politics

  • പാര്‍ട്ടി നടപടി വന്നേക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

    തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടി നിലപാട്. ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കില്‍ രാഹുലിനെതിരെ കടുത്ത പാര്‍ട്ടി നടപടി വന്നേക്കും. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനുമാണ് സാധ്യത. നിയമസഭ നടപടികളില്‍ അവസരം നല്‍കാതെ മാറ്റി നിര്‍ത്താനാണ് തീരുമാനമെങ്കില്‍ 15 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോയേക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താന്‍ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും വ്യക്തമാക്കിയിരുന്നു.

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; പരാതികള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് സമിതി

    കൊച്ചി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാംഗത്വം രാജി വയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ നീക്കിയിരുന്നു. എന്നാല്‍ പാലക്കാട് എംഎല്‍എ ആയ രാഹുല്‍ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. ലൈംഗിക പീഡന ആരോപണം നേരിടുന്ന എം. മുകേഷ് അടക്കം എംഎല്‍എ സ്ഥാനത്ത് തുടരുന്ന സാഹചര്യം ഉള്‍പ്പെടെ പരിഗണിച്ചാണ് കോണ്‍ഗ്രസ് തീരുമാനം. മാത്രമല്ല സംഘടനാ പരമായി കോണ്‍ഗ്രസ് നടപടി എടുത്തു എന്നതും മറുവാദങ്ങള്‍ക്കുള്ള മറുപടിയാകും. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. നടി റിനി ആന്‍ ജോര്‍ജ് ബുധനാഴ്ച വൈകുന്നേരം രാഹുലിന്റെ പേരുപറയാതെ ഉയര്‍ത്തിയ ആരോപണങ്ങളായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വ്യാഴാഴ്ച രാവിലെ എഴുത്തുകാരി ഹണി ഭാസ്‌കര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ മറ്റൊരു സ്ത്രീയോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍…

    Read More »
  • ‘ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ രാജി ആവശ്യപ്പെട്ടിട്ടല്ല, ഒഴിയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍’; ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

    തിരുവനന്തപുരം: ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടല്ല യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവുമായും കെപിസിസി പ്രസിഡന്റുമായും ദേശീയ നേതൃത്വവുമായി സംസാരിച്ചു. ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതിന്യായ സംവിധാനത്തിന് മുന്‍പില്‍ തനിക്കെതിരെ ആരും പരാതിയും നല്‍കിയിട്ടില്ല. എങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നു. കുറ്റം ചെയ്തത് കൊണ്ടല്ല, ധാര്‍മികതയുടെ പേരിലാണ് രാജി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ വേണ്ടിയാണ് തന്റെ രാജി. തന്നെ ന്യായികരിക്കേണ്ട ബാധ്യതയല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇതിനുള്ള സമയം അല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ജവത്തോട് കൂടി ഈ സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിക്കും. അതില്‍ താനും പങ്കാളിയാകും. സൈബറിടത്തിലും തെരുവിലും പ്രക്ഷോഭങ്ങളിലും മാധ്യമങ്ങളിലും ആഞ്ഞടിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് താന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒറ്റയ്ക്ക് പോരാടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു; കടുത്ത നടപടി എഐസിസിക്ക് നല്‍കിയ പരാതികളും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്ത്

    തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുല്‍ മാക്കൂട്ടത്തിലില്‍ നിന്ന് രാജി എഴുതി വാങ്ങാന്‍ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് നല്‍കിയ പരാതികളും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് ഹൈക്കമാന്‍ഡ് കടന്നത്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തിലിന് അടുത്ത തിരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റ് നല്‍കേണ്ടതില്ലെന്നും ഹൈക്കാന്‍ഡ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഒട്ടനവധി പരാതികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതില്‍ സംഘടനയില്‍ നിന്നുള്ള വനിതാ പ്രവര്‍ത്തകരുടെ അടക്കം ഉള്‍പ്പെടുന്നതായാണ് വിവരം. ഇപ്പോള്‍ സ്ത്രീകളോട് മോശമായി പെരുമാറി എന്ന തരത്തില്‍ വെളിപ്പെടുത്തലുകള്‍ കൂടി പുറത്തുവന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ ഹൈക്കമാന്‍ഡ് നടപടികള്‍ കടുപ്പിച്ചത്. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരട്ടപ്പദവിയാണ്…

