politics
-
ബിജെപി കോര്‍ കമ്മിറ്റിയിലെ പോക്‌സോ കേസ് പ്രതി ആര്? സന്ദീപ് വാര്യരും ബിജെപി നേതാവും തമ്മിലുള്ള പോര് കടുത്തു; സസ്‌പെന്‍സ് ആയി ഫേസ്ബുക്ക് പോസ്റ്റ്; സൈബറിടത്തിലും കൊമ്പുകോര്‍ത്ത് നേതാക്കള്‍
പാലക്കാട്: ബിജെപി കോര്‍ കമ്മിറ്റിയിലെ ആരോപണവിധേയനാര്? അടിച്ചും തിരിച്ചടിച്ചും സന്ദീപ് വാരിയരും ബിജെപിയും തമ്മില്‍ പോര് മുറുകുന്നു. രാഹുല്‍ വിവാദം ഒരു ഭാഗത്ത് കത്തി നില്‍ക്കേ, ‘ബിജെപി സംസ്ഥാന പ്രസിഡന്റ് ആ കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കുമോ’ എന്ന സന്ദീപ് വാരിയരുടെ ഇന്നലത്തെ ഫേസ് ബുക്ക് പോസ്റ്റ് ആണ് ബിജെപിയും മുന്‍ ബിജെപി നേതാവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാക്കിയത്. ബി.ജെ.പി ക്യാംപ് വിട്ട് കോണ്‍ഗ്രസിലെത്തിയതിനു പിന്നാലെ തുടങ്ങിയ സന്ദീപ് വാര്യര്‍ – ബി.ജെ.പി പോരിനു പാലക്കാട്ട് ഒട്ടും കുറവില്ല. ചിലപ്പോള്‍ സൈബര്‍ പോരെങ്കില്‍ ചിലപ്പോള്‍ വാക്‌പോര്. രാഹുല്‍ മാങ്കൂട്ടത്തലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ പോരു മറ്റൊരു തരത്തിലാണ്. ഡല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളെ കണ്ട സമയം സന്ദീപ് ഉയര്‍ത്തിയ ഈ ആരോപണമാണ് ഒടുവിലെ പോരിനു തുടക്കം. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇരിക്കുന്നത് പോക്‌സോ കേസ് പ്രതിയാണെന്നും രാഹുലിനെതിരെ ആരോപണമുയര്‍ത്തിയ അവന്തികക്ക് പിന്നില്‍ ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റാണെന്നുമാണ് ആരോപണം.…
Read More » -
രാഹുലിന് വീണ്ടും കുരുക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്; മൂന്നാം പ്രതി പേരു വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം അന്വേഷണ സംഘത്തിന്; ശനിയാഴ്ച നിര്‍ണായകം
തിരുവനന്തപുരം: ലൈംഗിക ആരോപണ പരമ്പരകള്‍ക്ക് പിന്നാലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് കുരുക്ക്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ കാര്‍ഡുണ്ടാക്കിയെന്ന കേസില്‍ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. പ്രതികളിലൊരാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച ശബ്ദസന്ദേശത്തില്‍ രാഹുലിന്റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യല്‍ ആരോപണ പരമ്പരകളില്‍ പെട്ട് പദവിയും പാര്‍ട്ടിയും നഷ്ടമായ രാഹുല്‍ ഒരാഴ്ചയായി വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ്. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായത് മുതല്‍ രാഹുലിന് തലവേദനയായിരുന്ന വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കേസ് വീണ്ടും തലപൊക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്‍ഡ് വ്യാജമായുണ്ടാക്കിയെന്നാണ് കേസ്. ഇതില്‍ ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച തിരുവനന്തപുരത്തെ ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ തുടക്കത്തില്‍ അന്ന് അന്വേഷിച്ചിരുന്ന മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവൊന്നും ലഭിച്ചില്ലാത്തതിനാല്‍ പ്രതിചേര്‍ത്തിട്ടില്ല. പിന്നീട് കേസേറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ അന്വേഷണമാണ് വീണ്ടും രാഹുലിലേക്ക് നീളുന്നത്.…
