politics
-
പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് ജോത്സ്യന്റെ നിയമന ഉത്തരവ് പിൻവലിച്ച് വിജയ്
ചെന്നൈ: ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി (OSD) നിയമിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഭരണപക്ഷത്തെ സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഈ നടപടി. പൊതുഭരണത്തിൽ ജ്യോതിഷത്തിന് പ്രാധാന്യം നൽകുന്നത് ശാസ്ത്രീയ ചിന്താഗതിക്കും യുക്തിക്കും വിരുദ്ധമാണെന്നായിരുന്നു വിജയ്‌യുടെ തീരുമാനത്തിനെതിരെ ഉയർന്ന ഏറ്റവും വലിയ വിമർശനം. യുവാക്കൾക്ക് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് രാഷ്ട്രീയ നേതാക്കൾ മുന്നറിയിപ്പ് നൽകി. ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന വിടുതലൈ ചിരുത്തൈഗൾ കച്ചി (വിസികെ), സിപിഐഎം, സിപിഐ തുടങ്ങിയ പാർട്ടികൾ ഈ നടപടിയെ പരസ്യമായി വിമർശിച്ചതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിവാദം ഉടലെടുത്തു. ടിവികെയുടെ സഖ്യകക്ഷികൾക്കിടയിൽ അസ്വസ്ഥത പുകഞ്ഞതോടെ രാഷ്ട്രീയമായ തിരിച്ചടികൂടി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിജയ് ഈ നിയമനം റദ്ദാക്കിയത്. വെട്രിവേലിനെ ഈ പദവിയിലേക്ക് ഉയർത്തി ഒരു ദിവസത്തിന് ശേഷമാണ് ഈ നിർണായക നീക്കം ഉണ്ടായത്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന്…
Read More » -
എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് വീണ്ടും വരുന്നു; മുസ്‌ലിം ലീഗുമായി ചർച്ചചെയ്യാനെന്ന് സൂചന; പ്രഖ്യാപനം ഇന്നും ഇല്ല?
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന നേതാക്കളുടെ വാക്കുകൾക്കിടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക്. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും. ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തും. ദീപാ ദാസ് മുൻഷിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദവിവരങ്ങൾ പുറത്തെത്തിയിട്ടില്ല. എന്നാൽ മുസ്‌ലിം ലീഗുമായി ദീപ ചർച്ച നടത്തിയേക്കുമെന്ന് ചില സൂചനകൾ പുറത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലയെന്നത് സാധാരണക്കാർക്കിടയിൽ പോലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടത്തിയ മറ്റ് സംസ്ഥാനങ്ങളിലൊക്കെയും സർക്കാർ അധികാരത്തിൽ വന്നു. എന്നിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല.
Read More » -
ജ്യോത്സ്യനെ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ച നടപടി; വിജയ്ക്ക് എതിരെ പ്രതിഷേധം ഉയരുന്നു; ഹർജി നാളെ പരിഗണിക്കുമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ അധികാരമേറ്റതിനു പിന്നാലെ വിജയ് വിവാദത്തിൽ. ടി.വി.കെ. അധികാരത്തിൽ വരുമെന്ന് പ്രവചിച്ച ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേലിന് സർക്കാർനിയമനം നൽകിയ വിജയ്‌യുടെ നടപടിയിൽ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ടിവികെ വക്താവ് കൂടിയായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയാണ് വിജയ് നിയമിച്ചത്. ജ്യോതിഷിക്ക് സർക്കാർ പദവിയിൽ നിയമനം നൽകിയതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും. “ഈ നിയമനത്തിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്? അദ്ദേഹം നിങ്ങളുടെ ജ്യോതിഷിയാണെങ്കിൽ, അദ്ദേഹത്തെ നിങ്ങളുടെ വ്യക്തിജീവിതത്തിൽ നിലനിർത്തുക”- ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് പറഞ്ഞു. അതേസമയം മദ്യശാലകൾ അടയ്ക്കുകയും സ്ത്രീ സുരക്ഷയ്ക്കായി ടാസ്ക് ഫോഴ്സ് പ്രഖ്യാപിക്കുകയും ചെയ്ത നടപടികളെ അവർ സ്വാഗതം ചെയ്തു. ഡിഎംകെ സഖ്യകക്ഷികളായ എംജികെ, കെഎംഡികെ എന്നിവരും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ജ്യോത്സ്യൻ രാധൻ പണ്ഡിറ്റിനെ നിയമിച്ചത് എതിർത്തു. എന്നാൽ ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിക്കുന്നത് വിജയ്‌യുടെ ഇഷ്ടമാണെന്നാണ് ബിജെപി നേതാവ്…
Read More » -
വിശ്വാസ വോട്ട് നേടി ടിവികെ;144 അംഗങ്ങൾ പിന്തുണച്ചു; ഡിഎംകെയും ബിജെപിയും പിഎംകെയും വിട്ടുനിന്നു