    Read More »
  • ‘സ്വന്തം മകളാണ് പറയുന്നതെങ്കില്‍ പിതാവ് എന്ത് ചെയ്യും? അത് ഞാന്‍ ചെയ്തിട്ടുണ്ട്’; രാഹുലിനെതിരെ മുഖം നോക്കാതെ നടപടിയെന്ന് വി.ഡി സതീശന്‍

    തിരുവനന്തപുരം: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്തരത്തില്‍ ഗൗരവമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്കകത്തുള്ള ഒരു നേതാവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരായാലും നടപടി സ്വീകരിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടി കര്‍ശനമായി കൈകാര്യം ചെയ്യും. മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ താന്‍ തന്നെ മുന്‍കൈയെടുക്കും. ഇന്നലെയാണ് ആരോപണം ഉയര്‍ന്നത്. ഇതിന് മുന്‍പ് വരെ തനിക്കും പാര്‍ട്ടിക്കും രേഖാമൂലമുള്ള പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. മെസേജ് തെറ്റായി അയച്ചു എന്ന് ഒരു പെണ്‍കുട്ടി വന്നു പറഞ്ഞാല്‍ പിതാവ് എന്തു ചെയ്യും?. അത് താന്‍ ചെയ്തിട്ടുണ്ട്. വി.ഡി സതീശന്‍ വ്യക്തമാക്കി. ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് ഗൗരവമായി പരിശോധിക്കും. നടപടി സ്വീകരിക്കും.…

    Read More »
  • എതിര്‍പ്പുകള്‍ കാര്യമാക്കില്ല; ഗാസ സിറ്റി പിടിച്ചെടുക്കാന്‍ നീക്കമാരംഭിച്ചെന്ന് ഇസ്രയേല്‍ സൈനിക വക്താവ്; ഖാന്‍ യൂനിസില്‍ ഏറ്റുമുട്ടല്‍; സിറ്റിക്കു പുറത്ത് സൈനിക വിന്യാസം; ഹമാസ് അടിയേറ്റു ചതഞ്ഞ ഗറില്ലകളെന്ന് ഐഡിഎഫ്

    ടെല്‍അവീവ്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ രാജ്യാന്തര തലത്തില്‍ കടുത്ത പ്രതിഷേധമുയരുമ്പോഴും യുദ്ധവുമായി മുന്നോട്ടു പോകാനുള്ള നീക്കത്തില്‍ ഇസ്രയേല്‍. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുമെന്നതിനാല്‍ ഇസ്രയേലിന് ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം നിരാശാജനകമാണെന്നും ഗാസയിലെ നീക്കത്തെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഗാസ പിടിച്ചെടുക്കാനുള്ള ആദ്യ നീക്കം തുടങ്ങിയെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേലി സൈനിക വക്താവ്. ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിനാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്. ‘ഞങ്ങള്‍ ഗാസാ സിറ്റിയില്‍ ഹമാസിനെതിരേ രൂക്ഷമായ യുദ്ധം ആരംഭിക്കുമെന്നും ഹമാസിന്റെ ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കു’മെന്നും എഫി പറഞ്ഞു. സൈന്യം ഗാസയുടെ പുറത്ത് വിന്യാസം ആരംഭിച്ചിട്ടുണ്ട്. ഹമാസ് ഇപ്പോള്‍തന്നെ അടിയേറ്റു ചതഞ്ഞ ഗറില്ലാ സംഘമായി മാറി. ഐഡിഎഫിന്റെ പതിനായിരക്കണക്കിനു റിസര്‍വ്ഡ് സൈനികരെ തിരിച്ചു വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ്ഡ് സൈനികള്‍ സെപ്റ്റംബര്‍വരെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഇതിനിടയില്‍ ഹമാസുമായി വെടി നിര്‍ത്തല്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിത്. ബുധനാഴ്ച ടണലില്‍നിന്നു പുറത്തുവന്ന പതിനഞ്ചോളം ഹമാസ്…

