാണ് വന്‍ തിരിച്ചടിയാകുമെന്നു മനസിലാക്കി സമവായ ശ്രമങ്ങളുമായി വരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ബിലാവല്‍ ഭൂട്ടോയുടെ കരണം മറിയല്‍ എന്നതും ശ്രദ്ധേയം. നദിയില്‍ രക്തമൊഴുക്കുമെന്ന ഭീഷണിക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ ഇന്ത്യയുമായി സമാധാനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയത്. ‘ഇന്ത്യ സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ മുഷ്ടി ചുരുട്ടിയല്ല, തുറന്ന കൈകളുമായി വരട്ടെ. അവര്‍ വസ്തുതകളുമായി വരട്ടെ, കെട്ടിച്ചമച്ചതല്ല. നമുക്ക് അയല്‍ക്കാരായി ഇരുന്ന് സത്യം സംസാരിക്കാം.’ എന്നായിരുന്നു ചൊവ്വാഴ്ച പാക് ദേശീയ അസംബ്ലിയില്‍…
Read More » -
സുധാകരനോളം പോന്നവരല്ല, കെപിസിസി നേതൃമാറ്റം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കും, അധ്യക്ഷ തർക്കത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി, അഭിപ്രായം അറിയിച്ച് നേതാക്കൾ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവരില്‍ നിന്നും രാഹുല്‍ഗാന്ധി അഭിപ്രായങ്ങള്‍ തേടി. കെ സുധാകരനെ മാറ്റി പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പ്രതിസന്ധിയിലായതോടെയാണ് രാഹുലിന്റെ ഇടപെടല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ച് കെ സുധാകരന്‍ പരസ്യപ്രസ്താവന നടത്തിയതോടെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായത്. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധാരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരുമായാണ് രാഹുല്‍ സംസാരിച്ചത്. സംസ്ഥാന കോണ്‍ഗ്രസിലെ താഴേത്തട്ടിലെ പ്രവര്‍ത്തകരുടെ വികാരം എന്താണെന്ന് രാഹുല്‍ ചോദിച്ചതായി മുന്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞു. നിലവിലെ പ്രതിസന്ധിയില്‍ നേതാക്കളുടെ അഭിപ്രായം രാഹുല്‍ഗാന്ധി തേടി. ഞങ്ങള്‍ക്ക് പറയാനുള്ളത് അദ്ദേഹം കേട്ടു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരെക്കുറിച്ചുള്ള അഭിപ്രായവും, പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും…
Read More » -
“പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുള്ളവൻ” സ്ഥാനമാറ്റത്തിന് ശ്രമിക്കുന്നവർ എൽ.ഡി.എഫ് ഏജൻ്റുമാർ, സുധാകരനെ പിന്തുണച്ച് പോസ്റ്റര്‍
കോട്ടയം: കെപിസിസിയില്‍ നേതൃമാറ്റ പ്രചാരണങ്ങള്‍ക്കിടയില്‍ കെ.സുധാകരനെ അനുകൂലിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍. കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുളള നായകനാണ് സുധാകരൻ.അദ്ദേഹം ഇല്ലെങ്കിൽ മേഞ്ഞു നടക്കും സി.പി.എം, “കെ.സുധാകരനെ മാറ്റാൻ ശ്രമിക്കുന്നവർ എൽ.ഡി.എഫ് ഏജൻ്റുമാർ” തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. സേവ് കോണ്‍ഗ്രസ് രക്ഷാസമിതി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. അതേസമയം, കെപിസിസിയില്‍ നേതൃമാറ്റമുണ്ടാകുമെന്ന പ്രചാരണങ്ങള്‍ കെ.സുധാകരന്‍ തളളിയിരുന്നു. അത്തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും കെപിസിസി അധ്യക്ഷസ്ഥാനത്തിരുന്ന് താന്‍തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read More » -