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു. 22 പേർ എതിർത്തു. ഡിഎംകെയും ബിജെപിയും പിഎംകെയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ചുപേർ അഭിപ്രായം രേഖപ്പെടുത്തിയില്ല. ടിവികെ – 105, കോൺഗ്രസ് -5, സിപിഐ -2, സിപിഎം -2, മുസ്ലിം ലീഗ് -2 , വിസികെ – 2, എഎംഎംകെ – 1, എഐഎഡിഎംകെ വിമതർ – 25 എന്നിങ്ങനെയാണ് ടിവികെ സർക്കാരിന് ലഭിച്ച വോട്ട്. എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ടി.വി.കെ. സർക്കാരിനെ പിന്തുണച്ചു. ടിവികെയെ പിന്തുണയ്ക്കാൻ ഇവർ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. 120 അംഗങ്ങളുടെ പിന്തുണയുള്ള വിജയ്ക്ക്, ഷണ്മുഖം പക്ഷത്തുള്ള വിമത എം.എൽ.എമാരുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് അംഗബലം ഉയർന്നത്. ടിവികെയ്ക്ക് എതിരെ വോട്ട് ചെയ്യാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി പാർട്ടിയുടെ 47 എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.…
Read More » -
സോണിയ ഗാന്ധി ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; വൈകീട്ട് രാഹുൽ-ഖാർഗെ കൂടിക്കാഴ്ച
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി (79) ആശുപത്രിവിട്ടു. തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയ്ക്കായാണ് അവർ ആശുപത്രിയിലെത്തിയത് എന്നാണ് വിവരം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ സന്ദർശനത്തിനുശേഷം സോണിയ ഗാന്ധി വീട്ടിൽ തിരിച്ചെത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് സോണിയ ഗാന്ധി ആശുപത്രിയിലായി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീളുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ പതിവ് ചികിത്സകളുടെ ഭാഗമായുള്ള ആശുപത്രി സന്ദർശനമാണ് നടന്നത് എന്ന വിവരം പുറത്തുവന്നതോടെ ഈ ആശങ്കയ്ക്ക് വിരാമമായി. വൈകുന്നേരത്തോടെ രാഹുലും ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും.
Read More » -
സോണിയ ഗാന്ധി ആശുപത്രിയിൽ; നേത്ര ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയ്ക്കാണെന്നാണ് വിവരം; മുഖ്യമന്ത്രി പ്രഖ്യാപനം വൈകും?
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി (79) ആശുപത്രിയിൽ. ചെറിയൊരു ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേത്ര ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയയാണിതെന്നാണു സൂചന. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പങ്കെടുക്കുന്ന നിർണായക ചർച്ചയിൽ സോണിയ ഗാന്ധിയും പങ്കെടുക്കാനിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലെ ആരോഗ്യ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച മാറ്റിവയ്ക്കാനോ നീട്ടാനോ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സോണിയ ഗാന്ധി വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ വർഷം ജനുവരിയിൽ ശ്വാസതടസത്തെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കടുത്ത തണുപ്പും അന്തരീക്ഷ മലിനീകരണവും മൂലം ആസ്തമ ശക്തമായതാണ് അന്ന് ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതേ വർഷം മാർച്ചിലും അസ്വസ്ഥതയെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ സോണിയ ഗാന്ധി ചികിത്സ തേടിയിരുന്നു. അന്ന്…
Read More » -
രൂപ എക്കാലത്തെയും താഴ്ന്ന നിരക്കായ 95.63ല്‍; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ്: കൂടുതല്‍ ഇടിവ് തടയേണ്ടത് അനിവാര്യമെന്ന് അനന്ത നാഗേശ്വരന്‍; കടുത്ത സാമ്പത്തിക സമ്മര്‍ദമെന്നു വിലയിരുത്തല്‍; എണ്ണമുതല്‍ വളം വിലവരെ കുതിക്കുമെന്നും സൂചന
ന്യൂഡല്‍ഹി: ഡോളറിനെതിരേ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചതോടെ മുന്നറിയിപ്പുമായി ഇന്ത്യയുടെ ചീഫ് ഇക്കണോമിക് അഡൈ്വസര്‍ (സിഇഎ) രംഗത്ത്. 95.75 വരെ എത്തിയശേഷം 95.63 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം ഇനിയും ഇടിയാതെ നോക്കേണ്ടത് അനിവാര്യതയാണെന്നും വി. അനന്ത നാഗേശ്വരന്‍ പറഞ്ഞു. ‘കറന്റ് അക്കൗണ്ട് വിശ്വസനീയമായി കൈകാര്യം ചെയ്യുക. അതിന് ധനസഹായം കണ്ടെത്തുക. കറന്‍സിയുടെ മൂല്യത്തകര്‍ച്ച ഇനിയും ഉണ്ടാകാതെ തടയുക എന്നിവയാണ് 2027 സാമ്പത്തിക വര്‍ഷത്തിലെ പ്രധാന മാക്രോ ഇക്കണോമിക് അനിവാര്യതകള്‍’ എന്ന് ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സി.ഐ.ഐ) വാര്‍ഷിക ബിസിനസ്സ് ഉച്ചകോടിയില്‍ സംസാരിക്കവേ നാഗേശ്വരന്‍ പറഞ്ഞു. ഇന്ത്യന്‍ രൂപ മറ്റൊരു എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് വീണ ദിവസമാണ് സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്റെ പരാമര്‍ശം. ഡോളറിനെതിരെ 95.75 വരെ താഴ്ന്ന രൂപ, ഒടുവില്‍ 95.63 ലാണ് വ്യാപാരം അവസാനിപ്പിച്ചത് – ചരിത്രത്തില്‍ ഒരു ദിവസത്തെ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപ രേഖപ്പെടുത്തുന്ന ഏറ്റവും…
Read More » -
മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇറാന്റെ അതിര്‍ത്തി കടന്ന് തിരിച്ചടിച്ചു യുഎഇ; വെടിനിര്‍ത്തലിനു മുമ്പ് അതീവ രഹസ്യ ഓപ്പറേഷന്‍; ഇറാന്റെ റിഫൈനറികള്‍ തകര്‍ത്തു; നടപടി ഇസ്രയേലും അമേരിക്കയും അറിഞ്ഞുതന്നെ; വിവാദ റിപ്പോര്‍ട്ടുമായി വാള്‍സ്ട്രീറ്റ് ജേണല്‍
യുഎഇ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ഐക്യ അറബ് എമിറേറ്റ്‌സ് (യു.എ.ഇ.) ഇറാനെതിരേ രഹസ്യ സൈനിക നീക്കം നടത്തിയെന്നു വെളിപ്പെടുത്തല്‍. ഇറാന്റെ ഉള്ളില്‍ കടന്ന് ആക്രമണം നടത്തിയതിന്റെ വിവരം ‘ദി വാള്‍ സ്ട്രീറ്റ് ജേണലാ’ണു റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പാണ് യു.എ.ഇ. ആക്രമണങ്ങള്‍ നടത്തിയത്. ഏപ്രില്‍ ആദ്യവാരം പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ ലാവന്‍ ദ്വീപിലുള്ള റിഫൈനറിക്ക് നേരെ നടത്തിയ ആക്രമണവും ഇതിലുള്‍പ്പെടും. ആ സമയത്ത് ഇറാന്‍ ആക്രമണം നടന്നതായി സമ്മതിച്ചിരുന്നെങ്കിലും, ഇതിന് ഉത്തരവാദികള്‍ യു.എ.ഇ. ആണെന്ന് പേരെടുത്ത് പറഞ്ഞിരുന്നില്ല. ഇതിന് മറുപടിയായി ഇറാന്‍ യു.എ.ഇ.ക്കും കുവൈത്തിനും നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തി. അമേരിക്കയും ഇറാനും വെടിനിര്‍ത്തലിന് സമ്മതിക്കുന്നതിന് മുമ്പ്, എമിറേറ്റിലെ നഗരങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഇറാന്‍ ഏതാണ്ട് ദിവസേനയെന്നോണം ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെയ്ക്കപ്പെട്ട രാജ്യം യു.എ.ഇ. ആണ്. ഇറാന്‍…
Read More » -
‘രാഷ്ട്രീയത്തിൽ വിജയ് ഒരു സുനാമിപോലെ ഉയരും‘- രണ്ടു വർഷം മുമ്പത്തെ പ്രവചനം യാഥാർത്ഥ്യമായി; ജ്യോതിഷിയെ കൂടെക്കൂട്ടി തമിഴ്നാട് മുഖ്യമന്ത്രി; സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമനം
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി ജ്യോതിഷവും അധികാരവും. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകുമെന്ന് മുൻകൂട്ടി പ്രവചിച്ച പ്രശസ്ത ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽയ്ക്ക് സർക്കാർ നിയമനം. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ (OSD) ആയി അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് തമിഴ്നാട് സർക്കാർ പുറത്തിറക്കിയത്. റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ, വിജയുടെ അടുത്ത വിശ്വസ്തരിലൊരാളായി ഏറെ നാളായി അറിയപ്പെടുന്ന വ്യക്തിയാണ്. 2024ൽ തന്നെ തമിഴ്നാട്ടിൽ അധികാരത്തിലെത്തുക വിജയ് ആയിരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. അന്ന് അത് സിനിമാ ആരാധകരുടെ ആവേശചർച്ചയായി മാത്രം കണ്ടിരുന്നുവെങ്കിലും, ഇപ്പോൾ അത് യാഥാർഥ്യമായതോടെ രാധൻ പണ്ഡിറ്റിന്റെ പേര് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ മുഹൂർത്തം നിശ്ചയിച്ചതും രാധൻ പണ്ഡിറ്റായിരുന്നു. ആദ്യം മേയ് 10ന് വൈകിട്ട് 3.45ന് ചടങ്ങ് നടത്താനായിരുന്നു തീരുമാനമെന്നു പറയപ്പെടുന്നു. എന്നാൽ പിന്നീട് രാധൻ പണ്ഡിറ്റിന്റെ നിർദേശപ്രകാരം സമയം രാവിലെ 10 മണിയിലേക്ക് മാറ്റുകയായിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിൽ അതിവേഗം പ്രചരിച്ച ഒരു…
Read More »