Read More » -
തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഇറാന്‍; കടുത്ത നടപടികളുമായി ഓസ്‌ട്രേലിയ; നയതന്ത്ര പ്രതിനിധികള്‍ ഏഴു ദിവസത്തിനകം രാജ്യം വിടണമെന്ന് ഉത്തരവ്; രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അസാധാരണ നടപടി; ടെഹ്‌റാനിലെ ഓസ്‌ട്രേലിയന്‍ എംബസിയും അടച്ചു; നടപടിയെടുക്കുന്ന 14-ാം രാജ്യം
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിന് ഇസ്ലാമിക തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്നെന്ന് ആരോപിച്ച് ഇറാന്റെ അംബാസഡറോട് ഏഴു ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കഴിഞ്ഞവര്‍ഷം സിഡ്‌നിയിലും മെല്‍ബണിലും നടന്ന ആക്രമണങ്ങളില്‍ ഇറാന്റെ പങ്കു വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് അസാധാരണ നടപടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോര്‍ട്ടുകള്‍. ഇറാനെതിരേ കടുത്ത നടപടികളുമായി മുന്നോട്ടുവന്ന ഏറ്റവും ഒടുവിലത്തെ പാശ്ചാത്യ രാജ്യമാണ് ഓസ്‌ട്രേലിയ. നേരത്തേ, ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിവയടക്കം 14 രാജ്യങ്ങള്‍ കഴിഞ്ഞമാസം അവരുടെ മണ്ണില്‍ ഇറാന്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും പീഡനങ്ങളും നടത്തുന്നെന്ന ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ ആക്രമണങ്ങള്‍ക്കു പിന്നിലെ ഇറാന്റെ പങ്കുമായി ബന്ധപ്പെട്ട വിശ്വസനീയമായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി. രണ്ട് ആക്രമണങ്ങള്‍ക്കു പിന്നിലും ഇറാന്റെ കൈകളുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിദേശ ശക്തിയുടെ അപകടകരമായ പ്രവൃത്തിയാണെന്നു നടന്നതെന്നും സാമൂഹിക സംതുലിതാവസ്ഥ തകര്‍ക്കാനും സമൂഹത്തില്‍ ഭിന്നത വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളാണു നടന്നതെന്നും…
Read More » -
കളക്ടര്‍ ‘പൊളി’ച്ചു; പാലിയേക്കരയില്‍ കരാര്‍ കമ്പനിക്കു കുഴലൂതിയ ദേശീയപാത അതോറിട്ടിയുടെ കള്ളക്കഥകള്‍ ഒന്നൊന്നായി വലിച്ചുകീറി അര്‍ജുന്‍ പാണ്ഡ്യന്‍; ടോള്‍ ഫ്രീ ഓണം സമ്മാനിച്ച് ഹൈക്കോടതി; പന്നിയങ്കരയിലും ടോള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയില്‍ ടോള്‍പ്പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സര്‍വീസ് റോഡുകള്‍ പൂര്‍ണമായും ഗതാഗത യോഗ്യമാക്കി ഗതാഗതക്കുരുക്ക് പരിഹരിച്ചെന്ന് ദേശീയ പാത അതോറിറ്റിയുടെ കള്ളക്കഥ തൃശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പൊളിച്ചടുക്കിയതോടെയാണ് കോടതിയില്‍ തിരിച്ചടിയായത്. ഇപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടെന്നാണ് ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി റിപ്പോര്‍ട്ടെന്ന് കോടതി പറഞ്ഞു. അതിനാല്‍ ടോള്‍ പിരിവ് തടഞ്ഞത് സെപ്റ്റംബര്‍ 9 വരെ തുടരാനും ഹൈക്കോടതി ഉത്തരവിട്ടു മണ്ണുത്തിഇടപ്പള്ളി