    Read More »
  • യുവ രാഷ്ട്രീയ നേതാവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി റിനി; ടെലിഗ്രാം സീക്രട്ട് ചാറ്റ് വഴി മെസേജും വീഡിയോ കോളും, ഇരുട്ടത്തു നിന്ന് വിളിക്കും, തെളിവു നശിപ്പിക്കാന്‍ വിദഗ്ധന്‍; ആ പ്രസ്ഥാനത്തെക്കുറിച്ച് സ്‌നേഹമുള്ളതു കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല’

    കൊച്ചി: യുവരാഷ്ട്രീയ നേതാവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നടി റിനി. ഇയാള്‍ക്കെതിരെ പലരും പരാതിപ്പെടാത്തത് തെളിവുകളുടെ അഭാവം മൂലമാണെന്നും തെളിവ് നശിപ്പിക്കാന്‍ അദ്ദേഹം മിടുക്കനാണെന്നും റിനി പറയുന്നു. ടെലഗ്രാം സീക്രട്ട് ചാറ്റ് വഴിയാണ് മെസേജും വിഡിയോ കോളും ചെയ്യുന്നതെന്നും വിഡിയോ കോളില്‍ മുഖം കാണിക്കാതെ ഇരുട്ടത്താണ് നില്‍ക്കുകയെന്നും റിനി വെളിപ്പെടുത്തി. ഒരു ചാനലിന്റെ ചര്‍ച്ചയിലായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. ‘ഹു കെയേഴ്‌സ്’ എന്നാണ് ആരോപണത്തെക്കുറിച്ച് പ്രതികരിക്കുന്നെന്ന സൂചനയും ഇവര്‍ ഒരു അഭിമുഖത്തില്‍ നല്‍കിയിരുന്നു. നേരത്തേ ഒരു അഭിമുഖത്തിലാണ് റിനി യുവ രാഷ്ട്രീയ നേതാവിനെതിരേ രംഗത്തുവന്നത്. ജനപ്രതിനിധിക്കെതിരെ രംഗത്തെത്തിയ യുവതി ഇയാളെക്കുറിച്ച് അദ്ദേഹം അംഗമായ പ്രസ്ഥാനത്തില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ അതോടെ വിഗ്രഹങ്ങള്‍ ഉടയുകയാണ് ചെയ്തതെന്നും റിനി പറയുന്നു. പരാതി പറഞ്ഞതിന് ശേഷവും ആരോപണവിധേയന് സ്ഥാനങ്ങള്‍ നല്‍കിയെന്നും റിനി വ്യക്തമാക്കി. പറവൂര്‍ സ്വദേശിനിയാണ് പരാതിക്കാരിയായ നടി. പറവൂര്‍ എം.എല്‍.എ കൂടിയായ പ്രതിപക്ഷനേതാവ് അച്ഛനെപ്പോലെയാണെന്നും റിനി പറഞ്ഞു. ആരോപണവിധേയന്‍ ഉള്‍പ്പെട്ട പ്രസ്ഥാനത്തില്‍ പലരുമായി നല്ല സൗഹൃദമുണ്ടെന്നും അതുകൊണ്ട്…

    Read More »
  • കെ.എസ്.യു. സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ട പെണ്‍കുട്ടിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ചു മതം പറഞ്ഞു പിന്‍മാറാന്‍ പ്രേരിപ്പിച്ചു; 21-ാം നൂറ്റാണ്ടിലും എംഎഎസ്എഫിന് നേരം വെളുത്തിട്ടില്ല; മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. ജില്ലാ സെക്രട്ടറി

    കണ്ണൂര്‍: കണ്ണൂരില്‍ എം.എസ്.എഫിനെതിരെ കെ.എസ്.യു. എം.എസ്.എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ഇത്തിക്കണ്ണിയെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എച്ച്. മുബാസ് ഫെയ്‌സ്ബുക്കില്‍. പേരിന്റെ തുടക്കത്തിലെ മതത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പാനൂര്‍ എം.എം. കോളേജില്‍ കെ.എസ്.യു സ്ഥാനാര്‍ഥിയാകേണ്ട യുവതിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് പിന്മാറാന്‍ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. എം.എസ്.എഫ് മതം പറഞ്ഞ് വിദ്യാര്‍ഥികളെ വേര്‍തിരിക്കുകയാണെന്നും കാമ്പസില്‍ നിന്ന് അകറ്റണമെന്നും സി.എച്ച്. മുബാസ് ഫെയ്‌സ്ബുക്കില്‍ പറയുന്നു. എം.എസ്.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കോളേജില്‍ കെ.എസ്.യുവിനെ മത്സരിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം   മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ചില ഇത്തിക്കണികള്‍ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്‌കാരം നാടിന് ആപത്താണ്. എംഎം കോളേജില്‍ കെ എസ് യൂ സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതില്‍ നിന്ന് പിന്മാറാന്‍…

