‘വൈഷ്ണയെ ഒഴിവാക്കിയത് നീതികേട്, വെറും രാഷ്ട്രീയം കളിക്കരുത്; രേഖകളില്‍ വിലാസം കൃത്യം’: അതിരൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ; അസാധാരണ അധികാരം പ്രയോഗിക്കുമെന്നു മുന്നറിയിപ്പും നല്കി

തിരുവനന്തപുരം: മുട്ടടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്്ഥിയായി തീരുമാനിക്കപ്പെടുകയും വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ഒഴിവാക്കപ്പെടുകയും ചെയ്ത വൈഷ്ണയോട് നീതികേട് കാട്ടരുതെന്ന് ഹൈക്കോടതി. സ്ഥാനാര്‍ത്ഥിത്വം സാങ്കേതിക കാരണങ്ങളാല്‍ നിഷേധിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. അവരുടെ രേഖകളില്‍ എല്ലാം വിലാസം കൃത്യമല്ലെ എന്ന് കോടതി ചോദിച്ചു. അതിരൂക്ഷമായിട്ടായിരുന്നു കോടതിയുടെ വിമര്‍ശനം
രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും അസാധാരണ അധികാരം പ്രയോഗിക്കുമെന്നും കോടതി മുന്നറിയിപ്പും നല്കി. മുന്നറിയിപ്പ്. വെറും രാഷ്ട്രീയം കളിക്കരുതെന്നും ഒരു യുവതി മത്സരിക്കാന്‍ വന്നിട്ട് ഇങ്ങനെയാണോ ചെയ്യണ്ടേതെന്നും ഇതൊരു കോര്‍പ്പറേഷനല്ലെയെന്നും കോടതി ചോദിച്ചു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു 24 കാരിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടരുത്. വേറെ എവിടെയെങ്കിലും വൈഷ്ണക്ക് വോട്ട് ഉള്ളതായി അറിയുമോയെന്നും ചോദിച്ച കോടതി ഇത് ഒരു കോര്പ്പറേഷന് തെരഞ്ഞെടുപ്പ് അല്ലെ എന്ന് കോടതി ചോദിച്ചു . പരാതിക്കാരന് നോട്ടീസ് നല്‍കുമെന്നും കോടതി അറിയിച്ചു.
ഹര്‍ജികാരിയെ തെരഞ്ഞെടുപ്പ് കമ്മീഷന് കേള്‍ക്കണം. നവംബര്‍ 19ന് മൂന്‍പ് തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശം നല്കി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടിക്കെതിരെ തിരുവനന്തപുരം മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വൈഷ്ണയുടെ ഹര്‍ജി കോടതി ഫയല്‍ ചെയ്തു. പേര് വെട്ടിയ നടപടി റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. പേര് ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് സംശയിക്കുന്നു എന്ന് വൈഷ്ണയുടെ ആരോപണം. പറഞ്ഞു.
പിഴവുണ്ടായത് വോട്ടര്‍ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും അപ്പീല്‍ നല്‍കിയിട്ടുണ്ട്. വൈഷ്ണ നല്കിയ പേരില്‍ ജില്ലാ കളക്ടര്‍ ഇന്ന് ഹിയറിങ് നടത്തും. വൈഷ്ണ സുരേഷ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഐഎമ്മാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വൈഷ്ണ നല്കിയ മേല്‍വിലാസത്തില്‍ പ്രശ്നമുണ്ടെന്ന് കോര്പ്പറേഷന് ഉദ്യോഗസ്ഥരും വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ ഒഴിവാക്കിയത്.