മേഖലയിലെ കനത്ത ഗതാഗതക്കുരുക്കു ചൂണ്ടിക്കാട്ടി പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ഗതാഗതം സുഗമമാക്കുന്നതിനായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം തുടരണമെന്ന് നിര്‍ദേശം നല്‍കി. ബ്ലാക്ക് സ്‌പോട്ടുകളില്‍ (അപകടമേഖല) നിര്‍മാണം നടത്തുന്ന പിഎസ്ടി എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, നാമക്കല്‍ എന്ന കമ്പനിയെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.…
Read More » -
അവധിയെടുക്കാം അല്ലെങ്കില്‍ ഒപ്പിട്ട് മടങ്ങാം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ ഇനി ‘നിശ്ശബ്ദന്‍’
തിരുവനന്തപുരം: കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെ ഫലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ ‘നിശ്ശബ്ദന്‍’ ആകും. ആരോപണങ്ങളുടെ തീവ്രത ഇതേപടി നിലനിന്നാല്‍ സഭാസമ്മേളനം നടക്കുന്ന കാലത്ത് അദേഹം അവധിയെടുത്തേക്കാം. അല്ലെങ്കില്‍ പേരിനുവന്ന് ഒപ്പിട്ട് മടങ്ങാം. നിയമസഭാകക്ഷി യോഗത്തിന് ക്ഷണിക്കില്ല. നിയമസഭയ്ക്ക് ശേഷിക്കുന്ന എട്ട് മാസത്തിനുള്ളില്‍ ചേരാന്‍ സാധ്യയുള്ളത് രണ്ട് സമ്മേളനങ്ങളാണ്. പരമാവധി 25-30 ദിവസങ്ങള്‍. ആരോപണങ്ങള്‍ വ്യാജമാണെന്നോ, ഗൂഢാലോചനയുടെ ഫലമാണെന്നോ രാഹുലിന് തെളിയിക്കാനായാലേ രാഷ്ട്രീയമായി അദ്ദേഹത്തിന് ഒരു തിരിച്ചുവരവിന് സാധ്യതയുള്ളൂ. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഷനോ, പുറത്താക്കലോ നേരിട്ടാലും മറ്റ് അംഗങ്ങള്‍ക്കെന്നപോലെത്തന്നെ എല്ലാ അവകാശങ്ങളും സാങ്കേതികമായി ഒരു എംഎല്‍എക്കുണ്ടാകും. എന്നാല്‍ നിയമസഭയില്‍ ചര്‍ച്ചകളില്‍ പ്രസംഗിക്കാന്‍ ഓരോ പാര്‍ട്ടിക്കും അംഗബലമനുസരിച്ച് ആനുപാതികമായാണ് സമയം അനുവദിക്കുക. പാര്‍ട്ടിയാണ് സമയം വിഭജിച്ച് നല്‍കുക. ഒറ്റയംഗങ്ങള്‍ക്കുള്ള പരിഗണനയില്‍ രാഹുല്‍ ഏതെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചാലും അത് സ്പീക്കറുടെ വിവേചനാധികാരമാണ്. പൊതുകാര്യങ്ങള്‍ ഉന്നയിക്കാന്‍ സബ്മിഷന്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയാലും അനുവദിക്കുന്നത് സ്പീക്കറാണ്. എന്നാല്‍, ചോദ്യംചോദിച്ച് രേഖാമൂലമുള്ള മറുപടി വാങ്ങുന്നതിന് തടസ്സമുണ്ടാകില്ല. പാര്‍ട്ടി…
Read More » -
പദ്ധതി അടിപൊളി; പക്ഷേ, പണം നല്‍കില്ല; ഏഴു വര്‍ഷത്തിനു ശേഷം മോദിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി തവിടു പൊടിയെന്നു കണക്കുകള്‍; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 1.21 ലക്ഷം കോടി; പിന്‍മാറുന്നെന്ന് അറിയിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും
ന്യൂഡല്‍ഹി: പദ്ധതി ആരംഭിച്ച് ഏഴു വര്‍ഷത്തിനുശേഷം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി തവിടുപൊടിയായെന്നു കണക്കുകള്‍. ഇന്ത്യയിലാകെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രകളടക്കം 32,000 ആശുപത്രികള്‍ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയുടെ ഭാഗമായി. എന്നാല്‍, നിലവില്‍ 1.21 ലക്ഷം കോടിയുടെ ബില്ലുകളാണു മാറാതെ കിടക്കുന്നതെന്നും ഇതിന്റെ ബാധ്യത മുഴുവന്‍ ആശുപത്രികള്‍ക്കു ചുമക്കേണ്ടി വരുന്നെന്നുമാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മണിപ്പൂര്‍, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലടക്കം മിക്ക ആശുപത്രികളും പദ്ധതി ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഇതുവരെ ഇവര്‍ക്കുള്ള പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിലവില ആയുഷ്മാന്‍ ഭാരതിനൊപ്പം ചിരായു യോജനയെന്ന സംസ്ഥാന പദ്ധതികൂടി നടപ്പാക്കിയ ഹരിയാനയും പദ്ധി വേണ്ടെന്നു വയ്്ക്കുകയാണ്. ഓഗസ്റ്റ് ഏഴിനുശേഷം 600 സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പദ്ധതിയില്‍നിന്നു പിന്‍മാറി. ഇവര്‍ക്കുമാത്രഗ 500 കോടിയോളമാണ് കൊടുക്കാനുള്ളത്. മറ്റ് ആശുപത്രികളും…
Read More » -
ചൈനയുടെ കൂറ്റന്‍ അണക്കെട്ട് പദ്ധതി ഇന്ത്യക്കു വന്‍ തിരിച്ചടിയാകും; വേനല്‍ക്കാലത് 85 ശതമാനം വെള്ളത്തിന്റെ കുറവുണ്ടാക്കും; താരിഫിന്റെ പേരില്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുന്നതിനിടെ പുതിയ ‘ഉരസലി’ന് ഇടയാക്കുമെന്നും ആശങ്ക; പ്രതിസന്ധി പരിഹരിക്കാന്‍ അണക്കെട്ടു നിര്‍മിക്കാന്‍ ഇന്ത്യയും
ന്യൂഡല്‍ഹി: ടിബറ്റില്‍ ചൈന നിര്‍മിക്കുന്ന പടുകൂറ്റന്‍ ജലവൈദ്യുത പദ്ധതി വേനല്‍ക്കാലത്ത് ഇന്ത്യയിലേക്കുള്ള വെള്ളത്തിന്റെ 85 ശതമാനത്തോളം കുറവുണ്ടാക്കുമെന്ന ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍. അമേരിക്കന്‍ താരിഫിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങള്‍ക്കിടയില്‍ ചൈനീസ് പദ്ധതി മറ്റൊരു നയതന്ത്ര ഉരസലിലേക്കു വഴിതെളിക്കുമെന്ന ആശങ്ക പങ്കുവച്ച് ഉന്നത ഉദ്യോഗസ്ഥര്‍. അണക്കെട്ടു നിര്‍മിക്കുന്നതിലൂടെയുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും അണക്കെട്ടു നിര്‍മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്നെന്നും സൂചന. ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ 100 ദശലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ടിബറ്റിലെ ആങ്സി ഹിമാനിയിലെ ജലപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ 2000-കളുടെ തുടക്കം മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. എന്നാല്‍ അതിര്‍ത്തി സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ നിവാസികളില്‍ നിന്നുള്ള കടുത്ത ചെറുത്തുനില്‍പ്പ് ഈ പദ്ധതികള്‍ക്ക് തടസമായി. അണക്കെട്ട് മൂലം തങ്ങളുടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന ആശങ്കയാണവര്‍ മുന്നോട്ടു വച്ചത്. യാര്‍ലുങ് സാങ്ബോ നദി ഇന്ത്യയിലേക്ക് കടക്കുന്നതിനു തൊട്ടടുത്ത പ്രവിശ്യയില്‍ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിര്‍മ്മിക്കുമെന്ന് ഡിസംബറില്‍ ചൈന പ്രഖ്യാപിച്ചു.…
Read More » -
ഞങ്ങളെ ആക്രമിക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരും; സനായില്‍ ആക്രമണം നടത്തിയശേഷം നെതന്യാഹു; ഹൂതികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇസ്രയേല്‍; അടുത്തത് യെമന്‍?
ടെല്‍ അവീവ്: ഞങ്ങളെ ആക്രമിക്കുന്നതാരാണെങ്കിലും വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമുള്ള സനായില്‍ ആക്രമണം നടത്തിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒരു സൈനിക കേന്ദ്രത്തെയും ഇന്ധന സംഭരണശാലയെയും രണ്ട് വൈദ്യുതി നിലയങ്ങളെയുമാണ് ഇസ്രായേല്‍ വ്യോമസേന ലക്ഷ്യമിട്ടത്. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരായ വ്യോമാക്രമണങ്ങള്‍ നിരീക്ഷിച്ച ശേഷം ടെല്‍ അവീവിലെ ഇസ്രായേല്‍ വ്യോമസേനയുടെ കമാന്‍ഡ് സെന്ററില്‍ നിന്ന് സംസാരിക്കവെയാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്. ‘ഞങ്ങളെ ആക്രമിക്കുന്നവരെ ഞങ്ങള്‍ തിരിച്ചടിക്കും. ആക്രമിക്കാന്‍ പദ്ധതിയിടുന്നവരെയും ഞങ്ങള്‍ തിരിച്ചടിക്കും. ഇസ്രായേലിന്റെ ശക്തിയും നിശ്ചയദാര്‍ഢ്യവും ഈ പ്രദേശം മുഴുവന്‍ മനസിലാക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇസ്രായേലിനെതിരായ ആക്രമണത്തിന് ഹൂതി ഭീകരഭരണകൂടം വലിയ വില നല്‍കേണ്ടിവരുമെന്നും അത് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി’ഹീബ്രു ഭാഷയിലുള്ള വീഡിയോ ആണ് നെതന്യാഹുവിന്റെ ഓഫിസ് പുറത്തുവിട്ടത്. ഇസ്രായേല്‍ യെമനിലെ ഹൂതി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം നശിപ്പിച്ചതായി പ്രതിരോധ മന്ത്രി കാറ്റ്‌സ് അവകാശപ്പെട്ടു, എന്നാല്‍ ഈ വാര്‍ത്തകളോട് യെമന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഹൂതികള്‍…
Read More » -
ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്ഥയില്ല: രാഹുലിന്റെ രാജി നീക്കം കരുതലോടെ; പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ പീരുമേട്ടിലും ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: രാഹുല്‍ രാജിവച്ചാല്‍ നിയമസഭയ്ക്ക് ഒരു വര്‍ഷം കാലാവധി ബാക്കിയില്ലെന്ന കാരണത്താല്‍ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്ഥയില്ല. എന്നാല്‍ ഇതിന് വിരുദ്ധമായിരുന്നു ഹരിയാനയിലെ കര്‍ണാല്‍ ഉപതിരഞ്ഞെടുപ്പ് കേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി. പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു വര്‍ഷമാണെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താമെന്നാണ് ഈ കേസില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും വാദം. ഈ വിധി സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്‌തെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ അധികാരത്തെ ചോദ്യം ചെയ്തില്ല. തിരഞ്ഞെടുപ്പിന്റെ പ്രസക്തി നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷന് ആണെന്ന വ്യാഖ്യാനത്തിനാണ് ആധികാരികതയെന്ന നിയമോപദേശമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിക്ക് സ്വാധീനമുളള മണ്ഡലമെന്ന് കണക്കിലെടുത്ത് തിരഞ്ഞെടുപ്പിനു കേന്ദ്രം കളമൊരുക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങിയാല്‍ സിപിഐയിലെ വാഴൂര്‍ സോമന്‍ അന്തരിച്ചതു മൂലം ഒഴിവുവന്ന പീരുമേട്ടും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും.
Read More » -
പാര്‍ട്ടി നടപടി വന്നേക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം
തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടി നിലപാട്. ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കില്‍ രാഹുലിനെതിരെ കടുത്ത പാര്‍ട്ടി നടപടി വന്നേക്കും. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനുമാണ് സാധ്യത. നിയമസഭ നടപടികളില്‍ അവസരം നല്‍കാതെ മാറ്റി നിര്‍ത്താനാണ് തീരുമാനമെങ്കില്‍ 15 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോയേക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താന്‍ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും വ്യക്തമാക്കിയിരുന്നു.
Read More »