‘വരുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്; അങ്കണവാടിയിലെ ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പല്ല’; കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്; പാലക്കാടിനു പിന്നാലെ സുധാകരനെ പിന്തുണച്ച് കൂടുതല്‍ പോസ്റ്ററുകള്‍
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പടലപിണക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പക്വതയില്ലെന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കേരളത്തിലെ ചെറുപ്പക്കാര്‍ കാണിക്കുന്ന അച്ചടക്കം തലയെടുപ്പുള്ള മുതിര്‍ന്ന നേതാക്കന്‍മാര്‍ കൂടി കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പുനസംഘടനയില്‍ നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം അവസാനിപ്പിക്കണം. സാധാരണ പ്രവര്‍ത്തകന്റെ ധാര്‍മികതയെ തകര്‍ക്കുന്നതായിരിക്കരുത് നേതൃത്വത്തിന്റെ പ്രവര്‍ത്തി. നേതാക്കള്‍ക്ക് പ്രത്യേക ജാഗ്രത വേണം. പാര്‍ടി നേതൃത്വത്തിലേക്ക് ഹൈക്കമാന്‍ഡ് ഒരാളെ തീരുമാനിക്കുമ്പോള്‍ മറ്റുള്ളവര്‍ അഭിപ്രായം പറയണ്ട കാര്യമില്ല. വരാന്‍ പോകുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്. അങ്കണവാടിയില്‍ ക്ലാസ് ലീഡര്‍ക്കായുള്ള തെരഞ്ഞെടുപ്പല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന് രാവിലെ പത്രമെടുക്കുമ്പോള്‍ നെറ്റിചുളിക്കേണ്ടിയും വിയര്‍ക്കേണ്ടിയും വരുന്ന അവസ്ഥയാണുള്ളതെന്നും പത്ത് വര്‍ഷത്തിനിടെ ഒരു യുവ നേതാവും പാര്‍ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് തീരുമാനം പുറത്തു…
Read More » -
അണികള്‍ സുധാകരനൊപ്പം, നേതാക്കള്‍ ഗ്രൂപ്പുകളിയിലും; കെ. മുരളീധരന്റെ തോല്‍വിയുടെ ക്ഷീണം മാറുംമുമ്പേ കെ. സുധാകരനെ തെറിപ്പിക്കുന്നത് കോണ്‍ഗ്രസിനെ പിളര്‍ത്തും; പാലക്കാട് പിന്തുണച്ച് പോസ്റ്ററുകള്‍; എല്ലാ ജില്ലകളിലും സമാന സാഹചര്യം
പാലക്കാട്: കെ.സുധാകരനെ അനുകൂലിച്ച് പാലക്കാട് പോസ്റ്റര്‍ ഡിസിസി ഓഫിസ് പരിസരത്താണ് പോസ്റ്റര്‍ പതിച്ചത്. കെ.സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍ഡിഎഫ് ഏജന്റുമാരെന്നും പിണറായിയെ അടിച്ചിടാന്‍ സുധാകരന് മാത്രമാണ് സാധിക്കുകയെന്നും എല്‍ഡിഎഫിനെ തടുക്കാന്‍ സുധാകരന് മാത്രമേ സാധിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. ‘എല്‍ഡിഎഫിനെ തടുക്കാന്‍, സിപിഎമ്മിനെ നിലക്ക് നിര്‍ത്താന്‍,പിണറായിയെ അടിച്ചിടാന്‍ കെ. സുധാകരന് മാത്രമേ കഴിയൂ’.. എന്നാണ് മറ്റൊരു പോസ്റ്ററിലുള്ളത്. കോണ്‍ഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, കെ. സുധാകരന്റെ എതിര്‍പ്പ് മുഖവിലയ്‌ക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് ഹൈക്കമാന്‍ഡ് നീക്കം. പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും വിവരമുണ്ട്. സുധാകരനുമായി ഹൈക്കമാന്‍ഡ് ഒരുതവണകൂടി ആശയവിനിമയം നടത്തിയേക്കും. കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ എത്തിയശേഷം ഫോണില്‍ ബന്ധപ്പെടാനാണ് സാധ്യത. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയശേഷം സുധാകരന്‍ നിലപാട് മാറ്റിയതും ഹൈക്കമാന്‍ഡ് പരിശോധിക്കും. സുധാകരന്റെ പരസ്യ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍, കേരളത്തില്‍നിന്നുള്ള നേതൃതലത്തിലടക്കം കെ. സുധാകരനു വലിയ പിന്തുണയുള്ളത് ഭാവിയിലെ പൊട്ടിത്തെറിയിലേക്കു വഴിവച്ചേക്കും. കെ.…
Read More »