    Read More »
  • പാലിയേക്കര ടോള്‍: സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കാതിരുന്നത് കരാറുകാരെ സംരക്ഷിക്കാന്‍; ദുരൂഹതയെന്ന് അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്; വിധി സമ്പാദിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ചെലവിട്ടത് പതിനായിരക്കണക്കിന് രൂപ; നിശ്ചയദാര്‍ഢ്യത്തിനു കൈയടിക്കാം

    തൃശൂര്‍ : പാലിയേക്കര ടോള്‍ പിരിവ് ഹൈക്കോടതി നിറുത്തിവെച്ചപ്പോള്‍ ദേശീയപാത അധികൃതരും കരാര്‍ കമ്പനിക്കാരും സുപ്രീം കോടതിയില്‍ പോകുമെന്നറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ തടസഹര്‍ജി നല്‍കാതിരുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ അഡ്വ. ഷാജി കോടങ്കണ്ടത്ത്. ദേശീയപാത അതോറിറ്റിയെയും കരാര്‍ കമ്പനിയെയും സംരക്ഷിക്കുന്നതിനാണ് മാറി നിന്നതെന്ന് സംശയിക്കുന്നു. ഹര്‍ജിയില്‍ രണ്ട് തവണ സുപ്രീം കോടതി വിശദമായ വാദം കേട്ടതാണ്. അന്ന് വാദം കേള്‍ക്കുന്ന അവസരങ്ങളിലെല്ലാം രൂക്ഷമായ ഗതാഗത കുരുക്കും പി.ഡ്ബ്ള്യു.ഡി റോഡ് വഴി വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതിനെക്കുറിച്ചും വിശദമായി ബോധിപ്പിക്കാവുന്ന അവസരമാണ് നഷ്ടപ്പെടുത്തിയതെന്നും ഷാജി കോടങ്കണ്ടത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷാജിയുടെ ഹര്‍ജിയിലാണ് ടോള്‍ പിരിവ് നിറുത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന്റെ വര്‍ഷങ്ങളുടെ നിയമ പോരാട്ടമാണ് ആദ്യം ഹൈക്കോടതി ഉത്തരവായും പിന്നീട് സുപ്രീം കോടതിയിലെ വിധിയായും രംഗത്തുവന്നത്. സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയതും ഷാജിയാണ്. പതിനായിരക്കണക്കിനു രൂപ കൈയില്‍നിന്നു ചെലവിട്ടാണ് നിയമ പോരാട്ടം നടത്തിയതെന്നതും…

    Read More »
  • റോഡ് നന്നാക്കാതെ ടോള്‍ പിരിക്കേണ്ട; മണ്ണുത്തി- ഇടപ്പള്ളി പാതയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല; ദേശീയപാത അതോറിട്ടിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി; ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം നടത്തണമെന്നും ഉത്തരവ്

    ന്യൂഡല്‍ഹി: മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ പിരിവ് തടഞ്ഞതിനെതിരായ ദേശീയ പാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൗരന്‍മാരുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ട്. ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തൃശൂര്‍ പാലിയേക്കരയില്‍ ഒരു മാസത്തേക്ക് ടോള്‍ പിരിക്കേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍. ഒരു മാസത്തേക്കാണ് ഹൈക്കോടതി ടോള്‍പിരിവ് വിലക്കിയത്. റോഡ് ഉടനെ നേരെയാക്കണമെന്നും കുരുക്കും അഴിക്കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുമ്പോള്‍തന്നെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോശം റോഡിന് എന്തിനു ടോള്‍ നല്‍കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സ്, തടസ്സഹര്‍ജി നല്‍കിയ ഹൈക്കോടതിയിലെ പരാതിക്കാരനായ ഷാജി കോടങ്കണ്ടത്ത് എന്നിവരുടെ വിശദമായ വാദം സുപ്രീം കോടതി കേട്ടു. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം…

    Read More »
Back to top button
error: